Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പള്ളിയിൽ കയറി അച്ചനെ ആർഎസ്എസുകാർ വെട്ടിയെന്ന് ക്രിസ്ത്യൻ മൗലികവാദികൾ; കുമ്പസാര രഹസ്യമറിഞ്ഞ് അവിഹിതത്തിനു വിളിച്ചതിന് ഭർത്താവ് കൈകാര്യം ചെയ്തെന്ന് ഹിന്ദു മൗലികവാദികൾ; സത്യത്തിൽ ഈ അച്ചന് എന്താണ് സംഭവിച്ചത്; സോഷ്യൽ മീഡിയയിലെ ഇത്തരം വാർത്തകൾ എങ്ങനെ വിശ്വസിക്കും? ഇൻസ്റ്റന്റ് റസ്‌പോൺസ്

പള്ളിയിൽ കയറി അച്ചനെ ആർഎസ്എസുകാർ വെട്ടിയെന്ന് ക്രിസ്ത്യൻ മൗലികവാദികൾ; കുമ്പസാര രഹസ്യമറിഞ്ഞ് അവിഹിതത്തിനു വിളിച്ചതിന് ഭർത്താവ് കൈകാര്യം ചെയ്തെന്ന് ഹിന്ദു മൗലികവാദികൾ; സത്യത്തിൽ ഈ അച്ചന്  എന്താണ് സംഭവിച്ചത്; സോഷ്യൽ മീഡിയയിലെ ഇത്തരം വാർത്തകൾ എങ്ങനെ വിശ്വസിക്കും? ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ മലയാളി ഡസ്‌ക്

ഴിഞ്ഞ ഏതാനും ആഴ്ചകളായി വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന വീഡിയോ ഉണ്ട്.പള്ളിക്കകത്ത് നിൽക്കുന്ന വൈദികനും, ചുറ്റുമുള്ള ആൾക്കൂട്ടവും അതിൽ പെട്ട ഒരാൾ ഉപകരണമെടുത്ത് വൈദികന്റെ തലയ്ക്കടിക്കുകയും ചോരയൊലിക്കുകയും ചെയ്യുന്ന വീഡിയോ.ഏതാനും നിമിഷങ്ങൾക്കകം വൈദികനെ തല്ലിയ ആളെ ജനക്കൂട്ടം കൈകാര്യം ചെയ്യുന്നുമുണ്ട്.ഈ വീഡിയോ ആദ്യം പ്രചരിച്ചത് ആർഎസ്എസുകാർ പള്ളിക്കകത്ത് കയറി വൈദികനെ മർദ്ദിക്കുന്ന വീഡിയോ എന്ന നിലയിലാണ്.ചില സഭാവിഭാഗങ്ങൾ തങ്ങളുടെ കൂട്ടത്തിലുള്ള വൈദികനെയാണ് മർദ്ദിച്ചതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയുണ്ടായി.ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇതേ വീഡിയോ തന്നെ വേറെ ചില അടിക്കുറിപ്പുകളോടെ വേറെ ചില ഗ്രൂപ്പുകളിൽ പ്രചരിക്കുകയുണ്ടായി.ചില ഹൈന്ദവ ഗ്രൂപ്പുകളിൽ ഒരു പള്ളിയിൽ കുമ്പസാര രഹസ്യം പറഞ്ഞ യുവതിയെ താനുമായി അവിഹിതബന്ധത്തിന് പ്രേരിപ്പിച്ച വൈദികനെ കുമ്പസാരിച്ച സ്ത്രീയൂടെ ഭർത്താവ് അടിച്ചുതല പൊളിക്കുന്ന വീഡിയോ എന്ന നിലയിലാണ് പ്രചരിച്ചത്.

യഥാർഥത്തിൽ ഈ സംഭവം ഇത് രണ്ടുമായിരുന്നില്ല.തെലങ്കാനയിലെ പള്ളിയിൽ വിശ്വാസികൾ അവരുടെ ഭിന്നതയുടെ പേരിൽ തമ്മിലടിക്കുകയും അതിനിടയിൽ ഒരാൾ വൈദികനെ തല്ലുകയും ചെയ്ത വീഡിയോ ആയിരുന്നു അത്.ഇത് പറയാൻ കാരണം ഇതൊരു സമ്പൂർണമായി വ്യാജ വീഡിയോ ആയതുകൊണ്ടും,സമാനമായ വ്യാജ വാർത്തകളും വീഡിയോകളും,വാട്‌സാപ്പിലും ഫേസ്‌ബുക്കിലും പ്രചരിക്കുക എന്നത് പതിവായതുകൊണ്ടുമാണ്.സോണിയ ഗാന്ധി ലോകത്തിലെ ഏറ്റവും സമ്പന്നയാണ് എന്ന് അമേരിക്കയിലെ ഒരു സ്ഥാപനം വെളിപ്പെടുത്തിയ കണക്ക് എന്ന് വ്യക്തമാക്കി കൊണ്ട്,തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടന്നിരുന്നു.പിന്നീട് മോദിയുടെ പേരിലാക്കി അതേ കണക്ക് സോഷ്യൽ മീഡിയയി്ൽ പ്രചരിക്കുകയുണ്ടായി.ഇത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത വീഡിയോകളും മേസേജുകളുമാണ് പ്രചരിക്കുന്നത്.നിർഭാഗ്യവശാൽ ഇതൊക്കെ സത്യമാണെന്ന് കരുതി പലരും അതുപ്രചരിപ്പിക്കുന്നു.വിശേഷിച്ച് ആർക്കെതിരെയാണോ വീഡിയോ വന്നിരിക്കുന്നത് ആ വിശ്വാസത്തിന് എതിര് നിൽക്കുന്നവർ അത് കാര്യമായി പ്രചരിപ്പിക്കുന്നു.മറ്റൊരുവിഭാഗമാകട്ടെ ആരെയാണോ എതിർക്കാൻ ആഗ്രഹിക്കുന്നത് അവരെ എതിരാക്കാനും ഇത് ഉപയോഗിക്കുന്നു.

എഡിറ്റ ചെയ്തിറക്കുന്ന വീഡിയോകളുടെ യാഥാർഥ്യം പലപ്പോഴും എളുപ്പം പിടികിട്ടണമെന്നില്ല.ഒരുപക്ഷേ സോഷ്യൽ മീഡിയ ഈ ലോകത്തിന് നൽകുന്ന ശാപം ഈ വ്യാജവാർത്തകളും പ്രചാരണങ്ങളുമാണ്.വാർത്തകൾ വ്യാജമാണെന്ന് എളുപ്പത്തിൽ പറയാമെങ്കിലും, വീഡിയോകൾ വ്യാജമാണോയെന്ന് കണ്ടെത്താൻ അതിന്റെ പിന്നാമ്പുറം കണ്ടെത്തേണ്ടി വരും.ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുക വിരൽതുമ്പിന്റെ അകലം മാത്രമുള്ള പ്രക്രിയയാണ്.എന്നാൽ, ഇതുണ്ടാക്കുന്ന ദുഃഖങ്ങളും ദുരന്തങ്ങളും ആർക്കും അളക്കാൻ കഴിയുന്നതല്ല.

ആരോ എവിടെയോ പറഞ്ഞ വ്യാജ വാർത്തകൾ ഷെയർ ചെയ്തതുകൊണ്ട് കോടതി കയറേണ്ടി വരുന്നവരുണ്ട്.നിയമവശങ്ങൾ അറിയാത്തതുകൊണ്ട് അബദ്ധങ്ങളിൽ ചെന്ന് ചാടുന്നവർ ഏറെ.ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ പ്രകാരം, രണ്ടു വിഭാഗങ്ങളെ രാഷ്ട്രീയത്തിന്റെയോ, മതത്തിന്റെയോ,പ്രദേശത്തിന്റെയോ, ഭാഷയുടെയോ,പേരിലാകട്ടെ തമ്മിൽ തല്ലിക്കാൻ ശ്രമിക്കുന്നവരെ ശിക്ഷിക്കാൻ വ്യവസ്ഥയുണ്ട്.ജാമ്യമില്ലാത്ത വകുപ്പ്.ഐടി ആക്ടിലെ 67 എന്ന സെക്ഷൻ ലൈംഗികച്ചുവയുള്ള എന്തും ഷെയർ ചെയ്താൽ കേസെടുക്കാൻ വകുപ്പുള്ളതാണ്.ഇതുകൂടാതെ ഇന്ത്യൻ ശിക്ഷാനിയമത്തിൽ 354 വകുപ്പ് രണ്ടുവർഷം തടവും എ,ബി,സി,ഡി എന്നിവ മൂന്ന് വർഷം തടവും വ്യവസ്ഥ ചെയ്യുന്നു.ഒരുസ്ത്രീയോട് സെക്ച്വലി കമന്റ് പറഞ്ഞാൽ പോലും സെക്ഷൻ നിലനിൽക്കും.പലരും ഇക്കാര്യം മനസ്സിലാക്കുന്നില്ല.ലൈംഗികമായി സംസാരിച്ചാൽ, നീലച്ചിത്രം കാണിച്ചാൽ,തുണി പൊക്കി കാണിച്ചാൽ, സ്ത്രീയുടെ വസ്ത്രം മാറ്റാൻ ശ്രമിച്ചാൽ,വോയറിസം നടത്തിയാൽ തുടങ്ങി ധാരാളം വകുപ്പുകളുണ്ട്.ഒരുസ്ത്രീയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് പോലും, ഇമെയിൽ അയയ്ക്കുന്നത് പോലും തുടർച്ചയായി മെസഞ്ചറിൽ മെസേജ് അയയ്ക്കുന്നത് പോലും, തുടർച്ചയായി വാട്‌സാപ്പിലൂടെ ഹലോ പറയുന്നത് പോലും നിയമത്തിന് മുന്നിൽ തെറ്റാണ്.

ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് ഫോണിലൂടെ തെറി വിളിക്കുന്നവരും ഭീഷണിപ്പെടുത്തുന്നവരുമുണ്ട്.ഐടി ആക്ടിലെ 503 ഉം 506 ഉം അനുസരിച്ച്, രണ്ടുകൊല്ലം വരെ തടവ് കിട്ടാവുന്ന കുറ്റം.കൊല്ലും എന്ന വാക്കോ, കൊല്ലുമെന്ന് വ്യാഖ്യാനിക്കാവുന്ന സംഭവമോ ഉണ്ടായാൽ,ശിക്ഷ ജാമ്യമില്ലാ വകുപ്പായി മാറും.അതുകൊണ്ട് സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകളിൽ വീഴാതിരിക്കുക.ഇത്തരം വാർത്തകൾ നിങ്ങളെ അഴിയെണ്ണിച്ചെന്ന് വരാം.തൊഴിൽ നഷ്ടം വരാം. വിദേശത്താണ് ജോലിയെങ്കിൽ പറഞ്ഞുവിട്ടെന്ന് വരാം, തൊഴിൽ കിട്ടിയില്ലെന്ന് വരാം.ഇത്തരം സാഹചര്യങ്ങളിൽ ചെന്നുപെടാതിരിക്കാൻ നിങ്ങൽക്ക് പൂർണബോധ്യമില്ലാത്ത വാർത്തകളിൽ ചെന്നുപെടാതിരിക്കുക എന്നതാണ്.ഉത്തരവാദിത്തപ്പെട്ട് ചാനലിലോ, ഓൺലൈനിലോ ഉള്ള വാർത്തയാണെങ്കിൽ നിങ്ങൾക്ക് വിശ്വസിക്കാം, കാരണം അതിന്റെ ഉത്തരവാദിത്വം അവർക്കുള്ളതാണ്.എന്നാൽ, നാഥനില്ലാത്ത സോഷ്യൽ മീഡിയ പോസ്‌ററുകൽ ഷെയർ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോഴാണ് നിങ്ങൾ കുഴപ്പത്തിലാവുന്നത്.ഈ കരുതലാണ് എല്ലാവരും സ്വീകരിക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP