Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലിം സ്ത്രീകളെ പള്ളികളിൽ കയറ്റണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി വന്നപ്പോൾ കയ്യടിക്കുന്നവർ ആദ്യം ഓർക്കേണ്ടത് ശബരിമല വിഷയത്തിൽ നിങ്ങളുടെ നിലപാട് എന്തായിരുന്നു എന്നാവണം? അതിനേക്കാൾ മുമ്പ് എവിടെയാണ് മുസ്ലിം സ്ത്രീകളെ വിലക്കുന്നത് എന്നുകൂടി തെളിയിക്കേണ്ടതുണ്ട് ; മതം ജീവിതത്തിന്റെ ഭാഗമായിരിക്കുന്ന ഇന്ത്യ മഹാരാജ്യത്ത് ആചാരങ്ങളുടെ പേരിൽ കോടതികൾ സമയം കളയുന്നതാവണം നിയമം മൂലം നിരോധിക്കേണ്ടത്

മുസ്ലിം സ്ത്രീകളെ പള്ളികളിൽ കയറ്റണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി വന്നപ്പോൾ കയ്യടിക്കുന്നവർ ആദ്യം ഓർക്കേണ്ടത് ശബരിമല വിഷയത്തിൽ നിങ്ങളുടെ നിലപാട് എന്തായിരുന്നു എന്നാവണം? അതിനേക്കാൾ മുമ്പ് എവിടെയാണ് മുസ്ലിം സ്ത്രീകളെ വിലക്കുന്നത് എന്നുകൂടി തെളിയിക്കേണ്ടതുണ്ട് ; മതം ജീവിതത്തിന്റെ ഭാഗമായിരിക്കുന്ന ഇന്ത്യ മഹാരാജ്യത്ത് ആചാരങ്ങളുടെ പേരിൽ കോടതികൾ സമയം കളയുന്നതാവണം നിയമം മൂലം നിരോധിക്കേണ്ടത്

മറുനാടൻ ഡെസ്‌ക്‌

ശബരിമലയിൽ യുവതികൾക്കും പ്രവേശനം ആകാമെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിയെ തുടർന്ന് കഴിഞ്ഞ സീസണിൽ ശബരിമലയിൽ ഉണ്ടായ സംഘർഷങ്ങൾ കേരളം ഒരിക്കലും മറക്കുകയില്ല. സമാനമായ ഒരു സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി ഇന്ന് ഇടപെട്ട് തുടങ്ങിയപ്പോൾ ആദ്യം മനസിൽ വരുന്നത് ഇതേ വിഷയം തന്നെയാണ്. ശബരിമല യുവതീപ്രവേശന വിഷയത്തിൽ തത്പരരായവരൊക്കെ ഇപ്പോൾ സുന്നിപ്പള്ളിയിലെ സ്ത്രീ പ്രവേശന വിഷയത്തിലും തൽപരരായിരിക്കുന്നത് ശബരിമലയിൽ ഉണ്ടായ വിധി തന്നെയാകുമോ ഈ കേസിലും ഉണ്ടാവുന്നത് എന്നറിയാനാണ്.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചുകൊണ്ട് അവിടത്തെ ആചാരം ലംഘിക്കുന്നതിനുള്ള സർക്കാരിന്റെ ധൃതി പിടിച്ച നീക്കത്തെ എതിർക്കുകയും സുപ്രീം കോടതിയെ അതിന്റെ വസ്തുതകൾ പറഞ്ഞ് മനസിലാക്കുന്നതിൽ സർക്കാരിനുണ്ടായ വീഴ്‌ച്ച വീഴ്‌ച്ചയാണ് എന്ന് വിളിച്ച് പറയുകയും ചെയ്ത വ്യക്തി എന്ന നിലയിൽ ആദ്യമേ ഞാൻ എന്റെ നിലപാട് വ്യക്തമാക്കട്ടെ. സുന്നിപള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ പാടില്ല എന്നതാണ് ആ മതത്തിന്റെ ആചാരവും നിയമവുമെങ്കിൽ അത് സംരക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. മതം എന്ന് പറയുന്നത് ഇന്ത്യപോലൊരു രാജ്യത്തെ 95 ശതമാനം പേരുടേയും ജീവിതത്തിന്റെ ഭാഗമാണ്.

അവർക്ക് രാഷ്ട്രീയത്തെക്കാൾ പ്രധാനപ്പെട്ടതാണ് മതവും അതിന്റെ ആചാരങ്ങളും. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന വിശ്വാസികളും ഏതെങ്കിലും ഒരു മത വിശ്വാസത്തിൽ ഉൾപ്പെടുകയും അതിന്റെ ആചാരങ്ങൾ മുറ തെറ്റാത്തെ സൂക്ഷിക്കുകയും ചെയ്യുന്നവരാണ്. പ്രധാനമന്ത്രി മുതൽ മുഖ്യമന്ത്രി വരെയുള്ള രാജ്യത്തെ ഭരണാധികാരികൾ എല്ലാവരും തന്നെ മതത്തിലും ദൈവത്തിലും ആശ്രയിക്കുന്നവരാണ്. അതുകൊണ്ട് തന്നെ മതേതരത്വം എന്ന ബ്രായ്ക്കറ്റ് നമ്മൾ സൃഷ്ടിക്കുമ്പോഴും മതങ്ങളുടെ ആചാരങ്ങൾ ലംഘിക്കുന്നതിനോ അതിലെ അവകാശങ്ങൾ നിഷേധിക്കുന്നതിനുള്ള ഒരു ശ്രമവും ജനാധിപത്യത്തിന് യോജിക്കുന്നതല്ല എന്ന് പറയേണ്ടിയിരിക്കുന്നു.

ഏതെങ്കിലും മതത്തിലെ ഒരു ആചാരം ആ മതത്തിലെ ഭൂരിപക്ഷം വരുന്നവരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമെങ്കിൽ അവരത് ഉന്നയിക്കുകയും നേടിയെടുക്കുകയും ചെയ്യേണ്ടത് അവരുടെ ബാധ്യതയാണ്. അതിൽ കോടതിയും സർക്കാരും ഇടപെടേണ്ട കാര്യമില്ല. ഒരു ഹിന്ദു ക്ഷേത്രത്തിലോ മുസ്ലിം പള്ളിയിലോ ക്രിസ്ത്യൻ ദേവാലയത്തിലോ ഒരു വിഭാഗം ആളുകളെ പ്രവേശിപ്പിക്കുന്നത് നിയമവിരുദ്ധമായി തടയുന്നെങ്കിൽ ആ വിഭാഗത്തിന് സംഘടിച്ച് നേടിയെടുക്കാനുള്ള അവകാശം ഉണ്ട്. അത് ഇന്ത്യൻ ഭരണഘടനയും ഉറപ്പ് നൽകുന്നുണ്ട്. വൈക്കം സത്യാഗ്രഹം മുതൽ ഗുരുവായൂർ സത്യാഗ്രഹം വരെയുള്ള നവോത്ഥാന മൂല്യ സമര ചരിത്രം നമ്മേ പഠിപ്പിക്കുന്നതും അത് തന്നെയാണ്.

അതിലേക്ക് കോടതിയെ വലിച്ചിഴയ്ക്കുന്നതും ഭരണകൂടങ്ങൾ അനാവശ്യമായി ഇടപെടുന്നതും അനുചിതമാണ്. ശബരിമലയുടെ കാര്യത്തിൽ അങ്ങനെയൊരു ഹിന്ദു വിശ്വാസിക്കും അങ്ങനെയൊരു താൽപര്യമില്ലാതിരിക്കേ എന്തോ രാഷ്ട്രീയ അജൻഡയുടെ ഭാഗമായി കേസുണ്ടാവുകയും അത് മറ്റൊരു രാഷ്ട്രീയ അജൻഡയുടെ ഭാഗമായി നടപ്പിലാക്കുകയും സർക്കാർ ധൃതി കാട്ടുകയും ചെയ്ത ദുരന്തമായിരുന്നു. അതുകൊണ്ട് തന്നെ ചുരുങ്ങിയ വാക്കുകളിൽ ഏറ്റവും ലളിതമായി പറയാം സുന്നി പള്ളികളിലോ മറ്റേതെങ്കിലും മുസ്ലിം ആരാധനാലയങ്ങളിലോ സ്ത്രീകൾക്കോ മറ്റാർക്കെങ്കിലുമോ ഏതെങ്കിലും തരത്തിലുള്ള വിലക്കുണ്ടെങ്കിൽ ആ സ്ത്രീകളിൽ ഭൂരിപക്ഷം പേരും ചോദ്യം ചെയ്യുന്നത് വരെ ഭരണകൂടമോ പൊലീസോ കോടതിയോ ഇടപെടാൻ പാടില്ല എന്നതാണ് എന്റെ നിലപാട്.

ഇനി രണ്ടാമത്തെ ചോദ്യം. മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് വിലക്കുണ്ട് എന്ന് പറയുന്നത് എന്ത് സ്റ്റാറ്റിക്‌സിന്റെ അടിസ്താനത്തിലാണ്. രാജ്യത്തെ ഏതെങ്കിലും ഒരു നിയമത്തിൽ അല്ലെങ്കിൽ ഇസ്ലാമിക സമുദായത്തിന്റെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ഏതെങ്കിലും ഒരു നിയമത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് കൂടാ എന്ന് എഴുതി വച്ചിട്ടുണ്ടോ. ഏതെങ്കിലും മുസ്ലിം പള്ളിയിൽ ആരാധിക്കാൻ ചെന്ന സ്ത്രീകളെ ആരെങ്കിലും തടഞ്ഞതായും പുറത്തിറക്കി വിട്ടതായും എവിടെയെങ്കിലും അനുഭവമുണ്ടോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP