Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജേക്കബ് തോമസിനോട് കാണിച്ചുകൊണ്ടിരിക്കുന്ന തുടർച്ചയായ പകപോക്കൽ മാത്രം മതി, പിണറായി വിജയൻ എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്താലും സത്യാന്വേഷികൾ താങ്കളെ വെറുത്തുപോവാൻ; പത്തുകൊല്ലം മുമ്പ് ആരോ ചെയ്ത പ്രവൃത്തിയുടെ പേരിൽ അഴിമതി കേസ് രജിസ്റ്റർ ചെയ്ത് പക വീട്ടുമ്പോൾ താങ്കൾ ഭരണകൂട ഭീകരതയുടെ ജീവിച്ചിരിക്കുന്ന പ്രതീകമാവുകയാണ്; ഫാസിസത്തിനെതിരെ താങ്കളേ പോലെയുള്ളവർ വച്ച് വിളമ്പുന്ന ജനാധിപത്യ മന്ത്രങ്ങൾ കേട്ട് ഓക്കാനിക്കാൻ മാത്രമാണ് തോന്നുന്നത്

ജേക്കബ് തോമസിനോട് കാണിച്ചുകൊണ്ടിരിക്കുന്ന തുടർച്ചയായ പകപോക്കൽ മാത്രം മതി, പിണറായി വിജയൻ എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്താലും സത്യാന്വേഷികൾ താങ്കളെ വെറുത്തുപോവാൻ; പത്തുകൊല്ലം മുമ്പ് ആരോ ചെയ്ത പ്രവൃത്തിയുടെ പേരിൽ അഴിമതി കേസ് രജിസ്റ്റർ ചെയ്ത് പക വീട്ടുമ്പോൾ താങ്കൾ ഭരണകൂട ഭീകരതയുടെ ജീവിച്ചിരിക്കുന്ന പ്രതീകമാവുകയാണ്; ഫാസിസത്തിനെതിരെ താങ്കളേ പോലെയുള്ളവർ വച്ച് വിളമ്പുന്ന ജനാധിപത്യ മന്ത്രങ്ങൾ കേട്ട് ഓക്കാനിക്കാൻ മാത്രമാണ് തോന്നുന്നത്

മറുനാടൻ ഡെസ്‌ക്‌

തനിക്ക് ഉത്തമ ബോധ്യമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ജനഹിതം എന്ത് എന്ന് ആലോചിക്കുന്ന കാര്യത്തിൽ മടിയുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഉറച്ച ബോധ്യത്തിന് വേണ്ടി എന്ത് നഷ്ടം വന്നാലും പിണറായി വിജയൻ അങ്ങേയറ്റം വരെ പോകും. അതുകൊണ്ടാണ് പിണറായി വിജയനെ ധീരതയുടെ പ്രതീകമായി പോലും പലരും കരുതുന്നത്. ശബരിമലയടക്കമുള്ള പിണറായി വിജയന്റെ പലവിഷയങ്ങളിലേയും നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിലും ഉറച്ച നിലപാടിന്റെ പേരിൽ അദ്ദേഹത്തെ പലപ്പോഴും അഭിനന്ദിക്കാൻ എനിക്ക് തോന്നിയിട്ടുണ്ട്. ഒരു പക്ഷേ കേരള ജനത പലവിഷയങ്ങളിലും വിയോജിക്കുമ്പോഴും ചങ്കുറപ്പുള്ള മുഖ്യമന്ത്രിയായി പിണറായി വിജയനെ കരുതുന്നത് പലപ്പോഴും ഇതൊക്കെ കൊണ്ട് തന്നെയാവാം.

എന്തെല്ലാം മേന്മ എടുത്ത് പറയാനുണ്ടെങ്കിലും പക വീട്ടുന്ന കാര്യത്തിൽ വിദ്വേഷം തീർക്കുന്ന കാര്യത്തിലും പിണറായി വിജയൻ കാണിക്കുന്ന ദാർഷ്ട്യവും കാർക്കശ്യവും അദ്ദേഹത്തിന്റെ നന്മയും മേന്മയും ഇല്ലാതാക്കുകയാണെന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. ജേക്കബ് തോമസ് എന്ന കേരളത്തിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസറോട് പിണറായി വിജയൻ കാട്ടിക്കൊണ്ടിരിക്കുന്ന ദാർഷ്ട്യവും പകവീട്ടലും അതിന്റെ മൂർധന്യത്തിലേക്ക് കടക്കുമ്പോൾ വിജയൻ എന്ന മുഖ്യമന്ത്രി വെറും മൂന്നാംക്ലാസുകാരന്റെ പിടിവാശിയിലേക്ക് താഴ്ന്നു പോകുന്നു എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. എന്താണ് ജേക്കബ് തോമസ് എന്ന ഐപിഎസുകാരൻ സസ്‌പെൻഷനിൽ നിറുത്താനും അഴിമതി കേസിൽ പ്രതിയാക്കാനും ചെയ്ത കുറ്റം എന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും ഈ ജനതയോട് തുറന്ന് പറയേണ്ടതുണ്ട്.

ശതകോടികൾ മോഷ്ടിക്കുകയും സ്വജനപക്ഷപാതം ഹോബിയായി കൊണ്ടു നടക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥന്മാരും നേതാക്കന്മാരും ജീവിച്ചിരിക്കുന്ന നാട്ടിൽ അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ഒരു ഉദ്യോഗസ്ഥനെ അഴിമതിക്കാരാക്കി ചിത്രീകരിക്കുകയും അയാളുടെ ജീവിതം ദുസ്സഹമാക്കുന്നതിന് ചെയ്യാവുന്നതൊക്കെ ചെയ്യുകയും ചെയ്യുന്നതിന് പക വീട്ടലെന്നും വിരോധം തീർക്കലെന്നും പണികൊടുക്കലെന്നും അല്ലാതെ മറ്റെന്ത് പദം ഉപയോഗിച്ചാണ് വിശേഷിപ്പിക്കേണ്ടത്. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്തും ഈ ഗവൺമെന്റിന്റെ കാലത്തും നട്ടെല്ലോടു കൂടി നിലപാടെടുക്കുന്നതിന്റെ പേരിൽ അഴിമതിക്കാരൻ എന്ന് മുഖമില്ലാത്തവരെ കൊണ്ട് നുണ പറയിപ്പിച്ച് ആഘോഷിക്കുന്ന ഒരു കൂട്ടം ആളുകൾ ഈ നാട്ടിലുണ്ട്.

കർണാടകയിൽ കോടികളുടെ ഭൂമിയുണ്ട്. തുറമുഖത്തിൽ ഡ്രഡ്ജർ വാങ്ങിയതിന് 14 കോടി രൂപ പോക്കറ്റിലാക്കി തുടങ്ങിയ അനേകം അഴിമതി കഥകൾ ജേക്കബ് തോമസിനെതിരെ ഉയരാൻ തുടങ്ങിയിട്ട് പത്തു വർഷത്തിലധികമായി. അതൊന്നും തെളിയിക്കാൻ കഴിയുകയില്ല എന്ന ഉത്തമ ബോധ്യം അന്വേഷിച്ച് കണ്ടെത്തിയതുകൊണ്ട് ഇന്ത്യൻ ഭരണഘടനയുടെ 19 എ ഒന്ന് എന്ന ആർട്ടിക്കിൾ അനുവദിക്കുന്ന മൗലിക അവകാശമായ ഇഷ്ടമുള്ളത് സംസാരിക്കാനുള്ള അവകാശം വിനിയോഗിച്ചതിന്റെ പേരിലാണ് ജേക്കബ് തോമസിനോട് പക വീട്ടുന്നത് എന്നോർക്കണം.

ഉമ്മൻ ചാണ്ടി സർക്കാരിനെതിരെയുള്ള ഇടതു മുന്നണികളുടെ പ്രചരണ പരിപാടികളുടെ ഏറ്റവും വലിയ ആയുധമായി മാറിയതുകൊണ്ട് മാത്രം മറ്റൊരു നിവൃത്തിയുമില്ലാതെ വിജിലൻസ് ഡയറക്ടർ പദവിയിലേക്ക് ജേക്കബ് തോമസിനെ നിയമിച്ച പിണറായി വിജയൻ സർക്കാർ ആ പദവിയിൽ നിന്നും ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസറെ ഇറക്കി വിടുന്നത് ഇ.പി ജയരാജനും മേഴ്‌സിക്കുട്ടിയമ്മയും ടി.പി ദാസനുമടക്കം സിപിഎമ്മിന്റെ വിശുദ്ധ പശുക്കളിലേക്ക് ആ അന്വേഷണം നീങ്ങുന്നുവെന്ന് കണ്ടപ്പോഴാണ്. റിട്ടയർ ചെയ്ത് അഞ്ചു കൊല്ലം സർക്കാർ സേവനം അനുഷ്ടിക്കുകയും അതു കഴിഞ്ഞ് വീണ്ടും നിയമിതനായ ഐഎഎസ് ഉദ്യോഗസ്ഥനെ ഇരുത്തിയിരിക്കുന്ന ഐഎംജി ഡയറക്ടർ എന്ന പദവിയിലേക്കാണ്.

ഇന്ത്യയിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസറിൽ ഒരാളായ കേരളത്തിലെ ഏറ്റവും സീനിയർ ഐപിഎസ് ഓഫീസറായ ജേക്കബ് തോമസിനെ പിണറായി വിജയൻ മാറ്റി നിയമിക്കുന്നത്. പിണറായി വിജയൻ ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ ആക്കുമ്പോഴുണ്ടായിരുന്ന അഴിമതിയാരോപണങ്ങളെ കുറിച്ച് പിണറായി വിജയന്റെ ഏജൻസികൾ അന്വേഷിച്ച് അത് കള്ളമാണ് എന്ന് തെളിഞ്ഞതുകൊണ്ടാണ് അന്ന് വിജിലൻസ് ഡയറക്ടറാക്കിയത്. എന്നിട്ട് പിണറായിയുടെ പൊലീസും വിജിലൻസും അന്വേഷിച്ച് വ്യാജമാണ് എന്ന് തെളിഞ്ഞ അതേ ആരോപണങ്ങൾ ഉന്നയിച്ച് പിന്നീട് ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്യുകയും ഇപ്പോൾ അഴിമതിക്കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരിക്കുന്നത് സർക്കാരിന്റെ ഓഖി നയത്തെ കുറിച്ച് വാ തുറന്ന് അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP