Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുമ്മനം രാജശേഖരന് ബിജെപി പ്രസിഡന്റാവാമെങ്കിൽ എന്തുകൊണ്ട് പ്രിയങ്കാ ഗാന്ധിക്ക് എഐസിസി ജനറൽ സെക്രട്ടറി ആയിക്കൂടാ? രാഹുൽ ഗാന്ധിയെ മാറ്റി പ്രിയങ്കയെ ചുമതല ഏൽപ്പിക്കട്ടെ; റോബർട്ട് വധേരയെ ഏഴയൽപക്കത്ത് അടുപ്പിക്കില്ല എന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു; പുതിയ കുടത്തിൽ ഒഴിച്ച പഴയ വീഞ്ഞും മാറ്റേണ്ടതുണ്ട്; സോണിയയുടെ അഭാവം നികത്താൻ പ്രിയങ്കാ ഗാന്ധി കിരീടം ചൂടുമ്പോൾ

കുമ്മനം രാജശേഖരന് ബിജെപി പ്രസിഡന്റാവാമെങ്കിൽ എന്തുകൊണ്ട് പ്രിയങ്കാ ഗാന്ധിക്ക് എഐസിസി ജനറൽ സെക്രട്ടറി ആയിക്കൂടാ? രാഹുൽ ഗാന്ധിയെ മാറ്റി പ്രിയങ്കയെ ചുമതല ഏൽപ്പിക്കട്ടെ; റോബർട്ട് വധേരയെ ഏഴയൽപക്കത്ത് അടുപ്പിക്കില്ല എന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു; പുതിയ കുടത്തിൽ ഒഴിച്ച പഴയ വീഞ്ഞും മാറ്റേണ്ടതുണ്ട്; സോണിയയുടെ അഭാവം നികത്താൻ പ്രിയങ്കാ ഗാന്ധി കിരീടം ചൂടുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തലമുറകളായി അധികാരം കൈമാറ്റപ്പെടുന്ന കോൺഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും ഇളമുറക്കാരിയും രാഷ്ട്രീയ പ്രവേശനം നടത്തുകയാണ്. പ്രിയങ്ക ഗാന്ധി എന്ന ഇന്ദിരാഗാന്ധിയുടെ കൊച്ചുമകൾ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിൽ നിന്നും തലമുറകൾ കൈമാറ്റം ചെയ്യപ്പെടുന്നത് ശ്രദ്ധേയമായി വളരുകയാണ്. 70വർഷമായി അധികാരം കൈയിൽ വച്ചുകൊണ്ടിരിക്കുന്ന നെഹ്‌റു കുടുംബത്തിൽ ഈ അധികാര കൈമാറ്റത്തിന് മറ്റൊരു പ്രസക്തികൂടിയുണ്ട്. ഇതിന് മുൻപ് ഓരേ സമയം രണ്ടുമക്കളിലേക്ക് അധികാരം കേന്ദ്രീകരിച്ചിരുന്നില്ല. ഇന്ദിരയുടെ കാലത്ത് ഒരു മകനെ രാഷ്ട്രീയത്തിൽ ഇറക്കി പരീക്ഷിച്ചെങ്കിലും ആ മകന്റെ മരണ ശേഷമാണ് യഥാർത്ഥ അധികാര കൈമാറ്റം മറ്റൊരു മകനിലേക്ക് നൽകിയത്.

ഇവിടെ സോണിയ ഗാന്ധി തന്റെ അധികാരവും അവകാശവുമൊക്കെ മകൻ രാഹുലിന് മാത്രമല്ല മകൾ പ്രിയങ്കയ്ക്കും കൈമാറുമ്പോൾ സ്വഭാവികമായും ഇന്ത്യൻ ജനാധിപത്യത്തിലെ മക്കൾ രാഷ്ട്രീയത്തിന്റെ ഏറ്റവും ഞെട്ടിപ്പിക്കുന്ന എപ്പിസോഡായി നമുക്ക് ഇതിനെ വിശേഷിപ്പിക്കാൻ സാധിക്കും. എന്നാൽ മക്കൾ രാഷ്ട്രീയം എന്നത് ഇന്ത്യയിലെ എല്ലാ പാർട്ടിയിലെ സ്വതസിദ്ധമായ രീതിയായതിനാൽ എന്തിനേറെ അമേരിക്കയ്ക്ക് പോലും അത്തരം പാരമ്പര്യമുള്ളതിനാൽ അതിനെ ഒറ്റയടിക്ക് അധിക്ഷേപിച്ച് മാറ്റി നിർത്തേണ്ട കാര്യമില്ല. പ്രത്യേകിച്ച് നെഹ്‌റു കുടുംബത്തിൽ നിന്ന് അധികാരം കൈപ്പറ്റി വരുന്ന നേതാക്കളെല്ലാം കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയെ ഒറ്റക്കെട്ടായി നിർത്താനുള്ള പങ്കു വഹിക്കുന്നതുകൊണ്ട് നമുക്ക് അതിനെ രാഷ്ട്രീയമായി വിമർശിക്കുന്നത് അസാധ്യമാണ്.

ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ലാതിരുന്നിട്ടും സോണിയാ ഗാന്ധി കോൺഗ്രസിന്റെ ചുമതല ഏറ്റെടുത്തിട്ടും ഇന്ത്യയിലെ കോൺഗ്രസിനെ ഏകീകരിക്കാനും വളർത്താനും സാധിച്ചു എന്ന കാര്യം മറക്കരുത്. മറ്റൊരു രാജ്യത്തെ പൗരന്മാരുടെ മകളായി ഒരു വിദേശ പൗരത്വത്തോടുകൂടി ജനിച്ച് വളർന്ന് ഇന്ത്യയിൽ വിവാഹം കഴിച്ചെത്തിയ സോണിയാ ഗാന്ധിക്ക് കോൺഗ്രസിനെ പുനർ ജീവിപ്പിക്കാൻ സാധിച്ചാൽ സോണിയയുടെ മകൾക്ക് അത് സാധിക്കും എന്നുള്ളതിൽ ഒരു തർക്കവും വേണ്ട. അതുകൊണ്ട് തന്നെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ അടച്ചാക്ഷേപിക്കേണ്ട ഒരു സാഹചര്യവും ഇല്ല. മാത്രമല്ല രാഹുൽ ഗാന്ധിയെക്കാളും സാമർത്ഥ്യവും മിടുക്കും പ്രിയങ്കയ്ക്ക് ഉണ്ടെന്നത് ശ്രദ്ധേയമായ വസ്തുതയാണ്.

ഇന്ദിരഗാന്ധിയുടെ എല്ലാ സ്വഭാവ വിശേഷങ്ങളും ഉള്ള മിടുക്കിയായ ഒരു രാഷ്ട്രീയ പ്രവർത്തക തന്നെയാണ് പ്രിയങ്ക ഗാന്ധി. ഒരിക്കൽപോലും ബിജെപിയിൽ പ്രവർത്തിച്ചിട്ടില്ലാത്ത കുമ്മനം രാജശേഖരന് ഒരു സുപ്രഭാതത്തിൽ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനാവാമെങ്കിൽ ആർഎസ്എസ് പാരമ്പര്യ മാത്രം കൈയ് മുതലായ നരേന്ദ്ര മോദിക്ക് ഗുജറാത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്കും പ്രധാനമന്ത്രി പദത്തിലേക്കും വരാമെങ്കിൽ കോൺഗ്രസിന്റെ കൃത്യമായ പാരമ്പര്യത്തിൽ ജനിക്കുകയും വളരുകയും അധികരത്തിന്റേയും അല്ലാത്തതിന്റേയും ഒക്കെ രാഷ്ട്രീയമൊക്കെ കണ്ടു വളർന്ന പ്രിയങ്ക ഗാന്ധിക്ക് അങ്ങനെയാകാൻ കഴിയുന്നതിന് അത്ഭുതപ്പെടുന്നത് എന്തിന്. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP