Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയർപോർട്ടിൽ ആരെയും സ്വീകരിക്കാൻ പോകരുതെന്ന് ഏത് നിയമത്തിലാണ് മിസ്റ്റർ കളക്ടർ എഴുതി വച്ചിരിക്കുന്നത്? വ്യാജവാർത്തക്കാരെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്തോ?എന്തിനാണ് ചിലരെങ്കിലും ഗജഫ്രോഡെന്ന് വിളിച്ച് രജത്കുമാറിനെതിരെ ആഞ്ഞടിക്കുന്നത്? രജത് കുമാറിനെതിരെ ഉറഞ്ഞുതുള്ളുന്നവരോട്...

മറുനാടൻ ഡെസ്‌ക്‌

കേരളം എന്നല്ല ലോകം മുഴുവൻ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതുകൊറോണയെക്കുറിച്ച് ആണെങ്കിലും കഴിഞ്ഞ 48 മണിക്കൂറുകളായി ഏറ്റവും കൂടുതൽ മലയാളികൾ ചർച്ച ചെയ്തതുകൊറോണയെക്കുറിച്ച് അല്ല നേരെ മറിച്ച് രജത്ത് കുമാർ എന്ന കോളജ് അദ്ധ്യാപകനെക്കുറിച്ചാണ്. ആ കോളജ് അദ്ധ്യാപകൻ സോഷ്യൽ മീഡിയയിൽ ചിലർക്കും പാരമ്പര്യ മൗലികവാദികൾക്കും മുൻപേ പ്രിയപ്പെട്ടവാനായിരുന്നു എങ്കിലും പൊതു സമൂഹത്തിന് അത്രത്തോളം സ്വീകാര്യത ലഭിച്ചിരുന്നില്ല.

എന്നാൽ ഇദ്ദേഹം ഏഷ്യാനെറ്റ് ചാനൽ സംപ്രേഷണം ചെയ്യുന്ന ബിഗ്‌ബോസ് എന്ന പരിപാടിയിലെ അതിഥികളിൽ ഒരാളായി എത്തുകയും. രണ്ട് ദിവസം മുൻപ് അവിടെ നിന്ന് പുറത്താകുകും ചെയ്തപ്പോൾ കേരളീയ സമൂഹം ചർച്ച ചെയ്യുന്ന വിഷയമായി രജിത്ത് കുമാർ മാറി.

കുറേ വർഷമായി നേരിട്ട് പരിചയമുള്ള ഒരു മോട്ടിവേഷണൽ സ്പീക്കറും പൊതു പ്രഭാഷകനും എന്നതിന് അപ്പുറം എന്തെങ്കിലും പ്രസക്തി രജിത്ത് കുമാറിനുണ്ട് എന്ന് വിശ്വസിക്കാതിരിരുന്നതുകൊണ്ടു തന്നെ എന്നെ പോലെയുള്ളവർക്ക് ഈ വിവാദമൊരു അത്ഭുതമായിരുന്നു. ആദ്യം നമ്മൾ കാണുന്നത മോഹൻലാലിന്റെ സൈറ്റിൽ കയറി തെറി വിളിക്കുന്ന രജിത്ത് കുമാർ് ഫാൻസിനെയാണ്. തൊട്ടുപിന്നാലെ ഏഷ്യാനെറ്റിന്റെ ഫേസ്‌ബുക്ക് പേജിൽ ഡിസ്ലൈക്കുകളുടെ ക്യാമ്പയിൻ തുടങ്ങിയപ്പോൾ ലക്ഷങ്ങൾ വിട്ടൊഴിഞ്ഞു പോയി.

അതുകഴിഞ്ഞ് മോഹൻലാൽ അടക്കമുള്ളവർ വിശദീകരിക്കാൻ കഷ്ടപ്പെടുന്നതും അത്ഭുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു. ഇതിനൊക്കെ മുൻപ് തന്നെ ലണ്ടനിൽ പോലും രജത് കുമാർ ആർമി എന്ന പേരിൽ ഫാൻസ് ഗ്രൂപ്പുകൾ രൂപപ്പെട്ടപ്പോൾ തുടങ്ങിയ ഞെട്ടലാണ് കഴിഞ്ഞ 48 മണിക്കൂറായി ഇപ്പോഴും തുടരുന്നത്. എന്തുകൊണ്ടാണ് രജിത്ത് കുമാർ ഇങ്ങനെ സൂപ്പർസ്റ്റാറായി മാറിയത് എന്ന് എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുകയാണ്. പലവട്ടം ചിന്തിച്ചപ്പോൾ ഒരുകാര്യം എനിക്ക് മനസിലായി.

നമ്മൾ സെലിബ്രിറ്റികളായി ചർച്ച ചെയ്യുകയും വാർത്ത എഴുതുകയും സംവാദത്തിന് വിളിക്കുകയുമൊക്കെ ചെയ്യുന്ന സിനിമക്കാരും രാഷ്ട്രിയക്കാരും കായികതാരങ്ങൾക്കും അപ്പുറം സാധാരണക്കാർക്ക് പ്രധാനപ്പെട്ട വിഷയമായി മാറുന്നത് രജത്ത് കുമാറിനെ പോലെയുള്ള വ്യക്തികളാണ് എന്നത്. ഒരു തരത്തിൽ എന്നെ പോലെയുള്ളവർക്ക് ആശ്വാസമായിട്ടാണ് അത് അനുഭവപ്പെട്ടത്. ചിലരെങ്കിലും നുണ പറഞ്ഞും വ്യാജവാർത്ത എഴുതിയും എന്നെ പോലെയുള്ളവരുടെ ആത്മവിശ്വാസം തല്ലിക്കെടുത്താൻ ശ്രമിക്കുമ്പോൾ ഈ ലോകത്ത് പലരും ഇങ്ങനെയാണല്ലോ എന്നോർത്ത് കുണ്ഠിതപ്പെട്ടിട്ടുണ്ട്.

എന്നാൽ ഈ നാട്ടിലെ മഹാഭൂരിപക്ഷം വരുന്നവർക്ക് ഇതൊന്നും ഒരു വിഷയമേയല്ലെന്നും. രാഷ്ട്രീയക്കാരും സിനിമക്കാരും പോലും അവരുടെ വിഷയമല്ലെന്നും രജിത്ത് കുമാറിനെ പോലെ സാധാരണക്കാരുടെ ഹീറോയാണ് അവരുടെ വിഷയമെന്നും തിരിച്ചറിയാനുള്ള അനുഭവപാഠമായി അത് മാറി.

മോഹൻലാലിനെ പോലൊരു നടനെതിരെ ഇത്രയധികം ശക്തമായ ആക്രമണം ഉണ്ടാകണം എങ്കിൽ ഏഷ്യാനെറ്റോ അവരുടെ എതിരാളികളോ ബോധപൂർവം കെട്ടിയുണ്ടാക്കുന്ന ഒരു സംവിധാനത്തിന് സാധിക്കുകയില്ല. നേരെ മറിച്ച് അതൊരു ജനവികാരമായി തന്നെ രൂപപ്പെടണം. ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരൂപം വീഡിയോ കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP