Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പായിപ്പാട്ടെ ഭായിമാരുടെ ലഹള സർക്കാരിനെതിരാവുമെന്ന് സ്വപ്‌നം കണ്ട പ്രതിപക്ഷത്തെ നിരാശപ്പെടുത്തി മൈലേജ് കൂട്ടിയ മാസ്റ്റർ ബ്രയ്ൻ; എല്ലാം ചെയ്തിരുന്ന ടീച്ചറമ്മയെ മൂലക്കിരുത്തി; കിടിലൻ ഡയലോഗിലൂടെ വിമർശകരുടെ നാവടക്കി കൊറോണ ദുരന്തത്തെ വാർത്താ സമ്മേളനത്തിലൂടെ ജനപ്രീതി ഉയർത്തുന്ന നാടകീയ രംഗങ്ങൾ; മദ്യം നിർത്തിയാൽ പാപ്പരാകുമെന്നതിനാൽ ആത്മഹത്യകൾ ആഘോഷമാക്കി ജനസമ്മതി നേടൽ; ചാനൽ തൊഴിലാളികളുടെ പിആർ വർക്കിൽ ഏത് ദുരന്തവും നേട്ടമാക്കി മാറ്റുന്ന പിണറായി മാജിക്കിനെ കുറിച്ച് തന്നെ..

പായിപ്പാട്ടെ ഭായിമാരുടെ ലഹള സർക്കാരിനെതിരാവുമെന്ന് സ്വപ്‌നം കണ്ട പ്രതിപക്ഷത്തെ നിരാശപ്പെടുത്തി മൈലേജ് കൂട്ടിയ മാസ്റ്റർ ബ്രയ്ൻ; എല്ലാം ചെയ്തിരുന്ന ടീച്ചറമ്മയെ മൂലക്കിരുത്തി; കിടിലൻ ഡയലോഗിലൂടെ വിമർശകരുടെ നാവടക്കി കൊറോണ ദുരന്തത്തെ വാർത്താ സമ്മേളനത്തിലൂടെ ജനപ്രീതി ഉയർത്തുന്ന നാടകീയ രംഗങ്ങൾ; മദ്യം നിർത്തിയാൽ പാപ്പരാകുമെന്നതിനാൽ ആത്മഹത്യകൾ ആഘോഷമാക്കി ജനസമ്മതി നേടൽ; ചാനൽ തൊഴിലാളികളുടെ പിആർ വർക്കിൽ ഏത് ദുരന്തവും നേട്ടമാക്കി മാറ്റുന്ന പിണറായി മാജിക്കിനെ കുറിച്ച് തന്നെ..

മറുനാടൻ ഡെസ്‌ക്‌

കേരളത്തിലെ ഏതെങ്കിലും ഒരു വീട്ടിൽ കയറി അവിടുത്തെ സ്ത്രീകളോടും ചെറുപ്പക്കാരോടും ചോദിച്ച് നോക്കുക. പിണറായി വിജയനെ കുറിച്ച്. അവരൊക്കെ പറയും ഞങ്ങൾക്ക് ആ മനുഷ്യനെ ഭയങ്കര ഇഷ്ടമാണെന്ന്. പണ്ടൊക്കെ ചുവപ്പ് കണ്ടാൽ പേടിച്ചിരുന്ന ക്രൈസ്തവ-മുസ്ലിം ന്യൂനപക്ഷ വിഭാ​ഗത്തിലെ സ്ത്രീകൾ പോലും, കൃത്യമായി പറഞ്ഞാൽ കന്യാസ്ത്രീകൾ പോലും പറയും പിണറായി വിജയൻ ഒരു ധീരനായ മുഖ്യമന്ത്രി ആണെന്ന്. ഇങ്ങനെ സകല മനുഷ്യരെ കൊണ്ടും നല്ലത് പറയിപ്പിക്കാൻ കഴിയുന്ന അധികം ഭരണാധികാരികൾ കേരളത്തിൽ ഉണ്ടായിട്ടില്ല. എന്റെ ഓർമ്മയിൽ ഒരു ഇ കെ നായനാർ മാത്രമാണ് ഉണ്ടായിരുന്നത്.

എങ്ങനെയാണ് പിണറായി വിജയന് ഇങ്ങനെ ഒരു നന്മയുടെ പ്രതീകമാകാൻ, അല്ലെങ്കിൽ എങ്ങനെയാണ് പിണറായി വിജയൻ എന്ന ധാർഷ്ട്യം കലർന്ന ചിരിക്കാൻ പോലും വിമുഖതയുള്ള ഒരു ഹാർഡ് കോർ കമ്മ്യൂണിസ്റ്റുകാരൻ കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ കയറിപ്പറ്റിയത്. ഒരു സംശയവും വേണ്ട, മഹാദുരന്തങ്ങളെ എങ്ങനെ കൃത്യമായി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോ​ഗിക്കാൻ കഴിയും എന്ന് ശാസ്ത്രീയമായി പരീക്ഷിച്ച് വിജയിച്ചതുകൊണ്ടാണ്. ഒരുപക്ഷേ പിണറായി വിജയന്റെ കാലത്ത് ഉണ്ടായത് പോലെ മഹാദുരന്തങ്ങൾ മറ്റൊരു സർക്കാരിന്റെയും കാലത്ത് ഉണ്ടായിട്ടുണ്ടാകില്ല. 2018ലെ വെള്ളപ്പൊക്കമാണ് പിണറായി വിജയന്റെ ക്യാപ്റ്റൻ പദവി ആദ്യമായി ഊട്ടിയുറപ്പിച്ച് നൽകിയത്.

പിന്നീട് നിപ്പ പോലുള്ള പൊതുജനാരോ​ഗ്യ വിഷയം ഉണ്ടായപ്പോൾ ഭയത്താൽ നടുങ്ങി വിറച്ച മലയാളികളെ അനായാസം സ്വാഭാവിക ജീവിതത്തിലേക്ക് കൊണ്ടുവന്ന് പിണറായി വിജയൻ രണ്ടാമതും ക്യാപ്റ്റനായി. കഴിഞ്ഞ പ്രാവശ്യത്തെ വെള്ളപ്പൊക്കം അധികനാൾ നീണ്ട് നിൽക്കാതിരുന്നതുകൊണ്ട് ക്യാപ്റ്റൻ പദവി ഏറെനാൾ നീണ്ടില്ലെങ്കിലും മുമ്പേ ലഭിച്ച ആ പദവിയിലെ തുരുമ്പും മണ്ണുമൊക്കെ തട്ടിക്കളയാൻ പിണറായി വിജയന് സാധിച്ചു. കൊറോണ വൈറസ് ഉണ്ടാകുന്നതിന് മുമ്പ് കൃത്യമായ വോട്ട്ബാങ്ക് രാഷ്ട്രീയം മനസ്സിലെടുത്തുകൊണ്ട് പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെയും പ്രഖ്യാപിക്കുക പോലും ചെയ്തിട്ടില്ലാത്ത പൗരത്വ രജിസ്റ്ററിനെതിരെയും പടനയിച്ച് ക്യാപ്റ്റൻ പദവിയുടെ ഉത്തും​ഗശൃം​ഗത്തിലേക്കാണ് പിണറായി വിജയൻ കടന്ന് ചെന്നത്. മുസ്ലിം സമുദായത്തിന്റെ കൺകണ്ട ദൈവമായി പിണറായി വിജയൻ ഞൊടിയിടയിൽ മാറി.

ഇന്നിപ്പോൾ കൊറോണ എന്ന ദാരുണമായ വൈറസ് നമ്മളെ കീഴടക്കാൻ വരും എന്ന ഭയം ഓരോ മലയാളിയേയും ഭരിക്കുമ്പോൾ വീട്ടിലിരുന്ന് കൊണ്ട് ധീരനായ ഒരു മുഖ്യമന്ത്രി അത് തടയും എന്ന ആത്മവിശ്വാസം മലയാളികൾ പുലർത്തുന്നു. തീർച്ചയായും പിണറായി വിജയന്റെ നേതൃത്വത്തെ പോസിറ്റീവായി തന്നെ അം​ഗീകരിച്ചേ മതിയാവൂ. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP