Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കള്ളക്കേസിൽ കുടുക്കിയല്ല പൊതുപ്രവർത്തകരെ നേരിടേണ്ടത്; ഒന്നിനുമേൽ ഒന്നായി കേസുകൾ ചുമത്തി സുരേന്ദ്രനെ ജയിലിൽ അടയ്ക്കുന്നത് ഭീരുത്വമാണ്; വധശ്രമത്തിന്റെ പേരിൽ കേസെടുത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്; പിണറായി വിജയൻ എന്തുകൊണ്ടായിരിക്കാം കെ സുരേന്ദ്രനെ ഇങ്ങനെ ഭയപ്പെടുന്നത്?

കള്ളക്കേസിൽ കുടുക്കിയല്ല പൊതുപ്രവർത്തകരെ നേരിടേണ്ടത്; ഒന്നിനുമേൽ ഒന്നായി കേസുകൾ ചുമത്തി സുരേന്ദ്രനെ ജയിലിൽ അടയ്ക്കുന്നത് ഭീരുത്വമാണ്; വധശ്രമത്തിന്റെ പേരിൽ കേസെടുത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്; പിണറായി വിജയൻ എന്തുകൊണ്ടായിരിക്കാം കെ സുരേന്ദ്രനെ ഇങ്ങനെ ഭയപ്പെടുന്നത്?

മറുനാടൻ ഡെസ്‌ക്‌

വളരുവാൻ അനുകൂലം സാഹചര്യം ഏറെയുണ്ടെങ്കിലും വളരാതിരിക്കുന്ന ഒരുപാർട്ടിയാണ് ബിജെപി. കേരളത്തിലെ കാര്യമാണ് പറയുന്നത്. അതിന്റെ പ്രധാനപ്പെട്ട കാരണം അധികാരം ഒട്ടും കൈയിൽ ഇല്ലാതിരുന്നിട്ട് അധികാരത്തിന്റെ പേരിൽ വടംവലി നടത്തുന്നതിൽ ബിജെപി മുൻപിൽ തന്നെയാണ് എന്നതാണ്. ബിജെപിയുടെ ജനപ്രിയ മുഖങ്ങൾ എല്ലാ കാലത്തും പിന്നിൽ നിൽക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു ഒരു വ്യത്യാസം സംഭവിച്ചത് കുമ്മനം രാജശേഖരൻ ബിജെപിയുടെ പ്രസിഡന്റായതാണ്. എന്നാൽ നേരത്തോട് നേരം കുമ്മനത്തെ ഗവർണറാക്കി സ്ഥലംമാറ്റിയാണ് പിന്നീട് അത് അവസാനിച്ചത്. ഇതിന് മുൻപ് സികെ പത്ഭനാൻ എന്നൊരു നേതാവുണ്ടായിരുന്നു. ആ മനുഷ്യൻ ഇന്ന് എവിടെയാണെന്ന് ആർക്കും അറിയില്ല.

ചാനൽ ചർച്ചകളിലൂടെ തിളങ്ങി നിന്ന ഒരു മുഖമായിരുന്നു വിവി രാജേഷിന്റേത് അകാരണമായി അവർ രാജേഷിനെയും അവർ പുറത്താക്കിയിരിക്കുന്നു. ഈ അടുത്ത നാളുകളിൽ ബിജെപിയുടെ മുഖമാകാൻ പറ്റിയ ഏക നേതാവ് സുരേന്ദ്രനായിരുന്നു. സുരേന്ദ്രൻ എന്ന യുവനേതാവിനെ ബിജെപിയുടെ പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കണമെന്ന് ബിജെപി പ്രവർത്തകർ ഒന്നടങ്കം ആഹ്വാനം ചെയ്തിട്ടും പമ്പയ്ക്ക് പോയിട്ട് നിലയ്ക്കൽ പോലും വരാൻ ധൈര്യം ഇല്ലാത്ത ശബരിമല സമരനായകൻ പിഎസ് ശ്രീധരൻ പിള്ളയെ പ്രസിഡന്റാക്കിയാണ് ബിജെപി പ്രശ്‌ന പരിഹാരം കണ്ടത്.

ആ സുരേന്ദ്രൻ മാത്രമാണ് ശബരിമല യുവതി പ്രവേശന വിഷയത്തിൽ ആത്മാർത്ഥമായ ഒരു നിലപാടെടുത്ത് തെരുവിലിറങ്ങിയ ഒരു നേതാവ്. സുരേന്ദ്രൻ കെട്ടുംകെട്ടി സന്നിധാനത്ത് എത്തിയപ്പോൾ ഇരുമുടി കെട്ടിന്റെ വിലപോലും കൽപ്പിക്കാതെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. ശശികല ടീച്ചറിനെപ്പോലും ജയിലിലടയ്ക്കാതിരിക്കുമ്പോഴാണ് സുരേന്ദ്രനെ ജയിലിൽ അടച്ചതെന്ന് ഓർക്കണം. ശ്രീധരൻ പിള്ളയ്‌ക്കെതിരെ വർഗീയ് വിദ്വോഷത്തിന്റെ പേരിൽ കേസെടുത്തിട്ടും അറസ്റ്റ് ചെയ്യ്തിട്ടില്ല. ബിജെപിയുടെ ഏറ്റവും ജനകീയ മുഖങ്ങളിൽ ഒന്നായ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിട്ടും അതിനെതിരെ പ്രതികരിക്കുന്നതിനുള്ള ചുറുചുറക്ക് കാണിക്കാൻ ബിജെപിയിലെ മറ്റ് നേതാക്കൾക്ക് കഴിയുന്നില്ല.

സുരേന്ദ്രനെ അറസ്റ്റ് ചെയ്തിട്ടും കൈയും കെട്ടി നേക്കി നിൽക്കുകയാണ് ശ്രീധരൻ പിള്ളയും രമേശുമടക്കമുള്ള മറ്റ് നേതാക്കന്മാർ. അവർ ശബരിമലയിൽ പോകാൻ തയാറാവുകയും അറസ്റ്റ് കൈവരിക്കുകയും ചെയ്താൽ സർക്കാരിന് പിന്നോട്ട് പോകേണ്ടിവരും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. മന്ത്രി പൊൻ രാധാകൃഷ്ണൻ മാത്രമല്ല വി മുരളീധരനെന്ന നേതാവ് ശബരിമലയിൽ പോയപ്പോൾ നമ്മൾ മനസിലാക്കിയത് ചങ്കൂറ്റം ഉള്ളവരെ പൊലീസ് നേരിടാൻ പൊലീസ് ഭയപ്പെടും എന്ന് തന്നെയാണ്. കൂടുതൽ കാണുവാൻ ഇൻസറ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP