Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു കന്യാസ്ത്രീയെ കൊന്ന് കിണറ്റിൽ തള്ളിയിട്ട് മുപ്പതു കൊല്ലം കഴിഞ്ഞിട്ടും എന്തേ ഇതുവരെ പത്രക്കുറിപ്പ് ഇറക്കാത്തത്? ഒരു കന്യാസ്ത്രീയെ മെത്രാൻ പീഡിപ്പിച്ചപ്പോൾ എന്തേ നിങ്ങൾ സഹായിക്കാൻ ജയിലിൽ ഓടി ചെന്നു? ആറാം പ്രമാണം ലംഘിക്കുന്ന മെത്രാന്മാർക്കും അച്ചന്മാർക്കുമെതിരെ എന്നെങ്കിലും ഒരു വാക്കു പറഞ്ഞിട്ടുണ്ടോ? കഴിവുള്ള മുസ്ലിം പിള്ളേർ ക്രിസ്ത്യൻ പെൺകുട്ടികളെ അടിച്ചുമാറ്റുമ്പോൾ മാത്രം എങ്ങനെയാണ് ലൗ ജിഹാദ് ആവുന്നത്? ലൗ ജിഹാദിനെതിരെ പത്രക്കുറിപ്പിറക്കിയ മെത്രാൻ തിരുസംഘത്തോട്...

ഒരു കന്യാസ്ത്രീയെ കൊന്ന് കിണറ്റിൽ തള്ളിയിട്ട് മുപ്പതു കൊല്ലം കഴിഞ്ഞിട്ടും എന്തേ ഇതുവരെ പത്രക്കുറിപ്പ് ഇറക്കാത്തത്? ഒരു കന്യാസ്ത്രീയെ മെത്രാൻ പീഡിപ്പിച്ചപ്പോൾ എന്തേ നിങ്ങൾ സഹായിക്കാൻ ജയിലിൽ ഓടി ചെന്നു? ആറാം പ്രമാണം ലംഘിക്കുന്ന മെത്രാന്മാർക്കും അച്ചന്മാർക്കുമെതിരെ എന്നെങ്കിലും ഒരു വാക്കു പറഞ്ഞിട്ടുണ്ടോ? കഴിവുള്ള മുസ്ലിം പിള്ളേർ ക്രിസ്ത്യൻ പെൺകുട്ടികളെ അടിച്ചുമാറ്റുമ്പോൾ മാത്രം എങ്ങനെയാണ് ലൗ ജിഹാദ് ആവുന്നത്? ലൗ ജിഹാദിനെതിരെ പത്രക്കുറിപ്പിറക്കിയ മെത്രാൻ തിരുസംഘത്തോട്...

മറുനാടൻ ഡെസ്‌ക്‌

കേരളത്തിൽ ലൗജിഹാദ് നടക്കുന്നു എന്നത് ഒരു കേവലം സങ്കൽപ്പം മാത്രമല്ലെന്നും അത് ആസൂത്രിതമായി ക്രിസ്ത്യൻ യുവതികളെ മതപരിവർത്തനം നടത്തുന്നതിന് വേണ്ടിയുള്ള ഒരു ഇസ്ലാമിക അജണ്ടയാണെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നക് കേരളത്തിലെ സീറോ മലബാർ മെത്രാന്മാരുടെ സംഘടനയാണ്. സീറോ മലബാർ സഭയുടെ മെത്രാന്മാർ ചേർന്ന് സിനഡ് കൂടിയപ്പോൾ നടത്തിയ പത്രസമ്മേളനത്തിൽ കേരളത്തിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും ഭംഗം വരുത്തുന്ന വിധത്തിൽ ലൗ ജിഹാദ് അരങ്ങേറുന്നു എന്ന് ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നു. മെത്രാന്മാരുടെ ഈ വിവരക്കേടിനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് എനിക്ക് വ്യക്തമല്ല.

ഒരു പ്രത്യേക തരം ആശയം ഒരിടത്ത് നടക്കുന്നു എന്ന് ആരെങ്കിലും ഔദ്യോഗികമായി പറയുമ്പോൾ അതിന് മുമ്പ് അതിന് ഉപോത്ബലകമായ തെളിവുകളും രേഖകളും പുറത്തുവിടേണ്ടതുണ്ട്. കേരളത്തിലെ ക്രൈസ്തവ വിഭാഗത്തിൽ പെട്ട പല പെൺകുട്ടികളെയും മുസ്ലിം യുവാക്കൾ പ്രേമിച്ച് വിവാഹം കഴിക്കുകയും അവരെ മതപരിവർത്തനം നടത്തുകയും ചെയ്യുന്നു എന്നത് യാഥാർത്ഥ്യം തന്നെയാണ്. എന്നാൽ, ക്രൈസ്തവ വിഭാഗത്തിൽ പെട്ടവരെ ടാർജറ്റ് ചെയ്യുന്ന ഒരു പ്രത്യേകതര അജണ്ടയുടെ ഭാഗമാണ് ഇത് എന്ന് പറയുന്നത് യുക്തിരഹിതമാണ്. മറ്റ് മതവിഭാഗങ്ങളിൽ പെട്ടവർ, പ്രത്യേകിച്ച് ഹൈന്ദവ വിഭാഗത്തിൽ പെട്ട പല പെൺകുട്ടികളും ഇങ്ങനെ മുസ്ലിം യുവാക്കളാൽ വിവാഹിതരായിട്ടുണ്ട്. മതപരിവർത്തനത്തിന് ഇരയായിട്ടുണ്ട്.

അതേസമയം, മുസ്ലിം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ക്രൈസ്തവ - ഹൈന്ദവ യുവാക്കളും ഇന്നാട്ടിലുണ്ട്. ഒരുപക്ഷേ, മതപരിവർത്തനം എന്ന പ്രക്രിയ, മുസ്ലിം യുവാക്കൾ വിവാഹം കഴിക്കുമ്പോൾ കൂടുതലായി നടക്കുന്നുണ്ടാകാം. അതായത്, ഒരു മുസ്ലിം സമുദായത്തിൽ പെട്ട പെൺകുട്ടിയെ ഹിന്ദുവോ ക്രിസ്ത്യാനിയോ പ്രേമിച്ച് വിവാഹം കഴിച്ചാൽ ഒരുപക്ഷേ അവരെ മതപരിവർത്തനം നടത്തി ഹിന്ദുവോ ക്രിസ്ത്യാനിയോ ആക്കി മാറ്റുന്നതിന്റെ അളവ് കുറവായിരിക്കാം. അതേസമയം, തിരിച്ച് മുസ്ലിം യുവാക്കൾ വിവാഹം കഴിക്കുമ്പോൾ മഹാഭൂരിപക്ഷം വരുന്ന യുവതികളും, ക്രൈസ്തവരായിക്കോട്ടെ, ഹൈന്ദവരായിക്കോട്ടെ, അവർ മുസ്ലിം സമുദായത്തിലേക്ക് മതപരിവർത്തനത്തിന് ഇരയായിട്ടും ഉണ്ടാകാം. ഇത് മുസ്ലിം യുവാക്കളുടെ തീക്ഷ്ണമായ മതവിശ്വാസത്തിന്റെ അടയാളവും ക്രൈസ്തവ-ഹൈന്ദവ യുവാക്കളുടെ മതനിഷേധത്തിന്റെ പ്രതീകവുമായി മാത്രം ചിത്രീകരിക്കേണ്ടതിന് പകരം ഇതൊരു സംഘടിതമായ ലൗജിഹാദാണ് എന്ന് ഒരു അടിസ്ഥാനവുമില്ലാതെ മെത്രാൻ തിരുസംഘം പത്രക്കുറിപ്പ് ഇറക്കുന്നത് നാണക്കേടും സമുദായ മൈത്രിക്ക് കുഴപ്പമുണ്ടാക്കുന്നതാണ് എന്നും പറയട്ടെ.

ലൗജിഹാദ് എന്നത് സംഘപരിവാറുകാർ ഉണ്ടാക്കിയ ഒരു കേവല പദം എന്നതിനപ്പുറം യാതൊരു തരത്തിലുള്ള അടിത്തറയുമുള്ള ഒന്നല്ല. ഏതെങ്കിലും പൊലീസ് രേഖകളിലോ ഏതെങ്കിലും ലിറ്ററേച്ചറിലോ അത്തരത്തിൽ ഒരു സൂചനയില്ല. അതേസമയം, മുസ്ലിം യുവാക്കൾ തീക്ഷ്ണതയുള്ള മതവിശ്വാസികൾ ആയതുകൊണ്ട് അവർ ഒരു പെൺകുട്ടിയെ പ്രേമിക്കുമ്പോൾ, സ്‌നേഹിക്കുമ്പോൾ അവരെ അവരുടെ മതമാണ് ശരി എന്ന് പഠിപ്പിക്കുന്നതിൽ വിജയിക്കുന്നതുകൊണ്ട് ഈ അന്യമത പെൺകുട്ടികൾ മുസ്ലിം സമുദായത്തിലേക്ക് മാറുന്നു എന്നത് മാത്രമാണ് യാഥാർത്ഥ്യം. ലൗജിഹാദിനെതിരെ ഉറഞ്ഞുതുള്ളുന്ന കത്തോലിക്കാ മെത്രാൻ സംഘത്തോട് എനിക്ക് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP