Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കണ്ണൂരിലെയും കാസർകോട്ടെയും ഞെട്ടിക്കുന്ന കള്ളവോട്ട് വാർത്തകൾക്ക് അറുതിയുണ്ടാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉണരേണ്ട സമയം കഴിഞ്ഞു; കുറ്റക്കാരെ ജാമ്യം ഇല്ലാതെ ജയിലിൽ അടക്കുകയും ബയോമെട്രിക് വോട്ടിങ് തുടങ്ങുകയും ചെയ്യട്ടെ; വോട്ടിങ് അധികാരത്തെ ആധാറുമായി ബന്ധിപ്പിക്കാൻ എന്താണ് തടസം? വോട്ടിങ് യന്ത്രത്തെ ഭയക്കുന്നതിന്റെ കാരണം ഒടുവിൽ വ്യക്തമാകുമ്പോൾ

കണ്ണൂരിലെയും കാസർകോട്ടെയും ഞെട്ടിക്കുന്ന കള്ളവോട്ട് വാർത്തകൾക്ക് അറുതിയുണ്ടാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉണരേണ്ട സമയം കഴിഞ്ഞു; കുറ്റക്കാരെ ജാമ്യം ഇല്ലാതെ ജയിലിൽ അടക്കുകയും ബയോമെട്രിക് വോട്ടിങ് തുടങ്ങുകയും ചെയ്യട്ടെ;  വോട്ടിങ് അധികാരത്തെ ആധാറുമായി ബന്ധിപ്പിക്കാൻ എന്താണ് തടസം?  വോട്ടിങ് യന്ത്രത്തെ ഭയക്കുന്നതിന്റെ കാരണം ഒടുവിൽ വ്യക്തമാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഏതാനും ദിവസങ്ങളായി കേരളത്തിൽ നിറഞ്ഞ് നിൽക്കുന്നത് കള്ളവോട്ടുകളെ കുറിച്ചുള്ള ചർച്ചകളാണ്. ക്യാമറകളുടെ വെളിച്ചത്തിൽ തെളിഞ്ഞ കള്ളവോട്ടുകളുടെ ചരിത്രം കേരളീയ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ കള്ളവോട്ടുകൾ തെളിവോടു കൂടി പുറത്ത് വരുന്നത് ഇപ്പോഴാണെങ്കിലും ഇത് വർഷങ്ങളായി നമ്മുടെ ജനാധിപത്യത്തിന്റെ തീരാത്തതും മാറാത്തതുമായ ക്യാൻസർ തന്നെയായിരുന്നു. ഒരുപക്ഷേ ഈ ക്യാൻസറിന്റെ എണ്ണം വളരെയേറെ കുറഞ്ഞിട്ടുണ്ട് എന്ന് കണക്ക് കൂട്ടുന്നതായിരിക്കും ഏറെ ഉചിതം. വോട്ടിങ് മെഷീനുകളും അതിന് മുൻപ് ഐഡന്റിറ്റി കാർഡും ഒക്കെ വരുന്നതിന് മുൻപ് കൈയൂക്കുള്ളവർ മാത്രമായിരുന്നു കാര്യക്കാർ.

സിപിഎമ്മിന് മുൻതൂക്കമുള്ള സ്ഥലങ്ങളിൽ അവരും കോൺഗ്രസിന് മുൻതൂക്കമുള്ള സ്ഥലങ്ങളിൽ അവരും ലീഗിന് മുൻതൂക്കമുള്ള സ്ഥലങ്ങളിൽ അവരും വർഷങ്ങളായി കൈയൂക്കിന്റെ ബലത്തിൽ കള്ളവോട്ട് നടത്തിയിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ ഏറ്റവുമധികം ചട്ടമ്പിത്തരം കാട്ടിയിരുന്നത് സിപിഎം ആയിരുന്നു എന്ന് മാത്രം. കണ്ണൂരും കാസർകോടും പോലുള്ള ജില്ലകളിലെ ഒരു തിരഞ്ഞെടുപ്പും ഇതുവരെ ജനാധിപത്യത്തിന്റെ മഹിമ നിലനിർത്തുന്ന തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല എന്ന് പറയുന്നതായിരിക്കും ഉചിതം.

വായനശാലയിലും ക്ഷേത്ര കമ്മറ്റികളിലും നിയമസഭയിലും സഹകരണ സ്ഥാപനങ്ങളിലുമൊക്കെ ഗുണ്ടാ ആക്രമണം നടത്തി ബൂത്തു പിടിച്ച് വോട്ടു നേടിയിരുന്ന ചരിത്രം പഴങ്കഥയൊന്നുമല്ല. ബൂത്തു പിടുത്തം എന്നാൽ ഏതിരാളികളുടെ ഏജന്റമാരെ ഭയപ്പെടുത്തി ഓടിച്ചും പോളിങ് ഉദ്യാഗസ്ഥന്മാരെ വിരട്ടിയും മുഴുവൻ ബാലറ്റ് പേപ്പറുകളും ഒരു പാർട്ടിക്ക് വേണ്ടി വോട്ടുകുത്തി പെട്ടിയിലിടുന്ന അതിക്രമമായിരുന്നു. വടക്കേ ഇന്ത്യയിൽ അതിപ്പോഴും നടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ബിഹാറിലും ഝാർഖണ്ഡിലും ഉത്തർപ്രദേശിലുമൊക്കെ ഒരു പതിറ്റാണ്ട് വരെ ഇത് അതിന്റെ എല്ലാ അടിമത്തത്തോടും കൂടി നിലനിന്നിരുന്നു. ബംഗാളിൽ വർഷങ്ങളോളം സിപിഎമ്മുകാർ അത് തുടരുകയും ഇന്ന് തൃണമൂൽ കോൺഗ്രസുകാർ അത് ആവർത്തിക്കുകയും ചെയ്യുന്നു.

ഇതിന്റെ തനിപ്പകർപ്പാണ് കാസർകോടെയും കണ്ണൂരിലേയും ബൂത്തുകളിൽ വർഷങ്ങളായി നടക്കുന്നത്. ഒരു ബൂത്തിൽ കുറഞ്ഞത് അഞ്ച് വോട്ട് ഉറപ്പാക്കി നൂറും നൂറ്റൻപതും വോട്ടുകളും വരെ കള്ളവോട്ടുകൾ നടത്തിയിരുന്ന കാലം വിദൂരത്തല്ല. ഇക്കുറി കാസർകോടെ ചില ബൂത്തുകളിൽ 90 മുതൽ 99 ശതമാനം വരെ പോളിങ് നടന്നത് കള്ളവോട്ടല്ലാതെ മറ്റൊന്നുമല്ല എന്നാണ് തെളിയിക്കുന്നത്. പിലാത്തറയിലെ കള്ളവോട്ടിന്റെ ചരിത്രം പരിശോധിച്ചപ്പോൾ ബൂത്ത് ഏജന്റിനെ നേരത്തെ തല്ലിയോടിച്ചിരുന്നു എന്നാണ് കേൾക്കുന്നത്. ഇതൊക്കെ ഇപ്പോഴും നടക്കുമ്പോഴും പണ്ട് എങ്ങനെയായിരുന്നു. വോട്ടിങ് മെഷീനുകളും പൊലീസും ക്യാമറയുമൊക്കെ ഉണ്ടായിട്ടും ഇപ്പോഴും ഇത് നടക്കണമെങ്കിൽ എന്തായിരിക്കും മുൻപത്തെ അവസ്ഥ എന്ന് മാത്രം ചിന്തിച്ചാൽ മതി.

ഇവിടെ സിപിഎമ്മിന്റെ പഞ്ചായത്ത് മെമ്പറും എംഎൽഎയുടെ മകനും പോലും കള്ളവോട്ട് ചെയ്തിരിക്കുന്ന എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പാർട്ടി ഗ്രാമങ്ങൾ ഏറെയുള്ള ജില്ലകളാണ് കണ്ണൂരും കാസർകോടും. ഈ മണ്ഡലത്തിന് കീഴിലുള്ള പാർട്ടി ഗ്രാമങ്ങളിൽ ഒരു കൊടി ഉയർത്താൻ പോലും മറ്റൊരു പാർട്ടിക്കും കഴിയുകയില്ല. സിപിഎമ്മിനോട് എതിർത്തുകൊണ്ട് കൊടി ഉയർത്തുകയും ശാഖ സ്ഥാപിക്കുകയും ഒക്കെ ചെയ്ത് ആർഎസ്എസ് മാത്രമാണ് അൽപം പിടിച്ച് നിൽക്കുന്നത്. കോൺഗ്രസുകാർക്ക് സ്വന്തം ബ്രാഞ്ച് സ്ഥാപിക്കാൻ പോലും കഴിയാതെ സ്വന്തം കുടുംബത്തിലെ വോട്ടു പോലും രേഖപ്പെടുത്താൻ ആവാതെ ഭീതിതമായ ഒരു സാഹചര്യം തന്നെയാണ് ഇവിടങ്ങളിൽ ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP