Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പഠനം കഴിഞ്ഞാൽ ഉടൻ 50,000 സാലറി കിട്ടുന്നവരും, ഗൂഗിളിലും ആപ്പിളിലും ഒരു കോടിക്ക് ജോലിക്കെടുക്കുന്നവരും, തിളങ്ങുമ്പോൾ പരാജയപ്പെട്ട് സ്വയം ഒടുങ്ങുന്ന ടെക്കികളെ കുറിച്ച് ആരും ഒന്നും പറയുന്നില്ല; മക്കളെ വലിയവരാക്കാൻ ഓടിച്ച് പഠിപ്പിച്ചിട്ട് അവർ പാതിയിൽ ജീവിതം ഉപേക്ഷിച്ച് മടങ്ങുന്നത് കണ്ണീരോടെ കണ്ട് നിൽക്കേണ്ടി വരുന്ന മാതാപിതാക്കളെ കുറിച്ചെങ്കിലും ഓർക്കേണ്ടതില്ലേ?

പഠനം കഴിഞ്ഞാൽ ഉടൻ 50,000 സാലറി കിട്ടുന്നവരും, ഗൂഗിളിലും ആപ്പിളിലും ഒരു കോടിക്ക് ജോലിക്കെടുക്കുന്നവരും, തിളങ്ങുമ്പോൾ പരാജയപ്പെട്ട് സ്വയം ഒടുങ്ങുന്ന ടെക്കികളെ കുറിച്ച് ആരും ഒന്നും പറയുന്നില്ല; മക്കളെ വലിയവരാക്കാൻ ഓടിച്ച് പഠിപ്പിച്ചിട്ട് അവർ പാതിയിൽ ജീവിതം ഉപേക്ഷിച്ച് മടങ്ങുന്നത് കണ്ണീരോടെ കണ്ട് നിൽക്കേണ്ടി വരുന്ന മാതാപിതാക്കളെ കുറിച്ചെങ്കിലും ഓർക്കേണ്ടതില്ലേ?

മറുനാടൻ ഡെസ്‌ക്‌

ഒരു വർഷം ഏതാണ്ട് 15 ലക്ഷം സീറ്റുകളിലാണ് ഇന്ത്യയിലെ വിദ്യാർത്ഥികൾ എഞ്ചിനീയറിംഗിന് ചേരുന്നത്. അതായത് ഓരോവർഷവും ഏതാണ്ട് 15 ലക്ഷം വിദ്യാർത്ഥികൾ എഞ്ചിനീയറിങ് പൂർത്തിയാക്കുന്നു എന്നർത്ഥം. ഇതിൽ പകുതിപ്പേരെങ്കിലും ജയിച്ച് വരുന്നവരാണ്. എന്നാൽ അതിൽ മൂന്നോ നാലോ അഞ്ചോ ശതമാനം ആളുകൾക്ക് മാത്രമാണ് ജോലി കിട്ടുന്നത്. ബാക്കിയുള്ള മഹാഭൂരിപക്ഷം പേരുടെയും അവരുടെ മാതാപിതാക്കളുടെയും സ്വപ്‌നങ്ങൾ എവിടെയോ പൊലിഞ്ഞുപോകുകയാണ്. ഇന്ന് രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ തൂപ്പുകാർ മുതലുള്ള ജോലിക്ക് അപേക്ഷിക്കുന്നവരിൽ കൂടുതൽ പേരും എഞ്ചിനീയറിങ് ഗ്രാജ്വേറ്റുകളാണ്. അതായത്, നമ്മുടെ പുതിയ തലമുറ ഏറ്റവും ഉയർന്ന ശമ്പളം കിട്ടുന്ന തൊഴിൽ എന്ന നിലയിൽ എഞ്ചിനീയറിംഗിന് ചേരുകയും അതിൽ മഹാഭൂരിപക്ഷം പേർക്കും അത് കടന്നുകൂടാൻ കഴിയാതെ വരികയും അങ്ങനെ കടന്ന് കൂടുന്നവരിൽ നേരിയ ഒരു വിഭാഗത്തിന് മാത്രം ജോലി എന്ന സ്വപ്‌നം യാതാർത്ഥ്യമാകുകയും ചെയ്യുന്ന അവസ്ഥ.

 

ഇവരിൽ വളരെ കുറച്ചുപേർ മാത്രം സ്റ്റാർട്ടപ്പുകളിലൂടെ കോടീശ്വരന്മാർ ആയി മാറുന്നു. ഇങ്ങനെ കോടീശ്വരന്മാരായി മാറുന്നവരുടെ സചിത്ര ലേഖനങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും പുഞ്ചിരിക്കുന്ന മുഖത്തോടെ ഇവർ ചാനലുകളെ അഭിസംബോധന ചെയ്യുകയും ചെയ്യുമ്പോൾ എഞ്ചിനീയറിങ് എന്ന മഹാ ദുരന്തത്തിലേക്ക് വീണ്ടും വീണ്ടും ആളുകൾ വന്ന് ചാടിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം എന്നത് കേവലം ഒരു കച്ചവടം മാത്രമായി മാറുകയും കള്ളുകച്ചവടക്കാർ വരെ എഞ്ചിനീയറിങ് കോളജുകളുടെ ഉടമയായി മാറുകയും ചെയ്തതോട് കൂടി ഈ ദുരന്തം പൂർത്തിയാകുകയാണ്. എഞ്ചിനീയറിംഗും ടെക്കി ജോലികളും ഇഷ്ടപ്പെടുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ലോകം ആകെ മാറിമറിയുമ്പോൾ അതിനൊപ്പം നിൽക്കാൻ പറ്റുന്ന ഏറ്റവും ആധുനികമായ കോഴ്‌സ് എന്ന നിലയിൽ മക്കളെ ആ മേഖലയിലേക്ക് തള്ളിവിടാൻ ഏത് മാതാപിതാക്കളും ആഗ്രഹിച്ചാൽ കുറ്റം പറയാനാകുമോ.

മാത്രമല്ല, രാജ്യത്തെ പ്രധാനപ്പെട്ട ഐടി കമ്പനികളിൽ അമ്പതിനായിരം രൂപക്ക് പരിചയക്കാരുടെ മക്കൾ ജോലിക്ക് കയറുന്ന വാർത്തകൾ അറിവുകൾ സ്വയം പങ്കുവെക്കുമ്പോൾ, അതിനെക്കുറിച്ചുള്ള അഭിമാനപുരസ്‌കരമായ വിവരങ്ങൾ ഷെയറ് ചെയ്യുമ്പോൾ, ആരാണ് മക്കളെ ഇത്തരം സമ്മർദ്ദങ്ങളിലേക്ക് തള്ളിവിടാൻ മടിക്കുന്നത്. ഞാൻ സൂചിപ്പിച്ച പരാജയപ്പെടുന്നവരുടെയും ജോലി കിട്ടാതെ വിജയിക്കുന്നവരുടെയും ദുരന്തം മാറ്റിവെക്കാം. ഏറ്റവും കുറഞ്ഞത് അവർക്ക് സമ്മർദ്ദം എന്നൊരു രോഗമില്ല. എന്നാൽ ഈ കടമ്പ കടന്നുകൂടുന്ന വിജയിക്കുന്നവരുടെ അവസ്ഥ എത്ര ഭാനകമാണ്. രാജ്യത്തെ ഏറ്റവും സ്ഥിരത ഇല്ലാത്ത ജോലി ഏത് എന്ന് ചോദിച്ചാൽ അത് ടെക്കികളുടേതാണ് എന്ന് തീർത്ത് പറയേണ്ടി വരും. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP