Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പുതിയ കേരളം കെട്ടിപ്പടുക്കാൻ നമുക്കെന്തിന് വിദേശ രാജ്യങ്ങളുടെ നക്കാപ്പിച്ച? ഷെയ്ഖ് മുഹമ്മദിന്റെ നല്ല മനസിന് നന്ദി പറയുമ്പോഴും രാജ്യത്തിന്റെ അന്തസ് ഉയർത്തടിപിടിക്കേണ്ടത് നമ്മുടെ കടമയല്ലേ? ബ്രിട്ടൻ നിർബന്ധിച്ചു ഏൽപ്പിച്ചിരുന്ന നക്കാപ്പിച്ചയുടെ പേരിൽ സായിപ്പന്മാരുടെ ചീത്ത കേട്ടു മടുത്തവർ മോദിയെ കുറ്റം പറയുകയില്ല: യു.എ.ഇ സഹായ വിവാദത്തിൽ ഒരേ സമയം മോദിയും പിണറായിയും ശരിയാകുന്നത് ഇങ്ങനെ

പുതിയ കേരളം കെട്ടിപ്പടുക്കാൻ നമുക്കെന്തിന് വിദേശ രാജ്യങ്ങളുടെ നക്കാപ്പിച്ച? ഷെയ്ഖ് മുഹമ്മദിന്റെ നല്ല മനസിന് നന്ദി പറയുമ്പോഴും രാജ്യത്തിന്റെ അന്തസ് ഉയർത്തടിപിടിക്കേണ്ടത് നമ്മുടെ കടമയല്ലേ?  ബ്രിട്ടൻ നിർബന്ധിച്ചു ഏൽപ്പിച്ചിരുന്ന നക്കാപ്പിച്ചയുടെ പേരിൽ സായിപ്പന്മാരുടെ ചീത്ത കേട്ടു മടുത്തവർ മോദിയെ കുറ്റം പറയുകയില്ല: യു.എ.ഇ സഹായ വിവാദത്തിൽ ഒരേ സമയം മോദിയും പിണറായിയും ശരിയാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കേരളത്തെ സഹായിക്കാൻ പ്രത്യേക നിധി രൂപീകരിക്കാൻ യു.എ.ഇ സർക്കാരിൽ നിന്നുണ്ടാക്കിയ സഹായത്തിൽ നിന്നുണ്ടാക്കിയ വിവാദം ആഴ്ച ഒന്ന് കഴിഞ്ഞിട്ടും വിട്ടൊഴിയുന്നില്ല. അതിന്റെ കാരണം ആ ഒരു തീരുമാനം ഉണ്ടാക്കിയ രാഷ്ട്രീയ വേർതിരിവ് തന്നെയാണ്. കേരളം ഭരിക്കുന്ന പിണറായി വിജയനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും പ്രവാസികളും യു.എ.ഇ സർക്കാരിന്റ കേരളീയരോടുള്ള താത്പര്യത്തിന്റെ പേരിൽ അത് അതിരു കടന്ന പരിഗണനയായി എന്ന് കേന്ദ്ര സർക്കാർ വിവാദമുയർത്തിയത്.

സ്വാഭാവികമായും കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുന്നവർ യു.എ.ഇ സർക്കാരിന്റെ സഹായത്തിനെതിരെ നിലപാട് എടുത്തപ്പോൾ പിണറായി സർക്കാരിനെ പിന്തുണയ്ക്കുന്നവർ അത് കേരളത്തിന് എതിരെയുള്ള സഹായമായി മാറ്റി. രണ്ട് കൂട്ടരും അർത്ഥ സത്യങ്ങളും അസത്യങ്ങളും പറയുന്നു എന്നതാണ് അതിന്റെ പ്രത്യേകത. കേരളം രക്ഷപ്പെടരുതെന്ന ബിജെ.പി സർക്കാരിന്റെ നിലപാടായി അതിനെ മറുകൂട്ടർ വ്യഖ്യാനിക്കുകയാണ്. എന്നാൽ കേന്ദ്രം പറയുന്നതിൽ നയപരനമായി ഒരു നിലപാടുണ്ട് എന്നത് കേരളത്തിനെ അനുകൂലിക്കുന്നവർ മറന്നു പോയിരിക്കുന്നു.

ദുരിതത്തിലായ കേരളത്തെ സഹായിക്കാൻ സ്‌നേഹത്തോട് കൂടി യു.എ.ഇ സർക്കാർ നൽകിയ ക്ഷണം വേണ്ട എന്ന് പറയുന്നത്. യുക്തിസഹമല്ല എന്ന പരിഗണയ്ക്ക് പരിഹാരമുണ്ടാക്കാൻ സാധിക്കില്ല. പ്രതിസന്ധിയിലായ കേരളത്തെ സഹായിക്കാൻ ആര് മുന്നിട്ട് വന്നാലും സ്വീകരിക്കും എന്ന പിണറായി വിജയന്റെ നിലപാട് ശരിതന്നെയാണ്. കേരളത്തോടുള്ള സ്‌നേഹം കൊണ്ട് ഒരു അറബ് രാജ്യം നൽകിയ പണം ദുരഭിമാനത്തിന്റെ പേരിലോ ആത്മാഭിമാനത്തിന്റെ പേരിലോ വേണ്ട എന്ന് വെയ്ക്കുന്ന ശരിയല്ല എന്ന മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നവരുടേയും പ്രവാസികളുടേയും വേദനയും ആശങ്കയും ശരിയാണ്.

ഇന്ത്യ ലോകത്തെ വികസിത രാജ്യങ്ങളോടൊപ്പം തീർന്ന് സർവ മേഖലയിലും ആധിപത്യം പുലർത്താൻ ശ്രമിക്കുമ്പോൾ വിദേശത്ത് നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റുന്നു എന്ന അപമാനം നമുക്ക് ആവശ്യമില്ല. മോദി സർക്കാരിന്റെ ഈ നിലപാടും തള്ളിക്കളയാൻ കഴിയില്ല. യു.എ.ഇ സർക്കാരിന്റെ പണം സ്വീകരിക്കുന്നതിന് സാങ്കേതിക തടസം പറഞ്ഞ മോദി സർക്കാരിനെ വിമർശിച്ച നടപടിയും ആ പണം കിട്ടുകയില്ല എന്ന് പറഞ്ഞപ്പോൾ സന്തോഷിച്ചവരും ഒരു പോലെ കുറ്റക്കാരാണ്.

വിദേശപണം സ്വീകരിക്കേണ്ട എന്ന കേന്ദ്രസർക്കാരിന്റെ നിലപാട് ചരിത്രപരമായ കാരണങ്ങളാലാണ്. ഏതാനം വർഷങ്ങൾക്ക് മുൻപ് വരെ വിദേശ രാജ്യങ്ങൡ നിന്ന് ഇന്ത്യ ഫണ്ട് സ്വീകരിച്ചിരുന്നു. അമേരിക്കയും ബ്രിട്ടനുമൊക്കെ അവരുടെ വാർഷിക ബജറ്റിൽ സ്ഥലം കൊടുത്ത് ഇന്ത്യയെ സഹായിക്കാൻ പണം നൽകിയിരുന്നു. അവരുടെ ലക്ഷ്യം ഇന്ത്യയുമായുള്ള വ്യാപാരക്കരാറായിരുന്നു. അതിനാൽ തന്നെ അതിനെ ഒരു കൈക്കൂലിയായിട്ടാണ് വിദേശ രാജ്യങ്ങൾ കണ്ടിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP