Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക പെണ്ണ്പിടി കേന്ദ്രമായ മക്കാവു ദ്വീപിൽ നിക്ഷേപം;കൊലപാതക കേസിലും തട്ടിപ്പ് കേസിലും പ്രതി;ശ്രീനാരായണീയ പ്രസ്ഥാനത്തെ ചൂഷണം ചെയ്ത് നേടിയത് 500 കോടി;സരിത പറഞ്ഞത് കേട്ട് ഉമ്മൻ ചാണ്ടിക്കെതിരെ പീഡന കേസെടുത്ത ഇരട്ടച്ചങ്കന് ചാണക സംഘിയായ തുഷാർ വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം നടത്താൻ എന്തേ ഇത്ര ഭയപ്പാട്

മറുനാടൻ മലയാളി ബ്യൂറോ

രാജ്യം ഭരിക്കുന്ന ബിജെപി എന്ന പാർട്ടിയുടെ ഘടകകക്ഷിയാണ് ബി.ഡി.ജെ.എസ് എന്ന കേരളത്തിലെ ഈഴവസമുദായത്തിന്റെ രാഷ്ട്രീയപാർട്ടി. വെള്ളാപ്പള്ളി നടേശൻ എന്ന എസ്.എൻ.ഡി.പിയുടെ ആജീവനാന്ത സെകജ്രട്ടറി തുടങ്ങി വച്ച പർട്ടിയെ നയിക്കുന്നത് അദ്ദേഹത്തിന്റെ മകൻ തുഷാർ വെള്ളാപ്പള്ളിയാണ്. ആ പാർട്ടിയുടെ തുഷാർ വെള്ളാപ്പള്ളിക്ക് ശേഷമുള്ള ഏറ്റവും കരുത്തനായ നേതാവ് സുഭാഷ് വാസു എന്ന മദ്യക്കച്ചവടക്കാരനായിരുന്നു.

സുഭാഷ് വാസു എസ്.എൻ.ഡി.പി മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച സുഭാഷ് വാസു ഇന്ന് പാർട്ടിക്ക് പുറത്താണ്. പദവികളൊക്കെ ഉപേക്ഷിച്ചിരിക്കുന്നു. വെള്ളാപ്പള്ളിയും അദ്ദേഹത്തിന്റെ കുടുംബവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സുഭാഷ് വാസു എന്ന നേതാവ് പത്രസമ്മേളനം നടത്തി പറഞ്ഞിരിക്കുന്നത് കേരളത്തിലെ ഒരു നേതാവിനെതിരെയും ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയും കേട്ടുകേൾവി ഇല്ലാത്ത ആരോപണങ്ങളാണ്.

തുഷാർ വെള്ളാപ്പള്ളി എന്ന എസ്.എൻ.ഡി.പിയുടെ ജനറൽ സെക്രട്ടറിക്കും അദ്ദേഹത്തിന്റെ മകനും ബി.ഡി.ജെ.എസിന്റെ പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിക്കും 500 കോടിയിലധികം രൂപ കണക്കിൽപ്പെടാത്തതായി ഉണ്ടെന്ന് സുഭാഷ് വാസു ആരോപിക്കുന്നു. പെണ്ണുപിടിയൻന്മാരുടെ കേന്ദ്രമായ മക്കാവ ദ്വീപിൽ സ്വന്തമായ വസതിയും താമസവും ഉണ്ടെന്ന് ഇദ്ദേഹം പറയുന്നു.അതിനേക്കാൾ ഞെട്ടിക്കുന്ന വസ്തുത വെള്ളാപ്പള്ളിയോ മകനോ ചില കൊലപാതക കേസിൽ പ്രതിയാണ് എന്നുള്ളതാണ്.

ആ കൊലപാതകക്കേസുകളിലൊന്ന് സ്വാമി ശ്വാശ്വതീകാനന്ദയുടെ മരണം തന്നെയാണ്. വെള്ളാപ്പള്ളി നടേശനും മകനും നടത്തുന്ന അനധികൃത പണം സമ്പാദനത്തിന്റെ മറവ് മാത്രമാണ് രാഷ്ട്രീയ പ്രവർത്തനവും സമുദായ പ്രവർത്തനവും എന്ന് വളരെ ദീർഘകാലത്തെ ബന്ധത്തിന് അടിസ്ഥാനത്തിൽ അദ്ദേഹം ആരോപിക്കുന്നു.

എസ്.എൻ.ഡി.പി എന്ന സാമുദായിക സംഘടനയുടെ രക്തം ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയെന്ന് അദ്ദേഹം ആരോപിക്കുന്നത്. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ, കൊലപാതകം, അഴിമതി, പെണ്ണുപിടി, തുടങ്ങിയ സകലതും, നാട്ടിൽ ഒരു പ്രധാനപാർട്ടിയുടെ പ്രസിഡന്റിനും ഏറ്റവും വലിയ സമുദായങ്ങളിൽ ഒന്നിന്റെ തലവനും എതിരെയാണ് ഉയർന്നിരിക്കുന്നത്.

ഇത്തരത്തിലുള്ള ആരോപണങ്ങലാണ് വെള്ളാപ്പള്ളിക്കും മകനും എതിരെ ഉയരുന്നത്.വാജ്‌പെയ് സർക്കാർ ഭരിക്കുമ്പോൾ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ വെള്ളാപ്പള്ളിയുടെ വീട്ടിൽ സ്വന്തമായി വയർലസ് സംവിധാനം വരെയുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്ന് പിടിച്ചെടുത്തത് എത്രകോടിരൂപയുടെ അനധികൃത സമ്പാദ്യമാണെന്ന് ആർക്കും അറിയില്ല. ഇൻസ്റ്റന്റ് റെസ്‌പോൺസ് കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP