Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം രക്തസാക്ഷികൾക്ക് നഷ്ടപരിഹാരം നൽകാനോ ഉരാളുങ്കൽ സൊസൈറ്റി വളർന്ന് പന്തലിക്കാനോ ആകരുത് സാധാരണക്കാരന്റെ ഈ വിയർപ്പിന്റെ വില ഉപയോഗിക്കുന്നത്; പിച്ചചട്ടിയിൽ കൈയിട്ട് വാരാൻ മാത്രം നികൃഷ്ടനല്ല പിണറായി എന്നുറപ്പാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ മുണ്ട് മുറുക്കി ഉടുത്ത് നൽകുന്ന 100 രൂപയ്ക്ക് പകരം 1000 രൂപ ഇവർ ചെലവാക്കും; ശമ്പളം പിടിച്ച് നാട് പുനർനിർമ്മിക്കും മുൻപ് പിണറായി വിജയൻ അറിയാൻ

സിപിഎം രക്തസാക്ഷികൾക്ക് നഷ്ടപരിഹാരം നൽകാനോ ഉരാളുങ്കൽ സൊസൈറ്റി വളർന്ന് പന്തലിക്കാനോ ആകരുത് സാധാരണക്കാരന്റെ ഈ വിയർപ്പിന്റെ വില ഉപയോഗിക്കുന്നത്; പിച്ചചട്ടിയിൽ കൈയിട്ട് വാരാൻ മാത്രം നികൃഷ്ടനല്ല പിണറായി എന്നുറപ്പാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ മുണ്ട് മുറുക്കി ഉടുത്ത് നൽകുന്ന 100 രൂപയ്ക്ക് പകരം 1000 രൂപ ഇവർ ചെലവാക്കും; ശമ്പളം പിടിച്ച് നാട് പുനർനിർമ്മിക്കും മുൻപ് പിണറായി വിജയൻ അറിയാൻ

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: കേരളത്തെ പുനർ നിർമ്മിക്കാൻ എല്ലാവരും ഒരു മാസത്തെ ശമ്പളം നൽകണം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെടുന്നത്. കേട്ടപ്പാതി കേൾക്കാത്തപാതി ഗവർണറുടെ നേതൃത്വത്തിൽ മന്ത്രിമാരും എംഎൽഎമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും ഐഎഎസുകാരും ഐപിഎസ്സുകാരും സെക്രട്ടേറിയറ്റ് ജീവനക്കാരും സംഭാവന വാഗ്ദാനം ചെയ്ത് കഴിഞ്ഞു. ഒരുപക്ഷേ കേരളത്തിന് ആവശ്യമുള്ള പണത്തിന്റെ പകുതിയെങ്കിലും അങ്ങനെ സംഭരിക്കാൻ കഴിയും.

സർക്കാരുദ്യോഗസ്ഥന്മാരും മേലുദ്യോഗസ്ഥന്മാരും മാത്രമല്ല. സാധാരണക്കാരനും ബിസിനസ്സുകാരനും ഒക്കെ പറയുന്നത് ഒരു മാസത്തെ ശമ്പളം നൽകാൻ ത്യയാറാണ് എന്നാണ്. ഒന്നല്ല രണ്ട് മാസത്തെ ശമ്പളം നൽകാം എന്ന് പറയുകയാണ് സാധാരണക്കാരൻ പോലും. അങ്ങനെയാണെങ്കിൽ കേന്ദ്ര സർക്കാരിന്റെ പിന്നാലെ പണം ആവശ്യപ്പെട്ട് നടക്കുന്നതും മറ്റ് രാജ്യങ്ങളുടെ സഹായം ആവശ്യപ്പെടുന്നതിന്റേയും ഒന്നും ആവശ്യമില്ല.ഇതിനൊപ്പം കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടേയും സന്നദ്ധ സംഘടനകളുടേയും മത സംഘടനകളുടേയും, പ്രവാസികളുടയും സഹായം കൂടിയാകുമ്പോൾ ആവശ്യത്തിന് പണം ലഭിക്കും.

ഇരുപതിനായിരം ആണ് കേരളത്തിന് വേണ്ടതെങ്കിലും ഇത്തരത്തിൽ അമ്പതിനായിരം വരെ പിരിക്കാൻ കഴിയും. പക്ഷേ അങ്ങനെ ചെയ്യണമെങ്കിൽ ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടിവരും അല്ലെങ്കിൽ ശ്രദ്ധിക്കേണ്ടി വരും. ആദ്യത്തെ ആവശ്യം സർക്കാരിനെ കണ്ണുമടച്ച് വിശ്വസിച്ച് ഞങ്ങൾ നൽകുന്ന ഈ തുക മുഴുവൻ അത് ആവശ്യമുള്ളവരുടെ കൈയിൽ തന്നെ എത്തും എന്ന് ഉറപ്പ് വരുത്തണം. മുഖ്യമന്ത്രി പിണറായി വിജയൻ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരുന്ന നികൃഷ്ടനല്ലെന്ന് അറിയാമെങ്കിലും. അത്കൊണ്ട് തന്നെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇങ്ങനെ പണമെത്തുന്നതും എന്നാൽ മുഖ്മന്ത്രി മാത്രം വിചാരിച്ചാൽ ഒരു പ്രവർത്തനവും നടക്കുകയില്ലെന്നും ചുവപ്പ് നാടയിൽ കുടുങ്ങി കിടത്താൻ സർക്കാർ ഉദ്യോഗസ്ഥരുംഅഴിമതിയുടെ സർപ്പങ്ങളായി ഉയർന്ന് നിൽക്കുന്ന രാഷ്ട്രീയക്കാരും നിൽക്കുണ്ട് എന്ന് കൂടി പരിഗണിക്കുമ്പോൾ പലതും വീണ്ടും പരിശോധിക്കേണ്ടി വരും.

കരാർ പണികൾ ഉൾപ്പടെ നൽകുമ്പോൾ അഴിമതിയുണ്ടാകുന്നില്ല എന്ന് ശ്രദ്ധിക്കേണ്ടതുണ്ട് ഇതിനായി ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

1. കേവലം ഫണ്ട് ശേഖരണത്തിന് അപ്പുറം ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ ചേർത്ത് ആ വെബ്സൈറ് നിരന്തരം അപ്ഡേയ്റ്റ് ചെയ്യണം. കേരളം എങ്ങനെയാണ് ഈ ദുരന്തത്തെ നേരിട്ടത് എന്നതിനുള്ള ചരിത്ര രേഖയായി മാറണം ഈ വെബ്‌സൈറ്റ്.

2. എത്ര രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് കിട്ടുന്നുണ്ട് എന്ന് അപ്പോൾ തന്നെ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം.പണം നൽകുന്നവരുടെ പേരുകളും എത്ര പണം എന്നതും ലൈവായി അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സംബന്ധിച്ചു ആർക്കും സംശയമോ പരാതിയോ ഇല്ല. എന്നാൽ അതുണ്ടാവാതിരിക്കാൻ കുറച്ചു കൂടി സുതാര്യത ഉറപ്പു വരുത്തണം. പണം കൊടുത്ത ഒരാളുടെ പേര് ലിസ്റ്റിൽ ഇല്ലെങ്കിൽ കൊടുത്ത ആൾക്ക് തന്നെ അത് തുറന്നു പറയാമല്ലോ. സുതാര്യത നിലനിർത്താൻ വേണ്ടി ഇവിടെ പ്രൈവസി സാധ്യമല്ല എന്ന നിലപാട് സർക്കാർ എടുക്കണം

3. ഏതൊക്കെ സംഘടനകളും വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളും ദുരിതാശ്വസ പ്രവർത്തനം നടത്തിയെന്ന് കണക്കെടുത്തു അതും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. സർക്കാർ അറിയാതെ ആവാം പലരും അതൊക്കെ ചെയ്തത്. എങ്കിലും അവർക്കു തെളിവുകൾ സഹിതം ബന്ധപ്പെടാൻ അവസരം നൽകണം.

4. സേവാഭാരതിയെന്നോ ഡിവൈഎഫ്ഐ എന്നോ എസ്ഡിപിഐ എന്നോ വ്യത്യാസമില്ലാതെ ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ ഈ സൈറ്റിൽ പ്രസിദ്ധീകരിക്കണം.

5. ദുരിതാശ്വസ ക്യാമ്പുകളിലേക്ക് പോകുന്ന സാധനങ്ങളുടെ കണക്കും അവിടത്തെ ചെലവുകളും പ്രസിദ്ധീകരിക്കണം. പട്ടിണിയെന്ന പരാതിക്കു അവസരം ഒരുക്കരുത്.

6. നഷ്ടപരിഹാരമായി ഓരോരുത്തർക്കും സർക്കാർ നൽകുന്ന സർവ തുകകൾ കുറിച്ചുമുള്ള വിവരങ്ങൾ അപ്ഡേയ്റ്റ് ചെയ്യണം. ഓരോരുത്തർക്കും എന്തിനു എത്ര പണം കൊടുത്തു എന്ന് ലോകം അറിയണം.

7. എത്ര രൂപ നഷ്ടം ഉണ്ടായി എന്ന് വിശദമായി പഠനം നടത്തുകയും അത് ഇനം തിരിച്ചു പ്രസിദ്ധീകരിക്കുകയും വേണം. സമൂഹത്തിനുണ്ടായ നഷ്ടം, വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉണ്ടായ നഷ്ടം എന്നിവ വെവ്വേറെ കണക്കണം. അതിനു ഒരു സമയപരിധി നിശ്ചയിക്കുകയും ഈ സമയത്തിനുള്ളിൽ നഷ്ടം കണ്ടെത്തുകയും വേണം


8. ഈ നഷ്ടം പരിഹരിക്കാൻ വേണ്ട പണവും വിഭവങ്ങളും എത്ര എന്ന് കണ്ടെത്തി അത് പ്രസിദ്ധീകരിക്കണം. കാടടച്ചു 20 ,000 കോടി നഷ്ടം എന്ന് പറയുന്നതും അതിനു വേണ്ടി സെസ്സ് ഏർപ്പെടുത്തുന്നതും ഉചിതം അല്ല. പുനർ നിർമ്മാണത്തിന്റെ ആക്ച്വൽ ബജറ്റാണ് സർക്കാർ ഉണ്ടാക്കേണ്ടത്.

9. നഷ്ടപരിഹാര കാര്യത്തിൽ ഒരു മാനദണ്ഡം ഉണ്ടാക്കുകയും അത് പ്രസിദ്ധീകരിക്കുകയും വേണം. ഉദാഹരണത്തിന് ഇൻഷുറൻസ് പരിരക്ഷയുള്ള നഷ്ടങ്ങളെയും അല്ലാത്തവയെയും എങ്ങനെ വ്യത്യസ്തമായി കണക്കാക്കും, വ്യക്തികളുടെ നഷ്ടങ്ങൾ എങ്ങനെ നികത്തും എന്നിവ സംബന്ധിച്ച ക്ലാരിറ്റി വേണം. സമ്പന്നരായ ഒരാൾക്കുണ്ടായ നഷ്ടവും ഒന്നുമില്ലാത്തവന്റെ നഷ്ടവും നികത്തുന്നതിന് വ്യത്യസ്ത മാനദണ്ഡം എന്തെന്ന് വ്യക്തമാക്കണം.

10. ക്ലീനിംഗിനും സുരക്ഷാ പരിശോധനക്കും ഇപ്പോൾ വലിയ പ്രാധാന്യം നൽകണം. ഓരോ വ്യക്തിയും അവരുടെ ഉത്തരവാദിത്തത്തിൽ അത് ചെയ്യട്ടെ. അതിനുണ്ടായ ചെലവ് കൃത്യമായി കണക്കാക്കി സർക്കാർ സഹായം ഉറപ്പു വരുത്തുക.

11. ദുരിതാശ്വാസ സഹായമായി എത്തുന്ന എല്ലാ സാധനങ്ങളും വസ്തുക്കളും അക്കൗണ്ട് ചെയ്യുകയും അത് കൃത്യമായി വീതിക്കുകയും ആവശ്യമെങ്കിൽ കൂടുതൽ എത്തിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഒരു കേന്ദ്രീകൃത സമ്പ്രദായം ഉടൻ നടപ്പിലാക്കണം. ആവശ്യമില്ലാത്ത ഒന്നും ആരും എത്തിക്കാതിരിക്കാൻ ഈ സംവിധാനത്തിന് സാധിക്കണം. ഏറ്റവും അധികം തട്ടിപ്പു ഇതിന്റെ പേരിൽ നടക്കാൻ ഇടയുള്ളതുകൊണ്ടു അടിയന്തിര പ്രാധാന്യം നൽകണം. മനുഷ്യരുടെ നന്മയെ ആരും മുതലെടുപ്പ് നടത്താൻ അനുവദിക്കരുത്.


12. ദുരിതാശ്വാസ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെ കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അപ്ഡേയ്റ്റ് ചെയ്യുകയും അവർക്കു ആവശ്യമുള്ളത് എന്ത് എന്ന് പൊതു ജനത്തിന് അപ്പോൾ തന്നെ അറിയാൻ സംവിധാനം ഉണ്ടാക്കുകയും വേണം.

13. പുനർനിർമ്മാണ പ്രവർത്തങ്ങൾ നേതാക്കൾക്ക് ഇഷ്ടമുള്ളവർക്ക് കോൺട്രാക്ട് കൊടുക്കുക്കുകയും പൊതുജനങ്ങളുടെ നന്മയിൽ കൊരുത്ത പണം ധൂർത്തടിക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ വിദഗ്ദ്ധരായും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ചേർന്നു ജനകീയ സമിതികൾ ഉണ്ടാക്കുകയും ആ സമിതികൾ ഓരോ നിർമ്മാണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയും വേണം. ഇതിന്റെ ബജറ്റ് കണ്ടെത്തുന്നത് ജനപിന്തുണയോടു കൂടി ആയതിനാൽ ചുവപ്പു നാടയുടെ സാധാരണരീതി വിട്ടു കുറച്ചു കൂടി സുതാര്യവും എന്നാൽ കാശ് ലഭിക്കുന്നതും ക്വാളിറ്റി ഉറപ്പു നൽകുന്നതും ആക്കി മാറ്റണം. ഒരു കാരണവശാലും കോൺട്രാക്ടര്മാരും ഇടനിലക്കാരും ഈ ദുരിതത്തിൽ നിന്നും ഒരു നയാ പൈസ പോലും ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടാവരുത്. പുനർനിർമ്മാണ കരാർ ലഭിക്കുന്നവരൊക്കെ ചെലവ് മാത്രം ഈടാക്കുന്നവരാകണം.

14. ഇതെല്ലം പൂർത്തിയായി കഴിയുമ്പോൾ അറിയാം എത്ര രൂപ അല്ലെകിൽ എത്ര വിഭവങ്ങൾ വേണമെന്ന്. അത് കൃത്യമായി കണ്ടെത്തി പൊതു ജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ബിസിനെസ്സ് സ്ഥാപനങ്ങളിൽ നിന്നും സ്വമേധയാ ശേഖരിക്കാൻ ആദ്യം ശ്രമിക്കണം. മുഴുവൻ പൊതു ജനങ്ങളും ഒരു നിശ്ചിത ദിവസം പണം ശേഖരിക്കുന്നതുപോലെയൊരു സംവിധാനം ഒക്കെ പരീക്ഷിക്കാം. ഓരോ പണത്തിനും റഷീദ് ഉറപ്പു വരുത്തുക. ബക്കെറ്റ് പിരിവു കർശനമായി നിരോധിക്കുക. സുതാര്യത ഉറപ്പാണെങ്കിൽ ജനം അറിഞ്ഞു പണം നൽകും. എല്ലാം ശരിയായയി ആണ് പോകുന്നതെങ്കിലും എന്നെപോലെയുള്ള സാധാരണക്കാർ പോലും എട്ടോ പത്തോ ലക്ഷം രൂപ വീതം നൽകുമെന്ന് ഉറപ്പാണ്.ഒരു സെസും ഏർപ്പെടുത്താതെ വേണ്ടത്രയും പണം നിശ്ചിത കാലയളവിനുള്ളിൽ ശേഖരിക്കാൻ ഒരു പ്രയാസവും ഉണ്ടാവില്ല. പക്ഷെ ഒരു തരി പോലും സംശയം ബാക്കി വയ്ക്കരുത്. കാശ് അടിച്ചു മാറ്റാൻ ശ്രമിക്കുന്നവരെ കണ്ടെത്തി നാണം കെടുത്താനും സംവിധാനം വേണം.

ഒരു മാസ്സത്തെയല്ല, രണ്ടു മാസത്തെ ശമ്പളം തരാനും ഞാൻ റെഡിയാണ് സാർ... പക്ഷെ, താഴെപ്പറയുന്ന കുറച്ചു കാര്യങ്ങൾക്കു മറുപടി കിട്ടണം..

മന്ത്രിമാരുടെ വിദേശ സന്ദർശനം, ചായ സൽക്കാരം, കണ്ണടക്കും, തോർത്തുമുണ്ടും വാങ്ങുന്നതിനുള്ള അലവൻസും സഹിതം എല്ലാ അലവൻസും അടുത്ത ഒരു വർഷത്തേക്ക് നിർത്തലാക്കണം...

ഭരണ പരിഷ്‌കാര കമ്മീഷൻ, പിന്നാക്ക/മുന്നാക്ക കമ്മീഷൻ, യുവജന കമ്മീഷൻ എന്ന് വേണ്ട ഖനജാവിനെ കൊള്ളയടിക്കുന്ന സകലമാന നിർഗ്ഗുണ കമ്മീഷനുകളെയും എത്രയും വേഗം പിരിച്ചു വിടണം.. ഇപ്പോൾ ഇവിടെ ഒരേതരം മനുഷ്യരേയുള്ളൂ... അതുകൊണ്ടു തന്നെ, വെള്ളാനകളായ ഒരു കമ്മീഷനും ആവശ്യമില്ല

അലവന്‌സുകൾ കൈപ്പറ്റി ഖജനാവിന് കൊള്ളയടിക്കുന്ന സകലമാന ഉപദേശികളെയും ഒഴിവാക്കുക... ഇനി ഉപദേശികൾ വേണമെങ്കിൽ തന്നെ, അടുത്ത ഒരു വർഷത്തേക്ക് സൗജന്യമായി ഉപദേശം തരാൻ തയ്യാറുള്ള ഉപദേശികളെ കണ്ടെത്തുക..മൂന്നാറിലും, വയനാട്ടിലും എന്നു വേണ്ട കേരളനാട്ടിലാകെ മലയും, പുഴയും കയ്യേറി നിർമ്മിച്ച സകലമാന കെട്ടിടങ്ങളും ഒരു മാസത്തിനുള്ളിൽ പൊളിച്ചു നീക്കും എന്ന് ഞങ്ങൾക്കു ഉറപ്പു തരണം...ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കണം

പശ്ചിമ ഘട്ടത്തിലെ എല്ലാ പാറമടകളുടെയും, മറ്റു പ്രദേശങ്ങളിലെ അനധികൃത പാറമടകളുടെയും പ്രവർത്തനം ഉടനടി നിർത്തലാക്കുക... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം എന്ന ഫണ്ട് വേണ്ട ' 2018 പ്രളയ ദുരിതാശ്വാസം' എന്ന് പുതിയൊരു ഫണ്ടുണ്ടാക്കി അതിലേക്കു മാറ്റണം കിട്ടിയ മുഴുവൻ കാശും...അല്ലെങ്കിൽ ഈ കാശും രാഷ്ട്രീയക്കാരുടെ വെട്ടും, കുത്തും കൊണ്ട് മരിക്കുന്നവരുടെ നഷ്ടപരിഹാരത്തിനും മറ്റും ഉപയോഗിക്കും..

നിർമ്മാണ മേഖലയിലെ വിദഗ്ധരും, സർവ്വസമ്മതരായ പൊതുജനങ്ങളും, പരിസ്ഥിതി രംഗത്തെ വിദഗ്ധരും ഒക്കെ കൂടി ഉൾപ്പെടുന്ന ഒരു കമ്മിറ്റി ആയിരിക്കണം പുനരധിവാസം തീരുമാനിക്കേണ്ടത്.. ദുരിതാശ്വാസ ഫണ്ടിന്റെ വരവ് ചെലവ് കണക്കുകൾ ഓരോ മാസവും പരസ്യപ്പെടുത്തണം..

ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP