Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമൃതാനന്ദമയി ദേവിയെ കടപ്പുറം സുധാമണിയെന്നാക്കുന്നതും പിണറായി വിജയനെ ചെത്തുകാരൻ ചോവൻ ആക്കുന്നതും ഒരേതരം മാനസികാവസ്ഥയുടെ പ്രതിഫലനമാണ്;ഇ.എം.എസിനെ വിക്കൻ നമ്പൂതിരിയാക്കിയവരുടേയും കരുണാകരനെ കൊറ്റിയാക്കിയവരുടേയും പിംഗാമികളാണ് ഇവർ; ഒരു സന്യാസിനിയുടെ ബ്രഹ്മചര്യത്തെ പോലും ചോദ്യം ചെയ്ത്‌കൊണ്ട് വേണോ കോടിയേരിക്ക് നവോത്ഥാനം സ്ഥാപിക്കാൻ

അമൃതാനന്ദമയി ദേവിയെ കടപ്പുറം സുധാമണിയെന്നാക്കുന്നതും പിണറായി വിജയനെ ചെത്തുകാരൻ ചോവൻ ആക്കുന്നതും ഒരേതരം മാനസികാവസ്ഥയുടെ പ്രതിഫലനമാണ്;ഇ.എം.എസിനെ വിക്കൻ നമ്പൂതിരിയാക്കിയവരുടേയും കരുണാകരനെ കൊറ്റിയാക്കിയവരുടേയും പിംഗാമികളാണ് ഇവർ; ഒരു സന്യാസിനിയുടെ ബ്രഹ്മചര്യത്തെ പോലും ചോദ്യം ചെയ്ത്‌കൊണ്ട് വേണോ കോടിയേരിക്ക് നവോത്ഥാനം സ്ഥാപിക്കാൻ

മറുനാടൻ ഡെസ്‌ക്‌

സിപിഎമ്മുകാരെ സംബന്ധിച്ചിടത്തോളം അവർക്ക് അനുകൂലമല്ലാത്തവർ എല്ലാം അവർക്കെതിരാണ്. അവർ അതിനെ ഏറ്റവും ആദ്യം വിളിക്കുന്നത് സങ്കി എന്ന പേര് ചൊല്ലിയാണ്. നിഷ്പക്ഷമായി ഒരു നിലപാട് ഒരാൾ എടുക്കുകയും ആ നിലപാട് സിപിഎം നിലപാടിനോടോ സിപിഎം ഭരിക്കുന്ന സർക്കാരിനോ എതിരാണെങ്കിൽ അവർ ഈ വിളിപ്പേര് നൽകും. അത് അവരുടെ ശീലമാണ്. അതിൽ ആർക്കും അത്ഭുതവുമില്ല. എന്നാൽ സമൂഹത്തിൽ വലിയ അംഗീകാരവും ആദരവുമുള്ള ഒരാൾ അവർക്കെതിരെ തിരികയോ അവർക്കെതിരെ തിരിയുകയോ അവർക്ക് അനുകൂലമല്ലാത്ത ഒരു നിലപാട് എടുക്കുകയോ ചെയ്താൽ നിലംതൊടാതെ ആക്രമിക്കുക അവരുടെ ശീലമാണ്.

അത്തരം ഒരു ആക്രമണത്തിന് ഇരയാകുന്നത് മാതാ അമൃതാനന്ദമയിയാണ്. ലക്ഷോപലക്ഷം വരുന്ന ജനങ്ങളുടെ ആശ്വാസവും ആശ്രയുവുമാണ് അമ്മ. അമൃതാന്ദമയിയെ അമ്മ എന്ന് എല്ലാവരും അഭിസംബോദന ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല. എന്നാൽ അമൃതാനന്ദമയി എന്ന അവരുടെ സന്യാസ ജീവിതത്തിലെ പേര് വിളിക്കുന്നത് മര്യാദയാണ്. അവരെ സുധാമണിയെന്ന് വിളിക്കുന്നതുപോലും അധിക്ഷേപമാണ്. അപ്പോൾ കടപ്പുറത്ത് മീൻ പെറുക്കി നടന്ന സുധാമണി അല്ലെങ്കിൽ കടപ്പുറം സുധാമണി എന്നു വിളിക്കുന്നത് അധിക്ഷേപിക്കുന്നതും അപമാനിക്കാനും ആണെന്നുള്ളതിൽ തർക്കമില്ല.

മാതാ അമൃതാനന്ദമയിയും അവരുടെ ആശ്രമവും അവരുടെ സ്ഥാപനങ്ങളും രാജ്യത്തെ നിയമങ്ങളെ അവഗണിച്ചുകൊണ്ട് നടത്തുന്ന പ്രക്രിയകളും റിപ്പോർട്ട് ചെയ്തിട്ടുള്ള ഒരു മാധ്യമമാണ് മറുനാടൻ. നാളെയും അങ്ങനെ ഒരു അവസരമുണ്ടായൽ അതും ചെയ്യും എന്നു പറയാൻ ഒരു മടിയുമില്ല. എന്നാൽ അമൃതാനന്ദമയി എന്നല്ലാതെ സുധാമണി എന്നു പറഞ്ഞ് അവരെ അഭിസംബോദന ചെയ്യുന്നതും അധിക്ഷേപിക്കുന്നതും മാന്യത അല്ല എന്നു വിശ്വസിക്കാൻ ഒരു കാരണമുണ്ട്. അത് അവരുടെ ജാതിയെ അവരുടെ മതത്തെ അവരുടെ ജീവിതരീതിയെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്.

മലയാളികൾ ഏറെ വളർന്നെന്നും അവന്റെ മനസിൽ നിന്ന് ജാതി ചിന്ത മാറിപ്പോയെന്നും ഇനി ഇവിടെ സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നും വലിയ വായിൽ സംസാരിക്കുന്ന അനേകരെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ അവരുടെയോക്കെ ഉള്ളിൽ ചീഞ്ഞു നാറുന്ന ജാതിയുടെ മണം അറിയാതെ പുറത്തേക്ക് വമിക്കുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. ചെത്തുക്കാരന്റെ മകൻ എന്ന് പിണറായി വിജയനെ ജന്മഭൂമി എന്ന് അധിക്ഷേപിക്കുമ്പോൾ എഎൽ രാധകൃഷ്ണൻ എന്ന ബിജെപി നേതാവ് അഭിസംബോദന ചെയ്യുമ്പോൾ അത് തൊഴിലിനോടുള്ള അനാദരവ് ആണ് ജാതിയോടുള്ള വെള്ളവിളിയാണ് എന്നു പറയാൻ ഒരു മടിയുമില്ലാത്തത് പിണറായി വിജയൻ ഒരു ചെത്തുക്കാരന്റെ മകൻ അല്ലാത്തതു കൊണ്ടല്ല. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP