Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന:സാക്ഷിയെ എരിതീയിൽ എരിയുന്ന ഹീനന്മാർക്ക് വേണ്ടത് സജ്ജനാർമാർ വിധിക്കുന്ന അതിതീവ്ര വിധി; ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാതിരിക്കാൻ ആയിരം കുറ്റവാളികളെ അഴിച്ച് വിടുന്ന നാട്ടിൽ കൊടും കുറ്റവാളികൾക്ക് ഞെട്ടൽ ഉണ്ടാവട്ടെ; ആകെ നിരാശ ബാക്കിയാവുന്നത് വേദനിച്ച് നരകിക്കാതെ ഞൊടിയിടയിൽ ഈ പരിഷകൾ കടന്ന് പോയതിനെ ഓർത്ത് മാത്രം; വെറും 9 ദിവസം കൊണ്ട് ഹൈദരാബാദിലെ യുവ ഡോക്ടർക്ക് നീതി ലഭിക്കുമ്പോൾ..

മന:സാക്ഷിയെ എരിതീയിൽ എരിയുന്ന ഹീനന്മാർക്ക് വേണ്ടത് സജ്ജനാർമാർ വിധിക്കുന്ന അതിതീവ്ര വിധി; ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാതിരിക്കാൻ ആയിരം കുറ്റവാളികളെ അഴിച്ച് വിടുന്ന നാട്ടിൽ കൊടും കുറ്റവാളികൾക്ക് ഞെട്ടൽ ഉണ്ടാവട്ടെ; ആകെ നിരാശ ബാക്കിയാവുന്നത് വേദനിച്ച് നരകിക്കാതെ ഞൊടിയിടയിൽ ഈ പരിഷകൾ കടന്ന് പോയതിനെ ഓർത്ത് മാത്രം; വെറും 9 ദിവസം കൊണ്ട് ഹൈദരാബാദിലെ യുവ ഡോക്ടർക്ക് നീതി ലഭിക്കുമ്പോൾ..

മറുനാടൻ ഡെസ്‌ക്‌

വെറും ഒമ്പത് ദിവസം. അത്രനാളെ വേണ്ടിവന്നുള്ളു ഇന്ത്യയുടെ മന:സാക്ഷി ഒരേപോലെ തേങ്ങലടിച്ച് കരഞ്ഞ ഒരു കൊടുംകുറ്റത്തിന് ശിക്ഷ വിധിക്കാൻ. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ആദ്യമായാവും നാലുപേർക്ക് ഒമ്പത് ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി വധശിക്ഷ കൊടുക്കുന്നത്. ഒരാളെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുക. അയാളുമായി കൊണ്ടുനടന്ന് തെളിവുകൾ ശേഖരിക്കുക. അതിന് ശേഷം കുറ്റപത്രം സമർപ്പിക്കുക. അയാൾക്ക് അർഹമായ സകല നിയമപരമായ സഹായങ്ങളും ചെയ്തുകൊടുക്കുക. വിചാരണത്തടവുകാരനായി ദിവസങ്ങളോളം ജയിലിൽ സൂക്ഷിക്കുക. സ്വാധീനമുണ്ടെങ്കിൽ ജാമ്യം നൽകി വീട്ടിൽ വിടുക. അങ്ങനെ വർഷങ്ങളോളം വിചാരണ പ്രക്രിയകൾ എല്ലാം ഹൈദരാബാദിലെ ആ വനിതാ യുവ ഡോക്ടറുടെ ജീവൻ എടുത്തവരുടെ കാര്യത്തിൽ ഇല്ലാതായി തീർന്നു.

നവംബർ മാസം 27-ാം തീയതി രാത്രിമുഴുവൻ വേദനയുടെ അങ്ങേത്തലക്കലേക്ക് തള്ളിവിട്ട് വയറ്റിലേക്കും വായിലേക്കും മദ്യം ഒഴിച്ചുകൊടുത്ത് ക്രൂരമായി പീഡിപ്പിച്ച ശേഷം അതിക്രൂരമായി കൊന്നുതള്ളിയ ആ പെൺകുട്ടിക്ക് ഇത്രവേഗം നീതി കിട്ടുമെന്ന് ആരെങ്കിലും കരുതിയോ? ആരും കരുതിയില്ല. ഇപ്പോൾ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തിറങ്ങുന്നു, മനുഷ്യാവകാശം ഓരോ ക്രിമിനലുകൾക്കും ഉണ്ട്. അതുകൊണ്ട് വിചാരണ ഇല്ലാതെ വെറുതെ വെടിവെച്ച് കൊല്ലുന്നത് അന്യായമാണ് എന്ന് പറഞ്ഞ്.

ഏതൊരു കുറ്റാരോപിതനും അവൻ നിരപരാധിയാണ് എന്ന് തെളിയിക്കുന്നതിന് ആവശ്യമായ സമയവും സാഹചര്യവും ഒരുക്കണമെന്നും വിചാരണയില്ലാതെ ആരെയും കൊന്നു കളയുകയോ കുറ്റവാളിയെന്ന് പ്രഖ്യാപിക്കുകയോ ചെയ്യരുതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പ്രത്യേകിച്ച്, രാഷ്ട്രീയ പകപോക്കലിന് വേണ്ടിയാണ് ഈ നാട്ടിലെ പല കേസുകളും ഉണ്ടാകുന്നത് എന്ന് കണക്കിലെടുക്കുമ്പോൾ. എന്നാൽ, ഹൈദരാബാദിലെ ഒരു പെൺകുട്ടിയെ കാമാർത്തി തീർക്കുന്നതിന് വേണ്ടി അർദ്ധരാത്രി മുഴുവൻ പീഡിപ്പിച്ച് കൊന്നു തള്ളിയ നരാധമന്മാർക്കു വേണ്ടി നിരപരാധികളായിരിക്കുമോ എന്ന് സംശയിക്കുന്നവർക്ക് വേണ്ടി ഉണ്ടാക്കി വെച്ചിരിക്കുന്ന നിയമത്തിന്റെ സാധുതകളും പഴുതുകളും അനുവദിച്ചുകൂടാ.

ഡൽഹിയിലെ പെൺകുട്ടിയെ അതിക്രൂരമായി അർദ്ധരാത്രിയുടെ മറവിൽ ഇല്ലാതാക്കി കളഞ്ഞ നരാധമന്മാരിൽ ഒരാൾ ഇന്നും സുഖമായി കൈവിലങ്ങുകൾ ഇല്ലാതെ നിയമത്തിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റി ഡൽഹി തെരുവിലൂടെ മറ്റൊരാളെ പീഡിപ്പിക്കാൻ കിട്ടുമോ എന്ന് പ്രാർത്ഥിച്ചു കൊണ്ട് കയ്യും വീശി നടക്കുന്നുണ്ട് എന്ന് മറക്കരുത്. ബാക്കി പ്രതികളെയൊക്കെ കൊന്നുകളയാൻ ആരാച്ചാരില്ലാത്തതുകൊണ്ട് മുമ്പോട്ട് പോകുകയാണ്. ഒരാൾക്ക് വധശിക്ഷ വിധിച്ചാൽ പോലും വർഷങ്ങളോളം നീട്ടിക്കൊണ്ടു പോകുന്നതിന് നമ്മുടെ നാട്ടിലെ നിയമശാസ്ത്രം അനുവദിക്കുന്നുണ്ട്. അത് തെറ്റാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന രാജ്യത്തിന്റെ നിയമം ജനാധിപത്യത്തിന്റെ ശക്തി തന്നെയാണ്. എന്നാൽ, ഒരുവൻ കുറ്റവാളിയാണ് എന്ന് ഉറപ്പായാൽ അവൻ മനസാക്ഷിയെ മരവിപ്പിക്കുന്ന ഹീനകൃത്യം ചെയ്ത് സായൂജ്യമടയുന്നവനാണ് എന്ന് ഉറപ്പുവരുത്തിയാൽ ഒരു നിമിഷം പോലും അവൻ ജീവിക്കാതിരിക്കുന്നതാണ് നല്ലത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP