Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

1,41,947 ലക്ഷം കോടിയായിരുന്ന കേരളത്തിന്റെ കടം 2,64,459 ലക്ഷം കോടിയാക്കിയ മിടുക്ക്; ഉമ്മൻ ചാണ്ടി തുടങ്ങി വച്ച വിമാനത്താവളവും മെട്രോയും ഉദ്ഘാടനം ചെയ്ത കരുതൽ; വിഴിഞ്ഞവും സ്മാർട്ട് സിറ്റിയും ആറ്റിലെറിഞ്ഞ സാമർത്ഥ്യം; കാരുണ്യ മുതൽ റബ്ബർ കർഷകരെ വരെ വെള്ളം കുടിപ്പിച്ച സ്‌നേഹം; തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ആറുമാസം ശമ്പളം തരുമെന്ന് പറഞ്ഞ് അവരെ പിടിച്ച് പറിക്കുന്ന വാത്സല്യം; പിണറായിയുടെ നാലു വർഷം ചർച്ചയാവുമ്പോൾ

1,41,947 ലക്ഷം കോടിയായിരുന്ന കേരളത്തിന്റെ കടം 2,64,459 ലക്ഷം കോടിയാക്കിയ മിടുക്ക്; ഉമ്മൻ ചാണ്ടി തുടങ്ങി വച്ച വിമാനത്താവളവും മെട്രോയും ഉദ്ഘാടനം ചെയ്ത കരുതൽ; വിഴിഞ്ഞവും സ്മാർട്ട് സിറ്റിയും ആറ്റിലെറിഞ്ഞ സാമർത്ഥ്യം; കാരുണ്യ മുതൽ റബ്ബർ കർഷകരെ വരെ വെള്ളം കുടിപ്പിച്ച സ്‌നേഹം; തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ആറുമാസം ശമ്പളം തരുമെന്ന് പറഞ്ഞ് അവരെ പിടിച്ച് പറിക്കുന്ന വാത്സല്യം; പിണറായിയുടെ നാലു വർഷം ചർച്ചയാവുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

അഞ്ചുവർഷം കൊണ്ട് ചെയ്ത് തീർക്കാമെന്ന് പറഞ്ഞവയൊക്കെ നാല് വർഷം കൊണ്ട് പൂർത്തിയാക്കി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. ഇനി അതുകൊണ്ട് വിശ്രമത്തിന്റെയും സാവകാശത്തിന്റെയും ഒരു വർഷമായിരിക്കും മുഖ്യമന്ത്രിയുടെ മുമ്പിലുള്ളത്. അ‍ഞ്ച് കൊല്ലം കൊണ്ട് എന്തൊക്കെ ചെയ്ത് തീർക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു എന്നറിയണമെങ്കിൽ അന്നത്തെ സിപിഎമ്മിന്റെ പ്രകടനപത്രിക പരിശോധിക്കേണ്ടതുണ്ട്. അത് പരിശോധിക്കാൻ സമയം കിട്ടാത്തതുകൊണ്ട് ഓർമ്മയിലുള്ള ചില വികസനത്തിന്റെ കാര്യം പറയാം. ഉമ്മൻ ചാണ്ടി സർക്കാർ 2016ൽ അധികാരം ഒഴിയുമ്പോൾ കേരളത്തിന്റെ പൊതുകടം 1,41,947 ലക്ഷം കോടി രൂപയായിരുന്നു. അതിപ്പോൾ 2,64,459 ലക്ഷം കോടിയായിരിക്കുന്നു.

അതായത്, 1,22,512 ലക്ഷം കോടി രൂപ നാല് വർഷം കൊണ്ട് കൂടിയിരിക്കുന്നു എന്നർത്ഥം. കേരളത്തിന്റെ പൊതുകടം അ‍ഞ്ച് വർഷത്തെ ഭരണം പൂർത്തിയാക്കുമ്പോൾ ഇരട്ടിയാകുന്നത് ഈ നാടിന്റെ ചരിത്രത്തിൽ ആദ്യമായിരിക്കും. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ നിന്ന് പോകുമ്പോൾ ഇവിടെ 29 ബാറുകളായിരുന്നു ഉണ്ടായിരുന്നത്. 730ഓളം ബാറുകൾ അടച്ച് പൂട്ടി. ബെവ്കോയുടെ 10 ശതമാനം വീതം എല്ലാ വർഷവും അടച്ച് പത്ത് വർഷം കൊണ്ട് കേരളത്തെ സമ്പൂർണ മദ്യ നിരോധിത സംസ്ഥാനം ആക്കി മാറ്റും എന്നായിരുന്നു വാ​ഗ്ദാനവും ശ്രമവും. എന്നാൽ, ഉമ്മൻ ചാണ്ടി സർക്കാരിന്റെ മദ്യ വർജ്ജനവും മദ്യനിരോധനവും കളവാണെന്നും അവർ യഥാർത്ഥത്തിൽ മദ്യ ഉപഭോ​ഗം മാത്രമാണ് കൂട്ടിയതെന്നും, രണ്ട് പ്രശസ്തരായ സിനിമാതാരങ്ങളെ ഇറക്കിക്കൊണ്ട് പച്ചക്കള്ളം പറയിപ്പിച്ച് ഈ സർക്കാർ വാ​ഗ്ദാനം നൽകിയത് സമ്പൂർണ മദ്യനിരോധനമാണ്.

എന്നാൽ, നാല് വർഷം കൊണ്ട് 605 പുതിയ ബാറുകൾ തുടങ്ങിയിരിക്കുന്നു. പോരാഞ്ഞിട്ട്, ബാറുകളിൽ നിന്നും പാഴ്സലായി മദ്യം കൊടുക്കാൻ അനുമതി കൊടുത്തിരിക്കുന്നു. ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും അടക്കം 306 ചില്ലറ വിൽപ്പനശാലയുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ 1298 മദ്യവിൽപ്പന ശാലകൾ തുടങ്ങിയിരിക്കുന്നു. ഇത് രണ്ട് ഉദാഹരണങ്ങൾ മാത്രമാണ്. ഇങ്ങനെ എണ്ണിയെണ്ണി പറഞ്ഞാൽ ഉമ്മൻ ചാണ്ടി സർക്കാർ അഞ്ച് കൊല്ലം കൊണ്ട് ഈ നാട്ടിൽ എന്തൊക്കെ ചെയ്തുവോ അതെല്ലാം തച്ചുടച്ച് അതിനെതിരാക്കി മുമ്പോട്ട് കൊണ്ടുപോയി എന്നല്ലാതെ ഉയർത്തിക്കാട്ടാൻ എന്താണുള്ളത്.

ഞാൻ രാഷ്ട്രീയക്കാരനാവുകയല്ല. നിങ്ങൾ ആലോചിച്ച് നോക്കൂ, കഴിഞ്ഞ നാല് വർഷം കേരളത്തിൽ എന്ത് വികസനമാണ് ഉണ്ടായിട്ടുള്ളത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ചചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP