Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞങ്ങൾ കോട്ടയംകാർക്ക് മാണി സാർ ഒരു വികാരമാണ്; തമിഴർക്ക് എംജിആറിനേയും ജയലളിതയയും പോലെയാണ് ഞങ്ങൾക്ക് മാണി സാർ; മലപാമ്പിനോടും മലമ്പനിയോടും മല്ലിട്ട് ഞങ്ങൾ പൊരുതി തുടങ്ങിയപ്പോൾ മുതൽ മാണിസാറാണ് ഞങ്ങളുടെ രക്ഷകൻ; അച്ചായൻ എന്ന് നിങ്ങൾ അധിക്ഷേപിക്കാൻ വിളിക്കുമ്പോഴും ഞങ്ങൾ അഭിമാനിച്ചിരുന്നത് ഈ ജുബ്ബായും മുണ്ടും ധരിച്ച എന്നാ ഉണ്ട് ഊവ്വേ എന്ന വിളിയിൽ മാത്രമായിരുന്നു

ഞങ്ങൾ കോട്ടയംകാർക്ക് മാണി സാർ ഒരു വികാരമാണ്; തമിഴർക്ക് എംജിആറിനേയും ജയലളിതയയും പോലെയാണ് ഞങ്ങൾക്ക് മാണി സാർ; മലപാമ്പിനോടും മലമ്പനിയോടും മല്ലിട്ട് ഞങ്ങൾ പൊരുതി തുടങ്ങിയപ്പോൾ മുതൽ മാണിസാറാണ് ഞങ്ങളുടെ രക്ഷകൻ; അച്ചായൻ എന്ന് നിങ്ങൾ അധിക്ഷേപിക്കാൻ വിളിക്കുമ്പോഴും ഞങ്ങൾ അഭിമാനിച്ചിരുന്നത് ഈ ജുബ്ബായും മുണ്ടും ധരിച്ച എന്നാ ഉണ്ട് ഊവ്വേ എന്ന വിളിയിൽ മാത്രമായിരുന്നു

മറുനാടൻ ഡെസ്‌ക്‌

മാണി സാറിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ ഞാൻ ആദ്യം വിളിച്ചത് ലണ്ടനിലെ എന്റെ സുഹൃത്ത് ടോമിച്ചനെയായിരുന്നു. കൊഴുവനാലുകാരനായ ടോമിച്ചൻ ഒന്നും മിണ്ടാതെ കരയുകയായിരുന്നു. ടോമിച്ചനെ പോലെ അനേകം കോട്ടയംകാർ ഇപ്പോൾ കരഞ്ഞുകൊണ്ടിരിക്കുകയായിരിക്കും. അവർ ആരും കേരളാ കോൺഗ്രസ് പ്രവർത്തകരോ കേരളാ കോൺഗ്രസിന് വോട്ടു ചെയ്യുന്നവരോ ആയിരിക്കണമെന്നില്ല. അവരിൽ സിപിഎംകാരുണ്ട്., കോൺഗ്രസുകാരുണ്ട് ഹിന്ദുവുണ്ട് മുസ്ലീമുണ്ട് ക്രിസ്ത്യാനിയുണ്ട്. അവർക്ക് ജാതിയില്ല മതമില്ല ദേശമില്ല ഭാഷയില്ല.

അവർക്ക് ഒരു വികാരമേയുള്ളൂ മാണിസാർ. നീണ്ട അറുപത് വർഷം ഞങ്ങൾ കോട്ടയംകാരുടെ മാണിക്യമായിരുന്നു കെ.എം മാണി. കെ.എം മാണിയെന്നാൽ ഞങ്ങൾക്ക് കേരളാ കോൺഗ്രസ് എന്ന പാർട്ടിയുടെ നേതാവ് മാത്രമായിരുന്നില്ല. രാഷ്ട്രീയ ഭേദമന്യെ ഞങ്ങളുടെ വികാരമറിയുന്ന ഞങ്ങളുടെ സ്വഭാവമറിയുന്ന ഞങ്ങളുടെ ക്ഷോഭവും രോഷവും രൗദ്രതയുമറിയുന്ന ഞങ്ങളുടെ സ്വന്തം നേതാവായിരുന്നു. മാണി സാർ മരിച്ചുവെന്ന് വിശ്വസിക്കാൻ മടിക്കുന്ന എന്നെപ്പോലെ അനേകം പേരുണ്ട്. മാണി സാർ എന്നും ഞങ്ങൾക്ക് ആശയും ആവേശവുമായിരുന്നു. മാണി സാർ എന്നും ഞങ്ങൾക്ക് വഴികാട്ടിയായിരുന്നു.

ഞങ്ങളെയൊക്കെ മാണി സാർ പേരുചൊല്ലി വിളിക്കും ഞങ്ങളുടെ പാർട്ടി മാണിസാറിന് പ്രശ്‌നമേയല്ല. തോളിൽ കൈവച്ച് മോനെയെന്ന് വിളിച്ച് കുശലം ചോദിക്കുമ്പോൾ ഞങ്ങൾ ഉരുകിയൊലിച്ച് വെറും സാധാരണ മനുഷ്യരായി മാറുമായിരുന്നു. ഞങ്ങൾ കോട്ടയംകാർക്ക് മാണിസാർ ഒരു സംസ്‌കാരത്തിന്റെ പ്രതീകം തന്നെയായിരുന്നു. അലക്കിത്തേച്ച ജുബ്ബയും മുണ്ടും ധരിച്ച ആ കുറിയ മനുഷ്യൻ..അത് ഞങ്ങളുടെ സംസ്‌കാരത്തിന്റെ പ്രതീകമായിരുന്നു. അച്ചായന്മാർ എന്ന് പലരും ഞങ്ങളെ വിളിച്ച് അധിക്ഷേപിക്കുമ്പോൾ ഞങ്ങൾ ആശ്വസിച്ചിരുന്നത് ഞങ്ങൾക്കൊരു യഥാർത്ഥ അച്ചായൻ നേതാവായി ഉള്ളതുകൊണ്ടാണ്.

ഞങ്ങളുടെ ഭാഷയും ഞങ്ങളുടെ സംസ്‌കാരവും മാണിസാറിനോട് കടപ്പെട്ടിരിക്കുന്നു. എന്നാടാ ഊവേ എന്ന് ഞങ്ങൾ പരസ്പരം ചോദിക്കുന്നുണ്ടെങ്കിൽ അത് മാണിസാറിന്റെ കൂടെ ഓർമ്മയാണ്. ഞങ്ങൾ പാലാക്കാരും കാഞ്ഞിരപ്പള്ളിക്കാരുമൊക്കെ ഒരുപോലെ സംസാരിക്കുന്നത് ഞങ്ങൾ പച്ച മലയാളം പറയുന്നത്, ഞങ്ങളെ പേടിപ്പിക്കാൻ വരുന്നവരെയൊക്കെ പേടിപ്പിച്ച് മാണി സാറിൽ നിന്നും ആവേശം കൊണ്ടു കൊണ്ടാണ്. ഞങ്ങൾ രോഷാകുലരാകും പൊട്ടിത്തെറിക്കും ഞങ്ങളെ അസഭ്യം പറയുന്നവരെ ഞങ്ങൾ തുണി പൊക്കി കാണിക്കും. അതാണ് ഞങ്ങളുടെ സംസ്‌കാരം. പക്ഷേ ഞങ്ങൾക്ക് വേദനിച്ചാൽ ഞങ്ങൾ പൊട്ടിക്കരയും.

ഒരു ഇൻജക്ഷൻ എടുക്കാൻ ഏങ്ങലടിച്ച് കരയുന്ന മാണിസാറിനെ ഞങ്ങൾക്കറിയാം. കാരിരുമ്പ് പോലുള്ള കരുത്തിനുള്ളിൽ ഒളിപ്പിച്ച് വെച്ച കരുണയുടേയും കണ്ണു നീരിന്റെയും മുഖമാണ്. ഞങ്ങൾക്ക് വേദനിച്ചാൽ ഞങ്ങൾ ഉറക്കെ കരയും. വേദനിക്കുന്ന ആരെ കണ്ടാലും ഞങ്ങൾ കരയും അവർക്ക് വേണ്ടി ഞങ്ങൾ എന്തും ചെയ്യും. ഞങ്ങളുടെ ലക്ഷ്യങ്ങളൊക്കെ ഞങ്ങൾ മറന്ന് പോവും. ഞങ്ങളുടെ ആവശ്യങ്ങളൊക്കെ ഞങ്ങൾ മാറ്റിവയ്ക്കും. ഞങ്ങൾ കോട്ടയംകാർക്ക് അങ്ങനെയൊരു രോഗമുണ്ട്. അതിന് ഞങ്ങൾക്കൊപ്പം എന്നും കൂടെ നിന്നത് മാണി സാറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP