Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുണ്ടാപണിയും ലൈംഗിക പീഡനവും തൊഴിലാക്കിയവരെ എംഎ‍ൽഎമാരാക്കേണ്ട ഗതികേട് എങ്ങനെയാണ് സിപിഎമ്മിന് ഉണ്ടായത്?  പാർട്ടിയുടെ വനിത നേതാവ് പീഡന പരാതി നൽകിയിട്ടും കൈയും കെട്ടി നിൽക്കുന്നതാണോ സ്ത്രീ സുരക്ഷ? എം.വിൻസന്റ് ഓട് പൊളിച്ച് കയറിയാണോ കോവളംകാരുടെ എംഎ‍ൽഎ ആയത്? ഫ്രാങ്കോയും പി.കെ ശശിയും പുണ്യാളന്മാർ ആകുമ്പോൾ.

ഗുണ്ടാപണിയും ലൈംഗിക പീഡനവും തൊഴിലാക്കിയവരെ എംഎ‍ൽഎമാരാക്കേണ്ട ഗതികേട് എങ്ങനെയാണ് സിപിഎമ്മിന് ഉണ്ടായത്?  പാർട്ടിയുടെ വനിത നേതാവ് പീഡന പരാതി നൽകിയിട്ടും കൈയും കെട്ടി നിൽക്കുന്നതാണോ സ്ത്രീ സുരക്ഷ? എം.വിൻസന്റ് ഓട് പൊളിച്ച് കയറിയാണോ കോവളംകാരുടെ എംഎ‍ൽഎ ആയത്? ഫ്രാങ്കോയും പി.കെ ശശിയും പുണ്യാളന്മാർ ആകുമ്പോൾ.

മറുനാടൻ ഡെസ്‌ക്‌

മുഖ്യമന്ത്രി പിണറായി വിജയൻ ആർജവമുള്ള ഒരു നേതാവാണ് എന്ന കാര്യത്തിൽ പ്രതിപക്ഷത്തിന് പോലും അഭിപ്രായ വ്യത്യാസമില്ല. മുഖ്യമന്ത്രിക്ക് ഉറപ്പുള്ള ഒരുകാര്യം എന്ത് വിലകൊടുത്തും അദ്ദേഹം ചെയ്യും എന്ന് മാത്രമല്ല. പുതിയ ഒരാശയവുമായി ആര് എത്തിയാലും അത് അംഗീകരിക്കുകയും ചെയ്യും.

അതേ സമയം ഒരു തികഞ്ഞ ഏകാധിപതി എന്ന നിലയിൽ മുഖ്യമന്ത്രി വളരെ കുപ്രസിദ്ധനാണ്. മുഖ്യമന്ത്രിയെ ജനങ്ങൾ കൈയടിയോടെ സ്വീകരിച്ചത് അധികാരമേറ്റ അന്നുമുതൽ ക്രമിനൽ കുറ്റവാളികളോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട് മൂലമായിരുന്നു. പ്രത്യേകിച്ച് ഒരു
സ്ത്രീ തന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ ഇരയായാൽ ആ സത്രീയെ സംരക്ഷിക്കുന്ന കാര്യത്തിൽ പുലർത്തുന്ന ഒരു വിട്ടുവീഴ്ചയും പൊലീസ് ചെയ്യുമായിരുന്നില്ല. പിണറായിയുടെ പൊലീസിന് ഏറ്റവും അധികം കയ്യടി ലഭിച്ചത് ദിലീപിനെ പോലെ മലയാള സിനിമ ലോകത്ത് ഉന്നതസ്വാധീനമുള്ള താരത്തെ പിടിച്ച് 88 ദിവസം ജയിലിലടക്കാൻ കഴിഞ്ഞപ്പോഴാണ്. രാജ്‌മോഹൻ എന്ന തിരുവനന്തപുരത്തെ വൻകിട വ്യവസയായി ആയ വീട്ടുവേലക്കാരിയായ സ്ത്രീയെ പീഡിപ്പിച്ചപ്പോഴായിരുന്നു. കേരളത്തിലെ ഒരു ജനപ്രതിനിധിയെ കോവളത്ത് നിന്ന് പ്രതിനിധീകരിക്കുന്ന ഒരു കോൺഗ്രസ് എംഎ‍ൽഎയായ എം. വിൻസന്റിനേയും അറസ്റ്റ് ചെയ്ത് ജയിലിലിട്ടു.

ഈ രണ്ട് പ്രധാനപ്പെട്ട ജയിൽവാസങ്ങളും ലൈംഗിക ആരോപണങ്ങളെ തുടർന്നായിരുന്നു. രാജ്‌മോഹൻപിള്ള അറസ്റ്റിലായത് വീട്ടുവേലക്കാരിയെ പീഡിപ്പിച്ചതിനാണെങ്കിൽ എം.വിൻസെന്റിനെ അറസ്റ്റ് ചെയ്തത് ഒരു പൊതു പ്രവർത്തക കൂടിയായ വീട്ടമ്മയുടെ പരാതിയെ തുടർന്നായിരുന്നു.

ഉമ്മൻ ചാണ്ടിയും വി എം സുധീരനുമടങ്ങുന്ന നേതാക്കൾ എം.വിൻസെന്റിനെ സംരക്ഷിക്കുന്നതിന് വേണ്ടി ജയിലിൽ പോയി കണ്ടപ്പോഴും കേരളത്തിലെ ജനങ്ങൾ പിണറായി വിജയന് ജയ് വിളിച്ചതും കയ്യടിച്ചതും സ്ത്രീകൾ സംരക്ഷിക്കുക എന്ന ഉത്തമ ബോധ്യത്തിലും ഏത് വലിയവനേയും ജയിലിലടയ്ക്കും എന്ന ബോധ്യത്തിലുമാണ്. എന്നാൽ ഫ്രാങ്കോ മുളയ്ക്കൽ എന്ന ആത്മീയ നേതാവ് ഒരു കന്യാ സ്ത്രീയെ പീഡിപ്പിച്ചിട്ടും രണ്ട് മാസമായി ചെറുവിരൽ പോലും അനക്കാൻ സാധിച്ചിട്ടില്ലെന്നുള്ളത് പിണറായി വിജയന് മേലുള്ള വിശ്വാസമാണ് നഷ്ടമായത്.

ചെങ്ങന്നൂരിൽ സജി ചെറിയാൻ നേടിയ ഭൂരിപക്ഷം പിണറായി വിജയൻ എന്ന ഇരട്ട ചങ്കനോടുള്ള ആദരവ് തന്നെയായിരുന്നു. എന്നാൽ ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്നിൽ പേടിച്ച് വിറയ്ക്കുന്ന പിണറായിയെ കണ്ട് കേരളം മൂക്കത്ത് വിരൽ വയ്ക്കുകയാണ്‌ . ഇതിനിടയിലാണ് സിപിഎമ്മിന്റെ തന്നെ ഒരു യുവ എംഎ‍ൽഎ ഒരു വനിതാ അംഗത്തെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന വാർത്ത പുറത്ത് വന്നത്.

ഈ ആരോപണം ഉയർത്തിയത് ഡിവൈഎഫ്ഐയുടെ നേതാവും പി.കെ ശശി എന്ന ഷോർണൂർ എംഎ‍ൽഎയെ അടുത്തറിയാവുന്ന യുവതിയുമാണ്. ആ യുവതി ആദ്യം സിപിഎം നിയമസംവിധാനങ്ങൾക്ക് അനുസരിച്ച് പാർട്ടി ജില്ലാ കമ്മിറ്റിക്കാണ് കത്ത് നൽകിയത്. എന്നാൽ ഒരു നടപടിയുമുണ്ടായില്ല. സ്ത്രീസുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി വാതോരാതെ പ്രസംഗിക്കുന്ന വൃന്ദാ കാരാട്ട് എന്ന നേതാവിന് നേരിട്ട് പരാതി സമർപ്പിച്ചപ്പോഴും ഒരു സ്ത്രീയെന്ന നിലയിൽ തന്റെ പ്രതിസന്ധി പരിഹരിക്കുമെന്ന് കരുതിയാണ്.

വൃന്ദാ കാരാട്ട് പക്ഷേ മൗനം പാലിച്ചു. ഒടുവിൽ ഒരു നിവൃത്തിയുമില്ലാതെ ആ പരാതിയുമായി പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയെ സമീപിക്കേണ്ടി വന്നു. ഒടുവിൽ അത് കേരളം മുഴുവൻ അറിയുന്നു. ഡിവൈഎഫ്ഐയുടെ ഒരു വനിതാ നേതാവിന് പോലും സുരക്ഷ ഒരുക്കാൻ കഴിയില്ലെങ്കിൽ പിണറായി വിജയനെ എന്തിന് ഇരട്ട ചങ്കൻ എന്ന് വിളിക്കണമെന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP