Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇത് രണ്ടാം തവണയാണ് ശബരിമല നട തുറക്കുന്നത്; എന്നിട്ടെന്തേ ഒരു യുവതിപോലും മലചവിട്ടാനായി അങ്ങോട്ടെത്തിയില്ല? വെറും 100 പൊലീസുകാരെ മാത്രം വെച്ച് എങ്ങനെയാണ് 'സംഘി' അക്രമം നേരിട്ടത് ? സംഘപരിവാർ തടയാൻ സാധ്യത ഇല്ലാതിരുന്നിട്ടും എന്തേ യുവതികളാരും കുതിച്ചെത്തിയില്ല? ശബരിമലയിലെ സംഘർഷം സർക്കാർ ആസൂത്രിതമെന്ന് ആരോപിക്കുന്നവർക്ക് മറുപടി പറയാൻ പിണറായിക്കാവുമോ ?

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇത് രണ്ടാം തവണയാണ് ശബരിമല നട തുറക്കുന്നത്; എന്നിട്ടെന്തേ ഒരു യുവതിപോലും മലചവിട്ടാനായി അങ്ങോട്ടെത്തിയില്ല? വെറും 100 പൊലീസുകാരെ മാത്രം വെച്ച് എങ്ങനെയാണ് 'സംഘി' അക്രമം നേരിട്ടത് ? സംഘപരിവാർ തടയാൻ സാധ്യത ഇല്ലാതിരുന്നിട്ടും എന്തേ യുവതികളാരും കുതിച്ചെത്തിയില്ല? ശബരിമലയിലെ സംഘർഷം സർക്കാർ ആസൂത്രിതമെന്ന് ആരോപിക്കുന്നവർക്ക് മറുപടി പറയാൻ പിണറായിക്കാവുമോ ?

ഷാജൻ സ്‌കറിയ

ത്ത് ദിവസത്തെ വിഷു പൂജയ്ക്ക് ശേഷം ഹരിവരാസനം പാടി ശബരിമല നട ഇന്ന് അടയ്ക്കുകയാണ്. കഴിഞ്ഞ മാസം ആറാട്ടുത്സവത്തിനും പത്ത് ദിവസം നട തുറന്നിരുന്നു. ഈ രണ്ട് തവണയും ശബരിമലയിലേക്ക് എത്തണം എന്ന് ആവശ്യപ്പെട്ട് ഒരു യുവതിയും എത്തിയില്ല. കഴിഞ്ഞ തവണ കേരളത്തിലെ പ്രതിസന്ധിയെക്കുറിച്ച് നേരിട്ടറിയാതെ എത്തിയ ചില അന്യ സംസ്ഥാന സ്വദേശികളായ യുവതികൾ. അവരോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയപ്പോൾ മല കയറാതെ അവർ മടങ്ങുകയും ചെയ്തു. ഇക്കുറി അങ്ങനെ ഒരു കാര്.വും സംഭവിച്ചില്ല. മാത്രമല്ല ശബരിമല സംരക്ഷണത്തിന് അവിടെ ഉള്ളത് ആകെ നൂറ് പൊലീസുകാരാണ്.

കാലാകാലങ്ങളായി അങ്ങനെ തന്നെയാണ്. ഇപ്പോൾ നിരോധനാജ്ഞ ഇല്ല, ശബരിമലയിൽ എത്തുന്നവരെ തടയാൻ ആർഎസ്എസിന്റെ വലിയ സംഘമില്ല.അതായത് അങ്ങനെ സമാധാനത്തിന്റേയും ശാന്തിയുടേയും നാളുകൾ ശബരിമലയിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഈ സമാധാനത്തിൽ ശബരിമലയെ സ്‌നേഹിക്കുന്നവർ സന്തോഷിക്കണം. നമ്മുടെ മഹത്തായ സംസ്‌കാരത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളിൽ ഒന്നായ മതേതര ക്ഷേത്രമായ ശബരിമലയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്നും ഭഗവാൻ അയ്യപ്പൻ അവിടെ തന്നെ ഉണ്ടാകുമെന്നും ഭഗവാൻ അയ്യപ്പനെ കാണാൻ ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും നിരവധിപേർ ഇപ്പോഴും എത്തുന്നുമുണ്ട്. എന്നാൽ ഈ ശാന്തത ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. അവിടെ ഉണ്ടായ അക്രമങ്ങൾ പൊലീസ് തേർവാഴ്ച എന്നിവ പിണറായി വിജയൻ സർക്കാർ ബോധപൂർവ്വം സൃഷ്ടിച്ചതാണ് എന്ന് ആരെങ്കിലും ആരോപിച്ചാൽ അത് ശരിയല്ല എന്ന് എങ്ങനെ പറയാൻ കഴിയും.

ആർഎസ്എസ് പ്രവർത്തകരുടെ സാന്നിധ്യം നാമ മാത്രമായിട്ട് കൂടി അവിടേക്ക് ഒരു യുവതി പേലും എത്തിയില്ല എന്ന് വരുമ്പോൾ അവിടെ ഉണ്ടായ സംഘർഷങ്ങൾ , സംഘം ചേർന്ന് ആർഎസ്എസ്സുകാരും സംഘപരിവാറുകാരും കർമ്മസമിതിക്കാരും നിന്നിടത്ത് എങ്ങിനെയാണ് ആക്റ്റിവിസ്റ്റുകളായ യുവതികൾ എത്തിയത്. അവിടെ എത്താൻ ധീര കാണിക്കുകയും മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയും ഒക്കെ ചെയ്തിട്ടും പരാജയപ്പെട്ട് മടങ്ങിയ യുവതികൾ എന്തുകൊണ്ടാണ് ഇത്തവണ അവിടെ എത്താതിരുന്നത്. ഇത്തവണ പൊലീസ് വിചാരിച്ചാൽ അവരെയൊക്കെ സുഖമായിട്ട് തന്നെ സന്നിധാനത്ത് എത്തിക്കാൻ കഴിയുമായിരുന്നിട്ടും എന്തേ കനകദുർഗ്ഗയും അമ്മിണിയും രഹ്ന ഫാത്തിമയും പോലുള്ള ആക്റ്റിവിസ്റ്റുകൾ ആരും എത്തിയില്ല.

വീണ്ടുമൊരു പ്രഝധാനപ്പെട്ട ചോദ്യം ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം അനുയായികളും പറയുന്നത് കേരളത്തിലെ ഹിന്ദു ഭക്ത യുവതികളെല്ലാം തന്നെ ശബരിമല കയറാൻ കാത്തിരിക്കുകയാണ് എന്നാൽ സംഘപരിവാർ അക്രമികൾ അതിന് അവസരം നൽകാത്തതുകൊണ്ടാണ് അവർ എത്താതത് എന്നാണ്. ഇത്തവണ സംഘപരിവാർ അനുയായികൾ അവിടെ ഇല്ലായിരുന്നല്ലോ എന്നിട്ടും എന്താണ് ശബരിമലയിൽ പോകാൻ കാത്തിരിക്കുന്ന 10നും 50നും ഇടയ്ക്ക് പ്രായമുള്ള യുവതികൾ കൂട്ടത്തോടെ അവിടെ എത്താതെ പോയത്. അവിടെയാണ് ഭഗവാന് വേണ്ടി തപസ്സ് ചെയ്യുകയും നേർച്ച നേരുകയും ഒക്കെ ചെയ്യുന്ന പല പുരോഗമനവാദി ഭക്തരും അങ്ങോട്ട് തിരിഞ്ഞ് നോക്കാതിരുന്നത്. ഇതിൽ നിന്നും ഒരു കാര്യം തീർച്ചയാണ്. ആദ്യം മുതൽ ഞാനടക്കമുള്ളവർ പറഞ്ഞുകൊണ്ടിരിക്കുന്ന ശബരിമലയിൽ കയറണം പ്രാർത്ഥിക്കണം എന്നുള്ള ഒരു ഭക്ത സ്ത്രീ പോലും ഇല്ല എന്നുള്ള കാര്യം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP