Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം അധ്വാനം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിൽ ഒന്നിന്റെ അധിപനായ നിറപറ ഉടമ ബിജു കർണ്ണനെ പോലും വെറും ഒരു മൂന്നാംകിട ശരീര കച്ചവടക്കാരിക്ക് വീഴ്‌ത്താൻ കഴിയുന്നത് എങ്ങനെ? ഫേസ്‌ബുക്ക് വാട്‌സാപ്പ് ചാറ്റിൽ വീണു പോകാൻ മാത്രം ദുർബലരാണോ നമ്മുടെ നന്മമരങ്ങൾ?സോഷ്യൽ മീഡിയ ചതിക്കുഴിയിൽ വീഴാതെ പിടിച്ചു നിൽക്കാൻ അടുത്ത തലമുറയ്ക്ക് വേണ്ടി എങ്കിലും എന്തെങ്കിലും ചെയ്യേണ്ട സമയം അതിക്രമിച്ചില്ലേ?

സ്വന്തം അധ്വാനം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിൽ ഒന്നിന്റെ അധിപനായ നിറപറ ഉടമ ബിജു കർണ്ണനെ പോലും വെറും ഒരു മൂന്നാംകിട ശരീര കച്ചവടക്കാരിക്ക് വീഴ്‌ത്താൻ കഴിയുന്നത് എങ്ങനെ? ഫേസ്‌ബുക്ക് വാട്‌സാപ്പ് ചാറ്റിൽ വീണു പോകാൻ മാത്രം ദുർബലരാണോ നമ്മുടെ നന്മമരങ്ങൾ?സോഷ്യൽ മീഡിയ ചതിക്കുഴിയിൽ വീഴാതെ പിടിച്ചു നിൽക്കാൻ അടുത്ത തലമുറയ്ക്ക് വേണ്ടി എങ്കിലും എന്തെങ്കിലും ചെയ്യേണ്ട സമയം അതിക്രമിച്ചില്ലേ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഇന്ന് മാധ്യമങ്ങളിൽ അതി പ്രാധാന്യം ലഭിച്ച വാർത്തയാണ് അതി പ്രശസ്തമായ അരി ബ്രാന്റ് നിറപറയുടെ ഉടമ ബിജു കർണനെ 49ലക്ഷം രൂപ ഒരു യുവതി പറ്റിച്ചുകൊണ്ടുപോയത്. ഈ നാട്ടിൽ തട്ടിപ്പുകൾ പതിവായതുകൊണ്ടു തന്നെ ഏതൊരാളുടെ 49ലക്ഷം രൂപ നഷ്ടമായാലും അത്ഭുതപ്പെടേണ്ടതൊന്നുമില്ല. നിങ്ങളുടെ ബാങ്കുകളിൽ സുരക്ഷിതം എന്നു കരുതി നിങ്ങൾ നിക്ഷേപിച്ചിരിക്കുന്ന പണം പോലും അടിച്ചുകൊണ്ടു പോകുന്ന വിരുതന്മാർ ഇവിടുണ്ടാവുകയും അതിന് നിങ്ങൾ ഉത്തരവാദികൾ ആവുന്ന ഈ നാട്ടിൽ ഇങ്ങനെയോക്ക സംഭവിച്ചതിൽ എന്തിന് അത്ഭുതപ്പെടണം.

പക്ഷേ ബിജു കർണന് ഈ പണം നഷ്ടപ്പെട്ടത് അറിഞ്ഞുകൊണ്ടു തന്നെയാണ്. ബിജു കർണനെ ഒരു യുവതി വാട്‌സ്ആപ്പിലൂടെയോ മെസഞ്ചറിലൂടെയോ ചാറ്റുകൾ നടത്തിയ ശേഷം അതു ഉപയോഗിച്ച് കുടുംബ ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് 49ലക്ഷം രൂപ തട്ടിയെടുത്തത്. അതായത് ബിജു കർണൻ അറിയാതെ ആ യുവതിക്ക് മുന്നിൽ തലവച്ചുകൊടുത്തു എന്ന് വാസ്തവം. സോഷ്യൽ മീഡിയയുടെ മറവിൽ അനേകം ക്രിമിനൽ സംഘങ്ങൾ വാഴുകയാണ്. ബിജു കർണനെപ്പോലെ ഭരണതലത്തിൽ ഉന്നത സ്വാധീനമുള്ള ഒരു വ്യവസായുടെ അനുഭം ഇതാണെങ്കിൽ എത്രയോ അധികം ആളുകളെ സോഷ്യൽ മീഡിയയിലെ കറുത്ത ബ്ലാക്ക് മെയിലിങ് സംഘങ്ങൾ പറ്റിക്കുന്നുണ്ടാകാം.

ബിജു കർണന്റെ സ്വാധീനത്തെക്കുറിച്ച് പറഞ്ഞത് വെറുതെയല്ല. കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്റെ മകനെ മുംബൈയ് കോടതിയിൽ ഹാജരാവുന്ന ബന്ധപ്പെട്ട വാർത്തയിൽ എടുത്ത് പറഞ്ഞിരുന്നത് ഒപ്പമെത്തിയത് ബിജു കർണൻ ആയിരുന്നു എന്നാണ്. അതായത് ഈ നാടു ഭരിക്കുന്ന സെക്രട്ടറിയുടെ മകന്റെ ഏറ്റവും വ്യക്തിപരമായ പ്രതിസന്ധിയിൽ ഒപ്പം ചെല്ലാൻ പറ്റിയ ബന്ധമുള്ള വ്യവസായി ആണ് ബിജു കർണൻ എന്നർഥം. സ്വന്തമായ അധ്വാനം കൊണ്ടും പിതാവിന്റെ അധ്വാനം കൊണ്ടും ശതകോടീശ്വരാനായ സാധാരണക്കാരനാണ് ബിജു കർണൻ.

ആ മനുഷ്യൻ കേവലം അരിശേഖരിച്ച് സംഭരിച്ച് വിറ്റ് ശതകോടികൾ ഉണ്ടാക്കിയപ്പോൾ നമ്മുടെ നാട്ടിൽ വിജയിച്ച ചെറുകിട വ്യവസായ യൂണിറ്റായി അതു മാറി. അനേകം പേർക്ക് ബിജു കർണൻ ജോലി നൽകിയിട്ടുള്ളത്. ഒരു സ്ത്രീയെ വേണമെങ്കിൽ എത്ര ലക്ഷം രൂപ വേണമെങ്കിലും കൊടുക്കാനുള്ള സാമ്പത്തിക ശേഷിയുണ്ട് ബിജുവിന്. എന്നിട്ടും സോഷ്യൽ മീഡിയയുടെ ചതികുഴിയിൽ വീണുപോയിട്ടുണ്ടെങ്കിൽ എത്ര വിദഗ്ധമായിട്ടായിരിക്കും ആ യുവതി ബിജുവിനെ ഇതിൽ കുടുക്കിയിട്ടുണ്ടാകുക. കൂടുതൽ കേൾക്കുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP