Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീയൊരു കുഴപ്പക്കാരിയാണ് മത്സരിച്ചതു പോലും തെറ്റ്; പാട്ടുപാടരുത്...കാറിൽ യാത്ര ചെയ്യരുത്...ഇങ്ങനെ നീ ചിരിച്ചുകൊണ്ട് നടന്നാൽ അതെങ്ങനെ ശരിയാവും? നവോത്ഥാനവും സ്ത്രീ ശക്തീകരണവും ഞങ്ങൾക്കുള്ളതല്ലേ? നിന്നെപ്പോലെ കുറച്ചെണ്ണം കളത്തിലിറങ്ങിയാൽ ഞങ്ങളെങ്ങനെ സീറ്റ് കച്ചവടത്തിന്റെ പേരിൽ ഗ്രൂപ്പു കളിക്കും? രമ്യ ഹരിദാസിനെ തീർക്കാൻ സഖാക്കളും കോൺഗ്രസ്സ് നേതാക്കളും ഒരുമിക്കുമ്പോൾ

നീയൊരു കുഴപ്പക്കാരിയാണ് മത്സരിച്ചതു പോലും തെറ്റ്; പാട്ടുപാടരുത്...കാറിൽ യാത്ര ചെയ്യരുത്...ഇങ്ങനെ നീ ചിരിച്ചുകൊണ്ട് നടന്നാൽ അതെങ്ങനെ ശരിയാവും? നവോത്ഥാനവും സ്ത്രീ ശക്തീകരണവും ഞങ്ങൾക്കുള്ളതല്ലേ? നിന്നെപ്പോലെ കുറച്ചെണ്ണം കളത്തിലിറങ്ങിയാൽ ഞങ്ങളെങ്ങനെ സീറ്റ് കച്ചവടത്തിന്റെ പേരിൽ ഗ്രൂപ്പു കളിക്കും? രമ്യ ഹരിദാസിനെ തീർക്കാൻ സഖാക്കളും കോൺഗ്രസ്സ് നേതാക്കളും ഒരുമിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ല്ലെങ്കിലും രമ്യ ഹരിദാസ് ഒരു വലിയ പ്രശ്‌നക്കാരിയാണ്. അവർ മത്സരിച്ചത് തന്നെ വലിയ തെറ്റ്. എന്തിനാണ് സിപിഎമ്മിന്റഎ കുത്തക മണ്ഡലമായ ആലത്തൂരിൽ പോയി സിപിഎം യുവാക്കളുടെ മാതൃകയും ഹരവുമായ പികെ ബിജുവിന് എതിരെ മത്സരിച്ചത്. ബിജുവിന്റെ വിദ്യാഭ്യാസ യോഗ്യത രമ്യയുടേതുമായി താരതമ്യം ചെയ്യാൻ എങ്കിലും കഴിയുമായിരുന്നോ? പിഎച്ച്ഡിക്കാരനാണ് ബിജു. രണ്ട് വട്ടം എംപിയായ വ്യക്തി. ദാരിദ്ര്യത്തിന്റേയും പട്ടിണിയുടേയും ഒക്കെ കഥ പഴയത് ആയിരുന്നെങ്കിലും ഇപ്പോൾ അങ്ങനെ അല്ല. ലണ്ടൻവരെയാണ് ആഡംബരത്തിന്റെ സൗഹൃദം നീട്ടിയിട്ടിരിക്കുന്നത്. എന്നാൽ രമ്യയോ ആരാണ് അവൾ? അവൾക്ക് ചൂണ്ടിക്കാണിക്കാൻ ഒരു ഡിഗ്രിയെങ്കിലുമുണ്ടോ? ഒരു അംഗനവാടി ടീച്ചറിന്റെ മാത്രം നിലവാരം. പാട്ട് പാടും എന്നത് മാത്രമാണ് ആകെയുള്ള ഒരു ഗുണം.

അതുകൊണ്ടാണ് അന്ന് സഖാത്തികളുടെ തമ്പുരാട്ടി ദീപ ടീച്ചർ പറഞ്ഞത് അമ്പലപ്പറമ്പിലെ പാട്ടുകാരി പാർലമെന്റിലേക്ക് പോയിട്ട് എന്ത് കാര്യമെന്ന്. അതുകൊണ്ടാണ് പികെ കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയപ്പോൾ സഖാക്കൾ ആകെ ഒന്ന് കുലുങ്ങി ചിരിച്ചത്. എന്തെങ്കിലും പെങ്ങളൂട്ടിക്ക് സംഭവിച്ചാൽ ആലത്തൂര്കാർക്കല്ലേ നാണക്കേട്.ഒടുവിൽ സഖാക്കൾ അവളുടെ ഒരു പടം പുറത്ത് വിട്ടു. ആകെ വിയർത്ത് ക്ഷീണിച്ച് മുടിയൊക്കെ പാറി കിടക്കുന്ന ഒരു ചിത്രം. ഒപ്പം അവർ മറ്റൊരു ചിത്രം കൂടി വെച്ചു. ഒരു നാടോടി സ്ത്രീയുടെ ചിത്രം കൂടെ. എങ്ങനെ ഉണ്ട് താരതമ്യം. ഒരു നാടോടി സ്ത്രീ വേണമോ നമ്മൾ ആലത്തൂരുകാരുടെ പ്രതിനിധിയായി. ഉഗ്രൻ നവോത്ഥാന ചോദ്യം.

പാട്ട് പാടുന്നത് പോലും ഉചിതമല്ല എന്ന് സഖാക്കൾ പറയുമ്പോൾ തമ്പാക്കന്മാരും തമ്പാട്ടിമാരും മാത്രമാണ് പാട്ട് പാടേണ്ടത് എന്ന്. തെരുവ് നാടകം എന്നൊക്കെ പറഞ്ഞ് നമ്മൾ തന്നെ ആശയപ്രചാരണം നടത്തും. അത് കീഴാളി വർഗത്തിന്റെ ഉന്നമനത്തിനായി ആണ് എന്ന് തെറ്റിദ്ധരിക്കരുത്. അതുകൊണ്ടാണ് ദീപ നിശാന്തിനെ പോലെയുള്ള കുലസ്ത്രീകളെ ഇറക്കി നമ്മൾ നവോത്ഥാനത്തിന്റൈ സ്ഫടികപാത്രം നിർമ്മിച്ച്‌കൊണ്ടിരുന്നത്. അവിടേക്കാണ് കീഴാള വർഗത്തിന്റഎ പ്രതിനിധി, ഒരു ബിരുദം പോലും ഇല്ലാത്ത യുവത്വം തുടങ്ങിയിട്ട് മാത്രം ഉള്ള ഉന്നതമായ രാഷ്ട്രീയ പാരമ്പര്യമില്ലാത്ത അമ്മ ഒരു തൊഴിലുറപ്പ് കാരി മാത്രമായിരുന്ന ഒരു ദളിത് സ്ത്രീ എങ്ങനെയാണ് മത്സരിക്കുക .

എന്നിട്ടും അവൾക്കൊപ്പം കേരളം ഒരുമിച്ച് നിന്നു. വിജയമായിരുന്നില്ല മറിച്ച് വിജയത്തിന്റഎ ഏറ്റവും വലിയ കിരീടധാരണമായിരുന്നു നാട്ടുകാർ രമ്യ ഹരിദാസന് നൽകിയത്. എന്നിട്ട് തീർന്നോ അവളുടെ അഹങ്കാരം. അങ്ങ് ഡൽഹി ലോക്‌സഭയിലെത്തി സ്പീക്കറെ പോലും അവൾ ചിരിപ്പിച്ചില്ലേ? നല്ലത് പറയിപ്പിച്ചില്ലേ, നാട്ടുകാരുടെ പ്രശ്‌നങ്ങളൊക്കെ ഉയർത്തിക്കൊണ്ട് വരാൻ തുടങ്ങിയില്ലേ? ഇങ്ങനെ പോയാൽ പാർട്ടിക്കാർ സ്വന്തമാക്കി വെച്ചിരുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിലാണ് പേടി തട്ടുന്നത്. അതും എല്ലാം സിപിഎമ്മിന്റെ സ്വന്തം മണ്ഡലങ്ങൾ. യൂത്തുകൊൺഗ്രസുകാർ എനിക്ക് ഒരു കാർ വാങ്ങി തരാം എന്ന് പറഞ്ഞപ്പോൾ അയ്യേ നെിക്ക് വേണ്ട. ഞാൻ കൈക്കൂലി വാങ്ങി കമ്മീഷൻ വാങ്ങി അത് വാങ്ങിക്കോളാം എന്ന് പറയേണ്ടിയിരുന്നില്ലേ? അത് ചെയ്തതും മത്സരിച്ചത്‌പൊലെ തന്നെ തെറ്റായിപ്പോയില്ലേ?

അന്ന് തെരഞ്ഞെടുപ്പ് സമയത്ത് എന്തിനായിരുന്നു ക്രൗഡ് ഫണ്ടിങ് എന്നൊക്കെ പറഞ്ഞ് രമ്യ തെരുവിലിറങ്ങിയത്? ബക്കറ്റ് നീട്ടി പിരിച്ചാൽ കാശ് കിട്ടും എന്ന് എത്ര തവണ സഖാക്കൾ തെളിയിച്ചതാണ്. അതുമല്ലെങ്കിൽ എത്രയോ കളങ്കിതരായ മുതലാളിമാർ ഒരു രസീതുമില്ലാതെ പണം തരുമായിരുന്നു. ചാക്ക് രാധാകൃഷ്ണൻ, സാന്റിയാഗോ മാർട്ടിൻ, ഫാരിസ് അബുബക്കർ എന്നിങ്ങനെ എത്ര മുതലാളിമാർ. അങ്ങനെയൊക്കെ ഉള്ളപ്പോൾ എന്തിനാണ് കൊച്ചേ നീ രസീത് അടിച്ച് 14 ലക്ഷം രൂപ ശേഖരിക്കാൻ ഇറങ്ങിയത്.

ഏഴ് നിയമസഭ സീറ്റുകളുമായി അങ്ങ് മുങ്ങിയ ഞങ്ങള് പിന്നാ എന്ന് ചെയ്യും. നാട്ടുകാരോട് പൈസ പിരിച്ച് കാറു വാങ്ങുന്നോ നിനക്ക് ബസിൽ കയറി നടന്നാൽ എന്താ കുഴപ്പം സൈക്കിളിൽ കയറി നടന്നാൽ എന്താ കുഴപ്പം. ഞങ്ങളുടെയോക്കെ നേതാക്കന്മാർ പണ്ടു ചെയ്തിരുന്നല്ലോ. ഇപ്പോഴും ഉണ്ട് അങ്ങ് വയനാട്ടിൽ ഒരു ശശീന്ദ്രൻ. അതുകൊണ്ടാണ് അദ്ദേഹത്തിന് മന്ത്രി സ്ഥാനം കൊടുക്കാതിരുന്നത്. പാർട്ടിയിൽ ഒരു പദവിയും കൊടുക്കാതിരുന്നത്. വീരേന്ദ്രകുമാറിന്റെ മകനോട് മത്സരിക്കുമ്പോൾ ജയിക്കുമെന്ന് കരുതിയില്ല.

അങ്ങനെയെങ്കിൽ സീറ്റും കൊടുക്കുമായിരുന്നില്ല. ഞങ്ങൾക്ക് ഇന്നോവ ക്രിസറ്റോവിൽ സഞ്ചരിക്കുന്നവരെ മാത്രം മതി. ഇടുക്കിയിൽ പ്രളയം കൊണ്ടു കണ്ണീരൊപ്പാൻ ആർക്കും വയ്യാതിരുന്നപ്പോൾ പാർട്ടി സെക്രട്ടറിക്ക് ക്രിസ്റ്റോ വാങ്ങി കൊടുത്തു. വടകരയിൽ തോറ്റ ജയരാജേട്ടനും വാങ്ങി നൽകി ക്രിസ്റ്റോ. ഞങ്ങളുടെ ദേശാഭിമാനിക്ക് കേരളം മുഴുവൻ യൂണിറ്റുകൾ ഉണ്ട്. അവിടെയോക്കെ അനേകം ഇന്നോവ ക്രിസ്റ്റോ കാറുകളുണ്ട്. ഏതു നോതാവിനും അത് ഇഷ്ടം പോലെ ഉപയോഗിക്കാം. ഞങ്ങളുടെ ചില നേതാക്കൾക്കും എല്ലാ യൂണിറ്റിലും ഉപയോഗിക്കാൻ ഞങ്ങൾ ഓരോ ക്രിസ്റ്റോ വാങ്ങിയിട്ടുണ്ട്.

അതോക്കെ അല്ലേ രമ്യ കണ്ടു പഠിക്കേണ്ടത്. അല്ലാതെ നീയിങ്ങനെ സ്വന്തം വഴി തേടിയാൽ ഞങ്ങൾ എന്തു ചെയ്യും. മിടുക്കിയാണ് ശൈലജ ടീച്ചർ ഞങ്ങളുടെ സഖാത്തി. 28000രൂപ മുടക്കിയാണ് കണ്ണട വാങ്ങിയത്. അതിനെക്കാൾ മിടുക്കനാണ് ഞങ്ങളുടെ സ്പീക്കർ 55000 രൂപ മുടക്കിയാണ് കണ്ണാടി വാങ്ങിയത്. ഞങ്ങടെ മുഖ്യമന്ത്രിക്ക് ഞങ്ങൾ വാരിക്കോരി നൽകും.

മുഖ്യമന്ത്രി വീട്ടിൽ നിന്നിറങ്ങി എവിടെയോക്കെ പോയോലും ഞങ്ങൾ അവിടെയോക്കെ പൊലീസിനെ നിർത്തും. അതിനി ലണ്ടനിൽ പോയപ്പോൾ ഭാര്യയ്ക്കും ടിക്കറ്റു കൊടുത്തു മകൾക്കും ടിക്കറ്റും കൊടുത്തു. മാത്രമല്ല ലണ്ടൻ തെരുവിലൂടെ അമേരിക്കയുടെ സിഐഎയുടെ ചാരന്മാർ ഞങ്ങളുടെ മുഖ്യമന്ത്രിയെ എന്തെങ്കിലും ചെയ്താൽ എന്നു കരുതി 10,20ലക്ഷം മുടക്കി ഒരു സ്വകാര്യ സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. എന്നിട്ട് നീ വേടിക്കുന്നത് എന്താണ് ഒരു മഹേന്ദ്രയുടെ 14ലക്ഷം രൂപയുടെ ഒരു കാർ. ഞങ്ങൾ സഖാക്കൾ ഭരിക്കുന്ന നാട്ടിൽ അത് പറ്റില്ല.

കണ്ടോ ഒടുവിൽ ഞങ്ങൾ പറഞ്ഞത് ശരിയാണെന്ന് നിങ്ങളുടെ വലിയ നേതാവ് തന്നെ പറഞ്ഞിരിക്കുന്നു.ആര് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വന്തം ചേട്ടനെപ്പോലെല്ലെ അദ്ദേഹം പറഞ്ഞത്. എന്റെ അനിയത്തിക്കുട്ടിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ വേണ്ടി ഞാനെരു മാതൃകയായെന്ന്. ഞങ്ങളുടെ മുല്ലപ്പള്ളി ഏട്ടൻ കൈയിൽ നിന്ന് കാശെടുത്ത് ഇതുവരെ എന്തെങ്കിലും വാങ്ങിയത് അറിയാവോ? ഇതുവരെ പിരിവു നടത്തിയത് അറിയാമോ?

പല തവണ ലോക് സഭയിലക്ക് പോയി പല തവണ നിയമസഭയിലെത്തി. കേന്ദ്രമന്ത്രിവരെ ആയി. അപ്പോഴോക്കെ ആരാ സഹായിച്ചത് ആ മാതൃക നിനക്ക് പിന്തുടർന്നുകൂടെ. അതു കൊണ്ടാണ് സഖാക്കൾ പറഞ്ഞത് മുല്ലപ്പള്ളി ഏട്ടനും കേട്ടത്. മുല്ലപ്പള്ളി ഏട്ടൻ പറഞ്ഞതോടെ എല്ലാം തീർന്നില്ല കൊച്ചെ. ഞങ്ങൾ തലമൂത്ത കാരണവന്മാർ എല്ലാവരും ഇവിടെയില്ലെ അതുപോലെയക്കെ അങ്ങ് ചെയ്താൽ മതി. കാശ് വേണമെങ്കിൽ പറഞ്ഞാൽ കൊണ്ടു തരാൻ ആളുണ്ടല്ലോ. അങ്ങനെ രശീതുകൊടുത്ത് ഭരിക്കേണ്ട. അതുകൊണ്ട് അഭ്യാസമൊക്കെ നിർത്തി എല്ലാ എംപിമാരും ചെയ്യുന്നതുപോലെ ചെയ്യുക. അതാണ് ആരോഗ്യത്തിനും ആയുസിനും ഭാവിക്കും നല്ലത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP