Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വന്തം കിഡ്‌നി മുറിച്ച് അപരിചിതന് കൊടുത്തിട്ടും സ്വന്തം സ്ഥാപനത്തിൽ വീണ് ജീവിതം മുഴുവൻ കിടക്കയിലായ ഒരു പാവം യുവാവിനോട് എന്തേ ഇത്രയും ക്രൂരത കാട്ടി ? കോടികളുടെ സ്വത്തുക്കൾ ഉണ്ടായിട്ടും മാനവികതയും മനുഷ്യത്വവും ഹൃദയത്തിൽ നിന്നുണ്ടാവണമെന്ന് ഹൈക്കോടതിയേകൊണ്ട് പറയിയ്‌ക്കേണ്ടി വന്നതിൽ ലജ്ജ തോന്നുന്നില്ലേ ? കൊച്ചൗസേപ്പിനോട് കോടതി പറഞ്ഞത് സർവ്വ പ്രാഞ്ചിയേട്ടന്മാർക്കും പാഠമാവട്ടെ..

സ്വന്തം കിഡ്‌നി മുറിച്ച് അപരിചിതന് കൊടുത്തിട്ടും സ്വന്തം സ്ഥാപനത്തിൽ വീണ് ജീവിതം മുഴുവൻ കിടക്കയിലായ ഒരു പാവം യുവാവിനോട് എന്തേ ഇത്രയും ക്രൂരത കാട്ടി ? കോടികളുടെ സ്വത്തുക്കൾ ഉണ്ടായിട്ടും മാനവികതയും മനുഷ്യത്വവും ഹൃദയത്തിൽ നിന്നുണ്ടാവണമെന്ന്  ഹൈക്കോടതിയേകൊണ്ട് പറയിയ്‌ക്കേണ്ടി വന്നതിൽ ലജ്ജ തോന്നുന്നില്ലേ ? കൊച്ചൗസേപ്പിനോട് കോടതി പറഞ്ഞത് സർവ്വ പ്രാഞ്ചിയേട്ടന്മാർക്കും പാഠമാവട്ടെ..

മറുനാടൻ ഡെസ്‌ക്‌

ഞാൻ ഏറ്റവും അധികവും ഇഷ്ടപ്പെടുന്ന കേരളത്തിലെ വ്യവസായ പ്രമുഖരിൽ ഒരാളാണ് കൊച്ചവുസേപ്പ് ചിറ്റിലപ്പള്ളി. അതിന് മൂന്ന് കാരണങ്ങളാണ് ഉള്ളത്. അതിൽ ഒന്ന് സ്വന്തം വൃക്ക അത് ആവശ്യം ഇല്ലാത്തത് ആണെങ്കിൽകൂടി മറ്റൊരാൾക്ക് ദാനമായി കൊടുക്കുക എന്നത് അസാധാരണമായ മനുഷ്യത്വമുള്ള ഒരാൾക്കെ സാധിക്കു. അങ്ങനെ ചെയ്ത ഏറ്റവും പ്രമുഖനായ വ്യക്തിയാണ് കൊച്ചവുസേപ്പ്. അതും തനിക്ക് യാതൊരു പരിചയവും ഇല്ലാത്ത മനുഷ്യന് വ്യക്ക നൽകുക എന്ന മഹത്തായ സേവനം അദ്ദേഹം ചെയ്തു.

രണ്ട് ഒരു കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തി എന്ന നിലയിൽ അദ്ദേഹം വാർത്തകളിൽ നിറഞ്ഞിരുന്നു. കൊച്ചവുസേപ്പിനെക്കുറിച്ചുള്ള എന്റെ മതിപ്പിന്റെ രണ്ടാമത്തെ കാര്യം അതായിരുന്നു. മൂന്നാമത് വ്യവസ്ഥാപിതമായ തൊഴിലാളി യൂണിയനുകളോട് എറ്റുമുട്ടുന്നതിനുള്ള തന്റേടം. തന്റെ സ്ഥാപനത്തിലേക്ക് വന്ന സാധനങ്ങൾ ഇറക്കുന്നതിന് നോക്കു കൂലി കൊടുക്കാതിരിക്കാൻ വേണ്ടി ഭാര്യയെയും കൂട്ടി സാധനങ്ങൾ ഇറക്കിയ തന്റേടിയാണ് കൊച്ചവുസേപ്പ്. നമ്മുടെ സമൂഹത്തിലെ തെറ്റായ പ്രവണതകൾക്കെതിരെ കൃത്യമായ പ്രതികരിക്കുകയും വേണ്ടി വന്നാൽ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 5 ലക്ഷം രൂപവീതം നൽകുകയും ഒക്കെ ചെയ്യുന്ന മനുഷ്യത്വത്തിന്റെ ഒരു ഭാഗവും ആ മനുഷ്യനെക്കുറിച്ച് നമുക്കറിയാം.

എന്നിട്ടും ബഹുമാനപ്പെട്ട ഹൈക്കോടതി. ഇന്ന് കൊച്ചവുസേപ്പ് ചിറ്റിലപ്പള്ളിയോട് ചോദിച്ചു മനുഷ്യത്വവും മാനവികതയുമോക്കെ ഹൃദയത്തിൽ നിന്നുണ്ടാകേണ്ടതാണ് താങ്ങളെപ്പോലുള്ളവരുടെ തനിനിറം ലോകത്തിന് മുൻപിൽ തുറന്നു കാട്ടേണ്ടിയിരിക്കുന്നു. താങ്കൾ ചെറിയ കാശ് കൊടുത്തിട്ട് പത്രങ്ങളിൽ വാർത്ത വരുത്തിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ? എന്തുകൊണ്ടാണ് ഒരു മനുഷ്യൻ താങ്കളുടെ സ്ഥാപനം കാരണം നീണ്ട 18 വർഷം തളർന്നു കിടന്നിട്ടും അയാൾക്ക് ജീവിക്കാനുള്ള കാശ് കൊടുക്കാൻ മടിക്കുന്നത് എന്ന്.

ഈ ചോദ്യം എന്നെ വല്ലാതെ ആവേശം കൊള്ളിക്കുന്നു. കൊച്ചവുസേപ്പ് ചിറ്റിലപ്പള്ളിയെപ്പോലെ ഞാൻ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യവസായിയെക്കുറിച്ച് കേരളഹൈക്കോടതി ഇങ്ങനൊരു പരാമർശം നടത്തിയെങ്കിൽ നമ്മുടെ നാട്ടിൽ ചാരിറ്റിയുടെ പേരിലും മാനവികതയുടെ പേരിലും അറിയപ്പെടുന്ന അനേകം പ്രാഞ്ചിയേട്ടന്മാരുടെ അവസ്ഥ എന്തായിരിക്കും. കൊല്ലത്തുള്ള ഒരു പ്രാഞ്ചിയേട്ടനായ ഒരു വ്യവസായ പ്രമുഖൻ അമ്പതിനായിരം രൂപ സംഭാവന കൊടുത്തിട്ട് അഞ്ചുലക്ഷം രൂപ ചെലവാക്കി ആ പരിപാടി നടത്തുന്ന ആളാണ്. തൃശ്ശൂർ ജില്ലയിലെ ഒരു പ്രമുഖൻ താൻ എന്ത് ചെയ്താലുംഅത് മഹത്തായ മാനവികതയ്ക്ക് വേണ്ടിയാണെന്ന് വരുത്തി തീർക്കുന്നതിന് വേണ്ടി ആഘോഷങ്ങൾക്ക് കുടപിടിക്കുന്ന ഒരാളാണ്.കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP