Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുല്ലപ്പെരിയാറിൽ ധാർമിക വിജയം നേടിയപ്പോഴും തമിഴ്‌നാടിന് വിശ്വസിക്കാൻ നേരമായില്ല; കോടതി പറഞ്ഞതുകൊണ്ട് ഒറ്റയടിക്ക് രണ്ടടി തുറന്നു ചതിക്കാതിരിക്കട്ടെ; ഇനിയൊരിക്കലും ജലനിരപ്പ് അതിരു കടക്കാൻ അനുവദിക്കരുത്; ആയുസിന്റെ പുസ്തകത്തിന്റെ കണക്കെടുക്കാൻ ആരാണ് തമിഴ്‌നാടിന് അധികാരം നൽകിയത്?

മുല്ലപ്പെരിയാറിൽ ധാർമിക വിജയം നേടിയപ്പോഴും തമിഴ്‌നാടിന് വിശ്വസിക്കാൻ നേരമായില്ല; കോടതി പറഞ്ഞതുകൊണ്ട് ഒറ്റയടിക്ക് രണ്ടടി തുറന്നു ചതിക്കാതിരിക്കട്ടെ; ഇനിയൊരിക്കലും ജലനിരപ്പ് അതിരു കടക്കാൻ അനുവദിക്കരുത്; ആയുസിന്റെ പുസ്തകത്തിന്റെ കണക്കെടുക്കാൻ ആരാണ് തമിഴ്‌നാടിന് അധികാരം നൽകിയത്?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സുപ്രീംകോടതി ഒടുവിൽ കേരളത്തിന് അനുകൂലമായ നിലപാട് എടുക്കുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മുല്ലപ്പെരിയാർ സംബന്ധിച്ച് നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി നടത്തിയ എല്ലാ ശ്രമങ്ങളും പാഴായപ്പോൾ ഒരു മഴ രക്ഷക്കെത്തിയിരിക്കുന്നു. കേരളത്തിൽ അപ്രതീക്ഷിതമായി എത്തിയ മഴ നമ്മുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തിയപ്പോൾ പോലും വെള്ളമാണ് പ്രധാനമെന്നും അതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട് 142 അടിയായി നലനിർത്തണമെന്നും ആയിരുന്നു തമിഴ്‌നാടിന്റെ വാദം. മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിന്റെ പൂർണ നിയന്ത്രണത്തിലായിട്ടും അതിൽ നിന്ന് അഞ്ച് നയാ പൈസയുടെ ഗുണം കേരളത്തിന് ലഭിക്കാതിരുന്നിട്ടും കേരളത്തിലെ ജനതയുടെ ജീവൻപോലും ഏറ്റെടുക്കാൻ വയ്യ എന്ന നിലപാടാണ് തമിഴ്‌നാട് സ്വീകരിച്ചത്.

അതിനെ ചോദ്യം ചെയ്യാൻ നമ്മുടെ സർക്കാരിന് പോലും സാധിച്ചില്ല. ഒടുവിൽ ഒരു ഇടുക്കികാരൻ അപ്പിലൂമായി സുപ്രീംകോടതിയിൽ എത്തിയപ്പോൾ സുപ്രീംകോടതി നിർദ്ദേശിക്കുകയാണ് ജലനിരപ്പ് 139 അടിയാക്കി കുറച്ച് നമ്മുടെ ജീവന് രക്ഷിക്കണമെന്ന്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നമ്മുടെ അവകാശത്തിനായി നമ്മൾ നടത്തിയ യുദ്ധത്തിൽ നമുക്ക് തുടർച്ചായായി പരാജയം മാത്രമാണ് സംഭവിക്കുന്നത്. 

സ്വാഭാവികമായും ഈ വിജയമെങ്കിലും ആഘോഷിക്കുകയാണ് വേണ്ടത്. 142 അടിയാണ് തമിഴ്‌നാടിന്റെ അവകാശം എന്ന് പറയുകയും അത് 143 അടി വരെ ഉയരുകയും ചെയ്ത സാഹചര്യത്തിൽ നിന്ന് 141ൽ നിന്ന് ജലനിരപ്പ് ഉയരുകയാണ്. ഈ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്ന് സുപ്രീംകോടതി പറയുമ്പോൾ അണക്കെട്ട് ഒറ്റയടിക്ക് തുറന്നുവിടുമോ എന്നാണ് നമ്മളിൽ പലരും വ്യാകുലപ്പെടുന്നത്. ഇതുവരെയുള്ള തമിഴ്‌നാടിന്റെ രീതി വെച്ചു നോക്കിയാൽ കേരളത്തിലെ ജനങ്ങളുടെ സ്വത്തോ, ജീവനോ അവർക്ക് പ്രശ്‌നമേ അല്ല എന്നതിനാൽ സുപ്രീംകോടതിയുടെ തീരുമാനത്തോട് മത്സരിക്കാൻ വേണ്ടി രണ്ടടി വെള്ളം പോലും തുറന്നുവിടാൻ പോലും മടി കാണിക്കില്ല. കഴിഞ്ഞ നാല് ദിവസങ്ങളിലായി ഇടുക്കി അണക്കെട്ട് തുറന്നുവെച്ചിട്ടും രണ്ടടിപോലും ജലനിരപ്പ് കുറഞ്ഞില്ല എന്നതാണ് നമ്മുടെ ചരിത്രമെന്ന് ഓർക്കണം.

അങ്ങനെ വരുമ്പോൾ മുല്ലപ്പെരിയാർ പോലുള്ള പടുകൂറ്റൻ അണക്കെട്ടിൽ നിന്നും രണ്ടടി വെള്ളം ഒറ്റയടിക്ക് തുറന്നുവിട്ടാൽ എന്തായിരിക്കും സംഭവിക്കുക. എന്തുകൊണ്ടാണ് തമിഴ്‌നാട് 40 ലക്ഷത്തോളം മലയാളികളുടെ ജീവൻ പണയം വച്ചുകൊണ്ട് യുദ്ധം ചെയ്യുന്നതെന്ന് പലരും ചോദിക്കുന്നത്. തമിഴ്‌നാടിന് വെള്ളം കൊടുക്കേണ്ടത് ധാർമ്മികമായ ബാധ്യതയാണ്. 116 വർഷം മുൻപ് അഞ്ഞനെയൊര് അണക്കെട്ട് മുല്ലയാറിൽ നിർമ്മിക്കുമ്പോൾ അതിന്റെ പ്രധാന ഉദ്ദേശം മുല്ലയാറും തേനിയു കമ്പവും അടങ്ങുന്ന പ്രധാന പ്രദേശങ്ങളിലെ കൃഷിക്കാവശ്യമായ വെള്ളം കൊടുക്ക എന്നതായിരുന്നു.

116 വർഷം മുൻപ് മദ്രാസ് പ്രസിഡൻസിയുടെ അധീനതയിൽ ആ അണക്കെട്ട് നിർമ്മിക്കുമ്പോൾ അത് നിർമ്മിച്ചത് കേരളത്തിന്റെ മണ്ണിൽ തന്നെയായിരുന്നു. അന്ന ഭരിച്ചിരുന്നത് വിശാഖം തിരുനാൾ രാജാവായിരുന്നു. രാജാവും മദ്രാസ് പ്രസിഡന്റ്‌സിയും തമ്മിലുള്ള കരാറിൽ പറഞ്ഞിരുന്നത് ഒരു ഏക്കർ ഭൂമിക്ക് അഞ്ച് രൂപ വീതം നൽകണമെന്നായിരുന്നു. അങ്ങനെ ആയിരം ഏക്കർ ഭൂമി വൃഷ്ടിപ്രദേശമായും 100 എക്കർ ഭൂമി വൃഷ്ടിപ്രദേശമായും വിട്ടുകൊടുക്കുകയായിരുന്നു. 40000 രൂപയായിരുന്നു. തിരുവിതാംകൂറിന് ലഭിച്ച പ്രതിഫലം. 99 വർഷത്തേക്കാണ് കരാർ ഒപ്പിട്ടത്. 1947ൽ ഇന്ത്യ സ്വതന്ത്രം നേടിയതോടെ സ്വാതന്ത്ര്യത്തിന് മുൻപുള്ള എല്ലാ കരാറുകളും അസാധുവായി മാറി.

പ്രത്യേകിച്ച് 1957ൽ കേരളം രൂപീകരിച്ചപ്പോൾ നാട്ടുരാജ്യങ്ങളിലെ നിയമങ്ങളൊക്കെ അസാധുവാണെന്ന് ഇന്ത്യാ ഗവൺമെന്റ് തന്നെ നിയമം കൊണ്ടുവന്നു. 99നൊപ്പം ഒരു ഒൻപത് കൂടി ചേർത്ത് 999 വർഷമാണ് എന്ന് പറഞ്ഞ് കേരളവുമായി മത്സരിക്കാനാണ് കേരളം നടത്തിയത്. 1956,57, 58 എന്നീ കാലഘട്ടത്തിൽ ശ്രമം നടത്തുകയായിരുന്നു. 1970ൽ സിപിഐ മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോനാണ് ഈ നിയമം കൊണ്ടുവന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റിപ്പോർട്ട് ചർച്ച ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP