Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

68,000 കോടി ബാധ്യതയുള്ള എയർ ഇന്ത്യ എന്ന വെള്ളാനയെ എത്ര വേഗം കുഴിച്ചു മൂടുന്നുവോ അത്രയും രാജ്യസ്നേഹിയാണ് മോദിയെന്ന് പറയേണ്ടി വരും; ഓരോ ദിവസവും നികുതി പണത്തിൽ നിന്നും 50 കോടി വീതം കളയുന്ന ഈ മാരകായുധം കാക്കാൻ ആരാണ് ശ്രമിക്കുന്നത്? എയർ ഇന്ത്യയുടെ വിധി തന്നെ നമ്മുടെ ആനവണ്ടിക്കും ഉണ്ടായെങ്കിൽ എന്ന് ആശിക്കാനാവുമോ?

68,000 കോടി ബാധ്യതയുള്ള എയർ ഇന്ത്യ എന്ന വെള്ളാനയെ എത്ര വേഗം കുഴിച്ചു മൂടുന്നുവോ അത്രയും രാജ്യസ്നേഹിയാണ് മോദിയെന്ന് പറയേണ്ടി വരും; ഓരോ ദിവസവും നികുതി പണത്തിൽ നിന്നും 50 കോടി വീതം കളയുന്ന ഈ മാരകായുധം കാക്കാൻ ആരാണ് ശ്രമിക്കുന്നത്? എയർ ഇന്ത്യയുടെ വിധി തന്നെ നമ്മുടെ ആനവണ്ടിക്കും ഉണ്ടായെങ്കിൽ എന്ന് ആശിക്കാനാവുമോ?

മറുനാടൻ ഡെസ്‌ക്‌

എയർ ഇന്ത്യ അടച്ച് പൂട്ടുകയാണ്. ഇന്ത്യയുടെ ലോകത്തെ ഏറ്റവും പ്രശസ്തമായ ബ്രാൻഡാണ് എയർ ഇന്ത്യ. ആഫ്രിക്കയിലെ എത്യോപ്യ മുതൽ അമേരിക്കയിലെ വാഷിംങ്ടൺ വരെ, അല്ലെങ്കിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ മുതൽ ഗൾഫിലേയും മധ്യേഷ്യയിലേയും ഒക്കെ രാജ്യങ്ങൾ വരെ പറന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ മഹാരാജാവിന് അന്ത്യചുംബനം നൽകുകയാണ്. എയർ ഇന്ത്യ വാങ്ങാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ സർക്കാർ ചില നിബന്ധനകൾ മുന്നോട്ട് വെച്ചിരിക്കുന്നു. ഇതിന് മുമ്പ് ഒന്നിലേറെ തവണ എയർ ഇന്ത്യയുടെ ഭാഗികമായ വിൽപ്പനയ്ക്ക് സർക്കാർ ശ്രമിച്ചിരുന്നു. ഏറ്റവുമൊടുവിൽ 78 ശതമാനം വരെ വിൽക്കാൻ സർക്കാർ തയ്യാറായെങ്കിലും ആരും വാങ്ങാനായുി മുമ്പോട്ട് വന്നില്ല.

അതുകൊണ്ട്, ഇന്ന് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത് എയർ ഇന്ത്യ മുഴുവനായി വിൽക്കുന്നതിനാണ്. അതായത്, എയർ ഇന്ത്യ എന്ന കമ്പനിയും അതിന്റെ സബ്‌സിഡിയറി കമ്പനിയായ എയർ ഇന്ത്യ എക്സ്‌പ്രസും മുഴുവനായും ഏതെങ്കിലും ഒരു സ്വകാര്യ വ്യക്തിക്ക് വിൽക്കാൻ തയ്യാറാവുന്നു. ഏതെങ്കിലും ഒരു വിദേശ കമ്പനിക്ക് ഇത് വാങ്ങാൻ താല്പര്യം ഉണ്ടെങ്കിൽ അവർക്ക് ഇന്ത്യയിലെ ഏതെങ്കിലും ഒരു കമ്പനിയുമായി സഖ്യത്തിൽ ഏർപ്പെടണം എന്ന് മാത്രം. കാരണം പൂർണമായും വിദേശ നിക്ഷേപം വിമാന കമ്പനികളിൽ നടത്തുന്നതിന് ഇന്ത്യ ഇപ്പോഴും അനുമതി നൽകിയിട്ടില്ല. ഗൾഫിലെ പ്രമുഖമായ എത്തിഹാതും ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ഇൻഡിഗോയും ഇതിന് മുമ്പ് എയർ ഇന്ത്യ വാങ്ങാൻ ശ്രമിച്ചെങ്കിലും അത് പൂർത്തിയാകാതെ പോയത് എയർ ഇന്ത്യയുമായി ബന്ധപ്പെട്ട് വരുന്ന ശതകോടികളുടെ നഷ്ടം തന്നെയാണ്.

എയർ ഇന്ത്യക്ക് ഏതാണ്ട് 68,000 കോടി രൂപയുടെ ബാധ്യത മാത്രമുണ്ട്. അതിൽ 23,000കോടി രൂപ ഏറ്റെടുക്കാൻ തയ്യാറുള്ളവർക്ക് മാത്രമേ എയർ ഇന്ത്യ വിൽക്കാൻ കഴിയൂ. അതായത്, എയർ ഇന്ത്യ എന്ന ഇന്ത്യയുടെ അഭിമാന കമ്പനി ആരെങ്കിലും വാങ്ങണമെങ്കിൽ അവർക്ക് അതുവഴി ലഭിക്കുന്നത് ആസ്തിയല്ല, നേരെമറിച്ച് 23,000 കോടി രൂപയുടെ ബാധ്യതയാണ്. ബാക്കി ബാധ്യതകൾ ഒരുപക്ഷേ സർക്കാർ ഏറ്റെടുക്കുകയും വീട്ടുകയും ചെയ്യുമായിരിക്കും. അതുകൊണ്ടു തന്നെ ഈ വിമാനക്കമ്പനി വാങ്ങാൻ ആരെങ്കിലും മുമ്പോട്ട് വരുമോ എന്ന ഉറപ്പില്ല. പ്രത്യേകിച്ച് മുംബെയിലേയും ഡൽഹിയിലേയും ആസ്ഥാന മന്ദിരങ്ങൾ ഈ കമ്പനി വിൽപ്പനയ്‌ക്കൊപ്പം വിൽക്കുന്നുമില്ല. അത് ഇന്ത്യാ ഗവൺമെന്റിന്റെ സ്വത്തായി തുടരും. ബാക്കി ഓഫീസുകളും സ്ഥാപനങ്ങളും 127 വിമാനങ്ങളും അടക്കമുള്ള സ്വത്തുക്കളാണ് വിൽക്കുന്നത്.

അവയെല്ലാം കൂടി വിറ്റ ശേഷം 23,000 കോടി രൂപ ബാധ്യതയും അടച്ചാൽ എന്ത് ലാഭം എന്ന് ആരെങ്കിലും ചോദിച്ചാൽ അത്ഭുതപ്പെടാനില്ല. അതുകൊണ്ട് എയർ ഇന്ത്യയുടെ വിൽപ്പന നടക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. അഥവാ അത് നടന്നില്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റിന് ലഭിക്കാൻ ഇടയുള്ള ശതകോടികൾ നഷ്ടപ്പെടുത്തിക്കൊണ്ട് അത് അടച്ച് പൂട്ടും എന്ന് സർക്കാർ കട്ടായം പറഞ്ഞിരിക്കുന്നു. അതായത്, എയർ ഇന്ത്യ ആരും വാങ്ങിയില്ലെങ്കിൽ ഇപ്പോഴുള്ള ആസ്തി മൂല്യങ്ങളൊക്കെ വിറ്റൊഴിഞ്ഞ് എയർ ഇന്ത്യ അടച്ച് പൂട്ടും എന്നർത്ഥം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP