Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്തുകൊണ്ടാണ് മറുനാടൻ സർവ്വേയിൽ എൽഡിഎഫ് മുന്നേറ്റം?വ്യക്തിപരമായി ഇക്കുറി എനിക്കിഷ്ടം സിപിഎം തോറ്റ് കാണാൻ; എങ്കിലും പൊതുജനാഭിപ്രായത്തിൽ എങ്ങനെ മായം ചേർക്കാൻ കഴിയും? 20-ൽ 18ലും സിപിഎം തോൽക്കുമെന്ന പ്രവചനങ്ങൾക്കിടയിൽ സിപിഎമ്മിന് ഒൻപത് സീറ്റ് പ്രവചിക്കാൻ മറുനാടന് ഉളുപ്പില്ലേ? മറുനാടൻ സർവ്വേ എങ്ങനെ ഇങ്ങനെയായി?

എന്തുകൊണ്ടാണ് മറുനാടൻ സർവ്വേയിൽ എൽഡിഎഫ് മുന്നേറ്റം?വ്യക്തിപരമായി ഇക്കുറി എനിക്കിഷ്ടം സിപിഎം തോറ്റ് കാണാൻ; എങ്കിലും പൊതുജനാഭിപ്രായത്തിൽ എങ്ങനെ മായം ചേർക്കാൻ കഴിയും? 20-ൽ 18ലും സിപിഎം തോൽക്കുമെന്ന പ്രവചനങ്ങൾക്കിടയിൽ സിപിഎമ്മിന് ഒൻപത് സീറ്റ് പ്രവചിക്കാൻ മറുനാടന് ഉളുപ്പില്ലേ? മറുനാടൻ സർവ്വേ എങ്ങനെ ഇങ്ങനെയായി?

മറുനാടൻ ഡെസ്‌ക്‌

മറുനാടൻ ടിവിയും പാലായിലെ സെന്റർ ഫോർ എജ്യുക്കേഷനും ചേർന്ന് നടത്തിയ സർവേ ഫലം പുറത്ത് വന്നപ്പോൾ പലും ചോദിക്കുന്നു മറുനാടന് സിപിഎം എത്ര തന്നു എന്ന്. ഇന്നലെ വരെ മറുനാടന്റെ മുഖമുദ്ര സിപിഎം വിരുദ്ധതയാണ് എന്ന് പ്രചരിപ്പിച്ചവർ പോലും അങ്ങനെ ചോദിക്കുന്നവരിലുണ്ട്. കാരണം ഞങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ തവണത്തേക്കാൾ ഒരു സീറ്റ് കൂടി ഇക്കുറി എൽഡിഎഫിന് കിട്ടും. കഴിഞ്ഞ തവണ എട്ട് സീറ്റായിരുന്നു എൽഡിഎഫിന് ലഭിച്ചതെങ്കിൽ ഇക്കുറി ഒൻപതു സീറ്റായി ഉയരുമെന്നാണ് മറുനാടന്റെ സർവേ ഫലം.

മുൻപ് എൽഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം കേരളത്തിൽ ഉള്ളപ്പോൾ പോലും പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചിരുന്നത് അധികാരത്തിലെത്താൻ പോകുന്നത് കോൺഗ്രസ് ആയിരിക്കും എന്ന ധാരണയുടെ പുറത്താണ്. ഇക്കുറി ബിജെപി വിരുദ്ധ വികാരം കേരളത്തൽ സജീവമാവുകയും രാഹുൽ ഗാന്ധിയെ എങ്ങനേയും പ്രധാനമന്ത്രിയാക്കാനുള്ള ശ്രമങ്ങൾ ഒരുമിച്ച് നടത്തുകയും ചെയ്യുമ്പോൾ എങ്ങനെയാണ് കോൺഗ്രസ് തോൽക്കുക എന്ന ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്. സത്യം പറയാമല്ലോ ഇക്കുറി വ്യക്തിപരമായി എല്ലാ സീറ്റുകളിലും സിപിഎം തോറ്റു കാണണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ ഞങ്ങൾ ഈ പണി ചെയ്യുന്നത് ആ പണിയോടുള്ള പൂർണമായ ആത്മാർത്ഥത ഒന്നു കൊണ്ട് മാത്രമാണ്.

ഇക്കുറി പാലായിലെ സെന്റർ ഫോർ എജ്യുക്കേഷനിലെ വിദഗ്ധരുമായി ചേർന്ന് ഞങ്ങൾ ഇങ്ങനെയൊരു സർവേയ്ക്ക് ഇറങ്ങുമ്പോൾ ഞങ്ങൾക്ക് ഒന്നു മാത്രമേ മുൻപേ പറയാൻ കഴിയുമായിരുന്നുള്ളൂ. എന്തായിരിക്കുമോ സർവേയിൽ ജനങ്ങൾ പറയുന്നത് അത് അതേപടി പറയുക എന്നത്. ഞങ്ങളുടെ സർവേ ശരിയാണെന്ന് അവകാശപ്പെടാൻ സാധിക്കുകയില്ല. റാണ്ടം സർവേ സാംപിളുകൾക്കൊക്കെയുള്ള ന്യുനതകൾ ഞങ്ങൾക്കുമുണ്ട്. ആറുലക്ഷത്തിലധികം വോട്ടർമാരുള്ള ഒരു മണ്ഡലത്തിലെ 250 പേരുടെ അഭിപ്രായം പരിഗണിച്ച ശേഷം ആരു വിജയിക്കും എന്ന് പ്രവചിക്കുന്നതിലെ അഭംഗിയുണ്ട്.

എന്നാൽ റാണ്ടം സാമ്പിൾ സർവേകൾ ഇങ്ങനെയാണ്. അതിന്റെ സാമ്പിളുകളിൽ പിഴച്ചില്ലെങ്കിൽ പൊതുവേ ശരിയാകാറുമുണ്ട്. ഇതിനു മുൻപ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 80ൽ അധികം സീറ്റുകൾക്ക് എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രവചിച്ച ഏക ഒപ്പിനിയൻ പോൾ മറുനാടന്റേതായിരുന്നു. ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫിന്റെ വിജയവും മറുനാടൻ പ്രവചിച്ചിരുന്നു. രണ്ടു സാഹചര്യത്തിലും ഞങ്ങൾ ഉയർത്തിയ അതേ മാനദണ്ഡങ്ങളാണ് ഇക്കുറിയും ഉയർത്തിയത്.

അതുകൊണ്ട് തന്നെ ഞങ്ങളുടെ സർവേയിൽ നാട്ടുകാർ എന്ത് പറഞ്ഞവോ അതാണ് ഞങ്ങൾ പറഞ്ഞിരിക്കുന്നത്. ഫെബ്രുവരിയിൽ ഞങ്ങൾ ഇങ്ങനെയൊരു അഭിപ്രായ സർവേയ്ക്കിറങ്ങുമ്പോൾ ജനങ്ങളുടെ മുൻപിലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയം ശബരിമല തന്നെയായിരുന്നു. ശബരിമല വിഷയത്തിൽ തെക്കൻ കേരളം ചിന്തിച്ചത് പോലെയല്ല വടക്കൻ കേരളം ചിന്തിച്ചത് എന്ന് സർവേയിൽ മാത്രമല്ല അനുബന്ധ ചോദ്യത്തിലും ലഭിച്ച ഉത്തരത്തിലും സൂചിപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP