Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സത്രീത്വത്തെ സംരക്ഷിക്കാൻ ഏതറ്റം വരെ പോകും; പക്ഷേ അവർ പരാതി ഉന്നയിച്ചത് സിപിഎമ്മിനെതിരെ ആവരുതെന്ന് മാത്രം; പീഡിപ്പിക്കപ്പെട്ട ഒരു വനിതാ നേതാവിനെതിരെ നുണയൊഴിച്ചുകൊടുത്ത് സ്ത്രീത്വം സംരക്ഷിക്കുന്ന സിപിഎം നേതാക്കൾ അറിയാൻ: ഇത് കാലം കാത്തു വച്ച തിരിച്ചടിയാണ്

സത്രീത്വത്തെ സംരക്ഷിക്കാൻ ഏതറ്റം വരെ പോകും; പക്ഷേ അവർ പരാതി ഉന്നയിച്ചത് സിപിഎമ്മിനെതിരെ ആവരുതെന്ന് മാത്രം; പീഡിപ്പിക്കപ്പെട്ട ഒരു വനിതാ നേതാവിനെതിരെ നുണയൊഴിച്ചുകൊടുത്ത് സ്ത്രീത്വം സംരക്ഷിക്കുന്ന സിപിഎം നേതാക്കൾ അറിയാൻ: ഇത് കാലം കാത്തു വച്ച തിരിച്ചടിയാണ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഏതാനം ദിവസമായി കേരളത്തെ പിടിച്ച് കുലുക്കുന്ന ലൈംഗിക ആരോപണമാണ് ഷൊർണ്ണൂർ എംഎൽഎ പികെ ശശി ഒറ്റപ്പാലത്തെ ഡിവൈഎഫ്‌ഐ വനിത നേതാവിനെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നത്. അത് ബലാൽസംഗമാണോ ലൈംഗിക പീഡനമാണോ എന്നൊന്നും വ്യക്തമല്ലെങ്കിലും ഫോണിലൂടെ അശ്ലീലം പറയുകയും കയ്യിൽ കയറി പിടിക്കുകയും ലൈംഗികമായി തന്നോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന് ആ പെൺകുട്ടി ഇതിനോടകം വെളിപ്പെടുത്തി. ഏതാണ്ട് ഒരു മാസം മുൻപ് ഇത് ജില്ലാ നേതൃത്വത്തെ അറിയിക്കുകയും നടപടിയില്ലാത്തതിനെ തുടർന്ന് സംസ്ഥാന നേതൃത്വത്തെ പരാതി ബോധിപ്പിക്കുകയും ചെയ്തു

ഇതിലൊന്നും നടപടിയാകാതെ വന്നതോടെയാണ് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനെ വിവരം അറിയിച്ചത്. നിർഭാഗ്യവശാൽ ഈ വാതിലുകളൊന്നും ആ കുട്ടിക്ക് മുന്നിൽ തുറന്നില്ല. ഒടുവിൽ ഒരു രക്ഷയുമില്ലെന്ന വന്നതോടെ ആ പെൺകുച്ചി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നൽകുകയായിരുന്നു. ഒരുപക്ഷേ സിപിഎമ്മിലെ വിഭാഗീയത കാരണമാകാം യെച്ചൂരിക്ക് ലഭിച്ച പരാതി മാധ്യമപ്രവർത്തകർക്ക് ചോർന്ന് കിട്ടി.

അങ്ങനെ കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ ഏറ്റവും വലിയ ഒച്ചപ്പാടുണ്ടാക്കുന്ന സംഭവമായി അത് മാറുകയും ചെയ്തു. ആദ്യം നിഷേധിക്കുകയും പിന്നാലെ ശരിവയ്ക്കുകയും ചെയ്ത സിപിഎം നേതൃത്വം അത് അന്വേഷിക്കാൻ ഒരു മന്ത്രിയേയും ഒരു കേന്ദ്ര കമ്മിറ്റി അംഗത്തേയും ചുമതലപ്പെടുത്തുകയും ചെയ്തു. എംപിയായ ശ്രീമതിയും മന്ത്രിയായ ബാലനും ചേർന്ന് അന്വേഷിച്ച് വേണം അതൊരു വ്യാജ പരാതിയായിരുന്നോ അതോ ലൈംഗിക പീഡനമാണോ എന്ന് തെളിയിക്കാൻ.

ഏറ്റവും ലജ്ജാകരമായ വസ്തുത ഒരു ക്രിമിനൽ കുറ്റം നടന്നുവെന്ന് കണ്ടാൽ അത് പൊലീസിൽ റിപ്പോർട്ട് ചെയ്യാതിരുന്നാൽ കുറ്റമായി കാണുമെന്ന കാര്.ം സിപിഎമ്മിലെ മന്ത്രിമാർക്ക് പോലും ബാധകമല്ല എന്നതാണ്. കന്യാസ്ത്രീയുടെ പരാതിയിൽ ജലന്തർ ബിഷപ്പിനെതിരെ കേസെടുക്കാൻ മടിക്കുന്ന പൊലീസ് ആ പരാതി അറിഞ്ഞിട്ടും മറച്ച് വെച്ചു എന്ന് പറഞ്ഞ് ആലഞ്ചേരിയെ പോയി ചോദ്യം ചെയ്തതും മൊഴിയെടുക്കുകയും ചെയ്തതാണ്. എന്നിട്ടും സിപിഎം നേതാക്കളോടോ പാർട്ടി സെക്രട്ടറിയോടോ ചോദിക്കാൻ പോലും ഒരു പൊലീസും തയ്യാറായിട്ടില്ല.

നമ്മുടെ രാജ്യത്ത് നിയമം നടപ്പിലാക്കേണ്ടവർ തന്നെ അത് ഒതുക്കി തീർക്കുന്നത് നാണംകെട്ട സംഭവം തന്നെയാണ്.ഏറ്റവും ലജ്ജാകരമായ വസ്തുത വനിത കമ്മീഷന്റെ അധ്യക്ഷത വഹിക്കുന്ന എംസി ജോസ്‌ഫൈൻ എന്ന മുൻ സിപിഎം നേതാവിന്റെ നിലപാട് തന്നെയാണ്. പാർട്ടി നേതാവിനെതിരെ പാർട്ടിക്കാരി കൊടുത്ത പരാതി പാർട്ടി അന്വേഷിക്കട്ടെ എന്നും ഞങ്ങൾ ഇടപെടില്ല എന്നതും ധിക്കാരപരവും നീതിരഹിതവുമായ നിലപാടാണ്. വനിത കമ്മീഷൻ അർധ ജുഡീഷ്യറി സംഘടന ആമെന്നും രാഷ്ട്രീയ ജാതി, മത ഭേദമന്യേ വനിതകൾക്ക വേണ്ടി ഇടപെടേണ്ട സംഘടനയാണ് എന്നത് ജോസ്‌ഫൈന് അറിയാത്തതല്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP