Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ക്രിമിനൽ കേസുകൾ പരസ്യം ചെയ്യാനുള്ള ലക്ഷങ്ങൾ ഇല്ലാത്തവർ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നാണോ കമ്മീഷൻ പറയുന്നത് ? ഏതെങ്കിലും ഒരു പത്രമോ ചാനലോ സ്ഥാനാർത്ഥിയുടെ പരസ്യം വേണ്ടന്ന് പറഞ്ഞാലും അവരുടെ മത്സരം അസാധുവാക്കുമോ ? ഒരു തവണ പരസ്യം ചെയ്യുമ്പോൾ നാലു പേജാകുന്ന സുരേന്ദ്രനെ പോലെയുള്ളവർ എങ്ങനെ 75 ലക്ഷത്തിൽ ചെലവ് നിർത്തുമെന്നാണ് ഈ കമ്മീഷൻ പറയുന്നത് ?തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യൻ ജനാധിപത്യത്തിന്റെ കശാപ്പുകാരാവുമ്പോൾ

ക്രിമിനൽ കേസുകൾ പരസ്യം ചെയ്യാനുള്ള ലക്ഷങ്ങൾ ഇല്ലാത്തവർ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നാണോ കമ്മീഷൻ പറയുന്നത് ? ഏതെങ്കിലും ഒരു പത്രമോ ചാനലോ സ്ഥാനാർത്ഥിയുടെ പരസ്യം വേണ്ടന്ന് പറഞ്ഞാലും അവരുടെ മത്സരം അസാധുവാക്കുമോ ? ഒരു തവണ പരസ്യം ചെയ്യുമ്പോൾ നാലു പേജാകുന്ന സുരേന്ദ്രനെ പോലെയുള്ളവർ എങ്ങനെ 75 ലക്ഷത്തിൽ ചെലവ് നിർത്തുമെന്നാണ് ഈ കമ്മീഷൻ പറയുന്നത് ?തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യൻ ജനാധിപത്യത്തിന്റെ കശാപ്പുകാരാവുമ്പോൾ

ഷാജൻ സ്‌കറിയ

തെരഞ്ഞെടുപ്പ് കാലത്ത് വിചിത്രമായ ഒരു തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വന്നു ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ.ഒറ്റക്കേൾവിയിൽ എല്ലാവർക്കും വളരെ പ്രിയമെന്ന് തോന്നുന്ന ഒരു തീരുമാനം. എല്ലാ സ്ഥാനാർത്ഥികളും അവരുടെ പേരിലുള്ള ക്രിമിനൽ കേസുകൾ മൂന്ന് തവണയെങ്കിലും പത്രപരസ്യമായും മൂന്ന് തവണയെങ്കിലും ചാനലിലും പരസ്യം ചെയ്യണം എന്നതായിരുന്നു അത്. അത് കേട്ടപ്പോൾ ആദ്യം എല്ലാവരും കൈയടിച്ചു. എന്റെ സ്ഥാനാർത്ഥി ക്രിമിനൽ കേസുകളിൽ പ്രതിയാണോ എന്ന് അറിയാനുള്ള എന്റെ അവകാശം എങ്ങനെയാണ് സ്വീകാര്യമാകാതെ ഇരിക്കുക. എന്നാൽ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം കഴിയുമ്പോൾ അതിന്റെ അപ്രായോഗികത മനസ്സിലാവുകയാണ്.

ഒരു ഉദാഹരണം പറഞ്ഞാൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ പേരിൽ 242 കേസുകളാണ് ഉള്ളത്. ഈ കേസുകളുടെ വിവരങ്ങൾ മൂന്ന് തവണയെങ്കിലും പരസ്യം ചെയ്യണം എന്നാണ്. ഇന്നിറങ്ങിയ ജന്മഭൂമി പത്തനംതിട്ട എഡിഷനിൽ കെ സുരേന്ദ്രന്റെ കേസ് വിവരങ്ങളുടെ പട്ടികയുണ്ട്. നാല് പേജിലാണ് സുരേന്ദ്രൻ പരസ്യം ചെയ്തിരിക്കുന്നത്. ജനങ്ങൾ വായിക്കുന്ന പത്രത്തിൽ പരസ്യം ചെയ്യണം എന്നുകൂടിയുണ്ട്. മനോരമയിൽ നാല് പേജ് പരസ്യം ചെയ്യണം എന്ന് കരുതുക. അങ്ങനെയാണെങ്കിൽ എത്ര ലക്ഷം രൂപയാണ് സുരേന്ദ്രൻ മുടക്കേണ്ടി വരുന്നത്. ഇത്രയും വിവരം ഏതെങ്കിലും ചാനലിൽ മൂന്ന് തവണ പരസ്യം ചെയ്താൽ എത്ര രൂപ ചെലവാകും. രണ്ട് കോടി രൂപയെങ്കിലും വേണ്ടി വരും സുരേന്ദ്രന് അത് ചെയ്യാൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമം അനുസരിച്ച് 75 ലക്ഷത്തിൽ കൂടുതൽ ചെലവാക്കാനും പാടില്ല.

അപ്പോൾ എങ്ങനെയാണ് സുരേന്ദ്രൻ മത്സരിക്കുന്നത്. സുരേന്ദ്രൻ ഒരു ക്രിമിനൽ ആണെന്ന് ആരെങ്കിലും കരുതിയാൽ തെറ്റി. സുരേന്ദ്രന്റെ പേരിലുള്ള കേസുകളെല്ലാം തന്നെ പൊതുപ്രവർത്തകൻ ആയതിന്റെ പേരിൽ ഉള്ളത് മാത്രമാണ്. അങ്ങനെ പറഞ്ഞാലും അത് ശരിയാകില്ല. പിണറായി വിജയൻ സർക്കാർ പക തീർക്കുന്നതിന് വേണ്ടി തട്ടിക്കൂട്ടി ഉണ്ടാക്കിയ കേസുകളാണ്. സുരേന്ദ്രൻ വീട്ടിൽ കിടന്ന് ഉറങ്ങിയ ദിവസം പോലും അക്രമം നടത്തി എന്ന് പറഞ്ഞ് കേസെടുത്തിരിക്കുന്നു. ഏതെങ്കിലും ഒരു വ്യക്തിയോട് ഭരണകൂടത്തിന് പക തോന്നിയാൽ എത്ര കള്ളക്കേസ് വേണമെങ്കിലും എടുക്കാം എന്നതിന്റെ തെളിവാണ് സുരേന്ദ്രനെതിരെ ഉള്ള ഈ 242 കേസുകൾ. 242 കേസുകളുടെ വിവരങ്ങൾ പത്രത്തിൽ പരസ്യം ചെയ്യണമെങ്കിൽ കോടികളാണ് സ്ഥാനാർത്ഥി കണ്ടെത്തേണ്ടി വരിക. എവിടെ നിന്ന് സുരേന്ദ്രൻ ഈ തുക കണ്ടെത്തും? 75 ലക്ഷത്തിലധികം മുടക്കിയാല് തെരഞ്ഞെടുപ്പ് കമ്മീഷൻ അതിനെ ചട്ടലംഘനമായി കാണുകയും ചെയ്യും.

ഒരു ചട്ടം വഴി ഒരാളോട് ഒരു കാര്യം ചെയ്യാൻ പറയുകയും മറ്റൊരു ചട്ടത്തിലൂടെ അതേകാര്യം ചെയ്യരുത് എന്ന് പറയുന്നത് വിവരക്കേടും മണ്ടത്തരവുമാണ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് പറയാനുള്ളത്. സുരേന്ദ്രൻ മാത്രമല്ല ഇന്ത്യയിലെ നിരവധി സ്ഥാനാർത്ഥികൾക്ക് ക്രിമിനൽ കേസുകളുടെ പരസ്യം നൽകാൻ കോടികൾ തന്നെ ചെലവാക്കേണ്ടി വരും. ഇവിടെയുള്ള എല്ലാ പത്രങ്ങളും സ്വകാര്യ സ്ഥാപനങ്ങളാണ്. ആ പത്രങ്ങൾക്ക് തീരുമാനിക്കാം ആരുടെ പരസ്യം സ്വീകരിക്കണം വേണ്ട എന്ന് അവർക്ക് തീരുമാനിക്കാം.

മനോരമയ്ക്കും മാതൃഭൂമിക്കും ഉൾപ്പടെ ഞങ്ങൾക്ക് ഒരു സ്ഥാനാർത്ഥിയുടെ പരസ്യം വേണ്ട എന്ന് വെക്കാൻ സ്വാതന്ത്ര്യം ഉണ്ട്. അപ്പോഴും അയാൾ മത്സരിക്കാൻ യോഗ്യനല്ല എന്നാകുമോ. ഉദാഹരണത്തിന് ആരുടേയും പരസ്യം വേണ്ട എന്ന് തീരുമാനിക്കാൻ മറുനാടൻ തീരുമാനിക്കുന്നു. ഇത് ഞങ്ങളുടെ പോളിസി മാറ്ററാണ് എന്ന് തീരുമാനിക്കാൻ അപ്പോൾ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്.ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP