Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്ന് പതിറ്റാണ്ട് സേനയെ സേവിക്കുകയും കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്ത ഒരാൾ ഇന്ത്യാക്കാരൻ അല്ലായെന്ന് പറഞ്ഞ് ഒരു ദിവസം എങ്കിലും ജയിലിൽ കിടക്കേണ്ടി വന്നാൽ അത് എന്തുകൊണ്ടാണെങ്കിലും മോദിയുടെയും അമിത്ഷായുടെയും വീഴ്ച തന്നെയാണ്; അസം കരാർ വഴിയാണ് ഈ ദുർഗതി ഉണ്ടായതെങ്കിൽ ആ കരാർ പൊളിച്ചെഴുതിയാണ് ഇരട്ട ചങ്ക് തെളിയിക്കേണ്ടത്; സനാവുള്ളമാർ നീതി നേടി നടക്കുന്ന നാട്ടിൽ മുസ്ലീമുകൾ ആശങ്കപ്പെടുന്നതിനെ എങ്ങനെ കുറ്റം പറയാൻ കഴിയും

മൂന്ന് പതിറ്റാണ്ട് സേനയെ സേവിക്കുകയും കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്ത ഒരാൾ ഇന്ത്യാക്കാരൻ അല്ലായെന്ന് പറഞ്ഞ് ഒരു ദിവസം എങ്കിലും ജയിലിൽ കിടക്കേണ്ടി വന്നാൽ അത് എന്തുകൊണ്ടാണെങ്കിലും മോദിയുടെയും അമിത്ഷായുടെയും വീഴ്ച തന്നെയാണ്; അസം കരാർ വഴിയാണ് ഈ ദുർഗതി ഉണ്ടായതെങ്കിൽ ആ കരാർ പൊളിച്ചെഴുതിയാണ് ഇരട്ട ചങ്ക് തെളിയിക്കേണ്ടത്; സനാവുള്ളമാർ നീതി നേടി നടക്കുന്ന നാട്ടിൽ മുസ്ലീമുകൾ ആശങ്കപ്പെടുന്നതിനെ എങ്ങനെ കുറ്റം പറയാൻ കഴിയും

മറുനാടൻ ഡെസ്‌ക്‌

മുഹമ്മദ് സനവുള്ള എന്ന് പേര് പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും സമരം നടത്തുന്നവരുടെ രക്തസാക്ഷിയാണ്. മുപ്പതു വർഷം ഇന്ത്യൻ പട്ടാളത്തിൽ സേവനം അനുഷ്ഠിച്ച മുഹമ്മദ് സനവുള്ള ഇന്ന് ഇന്ത്യൻ പൗരൻ അല്ല എന്ന കാരണത്താൽ ജയിലിൽ കഴിയേണ്ട സമയം എണ്ണികഴിയുന്നു. പിതനൊന്ന് ദിവസം സനവുള്ളയ്ക്ക് ജയിലിൽ കഴിയേണ്ടി വരുന്നു. മുപ്പതുകൊല്ലം പട്ടാളത്തിൽ സേവനം അനുഷ്ഠിച്ചു മാത്രമല്ല നാല് വർത്തിലധികമായി ആസം റൈഫിസിൾസിന്റെ എന്ന ഇന്ത്യയുടെ അർദ്ധ സൈനിക വിഭാഗത്തിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു.

 

എന്നിട്ടും ആസമിലെ പൗരത്വ രജിസ്റ്റർ പൂർത്തിയായപ്പോൾ സനവുള്ള ആ ലിസ്റ്റിൽ ഇടം കൊണ്ടില്ല. ഏറ്റവും ശ്രദ്ധേയമായ കാര്യം സനവുള്ളയുടെ മൂന്ന് സഹോദരന്മാർ ആ ലിസ്റ്റിൽ ഇടം കൊണ്ടു. എന്നാൽ മുഹമ്മദ് സനവുള്ള മാത്രം ഇന്ത്യൻ പൗരനല്ല എന്ന് പൗരത്വ ട്രിബ്യൂണൽ വിധിച്ചപ്പോൾ തൊട്ട് പി്‌റ്റേദിവസം അദ്ദേഹം ജയിലാവുകയായിരുന്നു. പതിനൊന്ന് ദിവസത്തിന് ശേഷം ഗോഹട്ടി ഹൈക്കോടതിയുടെ ദയയിൽ ഇരുപതിനായിരം രൂപ കെട്ടിവെച്ച് മുഹമ്മദ് സനവുള്ളയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നു. ഇനി ഗോഹട്ടി ഹൈക്കോടതി തീരുമാനിക്കും ഇനി സനവുള്ള ഇന്ത്യക്കാരനോ അല്ലയോ എന്ന് .

സനവുള്ള ഇന്ത്യൽ ജീവിച്ചു എന്നതിനുള്ള തെളിവാണ് സേനയിലെ പ്രവർത്തനം. എന്നിട്ടും അദ്ദേഹം ഇന്ത്യാക്കാരൻ അല്ലാ എന്ന് പറഞ്ഞ് പുറത്ത് പോകേണ്ടി വന്നത് എന്തുകൊണ്ട്. ്‌സ്വാഭാവികമായി അധികൃതർക്ക് മറുപടി നൽകാൻ കഴിയും ആസാമിൽ ജനിച്ചതുകൊണ്ട് മാത്രമാണ് ഇത് സംഭവിച്ചത്. ആസമിലെ പ്രത്യേകമായ പ്രതിഭാസമാണ് ഇതെന്ന് അതായത് 1971 മാർച്ച് ഇരുപത്തിനാലിന് ശേഷം ആസമിലെത്തിയ ഒരു വിദേശിയും ഇന്ത്യക്കാരൻ അല്ല എന്ന് നിയമം മോദി സർക്കാരിന് മുമ്പുള്ള സർക്കാർ അതായത് രാജിവ് ഗാന്ധി സർക്കാർ കൊണ്ടുവന്നതുകൊണ്ട് ആ നിയമത്തിന്റെ ഇരയാണ് സനവുള്ള എന്നതാണ് ന്യായീകരണം. സനവുള്ള ഇന്ത്യൻ പട്ടാളത്തിലും ആസം റൈഫിളിലും ജോലി ചെയ്തതുമെന്നത് യാഥാർത്ഥ്യമാണ്. ഏത് നിയമത്തിന്റെ പിൻബലത്തിൽ വിധിയെഴുതുമ്പോൾ അത് ഇത്തരമൊരു പരിഷ്‌ക്കാരത്തിന് തയ്യാറാവുന്ന സർക്കാരിന് എതിരെയുള്ള ജനങ്ങളുടെ ആശങ്കയുടെ പ്രധാന അടിത്തറയായി മാറും.

മുപ്പതുകൊ്ല്ലം ഇന്ത്യൻ പട്ടാളത്തിൽ ജോലി ചെയ്ത സനവുള്ളയ്ക്ക് ഇന്ത്യൻ പൗരത്വം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു രേഖയുമില്ലാതെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ അഭയാർത്ഥികളെ പോലെ കഴിയുന്ന സാധാരണക്കാരും പാവങ്ങളും എങ്ങനെ തെളിയിക്കും എന്ന് ചോദ്യം ന്യായമല്ലെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏതുതരം പ്രക്ഷോഭങ്ങളും അടിച്ചമർത്താൻ ശ്രമിക്കുന്നത് അർത്ഥ രഹിതമാണ്. ജനത ആശങ്കയിലാകുമ്പോൾ ഭരിക്കുന്നവർക്കെതിരെ തിരിയുക എന്നത് സ്വാഭാവികമായ പ്രക്രിയ മാത്രം. ഈ ര്ാജ്യത്തെ ഒരു വിഭാഗം മതവിഭാഗത്തെ മാ്ത്രം പുറത്താക്കുന്നത് മാത്രം ഹിന്ദുത്വ അജണ്ടയുള്ള സർക്കാർ ശ്രമിക്കുന്നുവെന്ന് ആശങ്കയുണ്ടായാൽ ആ വിഭാഗത്തിനെ എങ്ങനെ കുറ്റം പറയാൻ സാധി്ക്കും.

ആദ്യം വേണ്ട് ഈ നാട്ടിലെ പൗരൻ തന്റെ ഈ നാട്ടിലെ നിലനിൽപ്പിനെ ഈ നിയമം ദോഷകരമായി ബാധിക്കുമെന്ന് കരുതുന്നുണ്ടെങ്കിൽ അവന്റെ ആശങ്കമാറ്റുകയാണ് വേണ്ടത്. ഇടയ്ക്ക് പ്രസ്താവനകൾ ഇറക്കിയതുകൊണ്ട് അത് പരിഹരിക്കപ്പെടുന്നില്ല്. മുഹമ്മദ് സനവുള്ളയെ പോലെ ഈ നിയമത്തിന് ബലിയാടായി ഇരിക്കുന്നവർ ഏത് കാരണത്താൽ അങ്ങനെയായെങ്കിലും അതിന് ഉത്തരവാദി ആരാണെങ്കിലും അതിന് പരിഹാരം ഉണ്ടാക്കിവേണം മോദിയും അമിത് ഷായും പ്രശ്‌നപരിഹാരത്തിന് തുടക്കമിടാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP