Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാര്യസാധ്യത്തിന് വേണ്ടി അമേരിക്കയും സൗദിയും കാട്ടുന്ന വെളുക്ക ചിരിയെക്കാൾ ഇന്ത്യയ്ക്ക് വേണ്ടത് തന്റേടമുള്ള ഇറാന്റെ നിലപാടുകൾ തന്നെയാണ്; ഇസ്രയേലിനും അമേരിക്കയ്ക്കും വേണ്ടി ഇറാനെ തള്ളിയ നയതന്ത്രഞ്ജത മോദി തിരുത്തുമ്പോൾ ഉയർന്നത് ഇന്ത്യയുടെ ആത്മവിശ്വാസമാണ്; ഇന്ത്യയിലേയ്ക്ക് വരുമ്പോൾ പാക്കിസ്ഥാൻ സന്ദർശിക്കാതിരിക്കാനുള്ള മര്യാദ എങ്കിലും സൗദി രാജകുമാരൻ കാട്ടേണ്ടതായിരുന്നില്ലെ?

കാര്യസാധ്യത്തിന് വേണ്ടി അമേരിക്കയും സൗദിയും കാട്ടുന്ന വെളുക്ക ചിരിയെക്കാൾ ഇന്ത്യയ്ക്ക് വേണ്ടത് തന്റേടമുള്ള ഇറാന്റെ നിലപാടുകൾ തന്നെയാണ്; ഇസ്രയേലിനും അമേരിക്കയ്ക്കും വേണ്ടി ഇറാനെ തള്ളിയ നയതന്ത്രഞ്ജത മോദി തിരുത്തുമ്പോൾ ഉയർന്നത് ഇന്ത്യയുടെ ആത്മവിശ്വാസമാണ്; ഇന്ത്യയിലേയ്ക്ക് വരുമ്പോൾ പാക്കിസ്ഥാൻ സന്ദർശിക്കാതിരിക്കാനുള്ള മര്യാദ എങ്കിലും സൗദി രാജകുമാരൻ കാട്ടേണ്ടതായിരുന്നില്ലെ?

ഷാജൻ സ്‌കറിയ

സ്ലാമിക ലോകത്തിന്റെ ആധിപത്യം നിലനിർത്തുന്നതിന്റെ പോരാട്ടമാണ് എക്കാലത്തും സൗദിയും ഇറാനും തമ്മിൽ നടത്തുന്നത്. ഷിയകളും സുന്നികളും തമ്മിലുള്ള മത്സരം എന്ന അർഥം കൂടി വരുമ്പോൾ ഇത് ഇസ്ലാമിക ലോകത്ത് ദൂരവ്യാപകമായ പ്രതിഫലനമാണ് സൃഷ്ടിക്കുന്നത്. ഭാഗ്യവശാൽ ഇന്ത്യ ഒരേസമയം ഇറാനോടും സൗദിയോടും മികച്ച ബന്ധമാണ് നിലനിർത്തി പോരുന്നത്. അമേരിക്കയുടെ മുഖ്യ ശത്രുവായി ഇറാൻ മാറിയതുകൊണ്ട് തന്നെ പലപ്പോഴും ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധത്തിൽ ചില വിള്ളലുകൾ ബോധപൂർവ്വം തന്നെ സംഭവിക്കാറുണ്ട്. ഇന്ത്യയും ഇറാനും തമ്മിലുള്ളവ്യാപാര ബന്ധത്തിന് ചരിത്രാധീത കാലം മുതലുള്ള പഴക്കവുമുണ്ട്. പേർഷ്യക്ക് പോയിരുന്നു എന്നൊക്കെ നമ്മുടെ പൂർവ്വികർ പറഞ്ഞ് കേട്ടിരുന്നത് ഇറാനിലേക്ക് ആയിരുന്നു.

ഇന്ത്യയുടെ ഇന്ധന ആവശ്യങ്ങൾ എല്ലാം തന്നെ പരിഹരിക്കാൻ ഇറാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഗ്യാസ് പൈപ്പിന് കഴിയുമായിരുന്നിട്ടും അത് പൂർത്തിയാക്കാനോ മുന്നോട്ട് പോകാനോ ഇന്ത്യക്ക് കഴിയാത്തത് അമേരിക്കയും സൗദിയും നൽകുന്ന സമ്മർദ്ദം കാരണം മാത്രമാണ്. ചുരുക്കി പറഞ്ഞാല് ഇറാനുമായുള്ള ബന്ധം വഷളാക്കി നിർത്തേണ്ടത് ഇന്ത്യയുടെ ആവശ്യമല്ല മറിച്ച് അമേരിക്കയുടേയും സൗദിയുടേയും ആവശ്യമാണ്. മോദി സർക്കാർ അധികാരമേറ്റത് മുതൽ ഇറാനുമായുള്ള ബന്ധത്തിന് കാര്യമായ ഗൗരവം കൊടുത്തിട്ടില്ല എന്നതാണ് വസ്തുത. ഒരു കാരണവും ഇല്ലാതെ ഇറാനുമായുള്ള ആണവ കരാർ അമേരിക്ക റദ്ദ് ചെയ്തപ്പോഴും അതിനെ സ്വാഗതം ചെയ്യാനുള്ള ഗതികേടിലേക്ക് ഇന്ത്യ എത്തുന്ന സാഹചര്യം പോലും ഉണ്ടായി.

അത്തരം നയതന്ത്ര ബന്ധങ്ങളൊക്കെ ഞൊടിയിടയിൽ മാറിയ അനുഭവമായിരുന്നു 40 ഇന്ത്യൻ പട്ടാളക്കാരുടെ ജീവനെടുക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനം. നിർലോഭമായ പിന്തുണ നൽകുകയും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യ്തതെ അംഗീകരിക്കുകയും ഒക്കെ അമേരിക്ക ചെയ്‌തെങ്കിലും പാക്കിസ്ഥാനാണ് ആഗോള തീവ്രവദത്തിന്റെ അച്ചുതണ്ട് എന്ന് തുറന്ന പറയാൻ അമേരിക്കയ്ക്ക് പോലും ഇനിയും കഴിയുന്നില്ല. കാശ്മീരിൽ അനാവശ്യമായി പ്രശ്‌നം ഉണ്ടാക്കുകയും ഇന്ത്യയുടെ സമാധാനവും സൗര്യജീവിതവും തകർക്കുന്ന ജയ്‌ഷെ മുഹമ്മദ് എന്ന സംഘടനയെ ആഗോള ഭീകര സംഘടനയായി മുദ്രകുത്താൻ ഇവരാരും തയ്യാറാകുന്നില്ല. വെളുക്ക ചിരിക്കുന്നത് അല്ലാതെ ഒരു ചെറുകൈ സഹായം പോലും ഇവർ നൽകുന്നില്ല.

പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന് ആ സംഘടനയെ വേരോടെ പിഴുത് മാറ്റണം എന്ന് പറയാൻ ഒരേ ഒരു രാജ്യം മാത്രമെ തന്റേടം കാണിച്ചുള്ളു.അത് ഇറാൻ മാത്രമാണ്. അതുകൊണ്ട് തന്നെ ഏറെ ആലോചനകളും ചർച്ചകളും ഒന്നും തന്നെ നടത്താതെ കണ്ണടച്ച് തുറക്കും മുൻപ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇറാന്റെ മണ്ണിൽ കാലുകുത്തിയെങ്കിൽ അതിനെ ഏറ്റവും വലിയ രാജതന്ത്രം നയതന്ത്രം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. അമേരിക്കയുടേയും സൗദിയുടേയും സമ്മർദ്ദത്തിന് വഴങ്ങി ഇത്വരെ ഇറാനെ അകറ്റി നിർത്തിയതിന്റെ പ്രായശ്ചിത്തം ഞൊടിയിടയിൽ മോദിയും സുഷമ്മയും തീർത്തിരിക്കുകയാണ്. സൗദിയുടേയും അമേരിക്കയുടേയും വെളുക്കയു്‌ള ചിരിയല്ല ഇറാന്റ തന്റേടമുള്ള നിലപാടും വാക്കും പ്രവർത്തിയുമാണ് ഇന്ത്യക്ക് ഇന്ന് ആവശ്യം എന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രിയേയും വിദേശകാര്യമന്ത്രിയേയും അഭിനന്ദിക്കാതിരിക്കാൻ തരമില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP