Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിജയേട്ടന്റെ തള്ളു ശാസ്ത്രം മാലോകരെ അറിയിക്കാൻ ഖജനാവിൽ നിന്നും ചാനൽ മുതലാളിമാർക്ക് കോടികൾ വാരിക്കെടുക്കുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെടാനാവുമോ? കിടക്കയിൽ നിന്നെണീക്കാത്ത രണ്ട് പേർക്കും ജനം തിരസ്‌ക്കരിച്ച ഒരാൾക്കും മന്ത്രി പദവി നൽകി ലക്ഷങ്ങൾ ചെലവാക്കുന്നത് നിർത്താൻ ആവശ്യപ്പെടാൻ പറ്റുമോ? ഹെലിക്കോപ്റ്ററിൽ പറക്കാൻ വാരി എറിയുന്ന കോടികൾ തിരിച്ചു പിടിക്കണമെന്ന് പറയാനാകുമോ? സാലറി കട്ട് ഉത്തരവ് കത്തിച്ച സർക്കാർ ഉദ്യോഗസ്ഥരെ ഞങ്ങളും തന്തയ്ക്ക് വിളിക്കാം.. പക്ഷേ

വിജയേട്ടന്റെ തള്ളു ശാസ്ത്രം മാലോകരെ അറിയിക്കാൻ ഖജനാവിൽ നിന്നും ചാനൽ മുതലാളിമാർക്ക് കോടികൾ വാരിക്കെടുക്കുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെടാനാവുമോ? കിടക്കയിൽ നിന്നെണീക്കാത്ത രണ്ട് പേർക്കും ജനം തിരസ്‌ക്കരിച്ച ഒരാൾക്കും മന്ത്രി പദവി നൽകി ലക്ഷങ്ങൾ ചെലവാക്കുന്നത് നിർത്താൻ ആവശ്യപ്പെടാൻ പറ്റുമോ? ഹെലിക്കോപ്റ്ററിൽ പറക്കാൻ വാരി എറിയുന്ന കോടികൾ തിരിച്ചു പിടിക്കണമെന്ന് പറയാനാകുമോ? സാലറി കട്ട് ഉത്തരവ് കത്തിച്ച സർക്കാർ ഉദ്യോഗസ്ഥരെ ഞങ്ങളും തന്തയ്ക്ക് വിളിക്കാം.. പക്ഷേ

മറുനാടൻ ഡെസ്‌ക്‌

സാലറി ചലഞ്ചിന് പകരം സാലറി കട്ട് ഏർപ്പെടുത്തിക്കൊണ്ട് പിണറായി വിജയൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. സർക്കാർ ഉദ്യോ​ഗസ്ഥന്മാരുടെ അഞ്ച് മാസത്തെ ശമ്പളം ഒരുമാസം ആറു ദിവസം വീതം നിർബന്ധമായും പിടിച്ചെടുക്കും എന്നാണ് ഉത്തരവ്. സർക്കാർ ഉദ്യോ​ഗസ്ഥർ വീട്ടിലിരിക്കുന്നതുകൊണ്ടും അവരിൽ പലരും ഓഫീസിലെത്തിയാലും ജോലി ചെയ്യാത്തതുകൊണ്ടും അവർ പലരും കൈക്കൂലിക്കാരായതുകൊണ്ടും പൊതുജനം കയ്യടിച്ച് സ്വാ​ഗതം ചെയ്യുന്നു. സർക്കാർ ഉദ്യോ​ഗസ്ഥന്മാർക്ക് ലഭിച്ചിരിക്കുന്ന അഞ്ച് മാസകാലയളവിലെ പബ്ലിക് ഹോളിഡേയ്സിന്റെ കണക്കെടുത്താൽ പോലും ഇതിൽ കൂടുതൽ വരുന്നതുകൊണ്ട് ജനങ്ങൾക്ക് ഇതിനോട് വിയോജിപ്പൊന്നുമില്ല. പ്രത്യേകിച്ച് അവരിപ്പോൾ വീട്ടിലിരിക്കുകയാണ് ഒന്നും ചെയ്യാതെ.

അതുകൊണ്ട് നിർബന്ധമായും സർക്കാർ കൊള്ളയടിക്കുന്നതിനോട് വിയോജിപ്പുണ്ടെങ്കിലും പൊതുജനങ്ങൾ അതിനെതിരല്ല. ഞാനും എതിരല്ല. പ്രതിസന്ധിയിലായ സർക്കാരിന്റെ ഖജനാവിനെ സഹായിക്കുന്നതിന് വേണ്ടി മാസത്തിലെ ജോലി ചെയ്യാത്ത ദിവസങ്ങളിലെ ശമ്പളം എങ്കിലും കൊടുക്കണം എന്ന് പറയുമ്പോൾ പറ്റില്ല എന്ന് പറഞ്ഞ് ഉത്തരവ് കത്തിക്കുന്നത് ഒരു തരത്തിലും യോജിക്കാൻ കഴിയുന്ന കാര്യമല്ല. സർക്കാർ ഉദ്യോ​ഗസ്ഥരെ തന്തക്ക് വിളിക്കുന്നവരുടെ കൂടെക്കൂടി ഞാനും തന്തക്ക് വിളിക്കാം. ഈ തോന്ന്യവാസം കാണിക്കുന്നതിന്. പക്ഷേ, സർക്കാർ ഉദ്യോ​ഗസ്ഥരെ തന്തക്ക് വിളിക്കുന്നതിന് മുമ്പ് ചില ആവശ്യങ്ങളുണ്ട്. നിങ്ങൾ എന്തിന് വേണ്ടിയാണ് ഇപ്പോൾ, ഈ പണമില്ലാത്ത സമയത്ത്, ഈ കൊറോണക്കാലത്ത് മാധ്യമങ്ങളിൽ പരസ്യം കൊടുത്ത് ധൂർത്തടിക്കുന്നത് എന്നതിന് ഉത്തരം പറയണം.

നാം മുന്നോട്ട് എന്ന സർക്കാർ പ്രചരണ പരിപാടി കൊറോണക്ക് സർക്കാർ ചെയ്യുന്നത് നാട്ടുകാരെ കാണിക്കുന്നതിന് വേണ്ടി ഏതാണ്ട് 40 കോടിയോളം രൂപ നിങ്ങൾ മുടക്കുന്നു. അത് നിർമ്മിക്കുന്നതിന് വേണ്ടി കൈരളി ചാനലിന് 225,000 രൂപ കൊടുക്കുന്നു, എപിസോഡിന്. ഏഷ്യാനെറ്റ് അടക്കം കേരളത്തിലെ 12 ന്യൂസ് ചാനലുകൾക്ക് ഓരോ എപിസോഡും കാണിക്കുന്നതിന് ഒന്നും ഒന്നരയും ലക്ഷം രൂപ വീതം കൊടുക്കുന്നു, ഈ കാശില്ലാത്തപ്പോൾ സർക്കാരിന്റെ മാഹാത്മ്യം എടുത്ത് കാണിക്കുന്നതിന് വേണ്ടി നിങ്ങൾ എന്തിനാണ് ഈ പണം ധൂർത്തടിക്കുന്നത്.

എന്തുകൊണ്ട് നിങ്ങൾ സി-ഡിറ്റിനെ കൊണ്ടും പിആർഡിയെ കൊണ്ടും ഇത് ചെയ്യിപ്പിക്കുന്നില്ല? എന്തിനാണ് നിങ്ങൾ കൈരളി ചാനലിന് കാശ് കെടുത്ത് ഇത് ചെയ്യിപ്പിക്കുന്നത്? ഒരു കാര്യം ആലോചിക്കൂ, മുഖ്യമന്ത്രിക്ക് സൗജന്യമായി ഒരു മണിക്കൂർ ഇപ്പോൾ പ്രൈം ടെെം എല്ലാ ചാനലുകളും നൽകിയിരിക്കുന്നു- ആറുമണി മുതൽ ഏഴുമണിവരെ. അതിവും വലിയ പരസ്യം മറ്റെന്താണുള്ളത്. പിന്നെ എന്തിനാണ് നിങ്ങൾ മറ്റൊരു സമയത്ത് ഖജനാവിലെ കാശ് മുടക്കി ഇങ്ങനെയൊരു അഭ്യാസം കാണിക്കുന്നത്? ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP