Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാരാഷ്ട്രയിലെ തിരിച്ചടി ബിജെപിയിലെ ആത്മവിശ്വാസം പണ്ടേ തല്ലിക്കൊഴിച്ചു; ബംഗാളിലെ ഉപ തിരഞ്ഞെടുപ്പിലും ഞെട്ടൽ മാത്രം ബാക്കി;കർണ്ണാടകയിലും അട്ടിമറി ആവർത്തിച്ചേക്കുമെന്ന് ഭയപ്പെടുമ്പോൾ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വത്തിനെതിരെ ചോദ്യമുന ഉയരും:അമിത്ഷായുടെ പല്ലുകളുടെ മൂർച്ച കുറഞ്ഞതെങ്ങനെ?

മഹാരാഷ്ട്രയിലെ തിരിച്ചടി ബിജെപിയിലെ ആത്മവിശ്വാസം പണ്ടേ തല്ലിക്കൊഴിച്ചു; ബംഗാളിലെ ഉപ തിരഞ്ഞെടുപ്പിലും ഞെട്ടൽ മാത്രം ബാക്കി;കർണ്ണാടകയിലും അട്ടിമറി ആവർത്തിച്ചേക്കുമെന്ന് ഭയപ്പെടുമ്പോൾ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വത്തിനെതിരെ ചോദ്യമുന ഉയരും:അമിത്ഷായുടെ പല്ലുകളുടെ മൂർച്ച കുറഞ്ഞതെങ്ങനെ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് താത്ക്കാലിക ശമനമുണ്ടായെങ്കിലും രാഷ്ട്രീയ അനിശ്ചിതത്വം എത്രനാൾ തുടരും എന്നതിൽ ആർക്കും നിശ്ചയമില്ല. ഉദ്ധവ് താക്കറെ എന്ന ശിവസേന നേതാവ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായത് അമിത് ഷാ അടങ്ങുന്ന ബിജെപി നേതാക്കന്മാർക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത യാഥാർത്ഥ്യമായതുകൊണ്ടുതന്നെ ഏത് നിമിഷവും ഏത് തരത്തിലുള്ള അട്ടിമറിയും അവിടെ ഉണ്ടായെന്ന് വരാം. അട്ടിമറിക്ക് ബിജെപിയെ തോൽപ്പിക്കാൻ മറ്റ് പാർട്ടികൾക്ക് ഇന്നേവരെ ഇന്ത്യയുടെ രാഷ്ട്രിയ ചരിത്രത്തിൽ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ട്. കർണാടകയിൽ സംഭവിച്ചതൊക്കെ മബഹാരാഷ്ട്രയിലും സംഭവിക്കുമെന്ന ദിവസങ്ങൾ എണ്ണിതന്നെ നമുക്ക് കഴിയാം.

പ്രത്യേകിച്ച് ഒരുതരത്തിലും യോജിച്ച് കഴിയാത്ത മൂന്ന് രാഷ്ട്രീയ പാർട്ടികൾ ഭരണത്തിന് തേര് വലിക്കുമ്പോൾ മൂന്ന് ദിശകളിലേക്ക് ഭരണം പോകുകയും ആരുടെയും ശ്രമം ഇല്ലാതെ തന്നെ ഭരണം പടുകുഴിയിലേക്ക് ദിവസങ്ങൾ സംജാതമായെങ്കിലും അത്ഭുതപ്പെടേണ്ടതില്ല. അങ്ങനെയൊക്കെ സംഭവിച്ചാലും തൽക്കാലം സംഭവിച്ചിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രിയചരിത്രത്തിൽ തിരിച്ചടിയാണെന്നുള്ള കാര്യത്തിൽ ആർക്കും സംശയമുണ്ടാകുകയില്ല. വലിയ ഭൂരിപക്ഷത്തോട് കൂടി തെരഞ്ഞെടുക്കപ്പെട്ടങ്കിലും സർക്കാർ ഉണ്ടാക്കാൻ സാധിക്കാത്ത സാഹചര്യം ബിജെപിക്ക് ആദ്യമായാണ് ഉണ്ടാവുന്നത്. ഭൂരിപക്ഷമില്ലാത്തിടങ്ങളിലും സർക്കാർ ഉണ്ടാക്കി ശീലിച്ച ബിജെപിക്ക് ഇത് ദഹിക്കാൻ ഇനിയും സമയം വേണ്ടി വരും. മഹാരാഷ്ട്രയിലെ തിരിച്ചടി അവിടെ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.

മഹാരാഷ്ട്രയുടെ അനുകരണങ്ങൾ കർണാടകയിലും ഉണ്ടായാൽപോലും അത്ഭുതപ്പെടെണ്ടതില്ല. 113 എംഎൽഎമാരുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രം ഭൂരിപക്ഷമാകുന്ന കർണാടകയിൽ ബിജെപിക്ക് ആകെയുള്ളത് 104 എംഎൽംഎമാരുടെ പിന്തുണയാണ്. അതായത് 9 പേരെ കൂടി കിട്ടിയാൽ മാത്രമേ കർണാടകയിൽ ബിജെപിക്ക് ഭരണം ഉറപ്പിക്കാൻ കഴിയൂ. കോൺഗ്രസിലെയും ജനതാദളിലെയും 17 എംഎൽഎമാരെ കോടികൾ കൊടുത്ത് വിലയ്ക്ക് വാങ്ങി രാജി വെപ്പിച്ച് മത്സരിപ്പിക്കുന്ന ബിജെപി 9 എംഎൽഎമാരെ വിജയിപ്പിച്ചില്ലെങ്കിൽ ഭരണം വീണ്ടും പ്രതിസന്ധിയിലാവും.

മഹാരാഷ്ട്രയിലെ തിരിച്ചടി കർണാടകയിലും അനുരണങ്ങൾ ഉണ്ടാക്കുമെന്നും അവിടങ്ങളിൽ ബിജെപിയുടെ 17 സീറ്റുകളിൽ പാതി അവർക്ക് നഷ്ടമാകുമെന്നാണ് കണക്ക്കൂട്ടപ്പെടുന്നത്. ജനതാദളും കോൺഗ്രസും ഒരുമിച്ച് നിൽക്കാത്തതുകൊണ്ട് ബിജെപിയെ തേടി വിജയം എത്തുമെന്ന് കരുതുന്ന പലരുമുണ്ടെങ്കിലും ഒരു തെരഞ്ഞെടുപ്പ് ഒരു കാരണവുമില്ലാതെ അടിച്ചേൽപ്പിക്കപ്പെട്ട നേതാക്കന്മാരോട് വിമുഖത കാട്ടുന്നു എന്നുള്ള റിപ്പോർട്ട് ആ മണ്ഡലങ്ങളിൽ ഉണ്ട്.

വീഡിയോ കാണാം...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP