Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജലനിരപ്പ് അതിരു കടന്നപ്പോൾ പിടയുന്നത് 40 ലക്ഷം മലയാളിയുടെ ജീവൻ; വെള്ളത്തിൽ പിടി മുറുക്കി എന്നിട്ടും അവർ വെളുക്കെ ചിരിക്കുന്നു; ഈ മഴക്കാലത്തെങ്കിലും അൽപ്പം കരുണ ചോദിക്കുമ്പോൾ ഒരു മടിയുമില്ലാതെ നോ പറയുന്നു: മഴയല്ല നമ്മുടെ അയൽക്കാരാണ് ഇപ്പോഴത്തെ ഈ ദുരിതത്തിലെ ഒന്നാം പ്രതി; കേരളം ഇന്ത്യയുടെ ഭാഗം ആണെന്ന് ആരെങ്കിലും അവരെ ഒന്ന് പറഞ്ഞു മനസ്സിലാകുമോ?

ജലനിരപ്പ് അതിരു കടന്നപ്പോൾ പിടയുന്നത് 40  ലക്ഷം മലയാളിയുടെ ജീവൻ; വെള്ളത്തിൽ പിടി മുറുക്കി എന്നിട്ടും അവർ വെളുക്കെ ചിരിക്കുന്നു; ഈ മഴക്കാലത്തെങ്കിലും അൽപ്പം കരുണ ചോദിക്കുമ്പോൾ ഒരു മടിയുമില്ലാതെ നോ പറയുന്നു: മഴയല്ല നമ്മുടെ അയൽക്കാരാണ്  ഇപ്പോഴത്തെ ഈ ദുരിതത്തിലെ ഒന്നാം പ്രതി; കേരളം ഇന്ത്യയുടെ ഭാഗം ആണെന്ന് ആരെങ്കിലും അവരെ ഒന്ന് പറഞ്ഞു മനസ്സിലാകുമോ?

മറുനാടൻ ഡെസ്‌ക്‌

മുല്ലപ്പെരിയാർ അണക്കെട്ട് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളിയുടെ ഉറക്കം കെടുത്തുകയാണ്. 2014ൽ സുപ്രീം കോടതി നിങ്ങളതിനെക്കുറിച്ച് ഭയപ്പെടേണ്ട എന്ന് പറയുന്നത് വരെ എല്ലാ വർഷം തുടർച്ചയായി ഒരു മാസമെങ്കിലും മലയാളിയുടെ ഉറക്കം കെടുത്തിയിരുന്ന അണക്കെട്ടാണ് ഇപ്പോൾ വീണ്ടും ഭീതിയുണർത്തുന്നത്. 116 വർഷം മുൻപ് പണിത ഒരു അണക്കെട്ട് അതും വെറും അറുപത് വർഷം മാത്രം അത് പണിത എഞ്ചിനീയറും ശില്പികളും ആയുസ് നൽകിയിരുന്ന അണക്കെട്ട്. അതിനു ശേഷം അതിന്റെ ആയുസിനേക്കാൾ അധികം വർഷം കഴിഞ്ഞ് അതിന്റെ പരമാവധി സംഭരണ ശേഷിയിലേക്ക് കയറുമ്പോൾ ആരാണ് ഭയപ്പെടാതിരിക്കുന്നത്. ഇന്ത്യയുടെ ഭാഗമാണ് കേരളവുമെന്ന് ഡൽഹിയിലിരിക്കുന്ന അധികാരികളോട് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നാലു കൊല്ലം മുൻപ് സുപ്രീം കോടതിയുടെ ഭരണ ഘടനാ ബെഞ്ച് തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ട് 130ൽ നിന്നും 142 അടിയായി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സംഭരണ ശേഷി ഉയർത്തുമ്പോൾ മലയാളികൾ നിയമത്തെ ആദരിക്കുന്നവരായതുകൊണ്ട്് അതിന് കീഴ്‌വഴങ്ങുകയായിരുന്നു.

ഇന്ന് 142 അടി കടന്ന് 143 അടിയോളം ഉയർന്ന് വെള്ളം പുറത്തേക്ക് വരുമ്പോൾ ആ വെള്ളം 40 ലക്ഷം മലയാളികളുടെ ജീവന് ഭീഷണിയുയർത്തുന്നു എന്ന് പറയാനുള്ള അവകാശമെങ്കിലും മലയാളിക്കുണ്ടാവേണ്ടതുണ്ട്. ഇന്ന് പെരിയാറിന്റെ തീരം അനുഭവിക്കുന്ന മഹാദുരന്തത്തിന്റെ ഒന്നാമത്തെ പ്രതി തമിഴ്‌നാടും മുല്ലപ്പെരിയാറിന്റെ മേൽ അവർക്കുള്ള പിടിമുറുക്കവുമാണെന്ന് പറയുമ്പോൾ ആർക്കും നാണം കെടേണ്ടതോ ഭയപ്പെടേണ്ടതോ ഇല്ല. മുല്ലപ്പെരിയാർ കേരളത്തിന്റെ അധികാര പരിധിയിലായിരുന്നപ്പോഴൊക്കെ നേരത്തെ തന്നെ വെള്ളത്തിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് അവരുടെ ജീവന് സംരക്ഷണം ഒരുക്കിയിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ അനുമതിയുള്ളതുകൊണ്ട് ഞങ്ങളത് 142 അടി വരെ ഉയർത്തുമെന്ന പിടിവാശിയോടു കൂടി തമിഴ്‌നാട് മുന്നോട്ട് പോയപ്പോൾ പരാജയപ്പെട്ടത് കേരളമാണ്. പെട്ടന്നൊരു സുപ്രഭാതത്തിൽ അതിലെ 13 ഷട്ടറുകളും തുറന്ന് വലിയ തോതിൽ വെള്ളമൊഴുക്കി വിട്ടപ്പോൾ ഇതിനോടകം നിറഞ്ഞ് കവിഞ്ഞിരുന്ന ഇടുക്കിക്ക് ഇതു കൂടി താങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടായി. അങ്ങനെ ഇടുക്കിയിലേക്കെത്തിയ വെള്ളം ഭൂതത്താൻകെട്ടു വഴി ആലുവായിലേക്ക് പ്രവഹിക്കുമ്പോൾ നമ്മൾ ആരോടാണ് പരാതി പറയുക.

ഇന്ന് രാവിലെ മുതൽ ആലുവായിലെ ജലനിരപ്പ് ഉയരുകയും പെരിയാർ രണ്ടു വശത്തേക്കും ഏഴു കിലോ മീറ്റർ നീണ്ടു പോവുകയും ചെയ്യുമ്പോൾ പതിനായിരക്കണക്കിന് മലയാളികൾക്ക് കിടപ്പാടം നഷ്ടപ്പെട്ടിരിക്കുകയാണ്. അവർ സമ്പാദിച്ചതൊക്കെ ഇല്ലാതായിരിക്കുകയാണ്. അവർ തിരിച്ച് ചെല്ലുമ്പോൾ അവരുടെ വീട് അങ്ങനെയാകുമോ എന്ന് പറയാൻ പോലും സാധിക്കില്ല. ഇന്നത്തെ ജലനിരപ്പ് പരിശോധിച്ചാൽ ആലുവാ നഗരം അപ്പാടെ മുങ്ങുന്ന സാഹചര്യമാണുള്ളത്. എന്നു മാത്രമല്ല അറബിക്കടലിലേക്കുള്ള യാത്രയ്ക്കിടയിൽ കൊച്ചി നഗരത്തിന്റെ സിംഹ ഭാഗത്തേയും ഇത് ബാധിച്ചെന്ന് വരാം. ഒരു വശത്ത് മുല്ലപ്പെരിയാറിൽ നിന്നും ഒഴുകിയെത്തിയ വെള്ളം പെരിയാറിനെ ശ്വാസം മുട്ടിച്ചപ്പോൾ മറു വശത്ത് ആളിയാറിൽ നിന്നും ഒഴുകിയെത്തിയ വെള്ളം ചാലക്കുടി പുഴയേയും ശ്വാസം മുട്ടിച്ചിരിക്കുകയാണ്. ചാലക്കുടി പുഴയും പെരിയാറും അതിന്റെ എല്ലാ അതിർ വരമ്പുകളും കടന്നൊഴുകുമ്പോൾ കേരളത്തിന്റെ രണ്ടു ജില്ലകൾ നിശ്ചലമാവുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP