Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂട്ടിൽ അടയ്ക്കപ്പെട്ട കിളികളെ പോലെ വീട്ടിൽ അടയ്ക്കപ്പെട്ട മലയാളികൾ സ്വാതന്ത്ര്യം മോഹിക്കുമ്പോൾ ലോക്ക്ഡൗൺ റദ്ദ് ചെയ്യുന്നതിനെയാണോ അനുകൂലിക്കേണ്ടത്? ദുഃഖവെള്ളിയാഴ്ച പോലും പള്ളിയിൽ പോവാനാവാതെയും വെള്ളിയാഴ്ച നിസ്‌ക്കാരം മുടക്കിയും ഇരിക്കുന്നവർക്ക് ആശ്വാസം അത്യാവശ്യമോ? ബ്രിട്ടനും അമേരിക്കയും അനുഭവിക്കുന്നത് കണ്ടിട്ടെങ്കിലും നമുക്ക് ഒരുമിച്ച് പറയാം... അരുത് മോദി അരുത്...

കൂട്ടിൽ അടയ്ക്കപ്പെട്ട കിളികളെ പോലെ വീട്ടിൽ അടയ്ക്കപ്പെട്ട മലയാളികൾ സ്വാതന്ത്ര്യം മോഹിക്കുമ്പോൾ ലോക്ക്ഡൗൺ റദ്ദ് ചെയ്യുന്നതിനെയാണോ അനുകൂലിക്കേണ്ടത്? ദുഃഖവെള്ളിയാഴ്ച പോലും പള്ളിയിൽ പോവാനാവാതെയും വെള്ളിയാഴ്ച നിസ്‌ക്കാരം മുടക്കിയും ഇരിക്കുന്നവർക്ക് ആശ്വാസം അത്യാവശ്യമോ? ബ്രിട്ടനും അമേരിക്കയും അനുഭവിക്കുന്നത് കണ്ടിട്ടെങ്കിലും നമുക്ക് ഒരുമിച്ച് പറയാം... അരുത് മോദി അരുത്...

മറുനാടൻ ഡെസ്‌ക്‌

ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ 21 ദിവസം നീണ്ടുനിന്ന രാജ്യത്തെ ലോക് ഡൗൺ അവസാനിക്കുകയാണ്. 14-ാം തീയതി അവസാനിച്ച് കഴിയുമ്പോൾ ലോക് ഡൗൺ തുടരുമോ ഇല്ലയോ എന്നറിയാൻ ഓരോ ഇന്ത്യക്കാരനും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ത്യക്കാരുടെ ആകാംക്ഷ മുതലെടുത്തുകൊണ്ട് മാധ്യമങ്ങൾ അവരുടേതായ രീതിയിൽ ലോക് ഡൗൺ തുടരുന്നതിനെ കുറിച്ചും അവസാനിപ്പിക്കുന്നതിനെ കുറിച്ചും വാർത്തകൾ ചെയ്തുകൊണ്ടിരിക്കുന്നു. വാസ്തവത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാവുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മാത്രമാണ്.

സംസ്ഥാനങ്ങൾ എല്ലാവരും അവരവരുടെ നിർദ്ദേശങ്ങൾ സമർപ്പിച്ചിരിക്കുന്നു. കേരളം അടങ്ങിയ ഏതാണ്ട് ഏഴോളം സംസ്ഥാനങ്ങൾ ലോക് ഡൗൺ തുടരണം എന്ന അഭിപ്രായക്കാരാണ്. ലോക് ഡൗൺ പിൻവലിക്കുന്നതിന് കേരളം മുമ്പോട്ട് വെച്ചിരിക്കുന്ന നിർദ്ദേശങ്ങളിൽ ആദ്യത്തേത് തന്നെ അസാധുവായിരിക്കുന്നു. അതായത് ഇന്നലെ മുതൽ 14-ാം തീയതി വരെയുള്ള ദിവസങ്ങളിൽ പുതിയ കേസുകൾ ഒന്നും ഉണ്ടായില്ലെങ്കിൽ മാത്രം ലോക് ഡൗൺ പിൻവലിക്കണം എന്നതാണ് കേരളത്തിന്റെ ആദ്യത്തെ നിർദ്ദേശം. അങ്ങനെ നിർദ്ദേശം കൊടുത്ത അതേദിവസം തന്നെ ഒമ്പത് പേരെ ഈ നാട്ടിലും ഏതാണ്ട് അഞ്ഞൂറിലധികം പേരെ ഇന്ത്യയിലും പുതിയ രോ​ഗികളായി കണ്ടെത്തിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ലോക് ഡൗൺ മുന്നോട്ട് കൊണ്ടുപോകണമോ വേണ്ടയോ എന്ന ചർച്ച സജീവമാകുകയാണ്.

ഏതൊരു ഭരണകൂടവും ആ​ഗ്രഹിക്കുന്നത് രാജ്യം എപ്പോഴും തുറന്നിരിക്കാനാണ്. പകൽ മാത്രമല്ല, രാത്രിയിലും വ്യാപാരങ്ങളും സേവനങ്ങളും ഇടപാടുകളും നടക്കുന്നിടത്താണ് ഒരു രാജ്യത്തിന്റെ സാമ്പത്തിക പ്രവൃത്തികൾ പൂർണമാകുന്നത്. അതുകൊണ്ട് തന്നെ 21 ദിവസം ഒരു രാജ്യം അടച്ചിട്ടാൽ ആ രാജ്യം നേരിടാൻ പോകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ വിവരണാതീതമാണ്. അതുകൊണ്ട് തന്നെ കേന്ദ്രസർക്കാരിനും ഭരണകൂടങ്ങൾക്കും ഉദ്യോ​ഗസ്ഥ വൃന്ദങ്ങൾക്കും ഒക്കെ ആ​ഗ്രഹം എത്രയും വേ​ഗം ലോക് ഡൗൺ അവസാനിപ്പിക്കണം എന്നാണ്. മാത്രമല്ല, കൂട്ടിലടയ്ക്കപ്പെട്ട പക്ഷികളെ പോലെ വീട്ടിലിരിക്കുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം അവർ ആദ്യമായി സ്വാതന്ത്ര്യത്തിന്റെ വില അറിയുകയും ശുദ്ധവായു ശ്വസിക്കുന്നതിന് വേണ്ടി വീടുവിട്ടിറങ്ങാൻ അതിയായി മോഹിക്കുകയും ചെയ്യുന്നതുകൊണ്ട് അവർക്കും ലോക് ഡൗൺ പിൻവലിക്കണം.

കച്ചവട സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളുമൊക്കെ ആ​ഗ്രഹിക്കുന്നതും അതുതന്നെയാണ്. ശതകോടികളുടെ നഷ്ടമാണ് രാജ്യത്തെ സകല മനുഷ്യരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏകകണ്ഠമായി എല്ലാവരും പറയുന്നു ലോക് ഡൗൺ പിൻവലിക്കണമെന്ന്. ഇങ്ങനെ ലോക് ഡൗൺ പിൻവലിക്കണമെന്ന് ആ​ഗ്രഹിക്കുന്നവർ ഒക്കെ സ്വയം കരുതുന്നത് മരണം എന്ന അപ്തീക്ഷിത അതിഥി ഞങ്ങളെ മാത്രം തേടി എത്തുകയില്ല എന്നാണ്. അതാണ് മരണത്തിന്റെ ഏറ്റവും വിചിത്രമായ സ്വഭാവവും. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP