Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഡ്ഢിത്തരം കാട്ടിയതിന് പിടിയിലായപ്പോൾ പേടിച്ച് വിറച്ച് നിക്കറിൽ മുള്ളി നിന്ന ഒരു പാവത്തെ കോളറിന് പിടിച്ചിറക്കി കസ്റ്റഡിയിൽ എടുത്തപ്പോൾ പാരിപ്പള്ളി എസ്‌ഐയ്ക്ക് എന്ത് സുഖമാണ് ലഭിച്ചത്? കേസുകളുടെ എണ്ണം കൂട്ടി സകലരേയും പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുമ്പോൾ അവിടെ ഉള്ളവർക്ക് സോഷ്യൽ ഡിസ്റ്റൻസിങ് ബാധകമല്ലേ? നിയമ ലംഘകരെ തല്ലാനും നാണം കെടുത്താനും എന്ത് നിയമമാണ് അനുവദിക്കുന്നത് ? കൊറോണയുടെ പേരിൽ പിണറായി പൊലീസ് അഴിഞ്ഞാടുമ്പോൾ

വിഡ്ഢിത്തരം കാട്ടിയതിന് പിടിയിലായപ്പോൾ പേടിച്ച് വിറച്ച് നിക്കറിൽ മുള്ളി നിന്ന ഒരു പാവത്തെ കോളറിന് പിടിച്ചിറക്കി കസ്റ്റഡിയിൽ എടുത്തപ്പോൾ പാരിപ്പള്ളി എസ്‌ഐയ്ക്ക് എന്ത് സുഖമാണ് ലഭിച്ചത്? കേസുകളുടെ എണ്ണം കൂട്ടി സകലരേയും പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുമ്പോൾ അവിടെ ഉള്ളവർക്ക് സോഷ്യൽ ഡിസ്റ്റൻസിങ് ബാധകമല്ലേ? നിയമ ലംഘകരെ തല്ലാനും നാണം കെടുത്താനും എന്ത് നിയമമാണ് അനുവദിക്കുന്നത് ? കൊറോണയുടെ പേരിൽ പിണറായി പൊലീസ് അഴിഞ്ഞാടുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

മോദി സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗൺ തുടരുകയാണ്. അത്യാവശ്യമില്ലാത്ത ഒരു കാര്യത്തിനും ആരും വീടിന് പുറത്തിറങ്ങരുത് എന്നതാണ് രാജ്യത്തെ നിയമം. അത് ഇന്ത്യയിൽ മാത്രമുള്ള നിയമമല്ല, ലോകം എമ്പാടുമുള്ള നിയമമാണ്. അത്യാവശ്യം എന്ന് പറഞ്ഞാൽ ആശുപത്രിയിൽ പോകുക, മരുന്ന് വാങ്ങുക, ഭക്ഷണം തികയാതെ വന്നാൽ പ്രാദേശികമായി തന്നെ അത് വാങ്ങുക തുടങ്ങിയവയാണ്. നിർഭാ​ഗ്യവശാൽ, വിജനമായി കിടക്കുന്ന റോഡിലൂടെ വെറുതെ വണ്ടിയോടിച്ച പോകുന്നതിന്, അതും അതിവേ​ഗത്തിൽ ഓടിച്ച് പോകുന്നതിനുള്ള ആവേശം കാരണം അനേകംപേർ ഇപ്പോഴും തെരുവിൽ ഇറങ്ങിക്കൊണ്ടിരിക്കുന്നു. അവരെയൊക്കെ തടയേണ്ടത് ആവശ്യമാണ്. അതിനുള്ള ഉത്തരവാദിത്വം പൊലീസ് ചെയ്തുകൊണ്ടിരിക്കുന്നു.

കേരളത്തിലെ സകല വഴികളിലും പൊലീസിന്റെ പരിശോധനയുണ്ട്. വലിയ ബാരിക്കേഡുകൾ ഉയർത്തി പ്രധാനപ്പെട്ട വഴികൾ ഒക്കെ തടഞ്ഞ് എല്ലാവരെയും പരിശോധിച്ച ശേഷം മാത്രമാണ് പൊലീസ് കടത്തിവിടുന്നത്. അതിൽ ഒരു തർക്കവുമില്ല. ഒരു അഭിപ്രായ വ്യത്യാസവുമില്ല. അഭിനന്ദനം അർഹിക്കുന്നു. ഒരു കാരണവശാലും ആരും ആവശ്യമില്ലാതെ റോഡിലിറങ്ങേണ്ട കാര്യമില്ല. അപ്പോൾ ചോദിക്കും എനിക്കിവിടെ കുഴപ്പമൊന്നും ഇല്ലല്ലോ, ഈ നാട്ടിൽ പ്രതിസന്ധി ഒന്നും ഇല്ലല്ലോ, പിന്നെ എന്തിനാണ് എന്ന് ചോദിക്കും. ഒരു കുഴപ്പവും ഇല്ലാത്തിടത്താണ് ഇപ്പോൾ കുഴപ്പങ്ങൾ ഉണ്ടായിരിക്കുന്നത്. ഇതേ അലംഭാവം പുലർത്തിയ ബ്രിട്ടനിൽ ഇപ്പോൾ കൈകാലിട്ടടിക്കുകയാണ്. അതിന് മുമ്പ് അങ്ങനെ ചെയ്ത അമേരിക്കയും ഇറ്റലിയും സ്പെയിനുമൊക്കെ ചെയ്തുപോയ കുറ്റത്തെ ഓർത്ത് വിലപിക്കുകയാണ്. അതുകൊണ്ട് ഈ മഹാമാരിയെ നേരിടുന്നതിനുള്ള ഏകവഴി ലോക് ഡൗണാണ്. അത് രാജ്യത്തിന്റെ ഭരണാധികാരി ചെയ്തിരിക്കുന്നു. അത് ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കുന്നതിന് പൊലീസ് തെരുവിൽ ഇറങ്ങിയിരിക്കുന്നു. അഭിനന്ദനങ്ങൾ.

എന്നാൽ, ചില ചോദ്യങ്ങൾ ബാക്കിയാകുകയാണ്. പൊലീസിന് നിയമം ലംഘിക്കുന്നവരെ തല്ലുന്നതിനും അവരെ അപമാനിക്കുന്നതിനും ആരാണ് അവകാശം കൊടുത്തത്? ഇപ്പോൾ നിയമലംഘകരെ പൊലീസ് കൈകാര്യം ചെയ്യുന്ന രീതി സഹതാപാർഹമാണ്. വടക്കേഇന്ത്യയിൽ സൈക്കിളിൽ പോകുന്നവരെ അടി കൊടുത്ത് സൈക്കിൾ എടുത്ത് കയ്യിൽ പിടിപ്പിച്ചിട്ട് ഏത്തമിടീപ്പിക്കുന്ന ദൃശ്യങ്ങൾ നമ്മൾ കണ്ടു. മാത്രമല്ല വഴിനീളെ ഓടിനടന്ന് തല്ലുന്നതും കണ്ടു. പള്ളിയിൽ നിസ്കരിക്കാൻ പോയവരെ പള്ളിയുടെ വരാന്തയിൽ കയറി പൊലീസ് അടിച്ചോടിക്കുന്നതും കണ്ടു. ഇതിനോട് വിയോജിപ്പുണ്ട്. നിയമലംഘകരെ അടിക്കുന്നതിനും നിയമലംഘകരെ എടാവാടാ എന്ന് വിളിക്കുന്നതിനും അവരെ അപമാനിക്കുന്നതിനും ഒരുതരത്തിലുള്ള അനുമതിയും പൊലീസിന് കൊടുത്തുകൂടാ.

പൊലീസ് എന്നത് ഭരണകൂടത്തിന്റെ അധികാരത്തിന്റെ പ്രതീകമാണ്. അവരുടെ മേൽ നിയന്ത്രണത്തിന്റെ കടിഞ്ഞാണില്ലെങ്കിൽ അവർ വഴിവിട്ട് പോകും. പൊലീസിന് കിട്ടുന്ന പരിശീലനവും അവർക്ക് കിട്ടുന്ന അധികാരവും അത്തരത്തിൽ വഴിവിട്ട് പോകുന്ന തരത്തിലുള്ള പ്രവണതകൾ കാട്ടുന്നതാണ്. അതായത്, ഫാസിസത്തിന്റെ അടയാളങ്ങൾ കാണിക്കാൻ എപ്പോഴും പൊലീസ് വാശി കാണിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP