Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തമായി സുന്ദരൻ താമസസ്ഥലങ്ങൾ ഉണ്ടായിരിക്കവെ കായലിന്റെ തീരത്തിരുന്ന് രണ്ടെണ്ണം വീശാൻ വേണ്ടി ഫ്ളാറ്റിൽ നിക്ഷേപിക്കാൻ നേരം എന്തുകൊണ്ട് നിങ്ങൾ നിയമ ലംഘനത്തെക്കുറിച്ച് അറിയാൻ ശ്രമിച്ചില്ല.? സുപ്രീം കോടതിയിൽ കേസ് നടക്കുമ്പോൾ പോലും എന്തുകൊണ്ട് നിങ്ങൾ കക്ഷി ചേരാൻ ശ്രമിച്ചില്ല? മരടിലെ ആഡംബര ഫ്ളാറ്റ് വാങ്ങി അതിമിടുക്ക് കാട്ടിയ മുതലാളിമാർ ക്ഷമിക്കുക... സഹതപിക്കാൻ ഞങ്ങൾക്ക് മനസ്സില്ല..

സ്വന്തമായി സുന്ദരൻ താമസസ്ഥലങ്ങൾ ഉണ്ടായിരിക്കവെ കായലിന്റെ തീരത്തിരുന്ന് രണ്ടെണ്ണം വീശാൻ വേണ്ടി ഫ്ളാറ്റിൽ നിക്ഷേപിക്കാൻ നേരം എന്തുകൊണ്ട് നിങ്ങൾ നിയമ ലംഘനത്തെക്കുറിച്ച് അറിയാൻ ശ്രമിച്ചില്ല.? സുപ്രീം കോടതിയിൽ കേസ് നടക്കുമ്പോൾ പോലും എന്തുകൊണ്ട് നിങ്ങൾ കക്ഷി ചേരാൻ ശ്രമിച്ചില്ല? മരടിലെ ആഡംബര ഫ്ളാറ്റ് വാങ്ങി അതിമിടുക്ക് കാട്ടിയ മുതലാളിമാർ ക്ഷമിക്കുക... സഹതപിക്കാൻ ഞങ്ങൾക്ക് മനസ്സില്ല..

മറുനാടൻ ഡെസ്‌ക്‌

മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ വിഷയത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന ഒരു മാധ്യമമാണ് മറുനാടൻ എന്ന് പറയുന്നവർ ഏറെയുണ്ട്. സുപ്രീംകോടതിയുടെ വിധി വന്നപ്പോൾ അതിശക്തമായി പിന്തുണക്കുകയും പിന്നീട് ഫ്‌ളാറ്റ് ഉടമകളുടെ വിഷമത്തിന്റെ കഥകൾ പുറത്തേക്ക് വന്നപ്പോൾ അത് പുറംലോകത്തെത്തിക്കാൻ ശ്രമിക്കുകയും ചെയ്ത മറുനാടന്റെ നിലപാട് എന്ത് എന്ന ചോദ്യം പലരും ഉയർത്തുന്നു. വാസ്തവത്തിൽ ഇത്തരം വിഷയത്തിൽ ഒരു നിലപാട് എടുക്കേണ്ടതുണ്ടോ എന്നാണ് ആദ്യത്തെ ചോദ്യം. സുപ്രീംകോടതിയുടെ വിധി വ്യക്തവും കൃത്യവുമായി റിപ്പോർട്ട് ചെയ്യുക, അതേസമയം, ആ വിധി ബാധിക്കുന്നവരുടെ നിലപാടും വ്യക്തമാക്കുക. അതിനപ്പുറമുള്ള താല്പര്യങ്ങൾ ഈ വിഷയത്തിൽ ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല.

എന്നാൽ, കഴിഞ്ഞ കുറേദിവസമായി കേരളത്തിലെ ചാനലുകളും പത്രങ്ങളും മാത്രമല്ല ഇടത്-വലത്-ബിജെപി രാഷട്രീയ കക്ഷികളും ഒരുമിച്ച് മരടിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന പാവപ്പെട്ട മുതലാളിമാരുടെ വേദന പുറംലോകത്തെത്തിക്കാൻ നടത്തുന്ന ശ്രമം കണ്ടപ്പോൾ മാത്രമാണ് ഇതിന്റെ ആഴം ഇറങ്ങി പരിശോധിക്കാൻ എന്നെപോലെയൊരാൾ തുനിഞ്ഞത്. അതുകൊണ്ട് തന്നെ ഒരു നിലപാട് ഇപ്പോൾ എടുക്കുന്നു. ആ നിലപാട് മുതലാളിമാരായ ഫ്‌ളാറ്റ് ഉടമകൾക്ക് എതിരാണ്. ആദ്യമേ പറയട്ടെ, മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ മറ്റൊരു കിടപ്പാടമില്ലാത്ത ആരെങ്കിലും പാർക്കുന്നുണ്ടെങ്കിൽ അവർക്ക് താൽക്കാലികമായ പാർപ്പിടം ഒരുക്കിക്കൊടുക്കേണ്ട ബാധ്യത മരട് മുൻസിപ്പാലിറ്റിക്കുണ്ട്. അത് ചെയ്‌തേ മതിയാകൂ.

ആരെയും അവന്റെ കിടപ്പാടം നഷ്ടപ്പെടുത്തി പുറത്തേക്ക് പറഞ്ഞുവിടുന്നത് ഉചിതമല്ല. ജീവിത സമ്പാദ്യം മുഴുവൻ ഉപയോഗിച്ചെന്നും ഏക കിടപ്പാടം എന്നും ഇതോടുകൂടി പട്ടിണിയിലാകും എന്നുമൊക്കെ പറയുന്ന സൗബിനെപോലെയുള്ള ഒരു നടൻ കഴിഞ്ഞ ദിവസമാണ് ഏതാണ്ട് മുക്കാൽ കോടിയോളം രൂപ മുടക്കി ഒരു ലക്‌സസ് കാർ വാങ്ങിയ വാർത്ത കഴിഞ്ഞ ദിവസം കണ്ടത്. സൗബിന് കാശുണ്ടെങ്കിൽ കാറ് വാങ്ങാം. അതിൽ ഒരു അഭിപ്രായ വ്യത്യാസവും എനിക്കില്ല. ഒന്നല്ല, ഒന്നിലധികം കാറുകൾ വാങ്ങാം. നമ്മുടെ പൃഥ്വിരാജിനെ പോലെ ലംബോർഗിനിയിൽ തന്നെ നമ്മുടെ നടന്മാർ നടന്ന് കാണണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

എന്നാൽ ഇപ്പോൾ കിടപ്പാടം നഷ്ടപ്പെടുന്നു എന്ന് മാധ്യമങ്ങൾ ആവർത്തിക്കുന്ന പാവങ്ങളിൽ ഒരാളാണ് സൗബിൻ എന്നത് വിസ്മരിക്കരുത്. പണക്കാരനായതുകൊണ്ടും പണക്കാർക്ക് വസിക്കുന്നതിന് വേണ്ടി നിർമ്മിച്ച ആഡംബര വില്ലകളും ഫ്‌ളാറ്റുകളും സ്വന്തമാക്കിയതുകൊണ്ടും അവർ എതിർക്കപ്പെടണോ എന്ന ചോദ്യം സ്വാഭാവികമായി ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ അവർക്ക് അനുകൂലമായും അവരെ പിന്തുണച്ചും ചില വാർത്തകൾ കൊടുത്തത് പോലും ഇത്തരത്തിലുള്ള ഒരു സമീപനം മൂലമാണ്. അതായത് മരട് പഞ്ചായത്തും ഫ്‌ളാറ്റ് നിർമ്മാണ കമ്പനികളും തട്ടിപ്പ് നടത്തിയതിന്, അഴിമതി നടത്തിയതിന് എന്തിന് സാധാരണക്കാരായ കാശ് മുടക്കിയ ഫ്‌ളാറ്റ് ഉടമകൾ വിലകൊടുക്കണം എന്ന ചോദ്യം, ആ ചോദ്യം പ്രസക്തമാണ്.

എന്നാൽ, ആഴത്തിൽ ഈ വിഷയത്തെ കുറിച്ച് പഠിക്കുമ്പോൾ രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാണിക്കാതിരിക്കാൻ കഴിയില്ല. ഒന്ന്, ഈ ഫ്‌ളാറ്റ് നിയമപരമല്ലെന്നും ഈ ഫ്‌ളാറ്റിൽ താമസിച്ചാൽ ചിലപ്പോഴത് പൊളിച്ച് കളയേണ്ടി വരുമെന്നും ഫ്‌ളാറ്റുടമകൾ അറിഞ്ഞിരുന്നില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണ്. കാരണം ഇന്നവർ അവകാശപ്പെടുന്ന അവർക്ക് ലഭിച്ച അനുമതിയിൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതിയുടെ തീർപ്പിന് അനുസരിച്ചായിരിക്കും ഈ ഫ്‌ളാറ്റിന്റെ ഭാവി എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇവർക്ക് ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് നൽകിയത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP