Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമൃതാനന്ദമയിയുടെ ബ്രഹ്മചര്യത്തെ അധിക്ഷേപിക്കുകയും, ആചാര സംരക്ഷണത്തിനിറങ്ങിയ സ്ത്രീകളെ കുലസ്ത്രീകളെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത സിപിഎമ്മിന്റെ കപട നവോത്ഥാനത്തിന് കുട പിടിക്കുന്നതിനേക്കാൾ നല്ലത് ആർഎസ്എസ് പിരിച്ച് വിടുന്നതാണ്; ഭഗവാന്റെ ആചാരങ്ങൾക്കായി തെരുവിൽ ഇറങ്ങി ജയിലിൽ അടക്കപ്പെടുകയും ഒരു ജോലിപോലും ചെയ്യാനാവാതെ കോടതി കയറി നിരങ്ങുകയും ചെയ്യുന്ന അനേകം സാധാരണക്കാർക്ക് നേരെ ആർ ഹരിമാർ മുണ്ട് പൊക്കി കാണിക്കുമ്പോൾ ആരാണ് ഞെട്ടാത്തത്?

അമൃതാനന്ദമയിയുടെ ബ്രഹ്മചര്യത്തെ അധിക്ഷേപിക്കുകയും, ആചാര സംരക്ഷണത്തിനിറങ്ങിയ സ്ത്രീകളെ കുലസ്ത്രീകളെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത സിപിഎമ്മിന്റെ കപട നവോത്ഥാനത്തിന് കുട പിടിക്കുന്നതിനേക്കാൾ നല്ലത് ആർഎസ്എസ് പിരിച്ച് വിടുന്നതാണ്; ഭഗവാന്റെ ആചാരങ്ങൾക്കായി തെരുവിൽ ഇറങ്ങി ജയിലിൽ അടക്കപ്പെടുകയും ഒരു ജോലിപോലും ചെയ്യാനാവാതെ കോടതി കയറി നിരങ്ങുകയും ചെയ്യുന്ന അനേകം സാധാരണക്കാർക്ക് നേരെ ആർ ഹരിമാർ മുണ്ട് പൊക്കി കാണിക്കുമ്പോൾ ആരാണ് ഞെട്ടാത്തത്?

മറുനാടൻ ഡെസ്‌ക്‌

ഒരു വിഷയത്തെക്കുറിച്ച് എന്ത് നിലപാടെടുക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കും ഓരോ പ്രസ്ഥാനത്തിനുമുണ്ട്. വ്യക്തിക്ക് തന്റെ നിലപാടുകൾ മാറ്റുന്നതിനുള്ള അവകാശവുമുണ്ട്. എന്നാൽ എന്തുകൊണ്ടാണ് താൻ ഇതുവരെ ഇങ്ങനെയൊരു നിലപാട് എടുത്തത് എന്ന് ആ വ്യക്തിയെ ഫോളോ ചെയ്യുന്നവരെ മനസിലാക്കിക്കാൻ കഴിയണമെന്ന് മാത്രം. എന്നാൽ സംഘടനകൾക്കാവട്ടെ അങ്ങനെ തോന്നുമ്പോൾ നിലപാട് മാറ്റാനുള്ള അവകാശമില്ല. അവർ നിലപാടെടുക്കേണ്ടത് വേണ്ടത്ര ആലോചിച്ച് തന്നെയാവണം. ഇവിടെ ഞാൻ വ്യക്തമായി ഉന്നം വയ്ക്കുന്നത് ആർഎസ്എസ് എന്ന ഹിന്ദു ദേശീയ പ്രസ്ഥാനത്തെ കുറിച്ച് തന്നെയാണ്.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ എന്താണ് ആർഎസ്എസ് നിലപാട് എന്ന് ആർഎസ്എസിന്റെ മുഖ്യ പ്രചാരകർക്ക് പോലും ഇപ്പോഴും അറിയില്ല എന്നതാണ് വാസ്തവം. അവർ സുപ്രീം കോടതി വിധി വന്നപ്പോൾ അത് സർവാത്മനാ സ്വാഗതം ചെയ്യുകയും അതിന്റെ പ്രചരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. തൊട്ടു പിന്നാലെ അയ്യപ്പഭക്തരുടെ വികാരം വേറൊന്നാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ അവർ നിലപാട് മാറ്റുകയും ആചാര സംരക്ഷകരായി രംഗത്ത് വരികയും ചെയ്തു.

ഒരു സംഘടന എന്ന നിലയിൽ പ്രത്യേകിച്ച് ആശയപരമായ കാര്യങ്ങളിൽ ഇടപെടുന്ന സംഘടന എന്ന നിലയിൽ ആർഎസ്എസിന് പറ്റിയ വലിയ വീഴ്‌ച്ച തന്നെയായിരുന്നു ആ നിലപാട് മാറ്റം. എന്നാൽ എന്തുകൊണ്ട് ആ നിലപാട് മാറ്റി എന്ന് വ്യക്തമാക്കാൻ കഴിയാതെ ആചാര സംരക്ഷണത്തിന്റെ കുത്തകാവകാശം ഏറ്റെടുത്തുകൊണ്ട് രംഗത്ത് വന്ന ആർഎസ്എസ് ഒരിക്കൽ കൂടി നിലപാട് മാറ്റും എന്ന് ആർഎസ്എസിന്റെ വാക്ക് കേട്ട് തെരുവിലിറങ്ങിയിരുന്ന അയ്യപ്പഭക്തർ കരുതിയിരുന്നില്ല. ഇന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ലജ്ജ ലവലേശമില്ലാതെ ആർഎസ്എസിന്റെ നേതാക്കന്മാർ ആചാര സംരക്ഷണത്തെ തള്ളിപ്പറയുന്ന യാതൊരു ഉളുപ്പിമില്ലാത്ത നിലപാടെടുത്തിരിക്കുന്നു.

ആർഎസ്എസിന്റെ മുഖ്യ നേതാക്കളായ ആർ. ഹരിയും ആർ.വി ബാബുവും അടക്കമുള്ള നേതാക്കന്മാർ ഇപ്പോൾ ശബരിമലയിൽ എടുത്തിരിക്കുന്ന നിലപാട് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആവർത്തിച്ചുകൊണ്ടിരുന്ന അതേ നിലപാടാണ്. അമൃതാനന്ദമയിയുടെ ബ്രഹ്മചര്യത്തെ പോലും ചോദ്യം ചെയ്യുന്ന വിശ്വാസികളെ വ്രണപ്പെടുത്തിക്കൊണ്ടുള്ള നിലപാടെടുത്ത് സിപിഎം നേതാക്കന്മാർക്ക് ഓശാന പാടുന്ന വെറും മൂന്നാംകിട നേതാക്കന്മാരായി ആർഎസ്എസ് നേതാക്കന്മാരും മാറുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്. ആർഎസ്എസ് എന്ന സംഘടന എന്താണോ അവരുടെ ഉദ്ദേശ്യലക്ഷ്യമായി ഉയർത്തിക്കാട്ടുന്നത് അത് അവരേയും അവരുടെ അണികളേയും ബാധിക്കുന്ന വിഷയമാണ്. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ആർഎസ്എസ് അവരുമായി ഒരു ബന്ധമില്ലാത്ത സംഘടനയാണ്.

എന്നാൽ ഇന്ത്യാമഹാരാജ്യത്ത് നക്‌സലിസ്റ്റ് സംഘടനയ്ക്കു ദേശീയവാദി സംഘടനകൾക്കും ഒക്കെ ഇടമുള്ളത് പോലെ തന്നെ ഹിന്ദു ദേശീയത പ്രചരിപ്പിക്കുന്നതിനുള്ള അവകാശം ആർഎസ്എസിനുമുണ്ട് എന്ന് അംഗീകരിക്കുമ്പോൾ ഇന്ത്യയിലെ ഹിന്ദുവിന്റെ കുത്തകാവകാശം ഞങ്ങൾക്കാണെന്ന മൂഢസ്വർഗത്തിൽ ഒളിഞ്ഞിരിക്കുകയാണ് അവരിപ്പോഴും. കേരളത്തിലെ ഹിന്ദു അമ്മമാർ മക്കളെ ആർഎസ്എസിന്റെ വലയിലേക്ക് വീഴ്‌ത്തി കൊലയ്ക്ക് കൊടുക്കാൻ താൽപര്യമില്ലാത്തവരായതുകൊണ്ട് അവർ ശബരിമലയിലെ ആചാര സംരക്ഷണത്തിന്റെ ചുമതല ഏറ്റെടുത്ത്‌കൊണ്ട് ആ അമ്മമായേരും തെറ്റിധരിപ്പിക്കുകയായിരുന്നുവെന്ന് ഇപ്പോൾ മനസിലാകുന്നു.

ശബരിമലയും അയ്യപ്പനും ഒരു ജനതയുടെ വികാരവും ആവേശവുമാണ്. ആ ആവേശം തിരിച്ചറിഞ്ഞുകൊണ്ട് ആർഎസ്എസുകാർ കളം പിടിക്കാനും അതുവഴി വോട്ട് നേടാനും അതുവഴി ശാഖകളുടെ എണ്ണം കൂട്ടാനും അയ്യപ്പനെ മറയാക്കി എന്നത് ഞെട്ടിക്കുന്നതും ലജ്ജാകരവുമായ വസ്തുതയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP