Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവൻ പണയം വച്ച് തെരുവിൽ ഇറങ്ങി മഹാവ്യാധി പടരാതെ കാക്കുന്ന പൊലീസുകാരുടെ പോക്കറ്റിൽ നിന്നും പിണറായി കാശടിക്കുമോ? മരണമുഖത്ത് നിന്ന് പോരാടുന്ന നഴ്‌സുമാരുടെ നക്കാപ്പിച്ചയും പിടിച്ച് പറിക്കുമോ? ഹെലികോപ്റ്ററിൽ കറങ്ങി മുഖ്യന് നാട് ഭരിക്കാൻ സർക്കാർ ഉദ്യാഗസ്ഥരുടെ കുത്തിന് പിടിച്ച് കാശ് പിരിക്കുമ്പോൾ കൊറോണ യുദ്ധ ഭൂമിയിലെ ധീര ഭടന്മാരോട് എങ്കിലും ദയ കാട്ടൂ...

ജീവൻ പണയം വച്ച് തെരുവിൽ ഇറങ്ങി മഹാവ്യാധി പടരാതെ കാക്കുന്ന പൊലീസുകാരുടെ പോക്കറ്റിൽ നിന്നും പിണറായി കാശടിക്കുമോ? മരണമുഖത്ത് നിന്ന് പോരാടുന്ന നഴ്‌സുമാരുടെ നക്കാപ്പിച്ചയും പിടിച്ച് പറിക്കുമോ? ഹെലികോപ്റ്ററിൽ കറങ്ങി മുഖ്യന് നാട് ഭരിക്കാൻ സർക്കാർ ഉദ്യാഗസ്ഥരുടെ കുത്തിന് പിടിച്ച് കാശ് പിരിക്കുമ്പോൾ കൊറോണ യുദ്ധ ഭൂമിയിലെ ധീര ഭടന്മാരോട് എങ്കിലും ദയ കാട്ടൂ...

മറുനാടൻ ഡെസ്‌ക്‌

രണ്ട് വർഷം മുമ്പ് മഹാപ്രളയത്തിൽ പെട്ട് കേരളം പ്രാണവേദനയുമായി പിടഞ്ഞപ്പോൾ കേരളത്തെ രക്ഷിക്കുന്നതിന് വേണ്ടി ലോകമെമ്പാട് നിന്നും പ്രവാസികൾ അടങ്ങുന്ന മലയാളി സമൂഹം സാമ്പത്തിക സഹായവുമായി എത്തി. അത് തികയാത്തതുകൊണ്ട് കേരളത്തിലെ സർക്കാർ ഉദ്യാേ​ഗസ്ഥന്മാരിൽ നിന്ന് നിർബന്ധമായും സാലറി ചലഞ്ച് എന്ന പേരിൽ കാശ് പിരിക്കാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ചത്. ആ തീരുമാനം കോടതിയുടെ വിമർശനത്തിന് വരെ ഇടയാക്കുന്ന തരത്തിൽ വിവാദമായി തീർന്നു. പ്രതിമാസം ലഭിക്കുന്ന ശമ്പളം കൊണ്ട് എണ്ണിച്ചുട്ട അപ്പം പോലെ ജീവിക്കുന്ന സാധാരണക്കാരായ ജീവനക്കാരിൽ പലരും ആ തീരുമാനം മൂലം പെട്ട്പോകുകയായിരുന്നു. മാത്രമല്ല, ആർക്കും ഇഷ്ടമല്ലെങ്കിൽ നിസ്സഹകരിക്കുന്നതിനുള്ള അവസരം ഇല്ലാതാക്കും വിധം നിർബന്ധിതമായ പിരിവായിരുന്നു സർക്കാർ ഏർപ്പെടുത്തിയത്.

ഒടുവിൽ കോടതി ഇടപെട്ട് അത് തിരുത്തിയപ്പോഴേക്കും എല്ലാവരും പണം കൊടുക്കാൻ നിർബന്ധിതരായി തീർന്നു. അതിന്റെ തനിയാവർത്തനമോ അതിനേക്കാൾ കഠിനമോ ആയ തീരുമാനവുമായി സർക്കാർ ഇപ്പോൾ രം​ഗത്ത് വരികയാണ്. കൊറോണ ബാധിച്ച് ലോകമെമ്പാടുമുള്ള ജനങ്ങൾ ദുരിതത്തിൽ ആകുമ്പോൾ അതിന്റെ പേരിൽ കടുതൽ ചെലവ് ഉണ്ടാകുന്നതുകൊണ്ടല്ല, കൊറോണ സാമ്പത്തിക സ്ഥിതിയെ ദോഷമായി ബാധിച്ചതുകൊണ്ട് ഖജനാവിൽ കാശില്ലാത്തതുകൊണ്ടാണ് ഇക്കുറി സാലറി ചലഞ്ചുമായി രം​ഗത്തിറങ്ങുന്നത്. ഇത്തവണത്തെ സാലറി ചലഞ്ചിന് ഒരു പ്രത്യേകതയുള്ളത് ഏതെങ്കിലും ഒരു സർക്കാർ ഉദ്യോ​ഗസ്ഥൻ അതുകൊടുക്കാൻ ആ​ഗ്രഹിക്കുന്നില്ലെങ്കിൽ അവരുടെ രണ്ട് മാസത്തെ പാതിവീതം ശമ്പളം നിർബന്ധമായും ചിടിച്ചെടുക്കും എന്നതാണ്.

നിയമവിരുദ്ധമായ ആ പ്രവർത്തിക്ക് സർക്കാരിന് എങ്ങനെ സാധിക്കും എന്ന ചോദ്യം പ്രസക്തമാണ്. ഒരുപക്ഷേ അങ്ങനെ ഒരു ഭീഷണി ഉയർത്തുമ്പോൾ ആളുകൾ ആദ്യം തന്നെ സാലറി ചലഞ്ചിൽ മനസ്സില്ലാ മനസ്സോടെ ഒപ്പ് വെക്കും എന്ന് കരുതുന്നതുകൊണ്ട് ഏതോ കുടില ബുദ്ധിയിൽ രൂപപ്പെട്ട കള്ളപ്രചരണമാകാൻ ഇടയുണ്ട് താനും. പക്ഷേ, ഏപ്രിലിലെയും മെയിലേയും പാതി ശമ്പളം പിടിക്കും എന്ന് കേട്ട് അത് ഒഴിവാക്കുന്നതിന് വേണ്ടി ഓടിച്ചെന്ന് സാലറി ചലഞ്ചിൽ ഒപ്പ് വെക്കുന്നവരുടെ എണ്ണം കൂടുകയാണ്. സർക്കാർ ഉദ്യോ​ഗസ്ഥന്മാരിൽ ഭൂരിപക്ഷം പേരും ജോലി ചെയ്യാതെ വീട്ടിലിരിക്കുമ്പോൾ അവർക്ക് ലഭിക്കുന്ന ശമ്പളം ഈ നാടിന്റെ നന്മക്ക് വേണ്ടി ഉപയോ​ഗിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് ചോദിക്കുന്നവരാണ് സാധാരണക്കാർ.

സർക്കാർ ഉദ്യോ​ഗസ്ഥരുടെ ശമ്പളവും ആനുകൂല്യവും കൂടുതലാണ് എന്ന ആക്ഷേപം നിലനിൽക്കുമ്പോൾ നാടിനെ കൈപിടിച്ച് ഉയർത്തുന്നതിന് വേണ്ടി അവരിൽ നിന്നും ശമ്പളം പിടിക്കുന്നതിനെ കണ്ണടച്ച് എതിർക്കുന്നതിനോട് എനിക്കും യോജിപ്പില്ല. എന്നാൽ, ജോലി ചെയ്യുന്ന സർക്കാർ ഉദ്യോ​ഗസ്ഥന്മാരുടെ ശമ്പളം നിർബന്ധമായും പിടിച്ച് പറിക്കുന്നതിന് മുമ്പ് ഈ സർക്കാർ ചെയ്യേണ്ട ചില ഉത്തരവാദിത്തങ്ങളുണ്ട്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP