Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ തവിടുപൊടിയായപ്പോൾ എന്തേ സഹതപിക്കാൻ ആരും ഇല്ലാതെ പോയത്?ആർപ്പുവിളിച്ചുകൊണ്ട് ജനങ്ങൾ കയ്യടിച്ചത് നീതി നടക്കുന്ന ഇന്ത്യയെ ഓർത്ത് അഭിമാനിച്ചുകൊണ്ടെന്ന് ഇനിയെങ്കിലും നിയമ ലംഘകർക്ക് ഓശാന പാടാൻ കുത്തിയിരുന്ന നേതാക്കൾ തിരിച്ചറിയട്ടെ;മുത്തൂറ്റ് മുതലാളിക്കു വേണ്ടി നിയമം ലംഘിക്കാൻ നിവേദനത്തിൽ ഒപ്പിട്ട തമ്പുരാക്കന്മാർക്കും ഇത് പാഠമാവട്ടെ

മറുനാടൻ ഡെസ്‌ക്‌

മരടിലെ രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങൾ നിലം പതിച്ചപ്പോൾ എന്തേ ആരും ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉടമകളോടോ നിർമ്മാതാക്കളോടോ സഹതാപം കാട്ടാതെ പോയത്. അത് മറ്റൊന്നും കൊണ്ടല്ല. ഈ നാട്ടിൽ നിയമം വാഴണം എന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതൽ എന്നതുകൊണ്ടുമാത്രമാണ്. പതിറ്റാണ്ടുകളായി കായലും തോടും സമുദ്രങ്ങൾ പോലും കയ്യേറി അവിടെ സ്വാധീനമുള്ളവർ നിർമ്മാണ പ്രവർത്തനങ്ങൾ അനധികൃതമായി നിർമ്മിക്കുന്നു.അവർക്ക് തികയാതെ വന്നാൽ സർക്കാർ ഭൂമി പോലും കയ്യേറ്റം നടത്തുന്നു.

ഒടുവിൽ നിയമപോരാട്ടം നടത്താൻ ശ്രമിക്കുന്നതിന് മുൻപ് തന്നെ ഇത്തരത്തിലുള്ള തലതിരഞ്ഞ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയമാനുസൃതമുള്ള അനുമതി കൊടുക്കുന്നു. അങ്ങനെ സർക്കാരിന്റെ ഭൂമി പ്രകൃതിയുടെ ഭൂമി അതിസമ്പന്നർ പോക്കറ്റിലിടുന്ന ഇതുവരെയുള്ള തീവെട്ടിക്കൊള്ളയ്‌ക്കേറ്റ ഏറ്റവും വലിയ തിരിച്ചടി. അതാണ് മരടിൽ സംഭവിച്ചത്. മരട് ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ ഉടമകളൊക്കെ സ്വാധീനമുള്ളവരായിരുന്നു സമ്പന്നരായിരുന്നു.

ആ നിയമവിരുദ്ധനിർമ്മാണ പ്രവർത്തനത്തിന് അനുമതി കൊടുത്തത് ഈ സർക്കാരുകളുടെ ഭാഗമായ ഉദ്യോഗസ്ഥരായിരുന്നു. ആ നിയമലംഘനത്തിന് കുടപിടിച്ചത് അസിസമ്പന്നരായ ചില മുതലാളിമാരായിരുന്നു. അവർ നേതാക്കമ്മാരുടെ പിന്തുണയോട് കൂടി അവസാനം വരെ പോരാടിയിട്ടും ഒരു ജഡ്ജിയുടെ നിയമത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത സീപനം അവരുടെ ദുരന്തത്തിലും തകർച്ചയിലുമെത്തി.

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ തകരുമ്പോൾ നിയമവാഴ്ചയെ പിന്തുണക്കുന്നവരൊക്കെ കയ്യടിക്കുന്നത് അതുകൊണ്ട് മാത്രമാണ്. ഇവിടെ ലജ്ജിക്കേണ്ടത് ഇപ്പോൾ ഇതിന് സാക്ഷിയാകാൻ ഈ നാട്ടിലില്ലാത്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്്.

സുപ്രീംകോടതിയുടെ അന്തിമവിധി വന്നപ്പോൾ ഇത് സുപ്രീംകോടതി വിധിയാണ് നടപ്പിലാക്കണം എന്ന് പറയേണ്ട ഭരണഘടനാ ബാധ്യതയുള്ള നാട് ഭരിക്കുന്ന സർക്കാരിന്റെ പ്രതിനിധിയായ കോടിയേരി ബാലകൃഷ്ണൻ എന്താണ് പറഞ്ഞത്. ഈ ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങി പോകേണ്ടി വരില്ലെന്നും അങ്ങനെ ഇറങ്ങി പോയാൽ ഞങ്ങളും നിങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് പറഞ്ഞ് കുത്തിയിരിക്കുകയായിരുന്നു.

സമ്പന്നർക്ക് വേദനിച്ചപ്പോൾ അവരുടെ വേദനയുടെ ഭാഗമാകാൻ കോടിയേരിക്കൊപ്പം ഓടിപോയവരിൽ കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും, ഉമ്മൻ ചാണ്ടിയുമുണ്ടായിരുന്നു. മൗനം പാലിച്ച് ഇരിക്കുകയായിരുന്നു ദേശീയമാധ്യമങ്ങൾക്ക് പരസ്യം നൽകുന്ന ഇരട്ട ചങ്കൻ. ഇൻസ്റ്റന്റ് റെസ്‌പോൺസിന്റെ പൂർണരൂപം വീഡിയായി കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP