Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കയ്യിൽ ആവശ്യത്തിന് പണം ഉള്ളതുകൊണ്ട് സാന്റിയാഗോ മാർട്ടിന് മനോരമയെ കൊണ്ട് മാപ്പ് പറയിക്കാൻ കഴിഞ്ഞു; വ്യാജ വാർത്തകൾ കൊണ്ട് തീർക്കപ്പെട്ട എത്രയോ ജീവിതങ്ങൾ ഇനിയും ബാക്കിയുണ്ട്; മനോരമയും ദേശാഭിമാനിയും അടക്കമുള്ള എല്ലാ മാധ്യമങ്ങളും മാപ്പ് പറയും മുമ്പ് എവിടെയാണ് താങ്കൾക്ക് പിഴച്ചത് എന്നെങ്കിലും വ്യക്തമാക്കേണ്ടതില്ലേ ? ഇനി സാന്റിയാഗോ മാർട്ടിനെ കുറിച്ച് മനോരമ തെളിവുകൾ ഉണ്ടെങ്കിലും വാർത്ത എഴുതില്ലേ?

കയ്യിൽ ആവശ്യത്തിന് പണം ഉള്ളതുകൊണ്ട് സാന്റിയാഗോ മാർട്ടിന് മനോരമയെ കൊണ്ട് മാപ്പ് പറയിക്കാൻ കഴിഞ്ഞു; വ്യാജ വാർത്തകൾ കൊണ്ട് തീർക്കപ്പെട്ട എത്രയോ ജീവിതങ്ങൾ ഇനിയും ബാക്കിയുണ്ട്; മനോരമയും ദേശാഭിമാനിയും അടക്കമുള്ള എല്ലാ മാധ്യമങ്ങളും മാപ്പ് പറയും മുമ്പ് എവിടെയാണ് താങ്കൾക്ക് പിഴച്ചത് എന്നെങ്കിലും വ്യക്തമാക്കേണ്ടതില്ലേ ? ഇനി സാന്റിയാഗോ മാർട്ടിനെ കുറിച്ച് മനോരമ തെളിവുകൾ ഉണ്ടെങ്കിലും വാർത്ത എഴുതില്ലേ?

ഷാജൻ സ്‌കറിയ

ന്നിറങ്ങിയ മലയാള മനോരമയിൽ ഒരു വാർത്തയുണ്ട്. മലയാള മനോരമയും സാന്റിയാഗോ മാർട്ടിനും തമ്മിലുള്ള കേസുകളെല്ലാം തന്നെ ഒത്തുതീർപ്പായി എന്നതാണ് അത്. ഈ വാർത്ത കേട്ടാൽ നമ്മൾ ഓർക്കും ഒരു സാധാരണ സംഭവമാണ് എന്ന്. എന്നാൽ ഈ വാർത്തയ്ക്ക് ഇടയിൽ മനോരമ എടുത്ത് പറയുന്നു. ലോട്ടറി രാജാവ് ലോട്ടറി മാഫിയ തലവൻ കൊള്ളക്കാരൻ തുടങ്ങിയ പദങ്ങൾ മനോരമ മാർട്ടിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചത് അനുചിതമാണ് ന്നെും അതിന് മാപ്പ് പറയുന്നു എന്നുമാണ്. അതായത് മലയാള മനോരമ സാന്റിയാഗോ മാർട്ടിനെ കുറിച്ച് എഴുതിയത് ശരിയല്ല എന്ന് മനോരമയ്ക്ക് തന്നെ ബോധ്യമായി എന്ന്. കേസ് വന്നപ്പോൾ രക്ഷപ്പെടുന്നതിന് വേണ്ടി മാപ്പ് പറഞ്ഞിരിക്കുന്നു എന്ന് അർത്ഥം.

കഴിഞ്ഞ 25 വർഷമായി ഞാനും മാധ്യമ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു. എനിക്കും പിശകുകൾ സംഭവിച്ചിട്ടുണ്ട്. പിശകുകൾ അത് തിരുത്തുന്നത് അന്തസ്സുള്ള കാര്യമാണ്. എന്നാൽ പിശകുകൾ ഉണ്ടാകുമ്പോൾ അത് തിരിച്ചറിഞ്ഞിട്ടും തിരുത്താതിരിക്കുന്നതും ആ പിശകിന് ഇരയായത് ആരാണോ അയാൾ കോടതിയിൽ കയറി ചെന്ന് കേസ് നടത്തി അയാൾ വിജയിക്കും എന്ന സാഹചര്യം വരുമ്പോൾ മാപ്പ് പറയുകയും ചെയ്യുന്നത് ഉചിതമാണോ എന്നാണ് ചർച്ച ചെയ്യേണ്ടത്. അനേകം വ്യാജ വാർത്തകൾ പ്രതികാരം ചെയ്യുന്നതിന് വേണ്ടി വൈരാഗ്യം തീർക്കാനുമൊക്കെ മനോരമ മാത്രമല്ല കേരളത്തിലെ എല്ലാ മാധ്യമങ്ങളും പ്രസിദ്ധീകരിക്കുന്നു. ഒരാൾക്ക് എതിരെ കേസ് നടത്തി വിജയിക്കണമെങ്കിൽ ഒട്ടേറെ പണം ആവശ്യമുള്ളതുകൊണ്ട് പ്രമുഖന്മാർ മാത്രമായിരിക്കും നിയമനടപടിക്ക് ഇറങ്ങുന്നത്.

സാധാരണ ഗതിക്ക് പ്രമുഖന്മാരെ കുറിച്ച് ഇവരാരും വാർത്ത എഴുതുക പതിവില്ലാത്തതിനാൽ അത്തരം നിയമനടപടികൾ കുറവുമാണ്. അതേസമയം അനേകം പാവപ്പെട്ടവരെ കുറിച്ചും സാധാരണക്കാരെ കുറിച്ചും സത്യവുമായി ഒരു പുലബന്ധവുമില്ലാത്ത എത്രയോ വാർത്തകൾ ഈ മാധ്യമങ്ങളിൽ അച്ചടിച്ച് വരുന്നു. അവർക്ക് വിലപിക്കാനും കരയാനും അവരുചെ ജീവൻ അവസാനിപ്പിക്കാനും അല്ലാതെ മറ്റ് വഴികൾ ഒന്നും തന്നെ ഇല്ല. ഇന്ന് സോഷ്യൽ മീഡിയ ഒക്കെ വളരെ സജീവമാ.തുകൊണ്ട് തന്നെ ഇവരൊക്കെ ഫേസ്‌ബുക്കിലും മറ്റും വന്ന് സത്യം പറയുകയും ഞങ്ങളെ പോലുള്ള മാധ്യമങ്ങൾ അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത്. ഒരു പൊലീസുകാരൻ ഒരിക്കൽ മൃതദഹത്തോട് ലൈംഗിക താൽപര്യം തീർത്തു എന്ന് മനോരമ എഴുതുകയും പിന്നീട് അത് പൂർണമായും അവാസ്ഥവമാണ് എന്ന് തെളിയുകയും ചെയ്തിട്ടും ആ കുടുംബം മനോരമയ്ക്ക് മുന്നിൽ സത്യാഗ്രഹം ഇരിക്കുകയും ചെയ്ത് ഒരു സംഭവം ഉണ്ട്. ഇതൊന്നും ാരും തിരിച്ചറിയുകയോ അതിന്റഎ പേരിൽ മാപ്പ് പറയുകയോ ഇല്ല.

ചാരക്കേസിൽ ജീവിതം നഷ്ടപ്പെട്ട നമ്പി നാരായണന് കാശ് കൊടുക്കാൻ സുപ്രീ കോടതി പറഞ്ഞപ്പോൾ ചാരക്കേസ് ആഘോഷമാക്കിയ മനോരമയോ ദേശാഭിമാനിയോ അടക്കമുള്ള മാധ്യമങ്ങൾ അതിന്റെ പേരിൽ പിന്നീട് മാപ്പ് പറഞ്ഞിട്ടില്ല. കാരണം അവർക്കെതിരെ ആരും തന്നെ ഈ വിഷയത്തിൽ കേസ് കൊടുത്തിട്ടില്ല. അങ്ങനെ പണമുള്ളവൻ കേസുമായി വരുമ്പോൾ മാത്രം മാപ്പ് പറയാൻ ഇറങ്ങുന്നത് ശരിയല്ല. മനോരമയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കേരളത്തിലെ മാധ്യമങ്ങൾ അങ്ങനെയാണ്. അവരുടെ കച്ചവട താൽപര്യത്തിന് എതിര് നിൽക്കുകയും അവരെ വേണ്ട പോലെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നവരെ കുരുക്കി അവർ സാങ്കേതികമായി എന്തും എഴുതും. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP