Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശത്ത് നിന്നും ശതകോടികൾ എത്തിച്ച് രാജ്യവിരുദ്ധപ്രവർത്തനം നടത്തുന്നവരെ നിലയ്ക്ക് നിർത്താൻ ശ്രമിക്കുമ്പോൾ ന്യൂനപക്ഷ പീഡനം എന്ന് നിലവിളിക്കുന്നത് ജോൺ താരുമാർക്ക് വേണ്ടിയാണെങ്കിൽ ആ പരിപ്പ് ഈ നാട്ടിൽ വേവില്ല; സകല നിയമങ്ങളെയും നോക്കുകുത്തിയാക്കിക്കൊണ്ട് കള്ളപ്പണം വെളുപ്പിക്കാൻ സുവിശേഷ വേലയുടെ പേരിൽ പാവപ്പെട്ട രോഗികളെ പറ്റിക്കുന്ന കള്ള സുവിശേഷക്കാർക്ക് മൂക്കു കയറിടാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്; കള്ള പ്രവാചകന്മാർക്കെതിരെ വിശ്വാസ സമൂഹവും ഉണരട്ടെ

വിദേശത്ത് നിന്നും ശതകോടികൾ എത്തിച്ച് രാജ്യവിരുദ്ധപ്രവർത്തനം നടത്തുന്നവരെ നിലയ്ക്ക് നിർത്താൻ ശ്രമിക്കുമ്പോൾ ന്യൂനപക്ഷ പീഡനം എന്ന് നിലവിളിക്കുന്നത് ജോൺ താരുമാർക്ക് വേണ്ടിയാണെങ്കിൽ ആ പരിപ്പ് ഈ നാട്ടിൽ വേവില്ല; സകല നിയമങ്ങളെയും നോക്കുകുത്തിയാക്കിക്കൊണ്ട് കള്ളപ്പണം വെളുപ്പിക്കാൻ സുവിശേഷ വേലയുടെ പേരിൽ പാവപ്പെട്ട രോഗികളെ പറ്റിക്കുന്ന കള്ള സുവിശേഷക്കാർക്ക് മൂക്കു കയറിടാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്; കള്ള പ്രവാചകന്മാർക്കെതിരെ വിശ്വാസ സമൂഹവും ഉണരട്ടെ

മറുനാടൻ ഡെസ്‌ക്‌

വിദേശത്ത് നിന്നും ഇന്ത്യാമഹാരാജ്യത്തേക്ക് ദൈനംദിനം എത്തിക്കൊണ്ടിരിക്കുന്നത് ശതകോടികളുടെ വിദേശ ഫണ്ടുകളാണ്. അതിൽ മഹാഭൂരിപക്ഷവും എത്തുന്നത് മതന്യൂനപക്ഷങ്ങളുടെ പേരിലുള്ള സംഘടനകളുടെയും നേതാക്കന്മാരുടെയും പേരിലും. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഒരുപക്ഷേ ക്രൈസ്തവ സുവിശേഷ സംഘടനകളാവാം. നമുക്കൊരിക്കലും വിശ്വസിക്കാൻ പോലും പ്രയാസമുള്ള കോടികളുടെ കണക്ക് കെ പി യോഹന്നാൻ എന്ന ഒരു സഭയുടെ തലവൻ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബിലീവേഴ്‌സ് ചർച്ചിന്റെ പല സംഘടനകളുടെയും പേരിൽ നാട്ടിൽ എത്തിച്ചതിന്റെ കണക്കുകൾ പുറംലോകം അറിഞ്ഞിരുന്നു. നമ്മൾ കരുതുന്നത് പോലെ പത്ത് കോടിയും നൂറുകോടിയും ഒന്നുമല്ല ആയിരവും രണ്ടായിരവും അയ്യായിരവും കോടി രൂപയാണ് കെ പി യോഹന്നാന്റെ സഭയും അതുമായി ബന്ധപ്പെട്ട സംഘടനകളും വർഷം തോറും നമ്മുടെ നാട്ടിലേക്ക് എത്തിക്കുന്നത് എന്ന കണക്കുകൾ പുറത്തുവന്നു.

അത്തരം സംഘടനകൾ രാജ്യം അനുവദിക്കുന്ന നിയമം അനുസരിച്ചും രാജ്യത്തെ ഭരണഘടന നൽകുന്ന ന്യൂനപക്ഷ സംരക്ഷണത്തിന്റെ ലേബലിലും ആണ് നിയമപരമായി ചെയ്യുന്നത് എങ്കിൽ ചെയ്യട്ടെ. ആ പണമൊക്കെ അവർ ധൂർത്തടിക്കുകയാണെന്നും സ്വകാര്യ സ്വത്ത് വാങ്ങിക്കൂട്ടുകയാണ് എന്നുമുള്ള ആരോപണങ്ങൾ ഉയരുമ്പോഴും അതൊന്നും ഇതുവരെയും കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ടിട്ടില്ല. അതേസമയം, കുറച്ച് പാവങ്ങൾക്ക് പണവും ജീവിതവരുമാനവും നൽകിയ ശേഷം ഭൂരിപക്ഷം വരുന്ന പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പല സംഘടനകളും ഉപയോഗിക്കുന്നു എന്നത് കേന്ദ്രസർക്കാർ ഗൗരവമായി എടുത്തിരിക്കുകയാണ്. ഇതുവരെ നാട് ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാർ ഇത്തരം വിദേശ ഫണ്ടുകളോട് വളരെ തണുത്തതും വളരെ മൃദുവായ ഒരു സമീപനമാണ് സ്വീകരിച്ചിരുന്നത് എങ്കിൽ മോദി സർക്കാർ ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്‌ച്ചയും ഇല്ലാത്ത നിലപാടാണ് എടുക്കുന്നത്.

നമ്മുടെ നാട്ടിലെ വ്യവസ്ഥാപിതമായ സഭാ സമുദായങ്ങൾ പോലും ഇത്തരത്തിൽ വിദേശത്ത് നിന്നും പണം കൊണ്ടുവരുന്നുണ്ട എന്നതാണ് ഞെട്ടിക്കുന്ന യാതാർത്ഥ്യം. പെന്തക്കോസ്തൽ ചർച്ചുകളും ആൾദൈവങ്ങളും കൊണ്ടുവരുന്നത് നമുക്ക് മനസ്സിലാക്കാം. എന്നാൽ, വ്യവസ്ഥാപിത സഭകളും അതിന് കീഴിലുള്ള സംഘടനകളും പോലും വിദേശത്ത് നിന്നും ശതകോടികൾ നമ്മുടെ നാട്ടിലേക്ക് എത്തുന്നു. ഇങ്ങനെ പണം കൊടുക്കുന്നവർക്ക് ചില വ്യക്തമായ താൽപര്യങ്ങളും നിഗൂഡമായ ലക്ഷ്യങ്ങളും ഉണ്ടാകും എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട. സുവിശേഷവത്ക്കരണം എന്നത് പണം കൊടുത്തുകൊണ്ട് നടത്താൻ കഴിയുന്നതല്ല എന്നറിഞ്ഞുകൊണ്ട് തന്നെ സുവിശേഷത്തിന്റെ പേരിലും സംഘടനാപ്രവർത്തനത്തിന്റെ പേരിലുമൊക്കെ ഇവർ പണം കൊടുക്കുന്നത് തീർച്ചയായും ഇന്ത്യാമഹാരാജ്യത്തിന്റെ താൽപര്യങ്ങൾക്ക് ഒട്ടും യോജിക്കുന്നതല്ല.

അതുകൊണ്ടാണ് മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നിയമം ലംഘിച്ചുകൊണ്ട് പണം കൊണ്ടുവരുന്ന സംഘടനകളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തിയത്. അപ്പോൾ ന്യൂനപക്ഷ അവകാശം എന്ന് പറഞ്ഞുകൊണ്ട് അനേകം പേർ നെഞ്ചത്തടിച്ച് വിലപിക്കുന്ന കാഴ്‌ച്ചകൾ നമ്മൾ കണ്ടു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP