Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സത്യം പറയാൻ ശ്രമിക്കുന്നവരുടെ വായടപ്പിക്കുന്ന ഫാസിസം നീതിമാന്മാരെ എത്തിക്കുന്നത് ഒരുപക്ഷെ ഫാസിസ്റ്റ് സങ്കേതത്തിൽ തന്നെയാവും; വെറുപ്പിന്റെ രാഷ്ട്രീയം വിളമ്പി സംഘപരിവാറിനെ വളർത്തുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് സംഘവിരുദ്ധരായ സിപിഎമ്മുകാരും ഇസ്ലാമിക രാഷ്ട്രീയക്കാരുമാണ്; അബ്ദുള്ളകുട്ടിയും ജേക്കബ് തോമസും ആർഎസ്എസുകാരാകുമ്പോൾ

സത്യം പറയാൻ ശ്രമിക്കുന്നവരുടെ വായടപ്പിക്കുന്ന ഫാസിസം നീതിമാന്മാരെ എത്തിക്കുന്നത് ഒരുപക്ഷെ ഫാസിസ്റ്റ് സങ്കേതത്തിൽ തന്നെയാവും; വെറുപ്പിന്റെ രാഷ്ട്രീയം വിളമ്പി സംഘപരിവാറിനെ വളർത്തുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് സംഘവിരുദ്ധരായ സിപിഎമ്മുകാരും ഇസ്ലാമിക രാഷ്ട്രീയക്കാരുമാണ്; അബ്ദുള്ളകുട്ടിയും ജേക്കബ് തോമസും ആർഎസ്എസുകാരാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കേരളത്തിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസറായ ജേക്കബ് തോമസ് ആർഎസ്എസിനെ കുറിച്ച് ചില നല്ലകാര്യങ്ങൾ പറഞ്ഞിരിക്കുന്നു. ജേക്കബ് തോമസ് ഇങ്ങനെ പറഞ്ഞു എന്ന റിപ്പോർട്ടുകൾ ശരിയാണോ എന്നറിയുന്നതിന് വേണ്ടി ഞാൻ ജേക്കബ് തോമസിനെ വ്യക്തിപരമായി തന്നെ വിളിച്ച് ചോദിച്ചിരുന്നു. അപ്പോൾ ജേക്കബ് തോമസ് എന്നോട് ചോദിച്ചത് എന്താണ് ആർഎസ്എസിന് കുഴപ്പം എന്നാണ്. അതായത്, ആർഎസ്എസ് രാജ്യത്തെ ഏറ്റവും വലിയ ജനകീയ ജനാധിപത്യ എൻജിഒ ആണെന്നും ആ എൻജിഒയുമായി എനിക്ക് വർഷങ്ങളായി പരിചയം ഉണ്ടെന്നും അവരെ അസ്പർശ്യരായി മാറ്റിനിർത്തേണ്ട സാഹചര്യം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്നും ആർഎസ്എസുമായി സാമൂഹിക നന്മയ്ക്ക് ഉപകാരപ്പെടുന്ന തരത്തിൽ സഹകരിക്കുന്നതിൽ തെറ്റൊന്നുമില്ല എന്നുമാണ് ജേക്കബ് തോമസ് പറഞ്ഞത്. ജേക്കബ് തോമസിന്റെ അഭിപ്രായത്തോട് യോജിക്കാനും വിയോജിക്കാനും എല്ലാവർക്കും അഭിപ്രായമുണ്ട്. ആർഎസ്എസ് ഒരു നല്ല സാമൂഹിക സംഘടന ആണെങ്കിൽ തന്നെ അതിന്റെ ആശയപരമായ ഹിന്ദുത്വത്തോട് ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്തിന് പൊരുത്തപ്പെടാൻ ചില പ്രയാസങ്ങളുണ്ട് എന്ന് പറയാൻ എനിക്ക് മടിയുണ്ട്. അത്‌കൊണ്ടു തന്നെ ആർഎസ്എസുമായി സഹകരിച്ച് പ്രവർത്തിക്കുക അല്ലെങ്കിൽ ആർഎസ്എസിന്റെ പ്രമാണങ്ങളോട് യോജിച്ച് പ്രവർത്തിക്കുക എന്നത് വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ശരിയായ ആശയമായി ഞാൻ കരുതുന്നില്ല.

എന്നാൽ അങ്ങനെ കരുതുന്നതിനും അങ്ങനെ പ്രവർത്തിക്കുന്നതിനും ജേക്കബ് തോമസിന് പരിപൂർണമായ അവകാശമുണ്ട്. ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്ത് എല്ലാത്തരം ആശയങ്ങൾക്കു കൃത്യമായ ഇടവും പ്രസക്തിയുമുണ്ട്. ഏതെങ്കിലും ഒരു ആശയം മോശവും മറ്റൊന്ന് നല്ലതുമാണ് എന്ന് പറയുന്ന സംവിധാനത്തോട് എനിക്ക് യോജിപ്പില്ല. എന്നാൽ ഇസ്ലാമിക രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർക്ക് അല്ലെങ്കിൽ ഇടത് പുരോഗമന ആശയങ്ങളിൽ വിശ്വസിക്കുന്നവർക്ക് സംഘപരിവാർ രാഷ്ട്രീയം തൊട്ടുകൂടായ്മയുടേതായ് മാറാം. അതുപോലെ തന്നെ ഹിന്ദുത്വ-ആർഎസ്എസ് അജണ്ടകളിൽ വിശ്വസിക്കുന്നവർക്ക് ഇസ്ലാമിക രാഷ്ട്രീയവും ഇടത് രാഷട്രീയവും തൊട്ടുകൂടാത്തതായ് മാറാം. ഇങ്ങനെ എല്ലാത്തരത്തിലുമുള്ള ആശയങ്ങളെ ഒരുപോലെ ഉൾക്കൊള്ളുന്നതാണ് യതാർത്ഥ ജനാധിപത്യം. അത്തരം ഒരു ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി എല്ലാവർക്കും അവർക്ക് ഇഷ്ടമുള്ളത് വിശ്വസിക്കാനും ഇഷ്ടമുള്ളതിനോട് കൂറ് പ്രഖ്യാപിക്കാനും കഴിയുന്ന തരത്തിലുള്ള ഒരു സാമൂഹികക്രമം കെട്ടിപ്പടുക്കുവാനും കഴിയുന്നിടത്താണ് നമ്മുടെ ഇന്ത്യ എന്ന രാജ്യം വിജയിക്കുന്നതും നിലനിൽക്കുന്നതും.

ഏതെങ്കിലും ഒരാശയത്തോട് അതിശക്തമായ പ്രേമമോ അതിശക്തമായ വിരോധമോ ഉള്ള വ്യക്തിയല്ല ഞാൻ. എല്ലാത്തരത്തിലുള്ള ആശയങ്ങളും അതിന്റേതായ ഇടമുള്ളതുകൊണ്ടുതന്നെ അങ്ങനെതന്നെ സംവാദത്തിന്റെ ഭാഗമായി നിലനിൽക്കണം എന്നും ആ ആശയത്തോട് യോജിക്കാത്തവർ ഈ ആശയവുമായി സംവദിക്കണം എന്നും അങ്ങനെ സംവാദത്തിലൂടെ ശരിതെറ്റുകൾ നിഷ്പക്ഷരായ ജനങ്ങളുടെ മുന്നിൽ എത്തണമെന്നും ഞാൻ ആഗ്രഹിക്കാറുണ്ട്. അതുകൊണ്ടാണ് ആർഎസ്എസും സംഘപരിവാറും ബിജെപിയും തൊട്ടുകൂടാത്ത ഒരു രാഷ്ട്രീയ ആശയമായി കേരളീയ സമൂഹം ചിത്രീകരിച്ചിരുന്ന സമയങ്ങളിൽ അവർക്കും ഇടം കൊടുക്കണം എന്ന് എന്റെ മാധ്യമധർമ്മം എന്നെ പഠിപ്പിച്ചതും അതിനുള്ള ഇടങ്ങൾ ഞാൻ കൊടുത്തതും. അതേസമയം, സംഘപരിവാർ ആശയങ്ങൾക്ക് ഇടം കൊടുക്കുമ്പോൾ തന്നെ മറ്റ് ആശയങ്ങൾക്കും തുല്യമായ ഇടം കൊടുക്കേണ്ടത് ജനാധിപത്യത്തിന്റെ ഭാഗമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. രാജ്യത്തെ നിയമത്തിന് എതിരാവാത്തിടത്തോളം കാലം യുക്തിവാദവും നക്‌സലിസവും പോലും ചർച്ച ചെയ്യേണ്ടതും ഇടം നൽകേണ്ടതുമാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞാൻ. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP