Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആത്മാഭിമാനം ഇല്ലാതെ കോൺഗ്രസ് മന്ത്രിമാർ ആ കാൽക്കൽ വീണ് കരയുന്നത് കണ്ട് രൂപപ്പെട്ട വിദ്വേഷം മാറിയത് ഈ ഉറച്ച നിലപാട് കണ്ട് തന്നെയാണ്; എൻഎസ്എസ് ചോദിച്ചതെല്ലാം നൽകിയിട്ടും പരസ്യമായി വഴക്കിനിറങ്ങിയത് നിലപാടിലുള്ള ഉറപ്പുകൊണ്ടുതന്നെയാണ്; നഷ്ടങ്ങൾ ഏറെയുണ്ടാവുമെന്നറിഞ്ഞിട്ടും ശബരിമലയിൽ ഭക്തർക്കൊപ്പം നിന്ന സുകുമാരൻ നായർക്ക് വേണ്ടി കയ്യടിക്കാതിരിക്കാൻ എങ്ങനെ കഴിയും?

ആത്മാഭിമാനം ഇല്ലാതെ കോൺഗ്രസ് മന്ത്രിമാർ ആ കാൽക്കൽ വീണ് കരയുന്നത് കണ്ട് രൂപപ്പെട്ട വിദ്വേഷം മാറിയത് ഈ ഉറച്ച നിലപാട് കണ്ട് തന്നെയാണ്; എൻഎസ്എസ് ചോദിച്ചതെല്ലാം നൽകിയിട്ടും പരസ്യമായി വഴക്കിനിറങ്ങിയത് നിലപാടിലുള്ള ഉറപ്പുകൊണ്ടുതന്നെയാണ്;  നഷ്ടങ്ങൾ ഏറെയുണ്ടാവുമെന്നറിഞ്ഞിട്ടും ശബരിമലയിൽ ഭക്തർക്കൊപ്പം നിന്ന സുകുമാരൻ നായർക്ക് വേണ്ടി കയ്യടിക്കാതിരിക്കാൻ എങ്ങനെ കഴിയും?

മറുനാടൻ ഡെസ്‌ക്‌

മതവും രാഷ്ട്രീയവും രണ്ടായി പ്രവർത്തിക്കേണ്ട ഒന്നാണ്. നിർഭാഗ്യവശാൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടേയും ഹൃദയത്തിലെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന വിഗ്രഹം മതമായതിനാൽ മതമില്ലാത്ത രാഷട്രീയം നമുക്കില്ലാതായിരിക്കുന്നു. ഇന്ത്യ ഭരിക്കുന്ന ബിജെപി സർക്കാർ തന്നെ മതാതിഷ്ഠിതമായൊരു ഭരണ സംവിധാനത്തിന്റെ ഭാഗമാണ്. ലോകമെമ്പാടും അങ്ങനെ തന്നെയാണ്. ജനാധിപത്യത്തിന്റെ ഈറ്റില്ലം എന്ന് വിശേഷിപ്പിക്കുന്ന അമേരിക്കയിലും ബ്രിട്ടണിലുമൊക്കെ മതം സാങ്കേതികമായി എങ്കിലും ഘടകം തന്നെയാണ്. അതു കൊണ്ട് മഹാഭൂരപക്ഷം വരുന്ന ജനങ്ങളും വിശ്വാസികളായിരിക്കുന്ന ഇന്ത്യയിൽ മതവും രാഷ്ട്രീയവും പാടെ വേർപെട്ട് നിൽക്കണം എന്നാരെങ്കിലും വാശിപിടിച്ചാൽ അത് പ്രായോഗികമാണ് എന്ന പറയുക വയ്യ.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ഥമായി കേരളത്തിലെ ജനാധിപത്യ ബോധം ഉയർന്നു നിൽക്കുന്നതുകൊണ്ട് മതത്തിന്റെ പ്രത്യക്ഷത്തിലുള്ള ഇടപെടലും സ്വാധീനവും കുറവാണ്. എന്നാൽ എല്ലാ മതങ്ങളുടേയും എല്ലാ സമുദായത്തിന്റെയും നേതാക്കന്മാർ ഒരളവ് വരെയെങ്കിലും രാഷ്ട്രീയ ഭരണത്തിൽ ഇടപെടുന്നുണ്ട്. ഉമ്മൻ ചാണ്ടി സർക്കാർ അല്ലെങ്കിൽ മറ്റ് യുഡിഎഫ് സർക്കാർ ഭരിച്ചിരുന്ന കാലത്ത് ഇത്തരത്തിലുള്ള സമുദായ പ്രീണനം അതിന്റെ തീവ്ര അവസ്ഥയിൽ തന്നെയായിരുന്നു. നമ്മുടെ മന്ത്രിമാരെ മുന്നിൽ നിറുത്തിക്കൊണ്ട് ശകാരിക്കുന്നതിനുള്ള അധികാരം പോലും സുകുമാരൻ നായരെ പോലുള്ള ഒരു സമുദായ നേതാവ് ഇടയ്‌ക്കെടുത്തിരുന്നു എന്നോർക്കണം. അതു കേട്ടപ്പോൾ ശിക്ഷിക്കാനും ശാസിക്കാനും അദ്ദേഹത്തിനുണ്ട് എന്ന് പറഞ്ഞത് നമ്മുടെ ചില മന്ത്രമാർ തന്നെയാണ്.

മെത്രാന്മാരുടെ അരമനകളിൽ മറ്റും കയറിയിറങ്ങി കൈമുത്തി കഴിയുന്ന രാഷ്ട്രീയവും നമുക്കറിയാം. വെള്ളാപ്പള്ളി നടേശനെ പോലെ ഒരാൾ ഒരു സമുദായത്തെ മുഴുവൻ ഹൈജാക്ക് ചെയ്ത് വോട്ടു ബാങ്കാക്കി മാറ്റി സ്വന്തം കീശ വീർപ്പിക്കുന്ന ഞെട്ടിക്കുന്ന കഥകൾ ഈ നാട് കണ്ടു കൊണ്ടിരിക്കുകയാണ്. ക്രിമിനൽ കേസിലെ പ്രതിയാകുമെന്ന് വന്നപ്പോൾ ഇന്നലെ വരെ പറഞ്ഞിരുന്ന അതിശക്തമായ നിലപാടുകളൊക്കെ ദൂരെയെറിഞ്ഞ് ഭരിക്കുന്ന സർക്കാരിനൊപ്പം നിൽക്കുകയും എന്നാൽ കേന്ദ്ര സർക്കാരിൽ നിന്നും പാരവരും എന്ന് ഭയന്ന് മകനെ അവർക്കൊപ്പം നിറുത്താൻ വേണ്ടി ഒരു പാർട്ടിയുണ്ടാക്കുകയും ഒക്കെ ചെയ്ത വിചിത്രമായ മതരാഷട്രീയമാണ് വെള്ളാപ്പള്ളി നടേശൻ കളിച്ചതും കളിച്ചുകൊണ്ടിരിക്കുന്നതും.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരെ പോലും മുൾമുനയിൽ നിറുത്തി സമുദായാധിപത്യം അരക്കിട്ടുറപ്പിച്ചതിന്റെ പേരിൽ എന്നെപോലെയുള്ളവർ ദേഷ്യത്തോടെ കണ്ടിരുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഇന്ന് കേരളത്തിലെ വലിയൊരു വിഭാഗം ജനതയുടെ ആരാധനാ കഥാപാത്രമായത് എങ്ങനെയെന്ന് മറ്റു നേതാക്കന്മാർ കണ്ടു പഠിക്കേണ്ടതുണ്ട്. എല്ലാ മത നേതാക്കന്മാരും എല്ലാ സമുദായ നേതാക്കൾക്കും അവർക്കാവശ്യമായതെല്ലാം നേടാൻ പ്രത്യേകിച്ച് ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടങ്ങിയ ഭൗതിക സ്വത്തുക്കളൊക്കെ നേടാൻ വേണ്ടി മാത്രം രാഷ്ട്രീയ ബന്ധംസ്ഥാപിക്കുമ്പോൾ അതിനപ്പുറത്തേക്ക് ഒരു നിലപാടെടുക്കുകയും ആ നിലപാടിന് വേണ്ടി വിട്ടു വീഴ്‌ച്ചയില്ലാത്ത സമീപം സ്വീകരിക്കുകയും ചെയ്യുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ അടിയുറച്ച നിലപാട് ആദരിക്കപ്പെടേണ്ടതാണ്.

ഏറ്റവും ശ്രദ്ധിക്കേണ്ടത് കഴിഞ്ഞ കുറേ നാളുകളായി രാഷ്ട്രീയ പാർട്ടികളോട് സമദൂരം പ്രഖ്യാപിക്കുകയും അവരെ ശകാരിക്കുകയും കൈയകലത്തിൽ നിറുത്തുകയും ചെയ്യുന്ന സുകുമാരൻ നായർ ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ വ്യത്യസ്ഥമായ സമീപനമായിരുന്നു എടുത്തത്. സുകുമാരൻ നായരെ പെരുന്നയിൽ പോയി കാണേണ്ട ബാധ്യത യുഡിഎഫ് മന്ത്രിമാർക്കും മുഖ്യമന്ത്രിയക്കും ഉണ്ടെങ്കിൽ സുകുമാരൻ നായർ മുഖ്യമന്ത്രിയെ പോയി കണ്ടുവെന്ന വിചിത്രമായ കാഴ്‌ച്ചയും നമ്മൾ കണ്ടു. എൻഎസ്എസിന്റെ എക്കാലത്തേയും ഏറ്റവും വലിയ ആവശ്യമായ സാമ്പത്തിക സംവരണത്തിൽ അനുഭാവപൂർണമായ നിലപാടെടുത്ത ആദ്യത്തെ സർക്കാർ പിണറായി വിജയന്റെതായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP