Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചിന് പകരം അമ്പതേക്കർ നൽകി പുതിയ പള്ളിയും പണിതുകൊടുത്ത് മോദി മാതൃക കാണിക്കട്ടെ ; അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തിന് വഖഫ് ബോർഡും പങ്കാളിത്തം വഹിക്കട്ടെ; ഇനിയൊരു പള്ളിക്കുവേണ്ടിയും ആരും ആവശ്യം ഉന്നയിക്കാതിരിക്കാൻ സംഘ്പരിവാർ ഉറപ്പുവരുത്തട്ടെ; റിവ്യൂ ഹർജി നൽകിയും നിരുത്തരവാദ പ്രസ്താവനകൾ നടത്തിയും മുസ്ലിം സംഘടനകളും മുറിവുണ്ടാക്കാതിരിക്കട്ടെ; അയോധ്യ കേസിലെ അന്തിമ വിധി ഇന്ത്യയുടെ മതേതരത്വത്തിന്റേയും സഹിഷ്ണുതയുടേയും അടയാളമാക്കാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം..

അഞ്ചിന് പകരം അമ്പതേക്കർ നൽകി പുതിയ പള്ളിയും പണിതുകൊടുത്ത് മോദി മാതൃക കാണിക്കട്ടെ ; അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തിന് വഖഫ് ബോർഡും പങ്കാളിത്തം വഹിക്കട്ടെ; ഇനിയൊരു പള്ളിക്കുവേണ്ടിയും ആരും ആവശ്യം ഉന്നയിക്കാതിരിക്കാൻ സംഘ്പരിവാർ ഉറപ്പുവരുത്തട്ടെ; റിവ്യൂ ഹർജി നൽകിയും നിരുത്തരവാദ പ്രസ്താവനകൾ നടത്തിയും മുസ്ലിം സംഘടനകളും മുറിവുണ്ടാക്കാതിരിക്കട്ടെ; അയോധ്യ കേസിലെ അന്തിമ വിധി ഇന്ത്യയുടെ മതേതരത്വത്തിന്റേയും സഹിഷ്ണുതയുടേയും അടയാളമാക്കാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം..

മറുനാടൻ ഡെസ്‌ക്‌

ഏഴുപത് വർഷമായി രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന കേസിനാണ് പരിസമാപ്തി വന്നിരിക്കുന്നത്. അയോധ്യയിലെ തർക്കഭൂമിയിൽ പള്ളിവേണ്ട ക്ഷേത്രം മതി എന്ന് സുപ്രീംകോടതി വിധി എഴുതുമ്പോൾ പലരും ഭയപ്പെട്ടത് രാജ്യമെമ്പാടും കലാപമാണ്. വിവേകമതികളായ മുസ്ലീങ്ങൾ അവരുടെ ആവശ്യം കലാപത്തിന് ഒരുങ്ങാതെ രാജ്യത്തിന്റെ അഖണ്ഡതക്ക് വേണ്ടി ഒരുമിച്ച് നിൽക്കുന്നതിൽ അവരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ഓരോ ഇന്ത്യക്കാരനും- അവൻ ഹിന്ദു ആകട്ടെ മുസ്ലിം ആകട്ടെ ക്രിസ്ത്യാനിയാകട്ടെ- ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതും ബഹുമാനിക്കുന്നതും നമ്മുടെ മഹാരാജ്യത്തെ തന്നെയാണ്. അതുകൊണ്ട് തന്നെ പരമോന്നത നീതിപീഠം ഒരു വിധി അന്തിമമായി പ്രഖ്യാപിച്ച് കഴിഞ്ഞാൽ അത് അംഗീകരിക്കണം എന്ന് എല്ലാവർക്കുമറിയാം. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

ഒപ്പം മോദി സർക്കാരിന്റെ കർശനമായ മുന്നൊരുക്കവും കലാപരഹിതമായ ഒരു പരിസമാപ്തിക്ക് കാരണമായി. അമേരിക്കയിലെ പ്രശസ്തമായ ന്യൂയോർക്ക് ടൈംസും ബ്രിട്ടനിലെ പ്രശസ്തമായ ഡെയ്‌ലി മെയിലുമൊക്കെ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഞാൻ സാകൂതം വായിക്കുകയുണ്ടായി. അവരൊക്കെ എഴുതിയത് ഹിന്ദുവിന് അനുകൂലമായി മുസ്ലിമിന് എതിരായി വിധി വന്നെന്നും രാജ്യമെമ്പാടും കലാപം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ട് എന്നുമാണ്. എന്നാൽ വാസ്തവത്തിൽ വിധി വന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും ഒരു ചെറിയ ഇലപോലും ഒരിടത്തും അനങ്ങിയില്ല എന്ന് വരുമ്പോൾ കുത്തിത്തിരിപ്പുകാരെ മഷിയിട്ട് നോക്കിയാൽ പോലും കാണാനില്ല എന്ന് വരുമ്പോൾ നമ്മൾ അഭിമാനിക്കേണ്ടിയിരിക്കുന്നു.

തീർച്ചയായും 500 വർഷം പഴക്കമുള്ള ഒരു മുസ്ലിം പള്ളി നിയമവിരുദ്ധമായി ആൾക്കൂട്ടം തകർത്ത് കളഞ്ഞത് നിയമവിരുദ്ധവുമാണ് അംഗീകരിക്കാൻ കഴിയുന്നതുമല്ല. എന്നാൽ അതിന്റെ ചരിത്രവും പശ്ചാത്തലവും പരിഗണിക്കുകയും അവിടെ രാമജന്മഭൂമിയാണ് എന്ന നിഗമനത്തിൽ എത്തുകയും ചെയ്യുമ്പോൾ അവിടെ ഇനി പണിയേണ്ടത് ക്ഷേത്രമാണ് എന്ന് നിഗമനത്തിൽ എത്തുന്നത് കോടതിയാണ്. 500 വർഷത്തോളം അവകാശമുണ്ടായിരുന്ന ഒരു പള്ളി ആൾക്കൂട്ടം പൊളിച്ച് കളഞ്ഞിട്ടും അവിടെ അവകാശം നഷ്ടപ്പെടുമ്പോൾ ഒരു വിഭാഗം മുസ്ലിം സമൂഹത്തിന് ഉണ്ടാകുന്ന വേദന മനസ്സിലാക്കാൻ കഴിയുന്നതാണ്. എന്നാൽ അവർ രാജ്യസ്‌നേഹികൾ ആയതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിന് ഒരുങ്ങുന്നില്ല എന്നത് അഭിമാനപൂർവം കാണാം. അതുകൊണ്ടു തന്നെ അൽപ്പമെങ്കിലും മുറിവേറ്റിരിക്കുന്ന മുസ്ലീമിന് ആശ്വാസം പകരേണ്ട ചുമതല മോദി സർക്കാരിനും ഈ നാട്ടിലെ ഹിന്ദു സമൂഹത്തിനും ഉണ്ട്.

അയോധ്യയിലെ സുപ്രീംകോടതി വിധി ഇന്ത്യയിലെ ഹിന്ദുവും മുസൽമാനും തമ്മിലുള്ള സംഘർഷങ്ങളുടെ അവസാന വാക്കായി മാറേണ്ടിയിരിക്കുന്നു. ഈ വിധി മുസ്ലീങ്ങൾ അംഗീകരിക്കുന്നതോട് കൂടി ഇന്ത്യയിൽ ഒരു മുസ്ലീമിനോടും ഒരു ഹിന്ദുവും ഒരു ഹിന്ദുവിനോടും ഒരു മുസ്ലീമും ഇനി ശത്രുത വെച്ച് പുലർത്താൻ പാടില്ല. അതുകൊണ്ടു തന്നെ കേന്ദ്രസർക്കാർ ചില ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത് അയോധ്യയിൽ അഞ്ചേക്കർ ഭൂമി മുസ്ലിം പള്ളി പണിയാൻ കൊടുക്കണം എന്നാണ്. അഞ്ചിന് പകരം അമ്പതേക്കർ കണ്ടെത്തി കൊടുക്കുന്നതിനുള്ള ഉത്തരവാദിത്തമായിരിക്കണം മോദിയും അമിത് ഷായും ചെയ്യേണ്ടത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP