Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ പട്ടിണിക്കിട്ട് പീഡിപ്പിച്ച ശേഷം അവരുടെ പിച്ചചട്ടിയിൽ കയ്യിട്ട് വാരി ഒരു കോടിയുടെ ആഡംബര കാറിൽ ഇങ്ങനെ കറങ്ങി നടന്ന് സോഷ്യലിസം പ്രസംഗിക്കാൻ മാതൃഭൂമി മുതലാളി താങ്കൾക്ക് അൽപ്പമെങ്കിലും ഉളുപ്പ് ബാക്കിയുണ്ടോ ? 8 മാസമായി പട്ടിണിയിലായവർക്ക വേണ്ടി ശബ്ദം ഉയർത്താൻ കഴിയാത്ത വിധം പിണറായിയുടെ നാവ് എങ്ങോട്ടാണ് ഇറങ്ങി പോയത് ? ദിവസവും ഗീർവാണം മുഴക്കുന്ന ചാനൽ ജഡ്ജിമാർ എവിടെ പോയൊളിച്ചു ?

ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ പട്ടിണിക്കിട്ട് പീഡിപ്പിച്ച ശേഷം അവരുടെ പിച്ചചട്ടിയിൽ കയ്യിട്ട് വാരി ഒരു കോടിയുടെ ആഡംബര കാറിൽ ഇങ്ങനെ കറങ്ങി നടന്ന് സോഷ്യലിസം പ്രസംഗിക്കാൻ മാതൃഭൂമി മുതലാളി താങ്കൾക്ക് അൽപ്പമെങ്കിലും ഉളുപ്പ് ബാക്കിയുണ്ടോ ? 8 മാസമായി പട്ടിണിയിലായവർക്ക വേണ്ടി ശബ്ദം ഉയർത്താൻ കഴിയാത്ത വിധം പിണറായിയുടെ നാവ് എങ്ങോട്ടാണ് ഇറങ്ങി പോയത് ? ദിവസവും ഗീർവാണം മുഴക്കുന്ന ചാനൽ ജഡ്ജിമാർ എവിടെ പോയൊളിച്ചു ?

മറുനാടൻ ഡെസ്‌ക്‌

കഴിഞ്ഞ എട്ട് മാസമായി കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ സമരത്തിലാണ്. അവർ സമരം ചെയ്യുന്നു എന്ന് പറഞ്ഞാൽ ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിക്കൊണ്ടല്ല ആശുപത്രി സുഗമമായി പ്രവർത്തിച്ചുകൊണ്ട് തന്നെ ഡ്യൂട്ടിയില്ലാത്ത സമയത്ത് ആശുപത്രിക്ക് മുൻപിൽ കുത്തിയിരുന്നും പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചും മാനേജ്‌മെന്റിന്റെ കണ്ണ് തുറക്കുന്നതിനുമുള്ള മറ്റ് സമര പരിപാടികളുമായി അവർ മുൻപോട്ട് പോകുന്നു. ഒരു മാധ്യമവും ഈ സമരം അടുത്ത കാലത്ത് വരെ കണ്ടിരുന്നില്ല. മറുനാടൻ മലയാളിയുടെ റിപ്പോർട്ടറുടെ ശ്രദ്ധയിൽ ആ സമരക്കാർ ഇത് പെടുത്തിയപ്പോൾ ഞങ്ങളുടെ ലേഖകൻ അവിടെ ചെല്ലുകയും ആ ജീവനക്കാരുടെ ദയനീയമായ സ്ഥിതി ലോകത്തോട് വിളിച്ച് പറയുകയും ചെയ്തപ്പോഴാണ് ഇത് പുറം ലോകം അറിയുന്നത്.

ആശുപത്രി ഉടമ ചില്ലറക്കാരനല്ല. കേരളത്തിന്റെ പുരോഗമന സംസ്‌കാരത്തിന്റെ കാവൽഭടന്മാരിൽ ഒരാളായ പി.വി ചന്ദ്രന്റെ മകളാണ് ആശുപത്രിയുടെ പ്രധാന ഉടമ. പി.വി ചന്ദ്രനും ആശുപത്രി ഉടമകളിൽ പ്രധാനിയാണ്. അതായത് പി.വി ചന്ദ്രനും മകൾ പി.വി മിനിയും മിനയുടെ മകൻ പി.വി അഭിഷേകും ഉടമസ്ഥരായ പിവി എസ് എന്ന കൊച്ചിയിലെ ആശുപത്രിയിലാണ് ഇതൊക്കെ നടക്കുന്നത്. ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നില്ല ഇഎസ്‌ഐയും പിഎഫും അടങ്ങിയ നിയമപരമായി മാനേജ്‌മെന്റ് അടയ്‌ക്കേണ്ട ഒരു തുകയും അടയ്ക്കുന്നില്ല എന്ന് മാത്രമല്ല ആശുപത്രിയിലെ ജീവനക്കാരെ മാനസികമായി പീഡിപ്പിച്ച് അവരെ രാജിവയ്‌പ്പിക്കുന്നതിനുള്ള നീക്കമാണ് മാനേജ്‌മെന്റ് നടത്തുന്നത്.

എന്തിന് വേണ്ടിയാണ് നല്ലതിന് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരാശുപത്രി ബോധപൂർവം നഷ്ടത്തിലാക്കി പൂട്ടിക്കാൻ ശ്രമിക്കുന്നത് എന്ന് ഇപ്പോഴും വ്യക്തമല്ല. അതേ സമയം ഈ ആശുപത്രി മറ്റൊരു പ്രധാനപ്പെട്ട ആശുപത്രിക്ക് 600 കോടി രൂപയ്ക്ക് വിൽക്കുന്നതിന്റെ കരാറായതിന്റെ ഭാഗമായാണ് ജീവനക്കാരെ മുഴുവൻ ഒഴിവാക്കി കൊടുക്കുന്നതിന് വേണ്ടി ഈ ഗൂഢാലോചന നടത്തുന്നത് എന്ന് പറയുന്നു. എന്നാൽ ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു മികച്ച ആശുപത്രി നഷ്ടത്തിലാക്കി അതിന്റെ സൽപേര് മുഴുവൻ ഇല്ലാതാക്കി ഏറ്റെടുക്കാനുള്ള വിഡ്ഢിത്തം മറ്റൊരു ആശുപത്രി കാണിക്കുമോ എന്ന ചോദ്യം ബാക്കിയാണ്.

അതുകൊണ്ട് തന്നെ എന്താണ് ഇതിന്റെ ലക്ഷ്യം എന്ന് ആർക്കും അറിയില്ല. ഒരു പക്ഷേ കൊച്ചി നഗരത്തിൽ ഏറ്റവുമധികം വിലയുള്ള കലൂർ എന്ന പ്രദേശത്ത് ആറേക്കർ ഭൂമിയും പതിനാലു നിലകെട്ടിടവും കൈവശപ്പെടുത്തിക്കൊണ്ട് മറ്റെന്തെങ്കിലും ഒരു പ്രധാനപ്പെട്ട പദ്ധതി നടപ്പാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ആയിരിക്കാം ഈ പീഡിനമൊക്കെ. എന്തായാലും കേരളത്തിലെ ആരോഗ്യ മേഖലയിൽ തുച്ഛമായ ശമ്പളത്തിൽ പ്രവർത്തിക്കുന്ന നഴ്‌സുമാരാണ് ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നതിൽ ഭൂരിപക്ഷവും. കഴിഞ്ഞ രണ്ട് മാസമായി ആശുപത്രി മെല്ലെപ്പോക്ക് നയത്തിലായിരുന്നു. കഴിഞ്ഞ എട്ട് മാസത്തിനിടെ ഒട്ടേറെ ജീവനക്കാർ ജോലി ഉപേക്ഷിച്ച് പോയി.

അങ്ങനെ ശമ്പളം കിട്ടാതെയും പീഡനം സഹിച്ചും എല്ലാവരും ജോലി ഉപേക്ഷിച്ച് പോവുകയും ആശുപത്രിയുടെ പ്രവർത്തനം തടസപെടുകയും ചെയ്യുമ്പോൾ മാത്രമേ മാനേജ്‌മെന്റിന് എന്തെങ്കിലും നേട്ടമുണ്ടാകൂ എന്ന അവസ്ഥയാണുള്ളത്. ആശുപത്രിയുടെ ഓരോ ഭാഗങ്ങൾ പൂട്ടിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് നഴ്‌സുമാർക്കും മറ്റും നൽകിയിരുന്ന ഹോസ്റ്റൽ സൗകര്യങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അങ്ങനെ എല്ലാ തരത്തിലും ജീവനക്കാരോട് നീചമായി പെരുമാറുന്ന ഒരു മാനേജ്‌മെന്റായി പിവി എസ് മാറിയിരിക്കുന്നു. യുഎൻഎ എന്ന നഴ്‌സിങ് സംഘടനയെ മുച്ചൂട് ഇല്ലാതാക്കാൻ സർക്കാരും മാനേജ്‌മെന്റുകളും ശ്രമം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഈ നഴ്‌സുമാരുടെ പ്രശ്‌നം ഉയർത്തിപ്പിടിക്കാൻ ഒരു യൂണിയൻ പോലും ഇവിടെയില്ലാത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP