Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈബരാബാദിലെ വെടിവയ്‌പ്പിനെ പൊലീസ് ഭീകരതയ്ക്കും ആൾക്കൂട്ട നീതിക്കുമുള്ള ഉപാധിയാക്കി മാറ്റരുത്; സംശയത്തിന്റെ ആനുകൂല്യമില്ലാതെ അതീവ ഹീനന്മാർക്കെതിരെ മറ്റൊരു നിവൃത്തിയുമില്ലാതെ എടുക്കുന്ന ഇൻസ്റ്റന്റ് ജസ്റ്റിസ് ഒരു ശീലമായാൽ മറവിലൂടെ ലാഭമുണ്ടാക്കുക ഫാസിസം തന്നെയാകും; ഹൈദരാബാദിലെ ഉടനടി നീതി വാളയാറിലെ പ്രതിയുടെമേൽ പരീക്ഷിക്കപ്പെടുമ്പോൾ

സൈബരാബാദിലെ വെടിവയ്‌പ്പിനെ പൊലീസ് ഭീകരതയ്ക്കും ആൾക്കൂട്ട നീതിക്കുമുള്ള ഉപാധിയാക്കി മാറ്റരുത്; സംശയത്തിന്റെ ആനുകൂല്യമില്ലാതെ അതീവ ഹീനന്മാർക്കെതിരെ മറ്റൊരു നിവൃത്തിയുമില്ലാതെ എടുക്കുന്ന ഇൻസ്റ്റന്റ് ജസ്റ്റിസ് ഒരു ശീലമായാൽ മറവിലൂടെ ലാഭമുണ്ടാക്കുക ഫാസിസം തന്നെയാകും; ഹൈദരാബാദിലെ ഉടനടി നീതി വാളയാറിലെ പ്രതിയുടെമേൽ പരീക്ഷിക്കപ്പെടുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്നുകളഞ്ഞ പ്രതികളെ രാത്രിയിൽ വെടിവച്ച് കൊന്ന പൊലീസ് നടപടി ആൾകുട്ടങ്ങളുടെ കൈയടിയും നിയമവൃത്തങ്ങളുടെ വിമർശനവും നേരിടുകയാണ്.ഈ അവസരത്തിലാണ് സുപ്രിംകോടതിയുടെ ചീഫ് ജസ്റ്റിസ് സുപ്രധാനമായ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. ജസ്റ്റിസ് ബോഗ്‌ദേ പറഞ്ഞത് പ്രതികാരമല്ല നീതി എന്നാണ്. മാത്രമല്ല നീതി ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ബോഗ്‌ദെ പറയുന്നു. പഴയകാലത്തെ ചക്രവർത്തിമാരും ഭരണാധികാരികളും ഇങ്ങനെയൊക്കെ തന്നെയാണ് ശിക്ഷ വിധിച്ചിരുന്നത്.

മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിൽ ഒരു സംവിധാനം ഭരണകൂടങ്ങൾ നേരത്തെ മുതൽ സ്വീകരിച്ചിരുന്നു. എന്നാൽ ശിക്ഷ ഏറ്റുവാങ്ങുന്നയാൾ എത്രക്രൂരനാണങ്കിലും വേദനിപ്പിക്കാതെ വേണം മരണം കൊടുക്കേണ്ടത് എന്നത് പിൽക്കാലത്തെ പരിഷ്‌കൃത സമൂഹം അവരുടെ അടയാളമായി സ്വീകരിച്ചു.അങ്ങനെയാണ് വധശിക്ഷകൾ പോലും പരിഷ്‌കൃത സമൂഹത്തിൽ നിന്ന് അകലുന്നത്. ബ്രിട്ടനടക്കം യൂറോപ്യൻ രാജ്യങ്ങളിൽ ഒരിടത്തും ക്യാപിറ്റൽ പണിഷ്‌മെന്റ് ഒരു ശിക്ഷാ രീതിയെ അല്ല. പക്ഷേ നീതി ലഭിക്കുന്നതിന് കാലതാമസമുണ്ടാകുകയും ചിലപ്പോഴെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീതി ലഭിക്കാതെ പോകുകയും ചെയ്യുമ്പോൾ ഹീനന്മാരിൽ ഹീനന്മാരായ പ്രതികളെ തൽക്ഷണം തീർക്കുന്ന ഹൈദ്രബാദ് മോഡൽ ആവിഷ്‌കരിക്കുന്നതിനോട് യോജിപ്പുള്ളവരാണ് മിക്കവരും. നിരാലംബയായ ഒരു പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയും ശേഷം കത്തിച്ച് കൊലപ്പെടുത്തുകയും ചെയ്ത മനസാക്ഷി ലവലേശമില്ലാത്തവരെ വെടിവെച്ച് കൊന്നപ്പോൾ ഞാൻ അടങ്ങിയ ഇന്ത്യയിലെ ആൾക്കൂട്ടം കൈയടിച്ചത് അതുകൊണ്ട് തന്നെയാണ്.

എന്നാൽ നീതി നിർവ്വഹണം എന്നത് തൽക്ഷണം തീർക്കേണ്ട ഒന്നാണ് എന്ന് കരുതുന്നവരോട് എനിക്ക് വിയോജിപ്പാണ്. ഹൈദ്രാബാദിലേത് പോലെയുള്ള ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടകുമ്പോൾ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതിനോട് യോജിക്കുമ്പോഴും അതൊരു അംഗീകൃത രീതിയായി മാറുന്നതിനോട് യോജിക്കാൻ പ്രയാസമാണ്. ഹൈദ്രാബാദിലെ ആൾക്കൂട്ട നീതിയുടെ ആവേശം കൊണ്ടാവാം വാളയാർ കേസിലെ പ്രതികളിലൊരാളായ മധുവിനെ ആൾക്കൂട്ടം കൈവച്ചത്. വാളയാറിലെ പാവപ്പെട്ട പെൺകുട്ടികളെ നീതിപിഠം പോലും സാങ്കേതിക ന്യായങ്ങൾ പറഞ്ഞ് കൈവിട്ടപ്പോൾ അവസരം കിട്ടിയ ആൾക്കൂട്ടം നീതി നടപ്പിലാക്കാൻ ശ്രമിച്ചതാണ് നമ്മളിന്ന് കണ്ടത്.

വാളയാറിലെ പെൺകുട്ടികളെ പീഡിപ്പിക്കുകയും, അവരെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്ത അധമന്മാരെ നീതിയുടെ മുൻപിൽ കീഴക്കേണ്ടത് പരിഷ്‌കൃത ആവശ്യമാണ് എന്ന് വിശ്വസിക്കുമ്പോഴും ഹൈദ്രാബാദ് ഒരു ആവേശവും മാതൃകയുപമായി എടുത്ത് ജനക്കൂട്ടം നീതി നടപ്പിലാക്കുന്നതിന് വേണ്ടി തെരുവിലിറങ്ങുന്നതിനോട് യോജിക്കാൻ പ്രയാസമാണ്.

ഹൈദ്രാബാദ് വിഷയത്തെ അനുകൂലിച്ചത് അതിന്റെ ഹീനതയുടെ അതിഭീകരത കണക്കിലാക്കി മാത്രമാണ്. എന്നാൽ അതൊരു അവസരവും ആവേശവുമാക്കി മാറ്റി നാട്ടുകാരും പൊലീസും നീതി നടപ്പിലാക്കാൻ ഇറങ്ങുന്നതിനോട് പരിഷ്‌കൃത ജനാധിപത്യ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്ക് യോജിക്കാൻ പ്രയാസമാണ്. ഇൻസ്റ്റന്റ് റെസ്‌പോൺസിന്റെ പൂർണരൂപം വീഡിയോയിൽ കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP