Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എങ്ങനെയാണ് ആ കുട്ടികൾ നാലര കിലോമീറ്റർ ഉള്ളിലേക്ക് കയറിപ്പോയത്? എങ്ങനെയാണ് ഒരു പോറൽ പോലും ഏൽക്കാതെ അവരെ രക്ഷിച്ചെടുത്തത്? നിങ്ങളുടെ കുട്ടികൾക്കു നീന്തൽ അറിയാമോ എന്ന് ഓർത്തുകൊണ്ട് വേണം 13 പേരുടെ ജീവൻ മടക്കി കിട്ടിയതിനെക്കുറിച്ച് ആശ്വസിക്കാൻ .. ഇൻസ്റ്റന്റ് റസ്‌പോൺസ്

എങ്ങനെയാണ് ആ കുട്ടികൾ നാലര കിലോമീറ്റർ ഉള്ളിലേക്ക് കയറിപ്പോയത്? എങ്ങനെയാണ് ഒരു പോറൽ പോലും ഏൽക്കാതെ അവരെ രക്ഷിച്ചെടുത്തത്? നിങ്ങളുടെ കുട്ടികൾക്കു നീന്തൽ അറിയാമോ എന്ന് ഓർത്തുകൊണ്ട് വേണം 13 പേരുടെ ജീവൻ മടക്കി കിട്ടിയതിനെക്കുറിച്ച് ആശ്വസിക്കാൻ .. ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ലോകത്തെ ഒന്നിപ്പിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയകൾ വളരെ കുറച്ചുമാത്രമാണുള്ളത്. ലോകത്തെ ഒരുമിപ്പിച്ചുനിർത്താൻ ഫുട്‌ബോളിനും ഒളിമ്പിക്‌സിനുമൊക്കെ കഴിയുന്നത് അതുകൊണ്ടുതന്നെയാണ്. ലോകകപ്പ് ഫുട്‌ബോൾ നടക്കുമ്പോൾ എല്ലാവരും അതുനടക്കുന്ന രാജ്യത്തേക്ക് ഉറ്റുനോക്കിയിരിക്കും. സെനഗൽ എന്ന രാജ്യം ഉണ്ടെന്ന് ലോകകപ്പ് ഫുട്‌ബോൾ ഇല്ലായിരുന്നുവെങ്കിൽ മലയാളികൾ ഒരുപക്ഷേ അറിയുമായിരുന്നില്ല. അതുപോലെ തന്നെയാണ് ഭിന്നിപ്പിക്കലുകളും. യുദ്ധങ്ങൾ നടക്കുമ്പോൾ ലോകം ഒന്നിച്ച് ഏകാന്തതയോടെ നോക്കിയിരിക്കുന്നത് അതിൽ കൊല്ലപ്പെടുന്ന സാധാരണക്കാരന്റെ വൃഥകൾ സ്വന്തം നെഞ്ചിലേറ്റിയാണ്. അത്തരമൊരു ഒരുമയുടെയും പ്രാർത്ഥനയുടെയും ഐക്യത്തിന്റെയും സന്ദർഭമാണ് കഴിഞ്ഞ 15 നാളുകൾ ഒരുക്കിയത്. തായ്‌ലൻഡിലെ ചിയാങ്‌റായി പ്രവിശ്യയിലെ ഗുഹയിൽ 12 യുവ ഫുട്‌ബോൾ താരങ്ങളും അവരുടെ ബുദ്ധസന്ന്യാസിയായ പരിശീലകനും എങ്ങനെ നാലരകിലോമീറ്റർ ഉള്ളിലേക്ക് കടന്നുവെന്നാണ് എല്ലാവരും ആദ്യം കൗതുകത്തോടെ നോക്കിയത്. പിന്നീട് ഒമ്പത് ദിവസത്തിന് ശേഷം അവർ ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലായപ്പോൾ, ലോകം ഒന്നടങ്കം അവർക്കായി പ്രാർത്ഥിക്കുകയായിരുന്നു.

ഈ കൂട്ടായ്മയിൽ ജാതി-മതഭേദങ്ങളൊന്നും പ്രശ്‌നമായില്ല. മതമില്ലാത്തവരും ദൈവത്തിൽ വിശ്വാസമില്ലാത്തവരും പ്രകൃതിയോട് പ്രാർത്ഥിച്ചു: ദൈവമേ അല്ലെങ്കിൽ പ്രകൃതിയെ...ആ കുഞ്ഞുങ്ങൾ സുരക്ഷിതമായി തിരിച്ചുവരണേയെന്ന്. ഗുഹയിലെ ദുർഘടമായ പാതയും വെള്ളക്കെട്ടും, ഇരുട്ടുമൊക്കെ മൂലം നീന്തലറിയാത്ത കുഞ്ഞുങ്ങളെ എങ്ങനെ രക്ഷിക്കുമെന്നതായിരുന്നു ആദ്യ ചോദ്യം. അതിന് നാലുമാസമെങ്കിലും എടുക്കുമെന്നാണ് ആദ്യം കേട്ടത്. ലോകമെമ്പാടുമുള്ള വിദഗ്ധരാണ് അവരെ രക്ഷിക്കാനെത്തിയത്. ആദ്യഘട്ടത്തിൽ ഏവരും കരുതിയത് അവർ ഒരിക്കലും രക്ഷപ്പെടില്ലെന്നായിരുന്നു. എന്നാൽ, ഒമ്പതാം ദിവസം ബ്രിട്ടീഷ് ഗവേഷകരാണ് ഒരുടോർച്ച് വെട്ടത്തിൽ ആ കുട്ടികളുടെ മുഖം വീണ്ടും ലോകത്തെ കാണിക്കുന്നത്. ദുർഘടമായ ആ നാലരകിലോമീറ്റർ താണ്ടി എങ്ങനെ കുട്ടികളെ പുറത്തെത്തിക്കും എന്നായി വിദഗ്ധരുടെ ആലോചന. ഏതായാലും ഒടുവിൽ പ്രാർത്ഥനകൾ സഫലമാക്കി ദൗത്യം വിജയകരമായി പൂർത്തിയാക്കി.

എങ്ങനെയാണ് അവർ നാലര കിലോമീറ്റർ ഉള്ളിലേക്ക് കടന്നത്?

പലർക്കും അറിയില്ല എങ്ങനെയാണ് കുട്ടികളും കോച്ചും നാലര കിലോമീറ്റർ ഉള്ളിലേക്ക് കടന്നതെന്ന്? ലോകത്തിലെ എറ്റവുമധികം ഗുഹാമുഖങ്ങളുള്ള പ്രദേശങ്ങളിലൊന്നാണ് ചിയാങ്മായിയും, ചിയാങ് റായിയും. ചിയാങ് റായിയിൽ ഇന്നും ഒരുകിലോമീറ്ററും രണ്ടുകിലോമീറ്ററും ദൂരമുള്ള ഗുഹകളിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനമുണ്ട്. 200 മീറ്റർ ഉള്ളിലേക്ക് പോയാൽ ശ്വാസതടസ്സമുണ്ടാകുന്നതുകൊണ്ട് ഗൈഡുമാർ തന്നെ ഓക്‌സിജൻ അടക്കമുള്ള സംവിധാനങ്ങൾ എത്തിച്ചുകൊടുക്കുന്നു. കുട്ടികൾക്ക് ഇത്തരം പര്യവേക്ഷണങ്ങൾ ഇഷ്ടമായതുകൊണ്ട് മൈതാനത്തെ പരിശീലനം കഴിഞ്ഞ ഇടവേളയിൽ ചെറിയൊരു യാത്ര ഗുഹാമുഖത്തേക്ക് ..അതാണ് പരിശീലകൻ ലക്ഷ്യമിട്ടത്. 500 മീറ്റർ ഉള്ളിലേക്ക് കടക്കുമ്പോൾ ഗുഹാമുഖം വലുതാവുകയും അവിടെയൊരു പാറയും ചെറിയ നദിയും കാണാൻ കഴിയുന്നു. അവിടെയിരുന്ന് കാഴ്ചകൾ കണ്ട് രസിക്കാൻ പോയതായിരുന്നു അവർ. പെട്ടെന്ന് മഴ പെയ്യുകയും അത് പേമാരിയായി മാറുകയും ചെയ്തതോടെ വെള്ളപ്പൊക്കമുണ്ടാവുകയും അവർ കൂടുതൽ ഉയർന്ന പ്രദേശം തേടി മുന്നോട്ട് പോവുകയുമാണ് ഉണ്ടായത്. ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ആ നുഴഞ്ഞുകയറ്റമാണ് അവരെ നാലര കിലോമീറ്റർ ഉള്ളിലെത്തിച്ചത്. അവിടെ നിന്ന് തിരിച്ചുള്ള മടക്കമാകട്ടെ ദുഷ്‌കരം. എന്നാൽ അവരെ പ്രകൃതി കാത്തു. 200 മീറ്റർ അപ്പുറത്തേക്ക് പ്രാണവായു ഇല്ലാത്ത സാഹചര്യമുണ്ടെങ്കിലും സന്നാഹങ്ങളൊന്നുമില്ലാതെ കൂട്ടായ്മയോടെ എല്ലാം അവർ പട്ടിണി കിടന്ന് അതിജീവിച്ചു.

രക്ഷാദൗത്യം

അതിസാഹസികമായാണ് രക്ഷാപ്രവർത്തകർ അവരുടെ അടുത്തേക്ക് എത്താൻ വഴികളൊരുക്കിയത്. ആദ്യ ദിവസങ്ങളിൽ തന്നെ അവർക്ക് ഭക്ഷണവും വെള്ളവും ഓക്‌സിജനും നൽകിയിരുന്നു. പിന്നീട് ഓരോരുത്തരെയായി പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു രക്ഷാപ്രവർത്തകന്റെ ജീവനും നഷ്ടപ്പെട്ടു. മനുഷ്യജീവന് ഇത്രയേ വിലയുള്ളുവെന്നും ഏതുനിമിഷവും ദുരന്തങ്ങൾ നമ്മെ തേടിയെത്താമെന്നുമുള്ള പാഠമാണ് ഈ സംഭവം നമുക്ക് തരുന്നത്. ഇതൊക്കെ അറിയാമായിരുന്നിട്ടും നമ്മൾ പരസ്പരം തല്ലിയും കലഹിച്ചും നാളുകൾ നീക്കുന്നു. ദുരന്തങ്ങൾ എല്ലായ്‌പ്പോഴും നമ്മെ കാത്തിരിക്കുന്നുണ്ട്. പല രൂപത്തിൽ. ഭൂകമ്പമായോ, അഗ്നിപർവത സ്‌ഫോടനമായോ പേമാരിയോ കൊടുങ്കാറ്റോ ഒക്കെയായി. അവിടെ സമ്പന്നനും പാവപ്പെട്ടവനും തമ്മിലോ, അറിവുള്ളവനും അറിവില്ലാത്തവനും തമ്മിലോ ഭേദമില്ല. എല്ലാവരും അന്നത്തിന് വേണ്ടി കരയും, ജീവന് വേണ്ടി യാചിക്കും, അഭയത്തിന് വേണ്ടി യാചിക്കും. എല്ലാവരും ഒന്നാകുന്ന ഒരു മനുഷ്യനാകുന്ന അപൂർവ നിമിഷം.

ഇത്തരമൊരു മഹാദുരന്തം നൽകുന്ന അടയാളത്തിൽ നിന്ന് നമുക്കുമുണ്ട് ഏറെ പഠിക്കാൻ. മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിത്തല്ലാതെ നമ്മുടെ കുട്ടികളിൽ എത്ര പേർക്ക് നീന്തലറിയാം എന്നെങ്കിലും പഠിക്കാം. ഒരുമനുഷ്യന് ഈ ലോകത്ത് അതിജീവിക്കാൻ വേണ്ട പ്രാഥമിക അറിവുകളിൽ ഒന്നാണ് നീന്തൽ. തീരപ്രദേശത്ത് ജീവിക്കുന്നവർക്ക് നീന്തൽ അവരുടെ ജീവിതചര്യയായി മാറുമ്പോൾ, നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് നീന്താൻ പോയിട്ട് നടക്കാൻ പോലും അറിയില്ലെന്ന് വരുന്നു. ഒരുപക്ഷേ കേരളത്തിൽ റോഡപകടങ്ങളിൽ ദിവസും മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തേക്കാൾ വെള്ളത്തിൽ മുങ്ങി മരിക്കുന്നവരുടെ എണ്ണമാണ് കൂടുതൽ. പാറമടകളിലും നദികളിലും മുങ്ങി നിരവധി പേർ മരിക്കുന്നു.

നമ്മൾ നമ്മുടെ കുട്ടികളെ ആദ്യം പരിശീലിപ്പിക്കേണ്ടത് നീന്തലാണ്. സ്‌കൂളുകളിൽ നീന്തൽ പരിശീലനം നിർബന്ധമാക്കണം. ഓരോ മാതാപിതാക്കളും അവരുടെ കുട്ടികൾ നീന്തൽ പഠിക്കുന്നുവെന്ന് ഉറപ്പാക്കണം. തായ്‌ലൻഡിലെ ഗുഹാമുഖത്ത് നിന്ന് മലയാളി പഠിക്കേണ്ട പ്രാഥമികപാഠവും ഇതുതന്നെയാണ്. എല്ലാ കുട്ടികളും നീന്തൽ പരിശീലിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP