Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുരിതബാധിതരുടെ കണ്ണുനീർ കണ്ട് മനസ്സലിഞ്ഞവർ ഒഴുക്കുന്ന ടൺ കണക്കിന് സാധനങ്ങൾ എങ്ങോട്ടാണ് പോകുന്നത്? ക്യാമ്പുകളിൽ കുമിഞ്ഞു കൂടുന്ന വസ്തുക്കൾ അടിച്ചു മാറ്റാൻ ചിലരെ എന്തിന് പ്രലോഭിപ്പിക്കണം? കേരളത്തെ പുനർ നിർമ്മിക്കുമ്പോൾ കൊടുക്കാനായി നിങ്ങളുടെ പണം കുരുതി വെക്കുക

ദുരിതബാധിതരുടെ കണ്ണുനീർ കണ്ട് മനസ്സലിഞ്ഞവർ ഒഴുക്കുന്ന ടൺ കണക്കിന് സാധനങ്ങൾ എങ്ങോട്ടാണ് പോകുന്നത്? ക്യാമ്പുകളിൽ കുമിഞ്ഞു കൂടുന്ന വസ്തുക്കൾ അടിച്ചു മാറ്റാൻ ചിലരെ എന്തിന് പ്രലോഭിപ്പിക്കണം? കേരളത്തെ പുനർ നിർമ്മിക്കുമ്പോൾ കൊടുക്കാനായി നിങ്ങളുടെ പണം കുരുതി വെക്കുക

മറുനാടൻ ഡെസ്‌ക്‌

കേരളത്തിൽ ദുരിതം ബാധിച്ച് കിടക്കുന്നവരെ സഹായിക്കാൻ നിങ്ങൾക്ക് നല്ലമനസ് കാണിക്കുന്നുണ്ടെങ്കിൽ ദയവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലല്ലാതെ മറ്റൊരിടത്തേക്കും ഒരു രൂപ പോലും നൽകരുത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതല്ലാതെ മറ്റൊരു സാധനസാമഗ്രികളും നൽകരുതെന്നും അഭ്യർത്ഥിക്കുകയാണ്. പണം നിങ്ങൾക്ക് ഉറപ്പുള്ള സംഘടനയ്‌ക്കോ നിങ്ങൾക്ക് പൂർണ ബോധ്യമുള്ള
പ്രസ്ഥാനത്തിനോ ആണ് കൊടുക്കുന്നതെങ്കിൽ തെറ്റില്ല. എന്നാൽ ആർക്കും തർക്കാലും ഒരു സാധനവും കൊടുക്കരുത്. കേരളത്തിന്റെ ദുരിതബാധ്യത മേഖലയിൽ ഒരു സാധനത്തിന്റേയും ആവശ്യമില്ല.

ലഭ്യത കുറവുണ്ടെങ്കിൽ അത് മറ്റിടങ്ങളിൽ ശേഖരിച്ചിരിക്കുന്ന സാധനങ്ങൾ കൈമാറ്റം ചെയ്തുകൊണ്ട് പരിഹരിക്കാൻ സാധിക്കും. ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ആവശ്യത്തിന് സാധനങ്ങൾ ഉള്ളതുകൊണ്ട് ആവശ്യത്തിലധികം സാധനങ്ങൾ ലഭിച്ചിട്ടുള്ള സ്ഥലത്തേക്ക് വീണ്ടും സാധനങ്ങൾ അയക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇതു പറയുന്നതിനർത്ഥം നിങ്ങൾ ഒരു
സാധനവും സഹായവും നൽകരുതെന്നല്ല. അങ്ങനെ നിങ്ങൾ നൽകാൻ തയ്യാറാണെങ്കിൽ ദുരിതബാധ്യത പ്രദേശങ്ങൾ ഏതെന്നും എങ്ങോട്ട് അയക്കണമെന്നും സർക്കാർ തന്നെ അറിയിക്കണം. അല്ലെങ്കിൽ ജില്ലാ ഭരണകൂടം നിങ്ങളെ അറിയിക്കണം.

എറണാകുളത്തേയോ, ഇടുക്കിയിലേയോ, പത്തനംതിട്ടയിലേയോ ജില്ലാ ഭരണകൂടം ഞങ്ങൾക്ക് ദുരിത പ്രദേശത്തേക്ക് സാധനങ്ങളും സഹായങ്ങളും ആവശ്യമുണ്ടെന്ന്  വ്യക്തമാക്കുകയാണെങ്കിൽ ആ സാഹചര്യത്തിൽ മാത്രം നൽകുക. ആവശ്യപ്പെടുന്ന സർക്കാർ പ്രതിനിധി ആരാണെന്ന് അങ്ങോട്ട് മാത്രം നൽകുക. സഹായമായി നൽകുന്ന ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും എല്ലാം തന്നെ എങ്ങോട്ടാണ് പോകുന്നതെന്ന് ആർക്കും ഒരുപിടുത്തവും ഇല്ല. ദുരിതബാധിതർക്ക് വേണ്ടി ലഭിക്കുന്ന സാധനങ്ങൾ അവിടെ ലഭിക്കുന്നില്ല എന്ന പരാതിയാണുള്ളത്. ഇതിന്റെയൊക്കെ സൂക്ഷിപ്പുകാരായി ചില പാർട്ടി പ്രവർത്തകരും രംഗത്ത് വന്നിരിക്കുന്നു.

ഇവർ നിശ്ചയിക്കും ആർക്ക് സഹായങ്ങൾ നൽകണമെന്ന്. നിശ്ചിത ദുരിതാശ്വസ കേന്ദ്രത്തിൽ സംഭരിച്ചിരിക്കുന്ന അവശ്യസാധനങ്ങൾ മറ്റൊരു ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റാൻ വേണ്ട സംവിധാനങ്ങളുമില്ല. ഇതാര് കൊണ്ടുപോകുന്നു എന്നതിന് ആർക്കും ഉത്തരമില്ല. ശുദ്ധജലം ആവശ്യപ്പെട്ട് വാങ്ങുന്നവർ അത് കുളിക്കാൻ വരെ ഉപയോഗിക്കുകയാണ്. ഒരു ദുരിതാശ്വാസ കേന്ദ്രത്തിന് ചുറ്റുമുള്ള നൂറു കണക്കിന് ആളുകൾ ഇതൊക്കെ നൽകുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പിലെത്തിയ വസ്തുക്കൾ വീതിച്ച് നൽകാൻ സർക്കാർ സംവിധാനങ്ങൾക്കോ കഴിയുന്നില്ല. ഇതൊക്ക ആരൊക്കെയോ ആർക്കൊക്കെയോ നൽകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP