Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമാധാനത്തിന് വേണ്ടി ജീവിക്കുന്ന ഒരു സമൂഹത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചത് മുസ്ലിം ഭീകരൻ ആയിരുന്നില്ല; പ്രാർത്ഥിക്കാൻ കൈകൾ കൂപ്പി നിൽക്കവേ ചോര ചീന്തി മരണത്തിലേക്ക് നടന്ന് പോയത് വെളുത്തവർ ആയിരുന്നില്ല ; ഇസ്ലാമിക ഭീകരതയ്ക്കെതിരെ ലോകമനസാക്ഷി ഉയരുമ്പോൾ മറന്ന് പോവരുത്; ക്രൈസ്റ്റ് ചർച്ചിൽ ഉയർന്ന് കേട്ട ഈ വിപ്ലവങ്ങൾ- ഇൻസ്റ്റന്റ് റെസ്‌പോൺസ്

സമാധാനത്തിന് വേണ്ടി ജീവിക്കുന്ന ഒരു സമൂഹത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചത് മുസ്ലിം ഭീകരൻ ആയിരുന്നില്ല; പ്രാർത്ഥിക്കാൻ കൈകൾ കൂപ്പി നിൽക്കവേ ചോര ചീന്തി മരണത്തിലേക്ക് നടന്ന് പോയത് വെളുത്തവർ ആയിരുന്നില്ല ; ഇസ്ലാമിക ഭീകരതയ്ക്കെതിരെ ലോകമനസാക്ഷി ഉയരുമ്പോൾ മറന്ന് പോവരുത്; ക്രൈസ്റ്റ് ചർച്ചിൽ ഉയർന്ന് കേട്ട ഈ വിപ്ലവങ്ങൾ- ഇൻസ്റ്റന്റ് റെസ്‌പോൺസ്

ഷാജൻ സ്‌കറിയ

ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ എല്ലാകാലത്തും ന്യൂസിലാൻഡ് ഉണ്ട്. ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവരുടെ എണ്ണം ആ രാജ്യത്തും സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലും വളരെ കുറവാണ്. ഓസ്‌ട്രേലിയയുമായി അധികം ദൂരമില്ലാത്ത ന്യൂസിലാൻഡിൽ വംശീയ അധിക്രമങ്ങളും ക്രിമിനൽ കുറ്റങ്ങളും പൊതുവെ കുറവാണ്. എന്നിട്ടും ഇന്ന് രാവിലെ ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ചെന്ന നഗരത്തിലെ രണ്ട് പള്ളികളിൽ ആക്രമികൾ നടത്തിയത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത് തന്നെയാണ്. വെള്ളിയാഴ്ച ദിവസം ഉച്ചയ്ക്ക് നിസ്‌കരിക്കുന്നതിന് എത്തിയ നിഷ്‌കളങ്കരായ മനുഷ്യർക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു.

എത്രവട്ടം വേണമെങ്കിലും വെടി വയ്ക്കാവുന്ന വില കൂടിയ യന്ത്ര തോക്കിൽ ക്യാമറ ഘടിപ്പിച്ച് അത് ഫേസ്‌ബുക്കിലൂടെയും യൂടൂബിലൂടെയും സംപ്രേഷണം നടത്തിയാണ് അയാൾ തന്ത്രങ്ങൾ ഒരുക്കിയത്. മനുഷ്യ മനസാക്ഷിയെ ഈ കൊലപാതകം ഏറെ ഞെട്ടിക്കുന്നത് തോക്കിൽ ഘടിപ്പിച്ച ക്യാമറയിലൂടെ നടത്തിയ ലൈവ് സ്ട്രീമിങ് തന്നെയാണ്. ആ രാജ്യം തേങ്ങി കരയുകയാണ്. അവിടുത്തെ മുസ്ലിം പള്ളികൾ ഘീതിജനകകമായതിനാൽ അടച്ചിട്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹം വിങ്ങിക്കരയുകയാണ്. കാരണം പ്രാർത്ഥനയുടെ സമയത്താണ് കൈകൾ ആകാശത്തേക്ക് ഉയർത്തി നിസ്‌കരിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് ഈ ക്രൂര കൃത്യം നടന്നത്.

മുസ്ലീങ്ങളെ മാത്രം അല്ല മനസാക്ഷിയിൽ വിശ്വാസമുള്ള സർവ്വ ജനങ്ങളേയും വേദനിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന അതിക്രൂരമായ ഈ പ്രക്രിയക്ക് നേതൃത്വം കൊടുത്തത് ആരാണ്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇസ്ലാമിക തീവ്രവാദമാണ് എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരും വലിയ വായിൽ കൊട്ടിഘോഷിക്കുന്നവരും കാണേണ്ടതാണ്. ഇവിടെ കൊന്നത് മുസ്ലീങ്ങൾ അല്ല. കൊല്ലപ്പെട്ടവർ അന്യ മതക്കാരുമല്ല വെള്ളക്കാരുമല്ല. ലോകമെമ്പാടും നിരവധി മുസ്ലീങ്ങൾ മതത്തിന്റെ പേരിൽ ഭീകരത വളർത്തുകയും പടർത്തുകയും ചെയ്യുകയാണ് എന്ന് ആരോപണം ഉന്നയിക്കുന്നവർ കണ്ണ് തുറന്ന് കാണേണ്ട കാഴ്ച തന്നെ ആണ്.

ലണ്ടനിലും പാരീസിലും ആംസ്റ്റർഡാമിലും ന്യൂയോർക്കിലുമൊക്കെ ഇസ്ലാമിക ഭീകരവാദികൾ നിറയൊഴിച്ച് നിരപരാധികളുടെ ജീവനെടുക്കുന്നത് കണ്ട് ലോകത്ത് എല്ലാ മുസ്ലിംങ്ങളും ഭീകരവാദികളാണെന്നും മറ്റ് വിശ്വാസങ്ങൾ ഒന്നും ഭീകരവാദവുമായി ബന്ധമില്ലാത്ത സമാധാനത്തിന്റേത് ആണെന്നും പ്രചരിപ്പിക്കുന്നവർ കണ്ണ് തുറന്ന് തന്നെ ഇന്നത്തെ ഈ അക്രമം കാണണം. ഏത് മതത്തിൽ ആര് ഭ്രാന്ത് പിടിച്ച് വിശ്വസിച്ചാലും ഏത് വംശീയതയിൽ ആര് അമിതമായി അഭിമാനിച്ചാലും അവിടെ സ്വാഭാവികമായി ഉയരുന്നവയാണ് കൊല അടക്കമുള്ള ഉൽസുകത.

അത്തരത്തിലുള്ള ചില ഇസ്ലാമിക തീവ്രവാദികൾ ലോകമെമ്പാടും നടന്ന് വെടിവെച്ച് വീഴ്‌ത്തുകയും ബോംബെറിഞ്ഞ് കൊല്ലുകയും ചെയ്യുന്നത് കണ്ട് ഇസ്ലാം തീവ്രവാദത്തിന്റേതാണ് എന്ന് കരുതുന്നവർ ഇത് കാണേണ്ടത് തന്നെയാണ് വംശീയതയുടെ പേരിൽ ക്രൈസ്റ്റചർച്ചിൽ ഒഴുക്കപ്പെട്ട ചോര. ആ നഗരത്തിലെ മുസ്ലിംങ്ങളുടെ ചോര വെടിവെച്ച് വീഴ്‌ത്തിയവനെ ഭീകരൻ എന്നല്ലാതെ മറ്റൊന്നും വിളിക്കാൻ കഴിയില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP