Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലെഫ്റ്റനന്റ് ഗവർണറെ വച്ച് ഒരു സംസ്ഥാനത്തെ ഗവൺമെന്റിനെ ശ്വാസംമുട്ടിച്ച് കൊല്ലുക! എംഎൽഎമാരേയും മന്ത്രിമാരേയുംപോലും ഇല്ലാക്കഥകൾ പറഞ്ഞ് തുറുങ്കിലടയ്ക്കുക; ആം ആദ്മിയെന്ന നല്ല പാർട്ടിക്ക് എതിരെ ബിജെപിയും കേന്ദ്രവും കാട്ടുന്ന നീതി നിഷേധങ്ങളുടെ കരണത്തടിച്ച് സുപ്രീംകോടതി; ഇനി കെജ്രിവാളും ആംആദ്മിയും ശരിക്കും ഡൽഹി ഭരിക്കും - ഇൻസ്റ്റന്റ് റെസ്പോൺസ്

ലെഫ്റ്റനന്റ് ഗവർണറെ വച്ച് ഒരു സംസ്ഥാനത്തെ ഗവൺമെന്റിനെ ശ്വാസംമുട്ടിച്ച് കൊല്ലുക! എംഎൽഎമാരേയും മന്ത്രിമാരേയുംപോലും ഇല്ലാക്കഥകൾ പറഞ്ഞ് തുറുങ്കിലടയ്ക്കുക; ആം ആദ്മിയെന്ന നല്ല പാർട്ടിക്ക് എതിരെ ബിജെപിയും കേന്ദ്രവും കാട്ടുന്ന നീതി നിഷേധങ്ങളുടെ കരണത്തടിച്ച് സുപ്രീംകോടതി; ഇനി കെജ്രിവാളും ആംആദ്മിയും ശരിക്കും ഡൽഹി ഭരിക്കും - ഇൻസ്റ്റന്റ് റെസ്പോൺസ്

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഇന്നത്തെ സുപ്രീം കോടതി വിധി. ഡൽഹി ഗവൺമെന്റിനെ ശ്വാസംമുട്ടിച്ചുകൊണ്ടിരുന്ന കേന്ദ്ര സർക്കാരിന്റെ നോമിനിയായ ലഫ്. ഗവർണറോട് പോയി പണി നോക്കാൻ സുപ്രീം കോടതി പറഞ്ഞിരിക്കുകയാണ്. സുപ്രീം കോടതിയുടെ മുന്നിലുണ്ടായിരുന്ന പ്രധാന ചോദ്യം ലഫ്. ഗവർണർക്കാണോ ഏതോ ചീഫ് മിനിസ്റ്റർക്കാണോ കൂടുതൽ അധികാരം എന്നുള്ളതായിരുന്നു. എന്നു മാത്രമല്ല ഡൽഹിക്ക് സ്വതന്ത്ര പദവി നൽകണമെന്ന ആവശ്യം ഉണ്ടായിരുന്നെങ്കിലും കോടതി അത് നിരസിച്ചു. പക്ഷേ അത് ഒരു തോൽവിയായി കാണേണ്ടതില്ലെന്നാണ് അരവിന്ദ് കെജ്രിവാൾ പറയുന്നത്.

ഡൽഹി പോലൊരു നഗരത്തിന് സ്വതന്ത്ര പദവി നൽകുക സാങ്കേതികമായി ശരിയല്ല. ലോക രാജ്യങ്ങളുടെ എംബസികളും ലോക രാഷ്ട്രങ്ങളുടെ തലവന്മാർ അടിക്കടി സന്ദർശിക്കുന്ന ഒരു നഗരമാണ് ഡൽഹി. പാർലമെന്റ്, സുപ്രീം കോടതി, പ്രധാന മന്ത്രി, മറ്റ് കേന്ദ്ര മന്ത്രിമാർ പ്രസിഡന്റ് എന്നിവരുടേയൊക്കെ സുരക്ഷ കേന്ദ്ര സർക്കാരിന്റെ കയ്യിൽ തന്നെ ഉണ്ടാകേണ്ടതാണ്. എന്നാൽ സാധാരണ നഗരത്തിനും നഗരപിതാവിനും നൽകുന്ന അധികാരം മാത്രം ഡൽഹിപോലൊരു സംസ്ഥാനത്തിന് നൽകാനുള്ള നീക്കവും ശ്രമവും തീരുമാനവും ആയിരുന്നു ചോദ്യം ചെയ്യപ്പെടേണ്ടത്.

ഭൂരിപക്ഷം വരുന്ന ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാരാണ് ഡൽഹിയിലുള്ളത്. ആ സർക്കാരിന് പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കുകയും ചെയ്യുന്നത് ലോകത്തെവിടെയും ജനാധിപത്യത്തിന് വലിയ നാണക്കേടാണ്.എന്നാൽ കേന്ദ്ര സർക്കാരിന്റെ അധികാരത്തിൽ ഇടപെടാതെ ജനധിപത്യപരമായ ഒരു വിധിയാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്.ഇതനുസരിച്ച് സർക്കാരിന് തീരുമനങ്ങളെടുത്ത് നടപ്പിലാക്കുന്നതിനായി ലഫ്.ഗവർണറുടെ അനുമതിക്ക് കാത്ത് നിൽക്കേണ്ടതില്ല.പൊലീസ് അടക്കമുള്ള സംസ്ഥാന സർക്കാരിന് നടപ്പിലാക്കാനുള്ള അധികാര സംവിധാനങ്ങൾ ഇപ്പോഴും ലഭ്യമല്ലെങ്കിലും ഏതൊരു നിയമം പാസ്സാക്കാനും നടത്താനും അത് നടപ്പിലാക്കാനും അധികാരം ലഭിച്ചിരിക്കുകയാണ്.

ഇത് വരെ സംസ്ഥാന സർക്കാർ പാസ്സാക്കുന്ന നിയമങ്ങളൊക്കെ ലഫ്. ഗവർണർക്ക് അയച്ച് കൊടുക്കുകയും ഔദാര്യത്തിന് കാത്ത് നിൽക്കുകയും അത് സംസ്ഥാന താൽപര്യത്തിന് വേണ്ടിയാണെങ്കിൽകൂടി ആം ആദ്മി എന്ന പാർട്ടിക്ക് ഗുണം ചെയ്യുമെങ്കിൽ അത് തടയുകയാണ് ലഫ്.ഗവർണർ ചെയ്യുന്നത്. അതിന് തടയിടുകയാണ് ഇപ്പോൾ സുപ്രീം കോടതി ചെയ്തിരിക്കുന്നത്. അത്‌കൊണ്ട് തന്നെ ലഫ്.ഗവർണറാണ് പരമാധികാരി എന്ന് കരുതി മുഖ്യമന്ത്രി പറയുന്നത് അനുസരിക്കാൻ ഉദ്യോഗസ്ഥർ പോലും വിമൂഖത കാണിച്ചിരുന്നു. പാസാക്കുന്ന ഒരു നിയമത്തിന് അംഗീകാരം ലഭിക്കാൻ ഗവർണറുടെ വീട്ടിൽ പോയി സത്യാഗ്രഹം ചെയ്യേണ്ടി വരുന്ന രാഷ്ട്രീയ സാഹചര്യമാണ് അവിടെ ഉണ്ടായിരുന്നത്.

ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ തന്നെയാണ് പരമാധികാരിയെന്നും ആർട്ടിക്കിൾ 157 പ്രകാരം ഗവർണർമാർക്ക് നൽകുന്ന അധികാരം മാത്രമെ ലഫ്.ഗവർണർക്കും ഉള്ളൂവെന്നുമാണ് കോടതി പറഞ്ഞത്.ഇത് ജനാധിപത്യത്തിന് വലിയ വിജയം തന്നെയാണ്. ഭരണഘടനയുടെ 239ാം ആർട്ടിക്കിൾ എ എ പ്രകാരം രൂപം നൽകിയ ഡൽഹിയിൽ ലഫ്.ഗവർണർക്കുള്ള അധികാരത്തെ വ്യാഖ്യാനിക്കുന്നത് ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.എന്നാൽ 157 അനുസരിച്ച് ഗവർണർമാരെ നിയമിക്കുന്നത് സർക്കാരുകളുടെ തീരുമാനം ഇന്ത്യൻ ദേശീയതയ്‌ക്കോ ഭരണഘടനയ്‌ക്കോ കോട്ടം തട്ടുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ച് ഇടപെട്ട് അത് രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യാനും ആവശ്യമെങ്കിൽ ആർട്ടിക്കിൾ 356 പ്രകാരം സർക്കാരിനെ പിരിച്ച് വിടാനുമാണ്.

ഡൽഹിക്കും പുതുച്ചേരിക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് നൽകുന്നതിനെക്കാൾ കൂടുതൽ അധികാരം നൽകിയപ്പോൾ അത് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നതിനെക്കാൾ കൂടുതൽ ലഭിക്കാതിരക്കാൻ പ്രത്യേക ആർട്ടികിളിലൂടെ ആണ് അത് നടപ്പിലാക്കിയത്.അതിലൂടെയാണ് ലഫ്.ഗവർണർമാർക്ക് മറ്റ് ഗവർണർക്ക് നൽകുന്നതിനെക്കാൾ കൂടുതൽ അധികാരം നൽകിയത്.ഇതാണ് മുഖ്യമന്ത്രിയെക്കാൾ അധികാരം ലഫ്.ഗവർണർക്ക് ഉണ്ട് എന്ന വാദം സുപ്രീം കോടതിയിൽ സർക്കാർ ഉയർത്തിയത്.അതിപ്പോൾ കോടതി തള്ളികളഞ്ഞിരിക്കുന്നു.

ലോകത്ത് രണ്ട് തരം ജനാധിപത്യ സംവിധാനങ്ങളാണ് ഉള്ളത്. ഒന്ന് ഫെഡറലിസവും മറ്റൊന്ന് പാർലമെന്ററി സംവിധാനവും. അമേരിക്ക പോലുള്ള രാജ്യങ്ങൾ ഫെഡറലിസത്തിലൂടെ കേന്ദ്രത്തിനും സംസ്ഥാനത്തിനും പരമാവധി അധികാരം നൽകി രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കുമ്പോൾ ബ്രിട്ടനിൽ പാർലമെന്ററി ജനാധിപത്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത്.ഇന്ത്യയാകട്ടെ ഫെഡറലിസവും പാർലമെന്ററിയും ഒരുപോലെ സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.ഇന്ത്യയുടെ അധികാരങ്ങളെ മൂന്നായി തിരിക്കുകയാണ് ചെയ്തത്. 60ഓളം അധികാരം കേന്ദ്ര സർക്കാരിന് ഉണ്ട്. അതിൽ മറ്റാർക്കും ഇടപെടാൻ കഴിയില്ല.

സംസ്ഥാനത്തിന്റേയും കേന്ദ്രത്തിന്റേയും അധികാരങ്ങൾ കൂട്ടിമുട്ടാതിരിക്കാനനും കൂടികലരാതിരിക്കാനും ഇന്ത്യൻ ഭരണഘടന സുപ്രീം കോടതിക്ക് പ്രത്യേക അധികാരം നൽകിയിട്ടുണ്ട്.ഇതിനെ രണ്ടിനേയും മറികടക്കുന്ന നിയമമാണ് ലഫ്.ഗവർണർമാർ ഉണ്ടാക്കിയിരുന്നത്. ആ ഇടപെടലിലൂടെ കേന്ദ്രത്തിന്റെ അവിഹിത ഇടപെടൽ സുപ്രീം കോടതി ഇടപെട്ട് ഇപ്പോൾ ഇല്ലാതാക്കിയിരിക്കുകയാണ്.ജനാധിപത്യത്തിനുണ്ടായിരിക്കുന്ന ഈ വിവരം എല്ലാവർക്കും സന്തോഷം നൽകുന്ന ഒന്നാണ്.

ആം ആദ്മി എന്ന പരീക്ഷണ രാഷ്ട്രീയ പാർട്ടി ഇന്ത്യയിൽ നടപ്പിലാക്കാൻ പോകുന്ന പരീക്ഷണങ്ങളുടേയും പരിശ്രമങ്ങളുടേയും വഴിയിയായി ഇത് മാറും. കാലാകാലങ്ങളായി ഇന്ത്യ ഭരിക്കുന്ന വ്യവസഥാപിത രാഷ്ട്രീയ പാർട്ടികൾക്കെതിരെ ജനാധിപത്യത്തിന്റെ കോണിൽ നിന്നുയർന്ന വെല്ലുവിളിയാണ് ആം ആദ്മി എന്ന പാർട്ടി. ഒരുപക്ഷേ ആ പാർട്ടി ഒരു ആൾകൂട്ടം മാത്രം ആയിരിക്കും എന്നാൽ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ പഠിക്കാനും പരിഹാരം കാണാനും അവർ ശ്രമം നടത്തുന്നു. മറ്റ് പാർട്ടികൾക്കും സർക്കാരുകൾക്കും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ് അവർ ചെയ്യുന്നത്.മറ്റ് രാഷ്ട്രീയ പാർട്ടികളുടേത് പോലെ ബിസിനസുകാരുടേയോ സ്ഥാപനങ്ങളുടേയോ പിന്തുണയില്ലാതെ ജനങ്ങളുടെ കയ്യിൽ നിന്നും ശേഖരിക്കുന്ന പണം കൊണ്ടാണ് ആം ആദ്മിയുടെ പ്രവർത്തനം.

അങ്ങനെയൊരു പാർട്ടിയെ തകർക്കുക എന്നത് വ്യവസ്ഥാപിത പാർട്ടികളുടെ വലിയ ആവശ്യം തന്നെയാണ്.അവർ ചെയ്യുന്നതെല്ലാം കുറ്റമാണ്. എംഎൽഎമാരെയും മന്ത്രിമാരെയും പോലും ഇല്ലാകഥകൾ പറഞ്ഞ് തുറങ്കിലടയ്ക്കുന്ന കാഴ്ചയും നാം കണ്ടതാണ്. അങ്ങനെ എല്ലാ എതിർപ്പുകളും നേരിട്ട് ഇന്ത്യയെ മാറ്റി മറിക്കാൻ ശ്രമിക്കുന്ന ആാം ആദ്മിക്ക് ലഭിച്ചിരിക്കുന്ന കൈയടിയാണ് ഈ കോടതി വിധി. ഇത് ജനാധിപത്യത്തിനെ കൂടുതൽ ശക്തമാക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP