Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോഹനൻ വൈദ്യർക്കെതിരെയും മറിയം ത്രേസ്യക്കെതിരെയും ഉറഞ്ഞു തുള്ളുന്ന ഐഎംഎ നേതാവ് ഡോ.സുൽഫിക്ക് എന്താണ് ഷാജഹാൻ യൂസഫ് എന്ന തട്ടിപ്പുകാരനെക്കുറിച്ച് വാ തുറക്കാൻ ഇത്ര പേടി; മതം മാറ്റവും വ്യാജചികിത്സയും ശീലമാക്കിയ അൽഷിഫ ആശുപത്രി ഉടമ എങ്ങനെയാണ് ഇത്രയും നാൾ ഐഎംഎ അംഗമായി തുടരുന്നത്? തട്ടിപ്പുകളെക്കുറിച്ച് പരാതി ഉണ്ടായിട്ടും തീരുമാനം എടുക്കാൻ എന്തുകൊണ്ടാണ് രണ്ടു വർഷം താമസം വന്നത്?

മോഹനൻ വൈദ്യർക്കെതിരെയും മറിയം ത്രേസ്യക്കെതിരെയും ഉറഞ്ഞു തുള്ളുന്ന ഐഎംഎ നേതാവ് ഡോ.സുൽഫിക്ക് എന്താണ് ഷാജഹാൻ യൂസഫ് എന്ന തട്ടിപ്പുകാരനെക്കുറിച്ച് വാ തുറക്കാൻ ഇത്ര പേടി; മതം മാറ്റവും വ്യാജചികിത്സയും ശീലമാക്കിയ അൽഷിഫ ആശുപത്രി ഉടമ എങ്ങനെയാണ് ഇത്രയും നാൾ ഐഎംഎ അംഗമായി തുടരുന്നത്? തട്ടിപ്പുകളെക്കുറിച്ച് പരാതി ഉണ്ടായിട്ടും തീരുമാനം എടുക്കാൻ എന്തുകൊണ്ടാണ് രണ്ടു വർഷം താമസം വന്നത്?

മറുനാടൻ ഡെസ്‌ക്‌

നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ദുരന്തം ഏതെന്ന് ചോദിച്ചാൽ, മാധ്യമങ്ങൾക്ക് പരസ്യം കൊടുത്താൽ ഏത് വിഷവും ഇവിടെ തൂക്കിവിൽക്കാൻ കഴിയും എന്നതാണ്. അത്തരത്തിൽ അനേകം സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്. പരസ്യക്കാരായ അതിസമ്പന്നർ നടത്തുന്ന ക്രിമിനൽ കുറ്റങ്ങൾ പോലും ആരും ഒരിക്കലും അറിയുകയില്ല. കരിക്കിനേത്ത് ജോസ് എന്ന ടെക്‌സ്റ്റയിൽസ് ഉടമ തന്റെ ഒരു ജീവനക്കാരനെ തല്ലിക്കൊന്നിട്ട് പോലും കേരളീയ സമൂഹം അറിയാതെ പോയത് പരസ്യത്തിന്റെ തിണ്ണമിടുക്കിലാണ്. ആട്, മാഞ്ചിയം, തേക്ക് തുടങ്ങിയ ഏത്തരം തട്ടിപ്പും ഈ നാട്ടിൽ നടത്താൻ മാധ്യമങ്ങൾക്ക് പരസ്യം കൊടുത്താൽ മതി. ഒടുവിൽ, അതൊരു തട്ടിപ്പാണ് എന്ന് തിരിച്ചറിഞ്ഞാൽ പോലും ആരും അറിയുകയില്ല.

വർഷങ്ങളോളം മാധ്യമങ്ങൾക്കും ചാനലുകൾക്കും പരസ്യം കൊടുത്ത് നടത്തിയ ഒരു തട്ടിപ്പാണ് ഇടപ്പള്ളിയിലെ അൽ ഷിഫ പൈൽസ് ആശുപത്രി. ഇടപ്പള്ളിയിലെ അൽ ഷിഫ പൈൽസ് ആശുപത്രിയിൽ ചികിത്സിച്ചിരുന്ന ഷാജഹാൻ യൂസഫ് എന്നയാൾ എംബിബിഎസ് പോലും പാസായിരുന്നില്ല എന്ന വസ്തുത പുറം ലോകം അറിഞ്ഞത് ഏതാണ്ട് രണ്ട് കൊല്ലം മുമ്പാണ്. മറുനാടനായിരുന്നു ഈ വാർത്ത പുറംലോകത്തോട് വിളിച്ച് പറഞ്ഞത്. അന്ന് വരെ കേരളത്തിലെ മുഴുവൻ മാധ്യമങ്ങളിലും ചാനലുകളിലും അൽ ഷിഫയുടെ പരസ്യം നിറഞ്ഞാടുകയായിരുന്നു. ഈ ആശുപത്രിക്കെതിരെ ഉണ്ടായ ചില പരാതികളെ കുറിച്ച് ഞങ്ങൾ വാർത്തയാക്കുകയും തുടർന്നുള്ള അന്വേഷണം ഇതൊരു തട്ടിപ്പ് സ്ഥാപനമാണെന്ന് കണ്ടെത്തുകയായിരുന്നു. ഒടുവിൽ, അൽ ഷിഫ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുകയും ഷാജഹാൻ യൂസഫ് എന്ന് ഡോക്ടറെ അയോഗ്യനാക്കുകയും ചെയ്തു.

അയാളെ അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടു വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം ഐഎംഎ-ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ കേരള ബ്രാഞ്ച് കുറ്റം സമ്മതിച്ചിരിക്കുന്നു. യാതൊരുവിധ യോഗ്യതകളും ഇല്ലാത്ത ഒരാൾ എങ്ങനെയാണ് ഐഎംഎയുടെ മെമ്പറായി പരിലസിച്ചത് എന്ന് കണ്ടെത്താൻ ശ്രമിക്കാം എന്നാണ് ഐഎംഎ പറയുന്നത്. അതായത്, എംബിബിഎസ് പോലും പാസാകാത്ത ഒരാൾ പൈൽസ് സ്‌പെഷ്യലിസ്റ്റാണ് എന്ന് പറഞ്ഞ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അംഗത്വമെടുത്ത് ഇവിടെ വ്യജ ചികിത്സ നടത്തി എന്നർത്ഥം. ഈ ഷാജഹാൻ യൂസഫിനെതിരെ അനേകം പരാതികൾ വേറെയുമുണ്ട്. ചികിത്സാ പിഴവിന്റെ പേരിൽ മാത്രമല്ല, മതം മാറ്റത്തിന്റെ പേരിൽ പോലും ഷാജഹാൻ ആരോപണം നേരിടുന്നു. ജീവനക്കാരെയും രോഗികളെയും ഇസ്ലാമിക മതത്തിലേക്ക മാറ്റി വിദേശത്തേക്ക് കൊണ്ടുപോയി എന്ന് എൻഐഎ സംശയിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. ഒക്കെ ഈ വ്യാജ ചികിത്സയുടെ പേരിലായിരുന്നു.

എന്റെ ചോദ്യം അതല്ല. എന്തുകൊണ്ടാണ് ഐഎംഎയും ഐഎംഎയുടെ തലവൻ ഡോക്ടർ സുൽഫിയും ഒക്കെ ഈ തട്ടിപ്പ് ഇതുവരെ തിരിച്ചറിയാതെ പോയത് എന്നതാണ്. ഞങ്ങൾ ഇത് വാർത്തയാക്കുകയും മറ്റ് മാധ്യമങ്ങൾ അത് ഏറ്റ് പിടിക്കുകയും ചെയ്തപ്പോൾ മാത്രമാണ് അയാളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. എന്നിട്ടും അയാളുടെ യോഗ്യതകൾ വ്യാജമാണ് എന്ന് തിരിച്ചറിയാൻ രണ്ട് കൊല്ലം വേണ്ടിവന്നു. ഇപ്പോൾ ഔദ്യോഗികമായി ഒരു വ്യാജ ഡോക്ടറായി ഷാജഹാൻ യൂസഫിനെ ഐഎംഎയുടെ നേതാവ് ഡോക്ടർ സുൽഫി പ്രഖ്യാപിച്ചിരിക്കുന്നു. ഇതേ ഡോക്ടർ സുൽഫിയാണ് കഴിഞ്ഞ ദിവസം മറിയം ത്രേസ്യ എന്ന കന്യാസ്ത്രീയെ വിശുദ്ധയായി പ്രഖ്യാപിച്ചതിനെതിരെ ഉറഞ്ഞുതുള്ളിയത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP